ഭൂ​മി​യു​ടെ അ​ന്തി​മ​വി​ധി എ​ന്ത്? സൂ​ര്യ​ന്‍റെ അ​ന്ത്യ​ത്തി​ലും ഭൂ​മി അ​തി​ജീ​വി​ച്ചേ​ക്കാ​മെ​ന്ന് പു​തി​യ പ​ഠ​നം

കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഭൂ​മി​യി​ൽ ജീ​വ​ൻ നി​ല​നി​ൽ​ക്കു​മോ ഇ​ല്ല​യോ എ​ന്ന​തു വേ​റെ കാ​ര്യം! എ​ന്നാ​ൽ, ഭൂ​മി അ​തി​ജീ​വി​ക്കു​മെ​ന്നാ​ണ് പു​തി​യ പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. അ​ഞ്ച് ബി​ല്യ​ൺ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സൂ​ര്യ​ൻ അ​തി​ന്‍റെ ആ​യു​സി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ, ഭൂ​മി എ​ന്ന വി​സ്മ​യ​ഗ്ര​ഹം ചാ​മ്പ​ലാ​കും എ​ന്ന​താ​യി​രു​ന്നു ഇ​തു​വ​രെ ശാ​സ്ത്ര​ലോ​കം വി​ശ്വ​സി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, അ​ങ്ങ​നെ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ പു​തി​യ വി​ല​യി​രു​ത്ത​ൽ. സൂ​ര്യ​ന്‍റെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ​നി​ന്നു ഭൂ​മി ഒ​രു​പ​ക്ഷേ ര​ക്ഷ​പ്പെ​ട്ടേ​ക്കാ​മെ​ന്ന് ആ​സ്ട്രോ​ണ​മി ആ​ൻ​ഡ് ആ​സ്ട്രോ​ഫി​സി​ക്സ് എ​ന്ന പ്ര​ശ​സ്ത ശാ​സ്ത്ര ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

കെ​യു ലൂ​വ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​സ്ട്രോ​ണ​മി (ബെ​ൽ​ജി​യം) യി​ലെ ഗ​വേ​ഷ​ക​നാ​യ മാ​റ്റ്സ് എ​സെ​ൽ​ഡൂ​ർ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശാ​സ്ത്ര​ജ്ഞ​രു​ടെ സം​ഘ​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ. സൂ​ര്യ​നോ​ടു സാ​മ്യ​മു​ള്ള മ​റ്റ് ഭീ​മ​ൻ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ വാ​ർ​ധ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഭൂ​മി​യു​ടെ അ​തി​ജീ​വ​ന സാ​ധ്യ​ത​യി​ലേ​ക്കു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

സൂ​ര്യ​ന്‍റെ അ​ന്ത്യ​യാ​ത്ര
ഇ​നി, 500 കോ​ടി വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ഹൈ​ഡ്ര​ജ​ൻ മാ​ത്ര​മാ​ണ് സൂ​ര്യ​നി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഹൈ​ഡ്ര​ജ​ൻ തീ​രു​ന്ന​തോ​ടെ സൂ​ര്യ​ൻ നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ നൂ​റി​ര​ട്ടി വ​ലി​പ്പ​ത്തി​ലേ​ക്കു വീ​ർ​ത്തു​വ​രും. എ​ന​ർ​ജി തീ​രു​മ്പോ​ൾ സൂ​ര്യ​ൻ ആ​ദ്യം ചു​വ​ന്ന ഭീ​മ​ൻ ന​ക്ഷ​ത്ര​മാ​യി (റെ​ഡ് ജ​യ​ന്‍റ്) മാ​റും. അ​തി​നു​ശേ​ഷം അ​സിം​പ്റ്റോ​ട്ടി​ക് ജ​യ​ന്‍റ് ബ്രാ​ഞ്ച് (എ​ജി​ബി) എ​ന്ന അ​തി​ലും വ​ലി​യ ഘ​ട്ട​ത്തി​ലേ​ക്ക് സൂ​ര്യ​ൻ ക​ട​ക്കും. ഒ​ടു​വി​ൽ പു​റം​ഭാ​ഗ​ങ്ങ​ളെ​ല്ലാം ന​ഷ്ട​പ്പെ​ട്ട്, ക​രി​നി​ഴ​ൽ പോ​ലെ അ​വ​ശേ​ഷി​ക്കു​ന്ന കേ​ന്ദ്ര​ഭാ​ഗം മാ​ത്ര​മു​ള്ള വൈ​റ്റ് ഡ്വാ​ർ​ഫ് എ​ന്ന അ​വ​സ്ഥ​യി​ൽ സൂ​ര്യ​ന്‍റെ ആ​യു​സ് അ​വ​സാ​നി​ക്കും.

ഈ ​ഘ​ട്ട​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന അ​തി​ഭ​യ​ങ്ക​ര​മാ​യ താ​പ​ത​രം​ഗ​ങ്ങ​ൾ ഭൂ​മി, ബു​ധ​ൻ, ശു​ക്ര​ൻ എ​ന്നീ ഗ്ര​ഹ​ങ്ങ​ളെ പൂ​ർ​ണ​മാ​യും വി​ഴു​ങ്ങു​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ ദീ​ർ​ഘ​കാ​ല​മാ​യി വി​ശ്വ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സൂ​ര്യ​ന്‍റെ ഭാ​വി​യോ​ടു സാ​മ്യം പു​ല​ർ​ത്തു​ന്ന; അ​ന്ത്യ​ത്തി​ലേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന, എ​ൽ 2 പ​പ്പി​സ് എ​ന്ന ന​ക്ഷ​ത്ര​ത്തെ നി​രീ​ക്ഷി​ച്ച​തോ​ടെ​യാ​ണ് ഈ ​നി​ഗ​മ​നം തി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഭൂ​മി ര​ക്ഷ​പ്പെ​ടാ​ൻ ര​ണ്ട് വ​ഴി​ക​ൾ
ന​ക്ഷ​ത്ര​ങ്ങ​ളു​ടെ പ​രി​ണാ​മ​മാ​തൃ​ക​ക​ൾ പ​രി​ശോ​ധി​ച്ച ഗ​വേ​ഷ​ക​ർ ഭൂ​മി​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ര​ണ്ട് സാ​ധ്യ​ത​ക​ളാ​ണു പ​റ​യു​ന്ന​ത്.

  1. ഗ്ര​ഹ​ത്തെ വി​ഴു​ങ്ങു​ന്ന ടൈ​ഡ​ൽ ഫോ​ഴ്സ്

സൂ​ര്യ​ൻ വ​ലി​പ്പം വ​യ്ക്കു​മ്പോ​ൾ അ​തി​ന്‍റെ ശ​ക്ത​മാ​യ ഗു​രു​ത്വാ​ക​ർ​ഷ​ണ ബ​ലം ഭൂ​മി​യെ ഉ​ള്ളി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ക്കു​ക​യും ഒ​ടു​വി​ൽ സൂ​ര്യ​ൻ ഭൂ​മി​യെ വി​ഴു​ങ്ങു​ക​യും ചെ​യ്യാം.

  1. സ്‌​റ്റെ​ല്ലാ​ർ വി​ൻ​ഡ്

സൂ​ര്യ​ൻ അ​തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ശ​ക്ത​മാ​യ സ്‌​റ്റെ​ല്ലാ​ർ വി​ൻ​ഡ് പു​റ​പ്പെ​ടു​വി​ക്കു​ക​യും അ​തി​വേ​ഗം സ്വ​ന്തം പി​ണ്ഡം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യാം. അ​ങ്ങ​നെ വ​രു​മ്പോ​ൾ സൂ​ര്യ​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ ശ​ക്തി കു​റ​യു​ക​യും, ഭൂ​മി​ക്ക് സൂ​ര്യ​നി​ൽ​നി​ന്നും അ​ക​ന്ന് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ ഒ​രു ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് മാ​റി​പ്പോ​കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക​യും ചെ​യ്യാം.

ഭൂ​മി​യു​ടെ അ​ന്തി​മ​വി​ധി
സൂ​ര്യ​നി​ൽ​നി​ന്ന് പി​ണ്ഡം ന​ഷ്ട​മാ​കു​ന്ന വേ​ഗ​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും ഭൂ​മി​യു​ടെ അ​ന്തി​മ​വി​ധി എ​ന്ന് മു​ഖ്യ ഗ​വേ​ഷ​ക​നാ​യ മാ​റ്റ്സ് എ​സേ​ൽ​ഡൂ​ർ​സ് പ​റ​യു​ന്നു. സൂ​ര്യ​ന്‍റെ ആ​ക​ർ​ഷ​ണ​ബ​ല​വും പി​ണ്ഡം ന​ഷ്ട​പ്പെ​ടു​ന്ന പ്ര​ക്രി​യ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​യി​രി​ക്കും അ​ന്നു ന​ട​ക്കു​ക. ഇ​തി​ൽ ടൈ​ഡ​ൽ ഫോ​ഴ്സ് ആ​ണ് ജ​യി​ക്കു​ന്ന​തെ​ങ്കി​ൽ ഭൂ​മി സൂ​ര്യ​നി​ൽ ല​യി​ക്കും. എ​ന്നാ​ൽ പി​ണ്ഡം ന​ഷ്ട​പ്പെ​ടു​ന്ന പ്ര​ക്രി​യ​യ്ക്കാ​ണ് മേ​ൽ​ക്കൈ എ​ങ്കി​ൽ ഭൂ​മി സൂ​ര്യ​ന്‍റെ വ​ല​യ​ത്തി​ൽ​നി​ന്നും അ​ക​ന്നു​മാ​റി അ​തി​ജീ​വി​ക്കും.

കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഭൂ​മി​യി​ൽ ജീ​വ​ൻ നി​ല​നി​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും, പ്ര​പ​ഞ്ച​ത്തി​ൽ ഭൂ​മി എ​ന്ന ഗ്ര​ഹ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് പൂ​ർ​ണ​മാ​യും അ​വ​സാ​നി​ക്കി​ല്ലെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ത്തി​ലൂ​ടെ ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment