ഖ​ൽ​ബി​ല് തേ​നൊ​ഴു​ക​ണ കോ​യി​ക്കോ​ട്…. രു​ചി​യു​ടെ മൊഞ്ചുള്ള നാട്ടിലേക്ക് വി​ട്ടോ​ളീ…

ക​ട​ലി​ന്‍റെ​യും ക​പ്പ​ലി​ന്‍റെ​യും ക​ച്ച​വ​ട​ത്തി​ന്‍റെ​യും സ​ഹ​സ്രാ​ബ്‌​ദ ച​രി​ത്ര​ത്തി​നൊ​പ്പം അ​വി​സ്മ​ര​ണീ​യ​മാ​ണ് കോ​ഴി​ക്കോ​ട​ന്‍ രു​ചി​വൈ​വി​ധ്യം. അ​റ​ബി​നാ​ടു​ക​ളി​ല്‍​നി​ന്ന് ക​പ്പ​ലി​റ​ങ്ങി​വ​ന്ന വി​ഭ​വ​ങ്ങ​ളും മ​ല​ബാ​റി​ന്‍റെ ത​ന​ത് പാ​ച​ക​വും കൈ​കോ​ര്‍​ത്ത​പ്പോ​ള്‍ പാ​ത്ര​ത്തി​ല്‍ നി​റ​ഞ്ഞ​ത് ആ​രെ​യും കൊ​തി​പ്പി​ക്കു​ന്ന ഭ​ക്ഷ​ണ​സം​സ്കാ​ര​മാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ഇ​ട​പെ​ട​ല്‍​കൊ​ണ്ട് സ​മ്പ​ന്ന​മാ​യ​താ​ണ് സാ​മൂ​തി​രി​നാ​ട്ടി​ലെ ആ​ഹാ​ര​പ്പെ​രു​മ. അ​റ​ബി​ക​ള്‍, പേ​ര്‍​ഷ്യ​ക്കാ​ര്‍, പോ​ര്‍​ച്ചു​ഗീ​സു​കാ​ര്‍ എ​ന്നി​വ​രു​ടെ സാം​സ്കാ​രി​ക സ്വാ​ധീ​നം കോ​ഴി​ക്കോ​ട​ന്‍ വി​ഭ​വ​ങ്ങ​ളി​ല്‍ പ്ര​ക​ട​മാ​ണ്. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ വ്യാ​പാ​ര​കേ​ന്ദ്ര​മാ​യി​രു​ന്ന മ​ഹാ​ന​ഗ​രം ഇ​ന്ന് കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ​ണ ത​ല​സ്ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്നു. മൊ​ഹ​ബ​ത്ത് സു​ലൈ​മാ​നിമ​ല​ബാ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന കോ​ഴി​ക്കോ​ടി​ന്‍റെ സാ​യ​ന്ത​ന​ങ്ങ​ള്‍​ക്ക് സു​ലൈ​മാ​നി ചാ​യ​യു​ടെ സു​ഗ​ന്ധ​മു​ണ്ട്. നാ​ര​ങ്ങാ​നീ​രും പു​തി​ന​യി​ല​യും ഏ​ല​ക്ക​യും ചേ​ര്‍​ത്ത സു​ലൈ​മാ​നി വെ​റും ചാ​യ​യ​ല്ല, കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ സ്നേ​ഹ​മാ​ണ്. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഉ​സ്താ​ദ് ഹോ​ട്ട​ല്‍ എ​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം കോ​ഴി​ക്കോ​ടി​ന്‍റെ ത​ന​ത് രു​ചി​ക​ളെ​യും സം​സ്കാ​ര​ത്തെ​യും അ​തി​മ​നോ​ഹ​ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു. അ​ന്‍​വ​ര്‍ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്ത് അ​ഞ്ജ​ലി മേ​നോ​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി​യ ചി​ത്രം കോ​ഴി​ക്കോ​ട് ബീ​ച്ചും അ​വി​ട​ത്തെ ‘സു​ലൈ​മാ​നി’ പ്ര​ണ​യ​വും…

Read More

‘ന​വാ​സ്ക്ക​യു​ടെ ആ​ത്മാ​വി​ന്‍റെ കൂ​ടെ ഞാ​ൻ മു​ന്നോ​ട്ട് പോ​കു​ന്നു, എ​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി സ​ഹ​ക​രി​ച്ച സെ​റ്റി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും എ​ന്‍റെ ന​ന്ദി’: ര​ഹ്ന നവാസ്

ന​ട​ൻ ക​ലാ​ഭ​വ​ൻ ന​വാ​സി​ന്‍റെ ഭാ​ര്യ ര​ഹ്ന പ​ങ്കു​വ​ച്ചൊ​രു കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ന​വാ​സ് വി​ട്ടു​പോ​യ​തി​ന്‍റെ വേ​ദ​ന ഉ​ള്ളി​ൽ വ​ച്ച് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വ​മാ​ണ് ര​ഹ്ന പ​ങ്കു​വ​ച്ച​ത്. ഹാ​പ്പി ലൂ​പ്പ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ര​ഹ്ന അ​ഭി​ന​യി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് മേ​നോ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റും ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പ്. ‘‘ഉ​ള്ളി​ലെ ക​ത്തു​ന്ന തീ ​അ​ട​ക്കി വ​ച്ച് പു​റ​ത്ത് ചി​രി​ക്കാ​ൻ ഞാ​നും പ​ഠി​ച്ചു തു​ട​ങ്ങി. ഉ​ള്ളി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​റ​ച്ചു‌വ​ച്ച് പെ​ർ​ഫോം ചെ​യ്യു​ക ബു​ദ്ധി​മു​ട്ടാ​ണ്. പ​ക്ഷേ എ​ന്റെ മ​ക്ക​ൾ​ക്ക്‌ വേ​ണ്ടി അ​തും പ​രി​ശീ​ലി​ച്ചു. സം​യു​ക്ത വ​ർ​മ വ​ഴി മ​ഞ്ജു ചേ​ച്ചി​യാ​ണ് എ​നി​ക്ക് ഈ ​ക്യാ​ര​ക്ട​ർ ത​ന്ന​ത്. എ​നി​ക്ക് വ​ർ​ക്ക് ചെ​യ്യാ​നു​ള്ള ശ​ക്തി​യി​ല്ല എ​ന്ന് ഞാ​ൻ സം​യു​ക്ത​യോ​ടും മ​ഞ്ജു ചേ​ച്ചി​യോ​ടും സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് മേ​നോ​നോ​ടും പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ അ​വ​ർ എ​ല്ലാ​രും വ​ള​രെ​യ​ധി​കം എ​ന്നെ പി​ന്തു​ണച്ചു. ഈ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ…

Read More

ഞാ​ൻ ഒ​രു അ​ഞ്ച് മി​നി​റ്റ് കു​ളി​ച്ച​തേ​യു​ള്ളൂ, ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ യു​വ​തി​ക്ക് പ​റ്റി​യ കൈ​യ​ബ​ദ്ധം, 1.3 ല​ക്ഷം രൂ​പ പി​ഴ;വീ​ഡി​യോ പ​ങ്കു​വ​ച്ച് യു​വ​തി

ഓ​സ്‌​ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ യു​വ​തി​ക്ക് 5 മി​നി​റ്റ് നീ​ണ്ട കു​ളി കാ​ര​ണം ല​ഭി​ച്ച​ത് $1,800 ഓ​സ്‌​ട്രേ​ലി​യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 1.30 ല​ക്ഷം രൂ​പ) പി​ഴ. കു​ളി​ക്കു​ന്ന​തി​നി​ടെ മു​റി​യി​ലു​ണ്ടാ​യ ആ​വി ഫ​യ​ർ അ​ലാ​റം പ്ര​വ​ർ​ത്തി​പ്പി​ച്ച​താ​ണ് ഈ ​വ​ലി​യ തു​ക പി​ഴ​യാ​യി ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​മി​ത എ​ന്ന യു​വ​തി പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ്വ അ​നു​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. കു​ളി ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ പെ​ട്ടെ​ന്ന് ഫ​യ​ർ അ​ലാ​റം മു​ഴ​ങ്ങു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​കു​മ്പോ​ൾ ന​ട​ത്തു​ന്ന മാ​ക്ക് ഡ്രി​ൽ (Fire drill) ആ​ണെ​ന്നാ​ണ് യു​വ​തി ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ അ​ൽ​പ​സ​മ​യ​ത്തി​ന​കം ബി​ൽ​ഡിം​ഗ് മാ​നേ​ജ​ർ മു​റി​യി​ലെ​ത്തു​ക​യും, ഫ​യ​ർ അ​ലാ​റം അ​ടി​ച്ച​ത് യു​വ​തി​യു​ടെ ഫ്ലാ​റ്റി​ൽ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. കു​ളി​ക്കു​മ്പോ​ൾ എ​ക്‌​സോ​സ്റ്റ് ഫാ​ൻ (Exhaust fan) പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന​താ​ണ് വാ​ഷ്‌​റൂ​മി​ൽ നി​ന്ന് ഉ​യ​ർ​ന്ന ആ​വി ഫ​യ​ർ അ​ലാ​റം സെ​ൻ​സ​റി​ലേ​ക്ക് എ​ത്താ​ൻ കാ​ര​ണ​മാ​യ​ത്. “ആ​രെ​ങ്കി​ലും വാ​ഷ്‌​റൂ​മി​ന് തൊ​ട്ടു​വെ​ളി​യി​ൽ ഫ​യ​ർ അ​ലാ​റം…

Read More

‘ആ​ലി’ തി​യേ​റ്റ​റു​ക​ളി​ലെത്തി

മ​ൻ​ഹ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​കൃ​ഷ്ണ പ്രി​യ​ദ​ർ​ശ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘ആ​ലി’ എ​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 14ന് ​മൂ​ന്നു ഭാ​ഷ​ക​ളി​ൽ തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ആ​യി. നി​ർ​മാ​ണം-​മ​ൻ​ഹ​ർ സി​നി​മാ​സ് ആ​ൻ​ഡ് എ​മി​ന​ന്‍റ് മീ​ഡി​യ-​ദു​ബാ​യ്. ഛായാ​ഗ്ര​ഹ​ണം-​റി​നാ​സ് നാ​സ​ർ. എ​ഡി​റ്റിം​ഗ്-​അ​ബു ജി​യാ​ദ്. ഗാ​ന​ര​ച​ന-​ഡോ. കൃ​ഷ്ണ പ്രി​യ​ദ​ർ​ശ​ൻ, സം​ഗീ​തം-​കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ ത​മ്പു​രാ​ൻ, സു​രേ​ഷ് എ​രു​മേ​ലി, ര​തീ​ഷ് റോ​യ്, ആ​ർ.​ആ​ർ. ബ്ര​ദേ​ഴ്സ്, ശ്ര​ദ്ധ പാ​ർ​വ​തി. പ്ര​ജി​ൻ പ​ത്മ​നാ​ഭ​ൻ, സൗ​ര​വ് ശ്യാം, ​കൃ​ഷ്ണ​പ്ര​സാ​ദ്, ഡോ. ​ര​ജി​ത്കു​മാ​ർ, കൈ​ലാ​ഷ്, ജോ​ബി, സു​രേ​ഷ് തി​രു​വ​ല്ല, മാ​സ്റ്റ​ർ മ​ൻ​ഹ​ർ, റ​ഫീ​ഖ് ചൊ​ക്ലി, ജോ​ബി​സ് ചി​റ്റി​ല​മ്പ​ള്ളി, ഷാ​ജി പു​ഷ്പാം​ഗ​ദ​ൻ, ആ​ക​ർ​ഷ്, ജ​സീ​ർ, രാ​ജേ​ഷ് ബി.​കെ., ഗോ​കി​ല, ല​താ​ദാ​സ്, ശ്രു​തി, മ​ണ​ക്കാ​ട് ലീ​ല, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ബി​ജി​എം ആ​ൻ​ഡ് ആ​ലാ​പ​നം-​കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ ത​മ്പു​രാ​ൻ. അ​ര​വി​ന്ദ് വേ​ണു​ഗോ​പാ​ൽ, റി​തു കൃ​ഷ്ണ, ഹാ​ഷിം ഷാ, ​സ​രി​ത രാ​ജീ​വ്, ശ്ര​ദ്ധ പാ​ർ​വ​തി, സ​മ്പ​ത്ത്, മു​ഹ​മ്മ​ദ്…

Read More

അ​മ്മ​യു​ടെ സാ​രി​യു​ട​ത്ത് സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​നെ​ത്തി​യ തൃ​ഷ, ‘അ​ക​ത്തും പു​റ​ത്തും ഏ​റ്റ​വും സു​ന്ദ​രി’ എ​ന്ന് ഖു​ഷ്ബു

ത​മി​ഴ്നാ​ട്ടി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത തൃ​ഷ​യാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. തൃ​ഷ കാ​റി​ൽ നി​ന്നി​റ​ങ്ങി വ​രു​ന്ന​തും സ​ദ​സി​ൽ ഇ​രി​ക്കു​ന്ന​തും വി​ജ​യ‌്‌​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തു​മൊ​ക്കെ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. അ​തേ​സ​മ​യം ച​ർ​ച്ച​ക​ൾ ഒ​രു വ​ശ​ത്ത് മു​റു​കു​മ്പോ​ൾ ച​ട​ങ്ങി​നെ​ത്തി​യ സാ​രി​യു​ട​ത്ത ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് എ​ല്ലാ ച​ർ​ച്ച​ക​ളെ​യും കെ​യ​ർ​ഫ്രീ ആ​ക്കു​ക​യാ​ണ് തൃ​ഷ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​രം തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​മ്മ​യു​ടെ സാ​രി​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം തൃ​ഷ ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.തൃ​ഷ​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ‘പ്രി​യ​പ്പെ​ട്ട​വ​ളെ… നി​ന്നെ പ്ര​ണ​യി​ക്കാ​തി​രി​ക്കാ​ൻ നീ​യെ​നി​ക്കൊ​രു കാ​ര​ണം പ​റ​ഞ്ഞു​ത​രൂ? അ​ക​ത്തും പു​റ​ത്തും ഏ​റ്റ​വും സു​ന്ദ​രി​യാ​യ നീ’ ​എ​ന്നാ​യി​രു​ന്നു ഖു​ഷ്ബു​വി​ന്‍റെ ക​മ​ന്‍റ്. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ക​സ​വ് സാ​രി​യു​ടു​ത്താ​യി​രു​ന്നു തൃ​ഷ ച​ട​ങ്ങി​നെ​ത്തി​യ​ത്. ഇ​ളം​പ​ച്ച​നി​റ​ത്തി​ലു​ള്ള ബ്ലൗ​സാ​ണ് പെ​യ​ർ ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി വി​ജ​യ്യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് തൃ​ഷ സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് കാ​ണാ​ൻ ഇ​രു​ന്ന​ത്. തൃ​ഷ​യ്ക്കൊ​പ്പം അ​മ്മ ഉ​മ കൃ​ഷ്ണ​നും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. ചെ​ന്നൈ സെ​ൻ​റ് ജോ​ർ​ജ് ഫോ​ർ​ട്ടി​ലെ…

Read More

ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യം, മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ഒ​രു ച​ക്ര​ത്തി​ൽ 11,000 കി​ലോ​മീ​റ്റ​ർ യാ​ത്ര: നേ​പ്പാ​ളി​ലേ​ക്ക് സൈ​ക്കി​ളി​ൽ മ​ല​യാ​ളി യു​വാ​വ് സ​നീ​ദി​ന്‍റെ സാ​ഹ​സി​ക ദൗ​ത്യം

ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക്ക​ര​ണം ല​ക്ഷ്യ​മി​ട്ട് ഒ​റ്റ​ച്ച​ക്ര സൈ​ക്കി​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് നേ​പ്പാ​ളി​ലേ​ക്ക് 11,000 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന സാ​ഹ​സി​ക യാ​ത്ര​യു​മാ​യി മ​ല​യാ​ളി യു​വാ​വ്. മു​ൻ​ച​ക്ര​മി​ല്ലാ​ത്ത പ്ര​ത്യേ​ക സൈ​ക്കി​ളി​ൽ ബാ​ല​ൻ​സ് ചെ​യ്താ​ണ് സ​നീ​ദ് എ​ന്ന യു​വാ​വ് ഈ ​ദീ​ർ​ഘ​ദൂ​ര യാ​ത്ര ന​ട​ത്തു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലൂ​ടെ നേ​പ്പാ​ൾ ല​ക്ഷ്യ​മാ​ക്കി യാ​ത്ര തു​ട​രു​ന്ന സ​നീ​ദി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടു. എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പ് വ​രെ എ​ത്തി​ച്ചേ​രു​ക എ​ന്ന​താ​ണ് ഈ ​യാ​ത്ര​യു​ടെ അ​ന്തി​മ ല​ക്ഷ്യം. ഇ​തി​നു​മു​മ്പ് കേ​ര​ള​ത്തി​ൽ നി​ന്ന് കാ​ശ്മീ​രി​ലേ​ക്ക് മു​ൻ​ച​ക്ര​മി​ല്ലാ​ത്ത സൈ​ക്കി​ളി​ൽ സ​നീ​ദ് വി​ജ​യി​ക​ര​മാ​യി യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ല​ഹ​രി​മ​രു​ന്നു​ക​ൾ​ക്കെ​തി​രെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക്ക​ര​ണം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് യാ​ത്ര​യു​ടെ പ്ര​ധാ​ന സ​ന്ദേ​ശം. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ടാ​തെ, ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള മേ​ഖ​ല​ക​ളി​ൽ വ്യ​ത്യ​സ്ത​മാ​യ എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി വി​ജ​യി​ക്കാ​ൻ യു​വാ​ക്ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക​യാ​ണ് സ​നീ​ദ് ചെ​യ്യു​ന്ന​ത്. സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗും ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നിം​ഗും പ​ഠി​ച്ച സ​നീ​ദ്, ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി പ്രൊ​ഫ​ഷ​ണ​ൽ…

Read More

ത​രി​ശ് ഭൂ​മി​യി​ലെ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി

മ​ട്ട​ന്നൂ​ർ: ത​രി​ശാ​യി കി​ട​ന്ന ഭൂ​മി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച് മൂ​വ​ർ സം​ഘം. തെ​രൂ​ർ പാ​ല​യോ​ട് ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് പ​ച്ച​ക്ക​റി കൃ​ഷി പ​ര​ന്നു​കി​ട​ക്കു​ന്ന​ത്. മ​ട്ട​ന്നൂ​ർ -ക​ണ്ണൂ​ർ റോ​ഡി​ൽ തെ​രൂ​ർ പാ​ല​യോ​ട് റോ​ഡ​രി​കി​ലെ ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് വി​വി​ധ ത​രം കൃ​ഷി​യി​റ​ക്കി​യ​ത്. കൊ​ടോ​ളി​പ്രം സ്വ​ദേ​ശി​ക​ളാ​യ എം.​വി. ദേ​വ​ൻ, റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​തീ​ശ​ൻ, റി​ട്ട. ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മീ​ർ അ​ലി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ഇ​വ​ർ കൃ​ഷി ചെ​യ്ത​ത്. താ​ലോ​ലി, ക​യ്പ, ക​ക്കി​രി, മ​ത്ത​ൻ, ഇ​ള​വ​ൻ, കു​മ്പ​ളം തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി​യാ​ണ് വി​ള​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​ട്ടു പ​ന്നി​യു​ടെ ഉ​ൾ​പ്പെ​ടെ ശ​ല്യ​മു​ള്ള​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. 30 വ​ർ​ഷ​മാ​യി ദേ​വ​ൻ കൃ​ഷി ചെ​യ്തു വ​രി​ക​യാ​ണ്. പ​ച്ച​ക്ക​റി​ക്ക് പു​റ​മെ വാ​ഴ​യും നെ​ൽ​കൃ​ഷി​യും ചെ​യ്തു വ​രു​ന്നു. അ​മീ​റ​ലി​യും സ​തീ​ശ​നും നേ​ര​ത്തെ ദേ​വ​നൊ​പ്പം കൃ​ഷി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും…

Read More

12 മ​ണി​ക്കൂ​ർ പ​ണി; പ്ര​തി​ഫ​ല​മാ​യി ചൂ​ഷ​ണ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും മാ​ത്രം: ഐ​ഐ​ടി കാ​ൺ​പൂ​രി​ലെ പി​എ​ച്ച്ഡി ഗ​വേ​ഷ​ക​ന്‍റെ കു​റി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ക​ഠി​നാ​ധ്വാ​ന​ത്തി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്നും, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സം​സ്കാ​രം ചൂ​ഷ​ണ​ത്തി​ന്‍റെ അ​ന​ന്ത​മാ​യ ശൃം​ഖ​ല​യാ​യി മാ​റി​യെ​ന്നും ആ​രോ​പി​ച്ച് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ കു​റി​പ്പ്. ഐ.​ഐ.​ടി കാ​ൺ​പൂ​രി​ലെ ഒ​രു പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ 6 ദി​വ​സ​വും രാ​വി​ലെ 9 മു​ത​ൽ രാ​ത്രി 9 വ​രെ, അ​താ​യ​ത് ആ​ഴ്ച​യി​ൽ 72 മ​ണി​ക്കൂ​റി​ല​ധി​കം ലാ​ബു​ക​ളി​ൽ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി വെ​ളി​പ്പെ​ടു​ത്തു​ന്നു. വ​കു​പ്പി​ലെ​യും ലാ​ബു​ക​ളി​ലെ​യും അ​മി​ത​മാ​യ സ​മ്മ​ർ​ദ്ദ​മാ​ണ് ഇ​തി​ന് കാ​ര​ണം. ചൂ​ഷ​ണ​ത്തി​ന്‍റെ ഒ​രു വ​ല​യ​ത്തി​ലാ​ണ് ഞാ​ൻ പെ​ട്ടി​രി​ക്കു​ന്ന​ത്. ദി​വ​സ​വും 12 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്തി​ട്ടും ഗൈ​ഡി​ൽ നി​ന്ന് ഒ​രു ത​ര​ത്തി​ലു​ള്ള പി​ന്തു​ണ​യും ല​ഭി​ക്കു​ന്നി​ല്ല. ഞ​ങ്ങ​ളു​ടെ അ​ധ്വാ​നം ഉ​പ​യോ​ഗി​ച്ച് മ​റ്റു​ള്ള​വ​ർ ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ്. “ല​ഭി​ക്കു​ന്ന സ്റ്റൈ​പ്പ​ൻ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫീ​സി​നും മ​റ്റ് കു​ടി​ശ്ശി​ക​ക​ൾ​ക്കു​മാ​യി തി​രി​ച്ച​ട​ക്കേ​ണ്ടി വ​രു​ന്നു. ക​ഠി​ന​മാ​യ ലാ​ബ് ജോ​ലി​ക്ക്…

Read More

യൂ​ട്യൂ​ബി​ൽ 600 കോ​ടി കാ​ഴ്ച​ക്കാ​ർ;14 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ജ​ന​പ്രി​യ വീ​ഡി​യോ​ക​ളു​ടെ പ​ട്ടി​ക​യി​ൽ, കോ​ടി​ക​ൾ വാ​രി ‘ഗാ​ങ്നം സ്റ്റൈ​ൽ’

2012 ജൂ​ലൈ​യി​ൽ പു​റ​ത്തി​റ​ങ്ങി ആ​ഗോ​ള​ത​ല​ത്തി​ൽ ത​രം​ഗ​മാ​യി മാ​റി​യ ദ​ക്ഷി​ണ​കൊ​റി​യ​ൻ പോ​പ്പ് ഗാ​യ​ക​ൻ പി​എ​സ്‌​വൈ​യു​ടെ ‘ഗാ​ങ്നം സ്റ്റൈ​ൽ’ (Gangnam Style) യൂ​ട്യൂ​ബി​ൽ 600 കോ​ടി (6 Billion) വ്യൂ​സ് പി​ന്നി​ട്ടു. യൂ​ട്യൂ​ബി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 100 കോ​ടി കാ​ഴ്ച​ക്കാ​രെ നേ​ടി ച​രി​ത്രം കു​റി​ച്ച ഈ ​ഗാ​നം, റി​ലീ​സ് ചെ​യ്ത് 14 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ജ​ന​പ്രി​യ വീ​ഡി​യോ​ക​ളു​ടെ പ​ട്ടി​ക​യി​ൽ മു​ന്നി​ലാ​ണ്. വീ​ഡി​യോ​യു​ടെ വ​ൻ ജ​ന​പ്രീ​തി​ക്ക് പി​ന്നാ​ലെ, ഇ​തി​ലൂ​ടെ ഗാ​യ​ക​നും നി​ർ​മാതാ​ക്ക​ൾ​ക്കും എ​ത്ര​ത്തോ​ളം വ​രു​മാ​നം ല​ഭി​ച്ചി​ട്ടു​ണ്ടാ​കും എ​ന്ന ച​ർ​ച്ച​യും സ​ജീ​വ​മാ​ണ്. കൃ​ത്യ​മാ​യ വ​രു​മാ​ന ക​ണ​ക്കു​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ല​ഭ്യ​മ​ല്ലെ​ങ്കി​ലും കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ പ​ര​സ്യ ഇ​ന​ത്തി​ൽ മാ​ത്രം ഈ ​ഗാ​നം നേ​ടി​ക്കൊ​ടു​ത്ത​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. 2013 ആ​രം​ഭ​ത്തി​ൽ 120 കോ​ടി (1.2 Billion) വ്യൂ​സ് ഉ​ള്ള​പ്പോ​ൾ ഗാ​നം 80 ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ (ഏ​ക​ദേ​ശം ₹66 കോ​ടി​യി​ല​ധി​കം) പ​ര​സ്യ​വ​രു​മാ​നം ഉ​ണ്ടാ​ക്കി​യ​താ​യി ഗൂ​ഗി​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.നി​ല​വി​ൽ 600 കോ​ടി​യി​ല​ധി​കം വ്യൂ​സു​ള്ള​തി​നാ​ൽ,…

Read More

ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ത്തി​ലെ വെ​ട്ടി​പ്പ്: നേ​ര​റി​യാ​ൻ ക്രൈം​ബ്രാ​ഞ്ച്

ത​ല​ശേ​രി: ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ൽ​ഫേ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും.കേ​സി​ന്‍റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട​ണ​മെ​ന്ന് ലോ​ക്ക​ൽ പൊ​ലി​സ് ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും. ഇ​തി​നി​ട​യി​ൽ ബാ​ങ്കി​ന്‍റെ മു​ൻ ഭാ​ര​വാ​ഹി​ക​ളെ പൊ​ലി​സ് ചോ​ദ്യം ചെ​യ്തു. സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് വീ​ന​സ് ര​വീ​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ സാ​ക്കി​ർ, ഇ​സ്മ​യി​ൽ എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ത്. നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ൽ വി​ല​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ൻ തീ​രു​മാ​ന​മാ​യ​തെ​ന്ന് അ​റി​യു​ന്നു. സം​ഘ​ത്തി​ന്‍റെ മ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യും.ബാ​ങ്കി​ൽ ഡേ ​ബു​ക്ക്, കാ​ഷ് ബു​ക്ക് തു​ട​ങ്ങി​യ രേ​ഖ​ക​ൾ സെ​ക്ര​ട്ട​റി സൂ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പൊ​ലി​സി​ന് ന​ൽ​കി​യ…

Read More