കൊച്ചി: എറണാകുളം കതൃക്കടവ് ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അങ്കമാലി പാറക്കടവ് പുളിയിനം കൊടുശേരി ചീരോത്തില് വിനീതി (കോമ്പാറ വിനീത് 37)നെ ചോദ്യം ചെയ്യലിന് പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ വീട്ടില്‍നിന്ന് തോക്ക് കണ്ടെത്തിയ കേസിലാണ് ഇന്നലെ മുതല്‍ പ്രതിയെ ചോദ്യം ചെയ്യുന്നത്. വെടിവയ്പ്പിനു ശേഷം വിനീതിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും മറ്റൊരു തോക്കും കണ്ടെടുത്തിരുന്നു. രണ്ടു തോക്കുകളിലും തിരകള്‍ നിറച്ച നിലയിലായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഫെബ്രുവരി 11ന് രാത്രിയാണ് കതൃക്കടവ് ഇടശേരി ബാറിലെത്തിയ വിനീതും നാലു കൂട്ടുകാരും ചേര്‍ന്ന് ബാര്‍ ജീവനക്കാരെ മര്‍ദിക്കുകയും തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തത്. കേസിലെ 15 പ്രതികളും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
Read MoreCategory: Kochi
കൊച്ചി വാട്ടര്‍ മെട്രോ മൂന്നിടങ്ങളിലേക്കു കൂടി; നാല് ടെര്‍മിനലുകളുടെ ഉദ്ഘാടനം നാളെ
കൊച്ചി: കൊച്ചി വാട്ടര്‍മെട്രോ സര്‍വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്കും. നിര്‍മാണം പൂര്‍ത്തീകരിച്ച മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ ടെര്‍മിനലുകളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 5.30ന് ഏലൂര്‍ വാട്ടര്‍മെട്രോ ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. പുതിയ നാല് ടെര്‍മിനലുകള്‍കൂടി തുറക്കുന്നതോടെ വാട്ടര്‍മെട്രോ സര്‍വീസ് നടത്തുന്ന ടെര്‍മിനലുകളുടെ ഒന്‍പത് ആകും. രണ്ട് റൂട്ടുകളിലേക്കാണ് ഉദ്ഘാടനത്തോടെ പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷന് ടെര്‍മിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂരിലേക്കുള്ളതാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ ഒന്‍പത് ടെര്‍മിനലുകളിലായി അഞ്ചു റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരും. സര്‍വ്വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളില്‍ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി…
Read Moreഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യം; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഭായ് നസീറിനെ തേടി പോലീസ്
കൊച്ചി: സ്പായുടെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഭായ് നസീറിനെ തേടി പോലീസ്. ഓള്‍ഡ് കതൃക്കടവ് റോഡിലുള്ള ഓള്‍ഗാ ഹോംസ്റ്റേയെന്ന സ്ഥാപനം കഴിഞ്ഞ രണ്ടിന് എറണാകുളം നോര്‍ത്ത് പോലീസ് റെയ്ഡ് ചെയ്തിരുന്നു. ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സജിമോന്‍ (45), മലപ്പുറം പൊന്നാനി സ്വദേശി ഫൈസല്‍ ഹമീദ് (34), മലപ്പുറം സ്വദേശി കെ.ഷിജില്‍ (29), പാലക്കാട് തൃക്കണ്ടേരി സ്വദേശി പി. നിഷാദ്(36), കണ്ണൂര്‍ സ്വദേശി വിപിന്‍ദാസ് (36), മലപ്പുറം ചേലാമ്പ്ര സ്വദേശി നൗഫല്‍ ഖാന് (27), തിരുവല്ല സ്വദേശി വി.കെ. വിനീത് (38), കൊല്ലം പത്തനാപുരം സ്വദേശി പി. വിനു (29) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം രണ്ട് ഉത്തരേന്ത്യന്‍ സ്വദേശിനികളും ഒരു കൊല്ലം സ്വദേശിനിയും ഉണ്ടായിരുന്നു.സ്ഥാപനം നടത്തിപ്പിനായി നസീര്‍ മുതല്‍ മുടക്കി എന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്നുതന്നെ ഇയാളെ പോലീസ്…
Read Moreചൂരക്കാട് സ്ഫോടനം നടന്നിട്ട് ഒരു മാസം; നഷ്ടങ്ങൾ ആര് നികത്തും
ഷിബു ജേക്കബ്തൃപ്പൂണിത്തുറ: രാജനഗരിയെ വിറപ്പിച്ച ചൂരക്കാട് സ്ഫോടനം നടന്നിട്ട് ഇന്ന് ഒരു മാസം. അതിജീവനത്തിന്റെ വാഗ്ദാനങ്ങളും കണക്കെടുപ്പുമെല്ലാം പെരുമഴ പോലെ പിന്നാലെയുണ്ടായെങ്കിലും ചൂരക്കാട് വൈഎംഎ റോഡ് നിവാസികളുടെ ജീവിതം ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തന്നെ. ചില സന്നദ്ധ സംഘടനകളും മറ്റും ചെയ്തു കൊടുത്ത താൽക്കാലിക അറ്റകുറ്റപ്പണികൾ മാത്രമാണ് സ്ഫോടനം നാശം വിതച്ച വീടുകളിൽ ആകെക്കൂടി നടന്നത്. മറ്റു ചിലരാകട്ടെ, സ്വന്തം കൈയിലെ പണമെടുത്താണ് താൽക്കാലികമായെങ്കിലും കയറിക്കിടക്കാൻ പറ്റുന്ന വിധത്തിൽ തങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം ചൂരക്കാട് ഉണ്ടായത്. പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടക്കേ ചേരുവാരത്തിന്റെ താലപ്പൊലി ആഘോഷത്തിന് കത്തിക്കാനെത്തിച്ച വെടിക്കോപ്പുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു പേർ മരിക്കുകയും ഒട്ടേറെയാളുകൾക്ക് പരിക്കേൽക്കുകയും 320 ഓളം വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ദുരന്ത ബാധിതർക്ക് സമാശ്വാസമെന്നോണം, സ്ഫോടന ദിവസം…
Read Moreമോന്സന് മാവുങ്കലിന്റെ വാടകവീട്ടില്‍ മോഷണം; പരാതിയില്‍ കഴമ്പുണ്ടോയെന്ന് പോലീസ് അന്വേഷണം
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മോന്സന് മാവുങ്കലിന്റെ വാടക വീട്ടില്‍ മോഷണം നടന്നെന്ന പരാതിയില്‍ കഴമ്പുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന കലൂരിലെ വീട്ടില്‍ ഈ മാസം എട്ടിന് ഗേറ്റ് പൊളിച്ചു ചിലര്‍ അതിക്രമിച്ചു കടന്നു കയറിയെന്നും മോഷണം നടത്തിയെന്നുമാണ് മോന്‍സന്റെ മകന് മാനസ് വക്കീല്‍ മുഖേന ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വീടിനുള്ളില്‍ വിലപിടിപ്പുള്ള ഒട്ടേറെ വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളതായും ആളുകള്‍ അതിക്രമിച്ചു കയറിയ വിവരം അയല്‍വാസിയാണ് തന്നെ അറിയിച്ചതെന്നുമാണ് പരാതിയിലുള്ളത്. അതേസമയം ഈ വീടിന്റെ ഉടമ മോഷണം സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. വീട്ടുടമയ്ക്ക് വര്‍ഷങ്ങളായി മോന്സന് വാടക നല്‍കിയിട്ടില്ലെന്നും മോന്സന് അവിടെനിന്ന് മാറണമെന്നുള്ള കോടതി വിധി കഴിഞ്ഞ ദിവസം വീട്ടുടമയ്ക്ക് ലഭിച്ചുവെന്നും പോലീസ് പറയുന്നു. ഇക്കാരണങ്ങളാല്‍ പരാതി വിശ്വാസ്യയോഗ്യമാണോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.
Read Moreമ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; രോഗിയുമായി പോയ ഡ്രൈവർക്ക് ദാരുണാന്ത്യം
കോതമംഗലം: ഓട്ടോറിക്ഷയിൽ മ്ലാവ് ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മാമലക്കണ്ടം സ്വദേശിക്ക് ദാരുണാന്ത്യം. ഓട്ടോയിലെ യാത്രക്കാരായ മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാമലക്കണ്ടം എളംബ്ലാശേരി പറമ്പിൽ പി.എൻ. വിജിൽ (41) ആണ് മരിച്ചത്. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറയിൽ ഇന്നലെ രാത്രി 10 ഓടെയാണ് അപകടം. റോഡരികിൽനിന്നും അപ്രതീക്ഷിതമായി ഓട്ടോറിക്ഷയുടെ മുന്നിലേക്ക് എടുത്തുചാടിയ മ്ലാവ് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. വാഹനത്തിനടയിൽപ്പെട്ട വിജിലിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. മാമലക്കണ്ടം സ്വദേശികളായ കണ്ണപ്പൻ ആലക്കൻ, ജോമോൻ തോമസ്, വി.ഡി. പ്രസാദ് എന്നിവരാണ് വിജിലിനൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇവർ മൂവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണപ്പൻ ആലക്കന്റെ കൈ മുറിഞ്ഞതിനെ തുടർന്ന് വിജിലിന്റെ ഓട്ടോറിക്ഷയിൽ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം. ഉടൻ തന്നെ വിജിലിനെ കൂടെയുണ്ടായിരുന്ന മൂന്ന് പേരും വിവരം…
Read Moreക്ഷേത്രദര്‍ശനത്തിനിടെ മാല മോഷ്ടിച്ചു; തമിഴ് യുവതി അറസ്റ്റിൽ
കൊച്ചി: എറണാകുളം നോര്‍ത്ത് പരമാര ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ രണ്ടേകാല്‍ പവന് തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി കുറുമാരി(26)യെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ തമിഴ്നാട് സ്വദേശി കൗസല്യക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്തുന്ന അന്നദാനത്തില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പന്‍കാവ് സ്വദേശിനിയുടെ മാലയാണ് മോഷ്ടിച്ചത്. ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ തമിഴ് യുവതിയും സംഘവും കൃത്രിമമായി തിരക്കുണ്ടാക്കി മാല അപഹരിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍ നിന്ന് 2019 ഒക്ടോബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു പവന്റെ സ്വര്‍ണമാല മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreഅസര്‍ബൈജാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; നാലു പേര് അറസ്റ്റില്‍
കൊച്ചി: അസര്‍ബൈജാനില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ നാലു പേര് അറസ്റ്റില്‍. തിരുവല്ല സ്വദേശി വിപിന്‍(38), അമ്പലപ്പുഴ സ്വദേശി മുഹമ്മദ് ഷാദുലി(23), തമിഴ്നാട് സ്വദേശികളായ തലൈശെല്വമണി(21), നന്ദു മാധവ്(23) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.രവിപുരത്ത് കോട്ടൂരാന് എന്ന പേരില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു സംഘം. പോലീസ് ഇവിടെ പരിശോധനയ്ക്ക് എത്തുമ്പോള്‍ അസര്‍ബൈജാനില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനായി 30 ഓളം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മറവില്‍ ഇവര്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിരിക്കുന്നത്. കോന്നി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നിരവധി ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം…
Read Moreടൂര്‍ പാക്കേജിന്റെ പേരില്‍ കോളജ് വിദ്യാര്‍ഥികളില്‍നിന്ന് ഒന്നരലക്ഷം രൂപ തട്ടിയ സംഭവം; യുവാവ് പിടിയിൽ
കൊച്ചി: തേവര എസ്എച്ച് കോളജിലെ രണ്ടാം വര്‍ഷ എംഎസ്എസി വിദ്യാര്‍ഥികളില്‍നിന്ന് ടൂര്‍ പാക്കേജിനായി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പളളുരുത്തി സ്വദേശി സല്മാന് ഫാരിസി(25)നെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജനുവരി 22-ന് മംഗളൂരു, ചിക്കമംഗളൂരു, ഗോകര്‍ണം എന്നിവിടങ്ങളിലേക്ക് പോകാനാണ് വിദ്യാര്‍ഥികള്‍ ഇയാളെ സമീപിച്ചത്. ടൂര്‍ പാക്കേജ് ശരിയാക്കിയ ഇയാള്‍ 32 വിദ്യാര്‍ഥികളില്‍ നിന്നായി 1,69,700 രൂപ മുന്‍കൂറായി കൈപ്പറ്റി. എന്നാല്‍ ടിക്കറ്റ് പോലും ബുക്ക് ചെയ്യാതിരുന്നതിനാല്‍ നിശ്ചയിച്ച ദിവസം യാത്ര മുടങ്ങി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പണത്തിനായി പ്രതിയെ സമീപിച്ചെങ്കിലും പലവിധ കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreജോലി തട്ടിപ്പിൽ മലയാളി യുവാക്കൾ ലിത്വാനിയയിൽ കുടുങ്ങിയ സംഭവം: പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്
ആലുവ: ജോലിക്കായി ഏജൻ സി വഴി പണം നല്കി, ലിത്വാനിയയിലെത്തിയ ഇരുപതോളം യുവാക്കൾ അവിടെ കുടുങ്ങിയ സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്. പോലീസിലെ എൻആർ ഐ വിഭാഗത്തിന് പരാതി ഈ മെയിലിൽ അയച്ച് രണ്ടാഴ്ചയായിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ജില്ലാ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്കൈ മെട്രോ എന്ന സ്ഥാപനം വഴി ലിത്വാനയിലേക്ക് പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്ന് ലക്ഷം രൂപ ഏജൻസിക്ക് കൊടുത്താണ് ഇലക്ട്രീഷൻ, വെൽഡിംഗ് ജോലികൾക്കായി എല്ലാവരും ലിത്വാനിയയിൽ എത്തിയത്. എന്നാൽ ആദ്യം ജോലി കിട്ടിയെങ്കിലും മൂന്നാം ദിവസം പിരിച്ചുവിട്ടു. പിന്നീട് ജോലിയില്ലാതെ കുടുങ്ങിയിരിക്കുന്നതായാണ് പരാതി. മൂന്ന് ലക്ഷം രൂപ വാങ്ങിയെങ്കിലും ഒരു ലക്ഷം രൂപയുടെ രസീതേ നൽകിയുള്ളൂവെന്നും പരാതിയിൽ പറയുന്നു. ജെ ടി കൺസ്ട്രക്ഷൻസ് എന്ന പേരിലാണ് അപേക്ഷകരെ ലിത്വാനിയിലേക്ക് അയച്ചത്. പരാതികൾ പെരുകിയപ്പോൾ സ്കൈ മെട്രോ എന്ന് സ്ഥാപനം പേര് മാറ്റുകയായിരുന്നു.…
Read More