ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നിടെ മാ​ല‌ മോ​ഷ്ടി​ച്ചു; ത​മി​ഴ് ​യുവ​തി അറസ്റ്റിൽ

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ​ര​മാ​ര ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സ്ത്രീ​യു​ടെ ര​ണ്ടേ​കാ​ല്‍ പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി കു​റു​മാ​രി(26)​യെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രു​ടെ കൂ​ട്ടാ​ളി​യാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി കൗ​സ​ല്യ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ പ​ത്തി​ന് ഉ​ച്ച​യ്ക്ക് 1.30 നാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്രോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന അ​ന്ന​ദാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​യ്യ​പ്പ​ന്‍​കാ​വ് സ്വ​ദേ​ശി​നി​യു​ടെ മാ​ല​യാ​ണ് മോ​ഷ്ടി​ച്ച​ത്.

ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പാ​ത്രം ക​ഴു​കു​ന്ന​തി​നി​ടെ ത​മി​ഴ് യു​വ​തി​യും സം​ഘ​വും കൃ​ത്രി​മ​മാ​യി തി​ര​ക്കു​ണ്ടാ​ക്കി മാ​ല അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് 2019 ഒ​ക്ടോ​ബ​റി​ല്‍ ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കു​ട്ടി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യ ഒ​രു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല മോ​ഷ്ടി​ച്ച​താ​യും പ്ര​തി സ​മ്മ​തി​ച്ചു. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment