ജോ​ലി ത​ട്ടി​പ്പിൽ മലയാളി യു​വാ​ക്ക​ൾ ലി​ത്വാ​നി​യ​യി​ൽ കു​ടു​ങ്ങിയ സംഭവം: പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്

ആ​ലു​വ: ജോ​ലി​ക്കാ​യി ഏ​ജ​ൻ സി ​വ​ഴി പ​ണം ന​ല്കി, ലി​ത്വാ​നി​യ​യി​ലെ​ത്തി​യ ഇ​രു​പ​തോ​ളം യു​വാ​ക്ക​ൾ അ​വി​ടെ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്. പോ​ലീ​സി​ലെ എ​ൻ​ആ​ർ ഐ ​വി​ഭാ​ഗ​ത്തി​ന് പ​രാ​തി ഈ ​മെ​യി​ലി​ൽ അ​യ​ച്ച് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും യാ​തൊ​രു മ​റു​പ​ടി​യും ല​ഭി​ച്ചി​ട്ടി​ല്ല.

ജി​ല്ലാ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൈ ​മെ​ട്രോ എ​ന്ന സ്ഥാ​പ​നം വ​ഴി ലി​ത്വാ​ന​യി​ലേ​ക്ക് പോ​യ​വ​രാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. മൂ​ന്ന് ല​ക്ഷം രൂ​പ ഏ​ജ​ൻ​സി​ക്ക് കൊ​ടു​ത്താ​ണ് ഇ​ല​ക്ട്രീ​ഷ​ൻ, വെ​ൽ​ഡിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി എ​ല്ലാ​വ​രും ലി​ത്വാ​നി​യ​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ ആ​ദ്യം ജോ​ലി കി​ട്ടി​യെ​ങ്കി​ലും മൂ​ന്നാം ദി​വ​സം പി​രി​ച്ചു​വി​ട്ടു.

പി​ന്നീ​ട് ജോ​ലി​യി​ല്ലാ​തെ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. മൂ​ന്ന് ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ങ്കി​ലും ഒ​രു ല​ക്ഷം രൂ​പ​യു​ടെ ര​സീ​തേ ന​ൽ​കി​യു​ള്ളൂ​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ജെ ​ടി ക​ൺ​സ്ട്ര​ക്ഷ​ൻ​സ് എ​ന്ന പേ​രി​ലാ​ണ് അ​പേ​ക്ഷ​ക​രെ ലി​ത്വാ​നി​യി​ലേ​ക്ക് അ​യ​ച്ച​ത്. പ​രാ​തി​ക​ൾ പെ​രു​കി​യ​പ്പോ​ൾ സ്കൈ ​മെ​ട്രോ എ​ന്ന് സ്ഥാ​പ​നം പേ​ര് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജോ​ലി കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ലെ​ന്നും സ്വ​ന്തം നി​ല​യ്ക്ക് ക​ഴി​വ് തെ​ളി​യി​ച്ച് ജോ​ലി സ​മ്പാ​ദി​ക്കേ​ണ്ട​താ​ണെ​ന്നും സ്കൈ ​മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment