വീ​ടി​ന് തീ​വെ​ച്ച് കു​ടും​ബ​ങ്ങ​ളെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേസ്;  സിപിഎം നേ​താ​വി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണമെന്ന് കോ​ണ്‍​ഗ്ര​സ്

വ​ട​ക്കാ​ഞ്ചേ​രി: വീ​ടി​ന് തീ​വെ​ച്ച് കു​ടും​ബ​ങ്ങ​ളെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച സിപിഎം ​നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.ന​ഗ​ര​സ​ഭ 40-ാം ഡി​വി​ഷ​നി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ എ​ട​ത്ത​റ മ​ധു​വി​ന്‍റെ കൂ​ടി അ​വ​കാ​ശ​ത്തി​ലി​രു​ന്ന പു​തു​രു​ത്തി വി​ല്ലേ​ജി​ലെ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം വ്യാ​ജ രേ​ഖ ച​മ​ച്ച് കൈ​വ​ശ​പ്പെ​ടു​ത്തി.

ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി നാ​ല് പേ​രു​ടെ പേ​രി​ൽ വീ​ട് നി​ർ​മ്മാ​ണ​ത്തി​ന് പ​ണം വാ​ങ്ങു​ക​യും ചെ​യ്ത​തി​ൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഒ​രു മാ​സം മു​ൻ​പ് ലോ​റി​യി​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട് ക​ത്തി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും, വീ​ടി​ന്‍റെ കാ​ർ പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്ത സ്കൂ​ട്ട​ർ അ​ഗ്നി​ക്ക​ര​യാ​ക്കി​യ മു​ണ്ട​ത്തി​ക്കോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​നീ​ഷി​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ഡിസിസി സെ​ക്ര​ട്ട​റി കെ.​അ​ജി​ത് കു​മാ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. രാ​ധാ​കൃ​ഷ​ണ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts