കൊച്ചി: ആലുവ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന പശ്ചാത്തലത്തില്‍ ആലുവ ട്രാക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഇന്ന് ഉള്‍പ്പെടെ മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം പാലക്കാട് മെമു, പാലക്കാട് എറണാകുളം മെമു എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ ഏഴ് ട്രെയിനുകള്‍ വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു. 9,10 തീയതികളില്‍ വന്ദേഭാരത് ട്രെയിനും വൈകും. കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് നാളെ ഒരു മണിക്കൂര്‍ 45 മിനിറ്റും 10ന് ഒരു മണിക്കൂര്‍ 15 മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. സിക്കന്ദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് നാളെ ഒരു മണിക്കൂറും 10ന് അരമണിക്കൂറും വൈകിയാകും ഓടുക. ഇന്‍ഡോര്‍ തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് നാളെ ഒരു മണിക്കൂറും 10ന് ഒരു മണിക്കൂര്‍ 20 മിനിറ്റും വൈകിയാകും ഓടുക. വന്ദേഭാരത് നാളെ തിരുവനന്തപുരത്ത് നിന്ന് 45 മിനിറ്റ് വൈകി…
Read MoreCategory: Kochi
കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു
കൊച്ചി: മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് യുവാവ് ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. ഇയാളെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വൈകാതെ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷമാണു നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത്. തുടർന്നു പ്ലാറ്റ്ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാൾ പുറത്തേക്ക് കടക്കുന്നതു കണ്ടതോടെ മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേന അടക്കം സ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ താഴേക്കു ചാടിയാൽ പിടിക്കുന്നതിനു വല ഉൾപ്പെടെ അഗ്നിശമന സേന തയാറാക്കി. എന്നാൽ ഇതിന് അപ്പുറത്തേക്ക് നിസാർ ചാടുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിശോധനകൾക്ക് ശേഷം മെട്രോ സർവീസ്…
Read Moreഉത്തരാഖണ്ഡില്‍ കുടുങ്ങിയ തൃപ്പൂണിത്തുറ സ്വദേശികള്‍ നാട്ടിലെത്താന്‍ വൈകും
കൊച്ചി: മേഘവിസ്ഫോടന ദുരന്തത്തില്‍ നാശം വിതരച്ച ഉത്തരാഖണ്ഡില്‍ കുടുങ്ങിയ തൃപ്പൂണിത്തുറ സ്വദേശികള്‍ നാട്ടിലെത്താന്‍ വൈകും. അപകട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഇവരെ ദുരന്തത്തിന് പിന്നാലെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയിട്ടുണ്ട്. ഇവിടെ നിന്നും രണ്ട് ദിസവത്തിന് ശേഷമാകും പുറത്തെക്കിക്കുക. ഇതിനുശേഷമാകും നാട്ടിലേക്ക് തിരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്.നിലവില്‍ സൈനിക ക്യാമ്പില്‍ കഴിയുന്ന തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ദേവിനഗറില്‍ ശ്രീനാരായണീയത്തില് നാരായണന് നായര്‍, ശ്രീദേവി പിള്ള എന്നിവര്‍ സുരക്ഷിതരാണെന്നുള്ള വിവരം കുടുംബാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ ഇവരെ ഫോണില്‍ ബന്ധപ്പെടാനാകാതിരുന്നത് ആശങ്കയ്ക്ക് വഴി വച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാതാപിതാക്കള്‍ സുരക്ഷിതരാണെന്നുള്ള വിവരം ഇവരുടെ മകന് ശ്രീരാമിന് ലഭിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതുകൊണ്ടാണ് മാതാപിതാക്കളെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതെന്നും അവരെ അവിടെനിന്നു മാറ്റാന്‍ രണ്ടു ദിവസമെടുക്കുമെന്ന് സൈന്യം അറിയിച്ചതായും മകന് പറഞ്ഞു. …
Read Moreവില്പനയ്ക്കെത്തിച്ച 277 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; സഹായിക്കായി വലവിരിച്ച് പോലീസ്
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എറണാകുളം ഐജിഎം പബ്ലിക് സ്കൂളിനു സമീപം കണ്ണാമ്പള്ളി വീട്ടില്‍ ആല്‍ഫ്രിന്‍. കെ. സണ്ണിയെയാണ് (27) നാര്‍ക്കോട്ടിക് സെല്‍ എസി കെ.ബി. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 277. 21 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അല്ഫ്രിനും ഇയാളുടെ സുഹൃത്ത് സച്ചിനും ചേര്‍ന്ന് ബംഗളൂരുവില്‍ നിന്ന് വന്‍ തോതില്‍ എംഡിഎംഎ എത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി ഇയാളുടെ വീടിന് സമീപത്തുനിന്ന് ആല്ഫ്രിനെ കണ്ടെത്തുകയും അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇയാളുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായ സച്ചിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകളമശേരി ഗവൺമെന്റ് പോളിടെക്നിക്ക് കഞ്ചാവ് കേസ്: കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും
കൊച്ചി: എറണാകുളം കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍) നിന്ന് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസിലെ കുറ്റപത്രം ഈ മാസം അവസാനത്തോടെ കളമശേരി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.കേസില്‍ നിലവില്‍ എട്ടു പ്രതികളാണുള്ളത്. ഇതില്‍ മുഖ്യപ്രതി ഒഡീഷ ദരിഗ്ബാദി സ്വദേശി അജയ് പ്രഥാനെ(33) ജൂലൈ 27 ന് ഒഡീഷയില്‍ നിന്ന് കളമശേരി പോലീസ് സാഹസികമായി പിടികൂടിയിരുന്നു. റിമാന്‍ഡിലായിരുന്ന ഇയാളെ രണ്ടു ദിവസം കസ്റ്റഡിയില്‍ വാങ്ങി പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ കൂട്ടാളികളായ ഇതര സംസ്ഥാനക്കാരാണ് പോളിടെക്നിക്ക് കോളജിലേക്ക് ലഹരി എത്തിച്ചതെന്നാണ് അജയ് പ്രഥാന്റെ മൊഴി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ചില രേഖകളുടെ പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനുശേഷം ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ മാര്‍ച്ച് 15 ന് കൊച്ചി സിറ്റി പോലീസ് നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുളള…
Read Moreറെയില്‍പാളത്തില്‍ അറ്റകുറ്റപ്പണി; മെമു സര്‍വീസ് മൂന്നു ദിവസം മുടങ്ങും; ഏതാനും ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം
ആലുവ: പാലത്തിലെ റെയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) ട്രെയിനുകള്‍ 6, 9, 10 തീയതികളില്‍ മുടങ്ങും. ഏതാനും ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും. ഒന്‍പതിന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് 45 മിനിറ്റ് വൈകി വൈകുന്നേരം 4.50ന് പുറപ്പെടും. ഏഴ്, എട്ട് തീയതികളില്‍ ഗോരഖ്പുരില്‍നിന്നു പുറപ്പെടുന്ന ഗോരഖ്പുര്‍ തിരുവനന്തപുരം നോര്‍ത്ത് – രപ്തിസാഗര്‍ എക്സ്പ്രസ് യാത്രാമധ്യേ 100 മിനിറ്റ് വരെ വൈകാം. ആറ്, ഒമ്പത്, 10 തീയതികളില്‍ കണ്ണൂരില്‍നിന്നു പുറപ്പെടുന്ന കണ്ണൂര്‍ – ആലപ്പുഴ എക്സ്പ്രസ് 90 മിനിറ്റും ഇന്നു നാലിന് ഇന്‍ഡോറില്‍നിന്നു പുറപ്പെടുന്ന ഇന്‍ഡോര്‍ ജംഗ്ഷന് – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 90 മിനിറ്റും, ഒമ്പതിന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ -,തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസ് 55…
Read Moreവാണിജ്യ സിലിണ്ടര്‍ വില കുറച്ചു; 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 33.50 രൂപ
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 1638.50 രൂപയായി. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം. വാണിജ്യ സിലിണ്ടറിന് ജൂലൈയില്‍ 58 രൂപയും ജൂണില്‍ 24 രൂപയും കുറഞ്ഞിരുന്നു. മേയില്‍ 15 രൂപയുടെയും ഏപ്രിലില്‍ 43 രൂപയുടെയും കുറവുണ്ടായി. ഫെബ്രുവരിയില്‍ ഏഴു രൂപയാണ് കുറഞ്ഞത്. അതേസമയം ഒരു വര്‍ഷത്തിലേറെയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല
Read Moreകരാര്‍ കാലാവധി പൂര്‍ത്തിയായിട്ടും ബ്രഹ്മപുരത്ത് ബയോമൈനിംഗ് തീര്‍ന്നില്ല
കൊച്ചി: തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് കുന്നുകൂടി കിടന്ന ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിനായി ബയോമൈനിംഗ് ചെയ്യാന്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും പണികള്‍ പൂര്‍ത്തിയാക്കാതെ കരാര്‍ കമ്പനി. 8,43,954.392 ടണ്‍ പൈതൃകമാലിന്യം ബയോമൈനിംഗ് നടത്തി നീക്കം ചെയ്യേണ്ടിടത്ത് കരാര്‍ കാലാവധി തീര്‍ന്നപ്പോള്‍ 7,32,465 മെട്രിക് ടണ്‍ മാലിന്യം മാത്രമാണ് ബയോമൈനിംഗ് ചെയ്യാനായത്. ശേഷിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായി കരാര്‍ കമ്പനിയായ ഭൂമി ഗ്രീന്‍ എനര്‍ജിക്ക് സെപ്റ്റംബര്‍ 30 വരെ സമയം ആവശ്യപ്പെട്ടു. വിഷയം കൗണ്‍സിലില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തെങ്കിലും പ്രതിഷേധനങ്ങളെയെല്ലാം മറികടന്ന് മേയര്‍ കമ്പനിക്ക് സമയം നീട്ടി നല്‍കുകയായിരുന്നു. കൊച്ചി നഗരത്തിന്റെ പൊതുകാര്യമാണിതെന്നും ഇക്കാര്യത്തില്‍ തര്‍ക്കത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും നടപടിക്രമങ്ങള്‍ സുതാര്യമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു മേയര്‍ എം.അനില്‍കുമാര്‍ കരാര്‍ കലാവധി നീട്ടി നല്‍കിയത്. കാലാവധിക്ക് ശേഷവും ബയോ മൈനിംഗ് ഉയര്‍ന്ന നിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചെങ്കിലും മേയര്‍ കൂട്ടാക്കിയില്ല.…
Read Moreയുവാവിന്റെ മരണത്തില്‍ ദുരൂഹത; പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; വിഷം നൽകിയെന്ന് സംശയം
കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന് അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പെണ്‍സുഹൃത്ത് മലിപ്പാറ സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍സുഹൃത്ത് അന്‍സലിന് വിഷം നല്‍കിയതായാണ് സംശയിക്കുന്നത്. ഇവരെ കോതമംഗലം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. മലിപ്പാറയില്‍ ഒറ്റക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. കോതമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. യുവതി വിഷം ജൂസില്‍ കലര്‍ത്തി നല്‍കിയതാണെന്നും യുവാവ് സ്വയം വിഷം കഴിച്ചതാണെന്നും അഭ്യുഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. മാതാവ് മരിച്ച ശേഷം ഒറ്റക്ക് കഴിയുന്ന യുവതിയുമായി…
Read Moreഎച്ച് 1 എന്‍ 1 വ്യാപനം : കുസാറ്റ് കാമ്പസ് അടച്ചു
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ കൊച്ചിന് യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ് അടച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചു. പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാമ്പസ് ഈ മാസം അഞ്ചു വരെ കാമ്പസ് പൂര്‍ണമായും അടച്ചിരിക്കുന്നത്. ക്ലാസുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി നടത്തും. സാഹചര്യങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കുക.
Read More