നോ​മ്പു തു​റ​ക്കേ​ണ്ട സ​മ​യ​ത്ത് ട്രാ​ഫി​ക്കി​ല്‍ കു​ടു​ങ്ങി ! നോ​മ്പ് തു​റ​ക്കാ​ന്‍ വെ​ള്ള​വും പ​ഴ​വും ന​ല്‍​കി ഊ​ബ​ര്‍ ഡ്രൈ​വ​ര്‍; കൈ​യ്യ​ടി​ച്ച് ആ​ളു​ക​ള്‍…

യാ​ത്ര​ക്കാ​ര​ന് നോ​മ്പു​തു​റ​ക്കാ​നു​ള്ള സൗ​ക​ര്യം ന​ല്‍​കി യൂ​ബ​ര്‍ ഡ്രൈ​വ​റു​ടെ ന​ന്മ പ്ര​വൃ​ത്തി​യ്ക്ക് കൈ​യ്യ​ടി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ.

സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ അ​ന​സ് ത​ന്‍​വീ​ര്‍ ആ​ണ് ഊ​ബ​ര്‍ ഡ്രൈ​വ​ര്‍ യ​തി​ന്‍ കു​മാ​റി​ന്റെ ന​ന്മ​യെ കു​റി​ച്ച് സോ​ഷ്യ​ലി​ട​ത്ത് പ​ങ്കു​വ​ച്ച​ത്.

രാ​വി​ലെ മു​ത​ലു​ള്ള റ​മ​ദാ​ന്‍ വ്ര​തം അ​വ​സാ​നി​പ്പി​ച്ച് നോ​മ്പു​തു​റ​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ന​സ്.

കൃ​ത്യം നോ​മ്പു​തു​റ സ​മ​യ​മാ​യ​പ്പോ​ള്‍, എ​സി​ആ​ര്‍ ഡ​ല്‍​ഹി മേ​ഖ​ല​യി​ലെ ട്രാ​ഫി​ക്കി​ല്‍ കു​ടു​ങ്ങി. ഒ​ടു​വി​ല്‍ കാ​ബ് ഡ്രൈ​വ​റോ​ട് വെ​ള്ളം ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു.

നോ​മ്പ് തു​റ​ക്കാ​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ കാ​ബ് ഡ്രൈ​വ​ര്‍ വെ​ള്ളം മാ​ത്ര​മ​ല്ല, പാ​ത്ര​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന പ​ഴ​ങ്ങ​ള്‍ കൂ​ടി അ​ന​സി​ന് പ​ങ്കു​വ​ച്ചു.

ചൈ​ത്ര ന​വ​രാ​ത്രി നോ​മ്പി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു യ​തി​ന്‍ കു​മാ​ര്‍ പ​ഴ​ങ്ങ​ള്‍ ക​രു​തി​യ​ത്. ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ അ​നു​ഭ​വം അ​ന​സ് ത​ന്‍​വീ​ര്‍ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്.

നോ​മ്പു​തു​റ സ​മ​യ​ത്ത് ട്രാ​ഫി​ക്കി​ല്‍ കു​ടു​ങ്ങി. ന​വ​രാ​ത്രി വ്ര​ത​മ​നു​ഷ്ഠി​ച്ച ഊ​ബ​ര്‍ ഡ്രൈ​വ​ര്‍ യ​തി​ന്‍ കു​മാ​റി​നോ​ട് ഞാ​ന്‍ വെ​ള്ള​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു.

ഞാ​ന്‍ നോ​മ്പു​കാ​ര​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി, അ​വ​ന്‍ എ​നി​ക്ക് വെ​ള്ളം മാ​ത്ര​മ​ല്ല, അ​വ​ന്റെ നോ​മ്പി​നാ​യി പാ​ത്ര​ത്തി​ല്‍ സൂ​ക്ഷി​ച്ച പ​ഴ​ങ്ങ​ളും പ​ങ്കി​ട്ടു’ അ​ന​സ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment