കൊച്ചി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ് ) തടഞ്ഞുവച്ചതില്‍ മനംനൊന്ത് കൊച്ചിയിലെ പിഎഫ് ഓഫീസിലെത്തി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാന്‍സര്‍ രോഗി മരിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോളോ ടയേഴ്സിലെ മുന്‍ കരാര്‍ ജീവനക്കാരന് തൃശൂര്‍ പേരാമ്പ്ര പണിക്കവളപ്പില്‍ പി.കെ. ശിവരാമനാണ് (68) ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചത്. 80,000 രൂപയാണ് ശിവരാമന് കിട്ടാനുണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ഓടെ കലൂരിലെ പിഎഫ് ഓഫീസിലെത്തിയ ഇയാള്‍ മൂത്രപ്പുരയില്‍ കയറി വിഷം കുടിക്കുകയായിരുന്നു. മരണത്തിന് ഉത്തരവാദി പിഎഫ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് ശിവരാമന് എഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.അസ്വഭാവിക മരണത്തിനാണ് നിലവില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. ശിവരാമന്റെ ആത്മഹത്യ കുറിപ്പില്‍ പിഎഫ് ഓഫീസിലെ ഒരു ജീവനക്കാരനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആ പേരിലുള്ള…
Read MoreCategory: Kochi
പിഎഫ് ലഭിച്ചില്ല; കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
കൊച്ചി: പ്രോവിഡന്റ് ഫണ്ട് (പിഎഫ്) ലഭിക്കാത്തതില്‍ മനംനൊന്ത് കൊച്ചിയില്‍ പിഎഫ് ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര പണിക്കവളപ്പില്‍ ശിവരാമ(69)നാണ് ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കലൂരിലെ പിഎഫ് ഓഫീസിലെത്തിയ ശിവരാമന് ബാത്ത്റൂമില്‍ കയറി വിഷം കഴിക്കുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ ഇദേഹത്തെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങി. കാന്‍സര്‍ രോഗിയായ ശിവരാമന് അപ്പോളോ ടയേഴ്സിലെ കരാര്‍ ജീവനക്കാരനായിരുന്നു. ഒമ്പതു വര്‍ഷം മുമ്പാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. 80,000 രൂപയായിരുന്നു ശിവരാമന് കിട്ടാനുണ്ടായിരുന്നു. ഇതിനായി ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ച് പല തവണ പിഎഫ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും നീതി ലഭിച്ചില്ലെന്ന് ഇദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് സുകുമാരന്‍ പറഞ്ഞു. കാന്‍സര്‍ ചികിത്സയ്ക്കായി വലിയ തുക ശിവരാമന് ആവശ്യമായി വന്നിരുന്നു. ഇനിയാര്‍ക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും ബന്ധുക്കള്‍ പറഞ്ഞു. എറണാകുളം…
Read Moreകടലില്‍ നീന്താൻ കോസ്റ്റൽ പോലീസ്; നീന്തല്‍ പരീക്ഷയ്ക്ക് തുടക്കം
കൊച്ചി: സംസ്ഥാനത്തെ കോസ്റ്റല്‍ പോലീസുകാര്‍ ഇനി കൂടുതല്‍ സ്മാര്‍ട്ടാകും. കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരെ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പ്രാപ്തരാക്കുന്നതിന്റെ ഭാഗമായുളള നീന്തല്‍ പരീക്ഷയ്ക്ക് തുടക്കമായി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള തീര സുരക്ഷയുടെ ഭാഗമായി 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് നീന്തല്‍ പരീക്ഷ നടത്തുന്നത്. ഇതില്‍ ഒമ്പതോളം കോസ്റ്റല്‍ സ്റ്റേഷനുകളിലെ പോലീസുകാരുടെ നീന്തല്‍ പരീക്ഷയ്ക്ക് തുടക്കമമായി. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ദ്വിദിന നീന്തല്‍ പരീക്ഷ ഇന്ന് തീരും. കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പരീക്ഷ നടത്തി പരിശീലനം നല്‍കുന്നത്. നീന്തല്‍ പരീക്ഷയ്ക്ക് മൂന്ന് കാറ്റഗറിയുണ്ട്. രണ്ടു മിനിറ്റില്‍ 50 മീറ്റര്‍ നീന്തി കടന്നാല്‍ സാറ്റിസ്ഫാക്ടറി ക്രൈറ്റീരിയ, 80 സെക്കന്‍ഡിനുള്ളില്‍ 60 മീറ്റര്‍ നീന്തിയാല്‍ ഗുഡ് ക്രൈറ്റീരിയ, നീന്തിയെത്താനെടുക്കുന്ന സമയം 60…
Read Moreടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് 32 വിദ്യാർഥികൾക്ക് പരിക്കേറ്റു
പെരുമ്പാവൂർ: ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസിൽ സഞ്ചരിച്ചിരുന്ന 32 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രഥമ ശുശ്രുഷ നൽകി വിട്ടയച്ചു. ഇന്നു പുലർച്ചെ രണ്ടിന് ശേഷമാണ് അപകടം. മൂന്നാറിൽ പോയി മടങ്ങി വരികയായിരുന്ന ടൂറിസ്റ്റ് ബസ് പെരുമ്പാവൂർ കാലടി ജംഗ്ഷനിൽവച്ച് തൊടുപുഴയ്ക്ക് പഞ്ചസാര കയറ്റി പോവുകയായിരുന്ന ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബസ് റോഡിൽ മറിഞ്ഞു. കൊണ്ടോടി ഇഎംഇഎ കോളജിലെ മൂന്നാം വർഷ കംമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ കുടുങ്ങിയവരെ പെരുമ്പാവൂർ ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപെടുത്തിയത്. അപകടത്തെ തുടർന്നു മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരികയായിരുന്ന് രണ്ട് കാറുകൾ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ റോഡിലെ മീഡിയനിൽ ഇടിച്ചു. ആർക്കും പരിക്കില്ല. അപകടത്തിൽ മറിഞ്ഞ വാഹനങ്ങൾ ക്രയിൻ ഉപയോഗിച്ച് നീക്കം ചെയ്തു. ലോറിയിലുള്ള ആർക്കും പരിക്കില്ല
Read Moreമാരകായുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: വീട് പണയത്തിന് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ കൊല്ലം കരുനാഗപ്പിള്ളി തോപ്പില്‍ വീട്ടില്‍ ജോണ്‍ ബ്രിട്ടോ (40), എളംകുളം ഗ്യാലക്സി ക്ലിഫ് ഫോര്‍ഡ് ഫ്ളാറ്റില്‍ താമസിക്കുന്ന തിരുവനന്തപുരം പോത്തന്‍കോട് ആണ്ടൂര്‍ കോണം സുനില്‍ ഭവനില്‍ ഷീല (47), കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ചീമ്പനാല്‍ വീട്ടില്‍ ലിജോ, നമ്പ്യാരത്ത് വീട്ടില്‍ ആല്ബിന് എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ സുഹൃത്തുക്കളാണ് ഒളിവിലുള്ളത്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടിലേക്ക് പരാതിക്കാരനെ വിളിച്ചുവരുത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. കാര്‍, ലാപ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍, ആപ്പിള്‍ മാക് ബുക്ക്, ഏഴ് പവന്റെ സ്വര്‍ണമാല, ഒരു പവന്റെ സ്വര്‍ണമോതിരം, 16,350 രൂപ അടങ്ങിയ…
Read Moreഅയൽവാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം; പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തും
തൃപ്പൂണിത്തുറ: അയൽവാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച കേസിൽ പ്രതി മനോജിനെതിരെ കൊലക്കുറ്റം ചുമത്തും. വധശ്രമത്തിനായിരുന്നു ആദ്യം കേസെടുത്തിരുന്നത്. വ്യാഴാഴ്ച്ച വൈകിട്ടാണ് മനോജിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി സുന്ദരൻ (38) മരിച്ചത്. കഴിഞ്ഞ 24ന് വൈകിട്ടായിരുന്നു അയൽവാസിയായ കരകുളം വീട്ടിൽ മനോജിന്റെ (50) കുത്തേറ്റ് സുന്ദരന്‍ ഗുരുതര പരിക്കേറ്റത്. ഫോണിൽ വിളിച്ചു പ്രതിയുടെ വീട്ടിലേക്ക് വരുത്തിയ ശേഷം കത്രിക കൊണ്ട് സുന്ദരന്റെ ഇടതു നെഞ്ചിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കഴുത്തിലും കുത്തിയിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ചോര വാർന്ന് ഓടി വീട്ടിലേയ്ക്ക് വരുന്നതിനിടെ സുന്ദരന്റെ വീടിന്റെ മുറ്റത്ത് വച്ചു തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്കാശുപത്രിയിലും എറണാകുളം ഗവ. മെഡിക്കൽ കോളജിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്ക്കാരത്തിനായി തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകും. 20 വർഷത്തിലേറെയായി സുന്ദരൻ തൃപ്പൂണിത്തുറ പള്ളിപ്പറമ്പ്കാവ്…
Read Moreമാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച; യുവതിയും കൂട്ടാളികളും പോലീസ് പിടിയിൽ
കൊച്ചി: വീട് പണയത്തിന് നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ സംഘം സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ കൊല്ലം കരുനാഗപ്പിള്ളി തോപ്പില്‍ വീട്ടില്‍ ജോണ്‍ ബ്രിട്ടോ (40), എളംകുളം ഗ്യാലക്സി ക്ലിഫ് ഫോര്‍ഡ് ഫല്‍റ്റില്‍ താമസിക്കുന്ന തിരുവനന്തപുരം പോത്തന്‍കോട് ആണ്ടൂര്‍ കോണം സുനില്‍ ഭവനില്‍ ഷീല (47), കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ചീമ്പനാല്‍ വീട്ടില്‍ ലിജോ, നമ്പ്യാരത്ത് വീട്ടില്‍ ആല്ബിന് എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്. വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടിലേക്ക് പരാതിക്കാരനെ വിളിച്ചുവരുത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. കാര്‍, ലാപ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍, ആപ്പിള്‍ മാക് ബുക്ക്, ഏഴ് പവന്റെ സ്വര്‍ണമാല, ഒരു പവന്റെ സ്വര്‍ണമോതിരം, 16350 രൂപ അടങ്ങിയ പേഴ്സ്, ഒപ്പിട്ട ചെക്ക് ബുക്ക് എന്നിവയാണ് കവര്‍ച്ച ചെയ്തത്. കൂടാതെ…
Read More13.175 കിലോ കഞ്ചാവ് പിടികൂടിയ കേസ്: പ്രതികള്‍ കഞ്ചാവ് എത്തിച്ചത് മൂര്‍ഷിദാബാദില്‍നിന്ന്
കൊച്ചി: വില്പനക്കെത്തിച്ച 13.175 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയിലായ കേസില്‍ പ്രതികള്‍ കഞ്ചാവ് എത്തിച്ചത് മൂര്‍ഷിദാബാദില്‍നിന്ന്. കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികളായ മാണിക് സേഖ്(23), സരിഫുള്‍ സേഖ്(28), നുറിസ്ലാം(21) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പോലീസാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ചിറ്റേത്തുകരയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ഇരുടെ പക്കല്‍നിന്നും 13.175 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിവിധ പാക്കറ്റുകളിലായി കാക്കനാട് ഭാഗത്തുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലായിരുന്നു ഇവര്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreനിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസ്: മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനു പോലീസില്‍ കീഴടങ്ങി
കൊച്ചി: നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ. പി.ജി. മനു പോലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെ പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. മനുവിനെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. ഇന്നലെ മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി പത്തു ദിവസത്തിനകം കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. മനുവിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരേയാണ് മനു സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരേ പരാതിക്കാരിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറില്‍ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീടു പലപ്പോഴും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പെണ്‍കുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം…
Read Moreചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില; ഫെബ്രുവരി ഒന്ന് നിര്‍ണായകം
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 2010 മുതല്‍ 2027 ഡോളര്‍ എന്ന നിലവാരത്തിലാണ് ചാഞ്ചാട്ടം. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,800 രൂപയും പവന് 160 രൂപ വര്‍ധിച്ച് 46,400 രൂപയിലും സ്വര്‍ണവില എത്തിനില്‍ക്കുന്നു. സ്വര്‍ണവിലയില്‍ 10 – 20 രൂപയുടെ വ്യത്യാസമാണ് പ്രതിഫലിക്കുന്നത്. രൂപയുടെ വിനിമയ നിരക്കിലും വലിയ വ്യത്യാസം പ്രകടമല്ല. പലിശ നിരക്ക് സംബന്ധിച്ച് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക തീരുമാനം ഫെബ്രുവരി ഒന്നിനാണ്. പണപ്പെരുപ്പം 3.4 ശതമാനത്തിലേക്ക് വീണ്ടും ഉയര്‍ന്നതുകൊണ്ട് ഇത് രണ്ടു ശതമാനത്തിന് അടുത്ത് എത്തുന്നത് വരെ ഈ നില തുടരാമെന്ന് ഫെഡ് നിലപാടെടുത്താല്‍ വിലയില്‍ വലിയ കുറവുണ്ടാകാനാണ് സാധ്യത. സാങ്കേതികമായി 2000 ഡോളര്‍ ആണ് സപ്പോര്‍ട്ട് വില. അത് ഭേദിച്ച് താഴോട്ട് വന്നാല്‍ 1980 1960 ഡോളര്‍ എന്നിങ്ങനെയുള്ള നിലവാരത്തിലേക്ക്…
Read More