13.175 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സ്: പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് മൂ​ര്‍​ഷി​ദാ​ബാ​ദി​ല്‍നി​ന്ന്

കൊ​ച്ചി: വില്പ​ന​ക്കെ​ത്തി​ച്ച 13.175 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് മൂ​ര്‍​ഷി​ദാ​ബാ​ദി​ല്‍നി​ന്ന്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​സ്റ്റ് ബം​ഗാള്‍ സ്വ​ദേ​ശി​ക​ളാ​യ മാ​ണി​ക് സേ​ഖ്(23), സ​രി​ഫു​ള്‍ സേ​ഖ്(28), നു​റി​സ്ലാം(21) എ​ന്നി​വ​രെ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന ചി​റ്റേ​ത്തു​ക​ര​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​വ​രും പി​ടി​യി​ലാ​യ​ത്. ഇ​രു​ടെ പ​ക്ക​ല്‍​നി​ന്നും 13.175 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. വി​വി​ധ പാ​ക്ക​റ്റു​ക​ളി​ലാ​യി കാ​ക്ക​നാ​ട് ഭാ​ഗ​ത്തു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു ഇ​വ​ര്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment