പോരായ്മകൾ ചൂണ്ടിക്കാട്ടി..! കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലാ​ൻ കാ​ര​ണം പാ​ർ​ട്ടി​ക്കു​ള്ളി​ലെ ചി​ല ശ​ക്തി​ക​ൾ: നേതാക്കൾ ജനങ്ങളി ലേക്ക് ഇറങ്ങിച്ചെല്ലണമെന്നും കെ.​സു​ധാ​ക​ര​ൻ

sudhakaranത​ല​ശേ​രി: ജ​ന​ങ്ങ​ളി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് അ​ക​ലാ​ൻ കാ​ര​ണം പാ​ർ​ട്ടി​ക്ക് അ​ക​ത്തു​ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ശ​ക്തി​ക​ളാ​ണെ​ന്ന് കെ.​സു​ധാ​ക​ര​ൻ. ത​ല​ശേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ സം​ഗ​മം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ന്‍റെ പോ​രാ​യ്മ​യ​ല്ല ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലാ​ൻ കാ​ര​ണ​മാ​യ​ത്. കോ​ൺ​ഗ്ര​സി​ന് അ​ക​ത്തു​ത​ന്നെ ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​ക്തി​ക​ളു​ണ്ട്. അ​ത് മാ​റ്റി​യെ​ടു​ക്ക​ണം.

പ​ഴ​യ​കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്ന്  കോ​ൺ​ഗ്ര​സ് അ​ക​ന്നി​രി​ക്കു​ക​യാ​ണ്. ‌ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ത്തി​നൊ​പ്പം നി​ന്ന് അ​വ​രു​ടെ മ​ന​സ്സി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യ​ണം. അ​തി​ന് ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഇ​റ​ങ്ങി​ച്ചെ​ല്ല​ണം. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ അ​ക​ന്നു​നി​ൽ​ക്കു​ന്ന​വ​രെ സം​ഘ​ട​ന​യു​മാ​യി അ​ടു​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ത്യ​യ​ശാ​സ്ത്രം നോ​ക്കി​യ​ല്ല ജ​ന​ങ്ങ​ൾ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​ത്. അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണാ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് അ​വ​ർ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ ഫാ​ഷി​സ​ത്തെ ത​ട​യാ​ൻ സി​പി​എ​മ്മി​നാ​കി​ല്ല. കോ​ൺ​ഗ്ര​സി​നു മാ​ത്ര​മേ അ​തി​ന് ക​ഴി​യു​ക​യു​ള്ളൂ. കോ​ൺ​ഗ്ര​സ് ര​ഹി​ത ഭാ​ര​ത​മാ​ണ് മോ​ദി​യു​ടെ ല​ക്ഷ്യം. അ​തി​നാ​ണ് ഇ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ മോ​ദി ശ്ര​മി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ആ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ മോ​ദി കോ​ൺ​ഗ്ര​സി​നോ​ട് ന​ന്ദി പ​റ​യു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഫ​ല​മാ​ണ​ത്. അ​മേ​രി​ക്ക​യി​ലൊ മ​റ്റോ ആ​യി​രു​ന്നെ​ങ്കി​ൽ ന​രേ​ന്ദ്ര​മോ​ദി​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നു​ള്ള യോ​ഗ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണ്ണ​യാ​ട് ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി നോ​ർ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി കെ.​സി. ര​ഘു​നാ​ഥും ത​ല​ശേ​രി സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി വി​ജ​യ​കൃ​ഷ്ണ​നും സ്ഥാ​ന​മേ​റ്റു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, വി.​എ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts