കൊച്ചി: അപകടക്കേസിലെ വാഹനം വിട്ടുനല്‍കുന്നതിന് 10,000 രൂപ കൈക്കൂലി പോലീസ് സ്റ്റേഷനില്‍ വച്ച് വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത ഗ്രേഡ് എസ്ഐയെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എറണാകുളം മരട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും കാഞ്ഞിരമറ്റം സ്വദേശിയുമായ കെ. ഗോപകുമാറിനെയാണ് (56) സ്റ്റേഷനില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പള്ളിക്കര സ്വദേശി ഷിബു വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടര്‍ ലോറി കഴിഞ്ഞ 25ന് വൈകുന്നേരം വൈറ്റില ഹബ്ബിന് സമീപം അപകടത്തില്‍പ്പെട്ടിരുന്നു. ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. ഇതേത്തുടര്‍ന്ന് ലോറി വൈദ്യുത പോസ്റ്റിലും, കാറിലും, ബൈക്കിലും, മതിലിലും ഇടിച്ചു. സംഭവത്തില്‍ മരട് പോലീസ് കേസ് എടുക്കുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗ്രേഡ് എസ്ഐ ഗോപകുമാര്‍ ലോറി ഉടമയായ ഷിബു…
Read MoreCategory: Kochi
സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡനം: കീഴടങ്ങിയ പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി: മോഡലായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങിയ യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്ത്രീകളെ വശീകരിച്ച് സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുന്ന തൃശൂര്‍ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന പി.എസ്. പ്രശോബിനെയാണ് (36) എറണാകുളം നോര്‍ത്ത് പോലീസ് ചോദ്യം ചെയ്യുന്നത്. ഇന്നലെയാണ് ഇയാളെ അഡീഷണല്‍ സിജെഎം കോടതി ഇയാളെ നോര്‍ത്ത് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവതി നല്കിയ പരാതിയില്‍ പ്രശോബിനെ പ്രതിയാക്കി നോര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. സ്വകാര്യദൃശ്യങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തതറിഞ്ഞാണ് യുവതി പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനവും ദൃശ്യങ്ങള്‍ പകര്‍ത്തലും. ഐ.ടി ആക്റ്റ് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍, എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ…
Read Moreഐടി ജീവനക്കാരനെ മര്‍ദിച്ച സംഭവം; നടി ലക്ഷ്മി മേനോനൊപ്പം ക്വട്ടേഷൻ സംഘാംഗവും
കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനൊപ്പം ഉണ്ടായിരുന്ന യുവാക്കളിലെ ക്വട്ടേഷന്‍ സംഘാംഗത്തെ കേ്ന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന് ക്വട്ടേഷന്‍ സംഘാംഗവും ക്രിമിനല്‍ കേസ് പ്രതിയുമാണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ ദുരൂഹത സൃഷ്ടിക്കുന്നത്. 2023 നവംബറില്‍ പോലീസ് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വര്‍ണം കവര്‍ന്ന സംഘത്തില്‍ മിഥുനും ഉള്‍പ്പെട്ടിരുന്നു. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് മിഥുന് ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഈ കേസില്‍ മിഥുന് ജാമ്യത്തിലാണ്. ആലുവ സ്വദേശിയായ സ്വര്‍ണവ്യാപാരിയുടെ സുഹൃത്ത് നല്കിയ ക്വട്ടേഷന്‍ അനുസരിച്ചായിരുന്നു മിഥുന്റെയും മറ്റും പ്രവര്‍ത്തനം. തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വില്പന നടത്താനുള്ള സ്വര്‍ണവുമായി റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ ഒരുസംഘം കാറിലെത്തി വ്യാപാരിയെ തടഞ്ഞ് മര്‍ദിച്ചവശനാക്കുകയും…
Read Moreപെണ്‍സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: പെണ്‍സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി അരുണിന്റെ പരാതിയിലാണ് എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച രാത്രി അഞ്ചുമന ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പെണ് സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി. അതേസമയം യുവാവ് പ്രദേശത്ത് നിരന്തരം പ്രശ്നമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് റസിഡന്റസ് അസോസിയേഷനും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. യുവതിയും യുവാവും റോഡില്‍നിന്നും ഉറക്കെ സംസാരിച്ച് ബഹളം വച്ചതോടെയാണ് ഇടപെട്ടതെന്നാണ് നാട്ടുകാരുടെ വാദം.
Read Moreപൊന്നോണം വന്നിട്ടും പൊന്നിന് പവന് 400 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,355 രൂപയും പവന് 74,840 രൂപയുമായി.
Read Moreനെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; നാലുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. തായ്ലന്ഡില് നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വിമാനത്താവളത്തിലെ കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. സിബിനില്‍ നിന്നും 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇതിന് നാല് കോടിയോളം വില വരും.ഭക്ഷ്യപാക്കറ്റുകള്ക്കൊപ്പം അതിവിദഗ്ധമായാണ് ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആര്‍ക്കുവേണ്ടി എത്തിച്ചതാണ് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കസ്റ്റംസ് സംഘം പരിശോധിച്ചു വരുന്നു. ഓണക്കാലം ലക്ഷ്യമിട്ട് കേരളത്തിലേക്ക് വിമാനത്താവളം വഴി വന്‍ തോതില്‍ ഹൈബ്രിഡ് കഞ്ചാവെത്തുന്നുവെന്ന വിവരം കസ്റ്റംസിനും പോലീസിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയിലായിരുന്നു കസ്റ്റംസ് സംഘം. ലേസര്‍ പരിശോധന ഉള്‍പ്പെടെയുള്ള സംവിധാനം വേണംവിമാനത്താവളത്തില് പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഇല്ലാത്തത് ലഹരിക്കടത്തുകാര്‍ക്ക് സൗകര്യമൊരുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഫഌസ്ക്കുകളിലും മറ്റുമാക്കി പ്രതിസന്ധി. എക്സ്റേ പരിശോധനയില്‍ പിടിക്കപ്പെടാത്ത…
Read Moreഎറണാകുളം ജനറല്‍ ആശുപത്രിയിലെ അതിക്രമം; ഒരാൾ പിടിയിൽ; അന്വേഷണം ശക്തമാക്കി പോലീസ്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ യുവാവ് അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തേവര സ്വദേശി ആല്ബിന്(26) എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് റിസപ്ഷനിലെ രണ്ടു കന്പ്യൂട്ടറുകളും പ്രിന്ററും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും ഇയാള്‍ തകര്‍ത്തു. റിസപ്ഷനിലെ ജീവനക്കാര്‍ ബഹളംവച്ചതോടെ സുരക്ഷാ ജീവനക്കാരെത്തി ആല്‍ബിനെ പിടിച്ചുവച്ചു. ആശുപത്രി സൂപ്രണ്ട് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്കി. അതേസമയം, എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് വച്ച് യുവതിയോട് മോശമായി പെരുമാറിയതിന് നാട്ടുകാര്‍ ആല്‍ബിനെ കൈയേറ്റം ചെയ്തതായും ഇവിടെനിന്ന് രക്ഷപ്പെട്ടാണ് ജനറല്‍ ആശുപത്രിയില്‍ എത്തിയതെന്നും വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read Moreഊന്നുകല്‍ ശാന്ത കൊലപാതകം; മുഖ്യപ്രതിയായ ആണ്‍സുഹൃത്തിനായി അന്വേഷണം ഊര്‍ജിതം
കൊച്ചി: എറണാകുളം കോതമംഗലം ഊന്നുകല്‍ ശാന്താ കൊലപാതകക്കേസില്‍ മുഖ്യപ്രതി ശാന്തയുടെ ആണ് സുഹൃത്ത് രാജേഷിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ പെരുമ്പാവൂര്‍ വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്തയെയാണ് (61) കൊല ചെയ്യപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേല്‍ രാജേഷ് സംഭവത്തിനു ശേഷം ഒളിവില്‍ പോകുകയായിരുന്നു. ശാന്തയുടെ ആണ്‍സുഹൃത്താണ് ഇയാള്‍. ഊന്നുകല്ലില്‍ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്റെ പിന്നിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കള ഭാഗത്തെ വര്‍ക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ മോഷണശ്രമം നടന്നിട്ടുള്ളതായി ഊന്നുകല്‍ സ്റ്റേഷനില്‍ വൈദികന് പരാതി നല്‍കിയിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന…
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പ്രതികരിച്ച ഉമാ തോമസ് എംഎല്‍എയ്ക്ക് സൈബര്‍ ആക്രമണം
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടതിനു പിന്നാലെ ഉമാ തോമസ് എംഎല്‍എക്ക് നേരെ സൈബര്‍ ആക്രമണം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീര്‍ത്തിപ്പെടുത്തിയും പ്രതികരണങ്ങളെത്തിയത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്. അടുത്ത തവണ വീട്ടില്‍ ഇരുത്തണമെന്നും പരിക്കേറ്റപ്പോള്‍ രക്ഷപ്പെടണമെന്ന പ്രാര്‍ഥന തെറ്റായിരുന്നു എന്നുള്‍പ്പെടെയുള്ളയാണ് അധിക്ഷേപം. മേലനങ്ങാതെ എംഎല്‍എ ആയതിന്റെ കുഴപ്പമെന്നും സാമൂഹിക മാധ്യമങ്ങളില്‍ കമന്റുുകളുണ്ട്. ‘ഭര്‍ത്താവ് പി ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് എംഎല്‍എ ആയ ആളാണ് താങ്കള്‍, രാഷ്ട്രീയത്തില്‍ താങ്കള്‍ക്ക് വിവരമില്ലെ’ന്നുമുള്ള പ്രതികരണങ്ങളാണ് ചിലര്‍ പങ്കുവച്ചത്. രാഹുലിനെ പുറത്താക്കാന്‍ പറഞ്ഞാല്‍ ഉടനെ പുറത്താക്കാന്‍ പാര്‍ട്ടി നിങ്ങളുടെ തറവാട്ടു സ്വത്തല്ല. സ്വന്തം പേരിനായാണ് രാഹുലിനെതിരെ ഉമാ തോമസ് സംസാരിക്കുന്നതെന്നും അതാണ് പാര്‍ട്ടിയുടെ ശാപമെന്നു’മാണ് മറ്റൊരു പ്രതികരണം. രാഹുലിനെതിരെ പറഞ്ഞാല്‍ എംഎല്‍എയാണെന്ന് നോക്കില്ലെന്നാണ് വേറൊരു കമന്റ്. നന്ദി…
Read Moreമാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി
കൊച്ചി: കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലാണ്. മൃതദേഹത്തില്‍ വസ്ത്രവും ആഭരണങ്ങളും ഉണ്ടായിരുന്നില്ല. അതേസമയം, വേങ്ങൂര്‍ സ്വദേശിനിയെ (61) കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി സംബന്ധിച്ച് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. ഇവരുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും മൃതദേഹം അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഈ സ്ത്രീയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയപാതയ്ക്ക് അടുത്ത് മൃഗാശുപത്രിക്കു സമീപമുള്ള വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴിയാണു മൃതദേഹം തിരുകിക്കയറ്റിയത്. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുന്‍പിലുള്ള ഹോട്ടലും. ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. വൈദികന് വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പരിസരത്ത്…
Read More