ചങ്ങനാശേരി നഗരസഭാ ജീവനക്കാരനെ അക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; ഒ​രു രാ​ഷ്‌​ട്രീ​യ നേ​താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​ണ് താ​ന്നെ ആക്രമിച്ചതെന്ന് യുവാവ്


ച​ങ്ങ​നാ​ശേ​രി: നഗര സ​ഭാ കാ​ര്യാ​ല​യ വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ അ​ക്ര​മി​ച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മഞ്ചാടിക്കര ചക്രപ്പുരയ്ക്കൽ രാഹുൽ (33) ആണ് അറസ്റ്റിലായത്.

നഗരസഭയിലെ ശുചീകരണ തൊഴിലാളി തൃ​ക്കൊ​ടി​ത്താ​നം പ്രി​യ​ദ​ർ​ശ​ൻ വീ​ട്ടി​ൽ സെ​ൽ​വ​രാ​ജി(55)​നാ​ണ് മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നാ​യിരുന്നു സം​ഭ​വം.

വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ മു​നി​സി​പ്പ​ൽ വൈ​സ്ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​സ​ഫാ​ണ് മു​ഖ​ത്തു​കൂ​ടി ര​ക്തം വാ​ർ​ന്നൊ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സെ​ൽ​വ​രാ​ജി​നെ ത​ന്‍റെ കാ​റി​ൽ ക​യ​റ്റി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ബോ​ർ​ഡ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ത് തിരികെ കൊണ്ടുപോകാൻ എ​ത്തി​യ സം​ഘ​ത്തെ ത​ട​ഞ്ഞ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് സെ​ൽ​വ​രാ​ജി​ന്‍റെ മു​ഖ​ത്ത് അ​ടി​യേ​റ്റ​ത്.

ന​ഗ​ര​ത്തി​ലെ ഒ​രു രാ​ഷ്‌​ട്രീ​യ നേ​താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​ണ് താ​നെ​ന്ന് ആ​ക്രോ​ശി​ച്ചാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന യു​വാ​വ് ത​ന്‍റെ മു​ഖ​ത്ത​ടി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സെ​ൽ​വ​രാ​ജ് പ​റ​യു​ന്ന വീ​ഡി​യോ ദൃ​ശ്യ​മു​ണ്ട്.

ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ന്ധ്യാ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധി​കാ​രി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സെ​ൽ​വ​രാ​ജി​നെ സ​ന്ദ​ർ​ശി​ച്ചു. സെൽവരാജിനെ അക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ അധികാരികൾ ആവശ്യപ്പെട്ടു.

Related posts

Leave a Comment