കൊച്ചി: എറണാകുളം ജില്ലയിലെ ജനകീയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കായി എറണാകുളം സുഹൃദ് വേദി ഏര്‍പ്പെടുത്തിയ കര്‍മശ്രേഷ്ഠ പുരസ്കാരം ടി.വി. ബൈജുവിന്. കലൂര്‍- വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചെറുപുഷ്പം ട്രാവല്‍സിലെ കണ്ടക്ടറാണ് വൈക്കം തലയാഴം കൊപ്രാചിറ വീട്ടില്‍ ബൈജു. യാത്രക്കാരോടുള്ള മികച്ച പെരുമാറ്റം, ബസില്‍ വച്ച് അസുഖബാധിതരായ രണ്ട് യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കാന്‍ കാണിച്ച സന്മനസ്, ജോലിയിലെ കൃത്യ നിഷ്ഠത എന്നിവ കണക്കിലെടുത്താണ് ബൈജുവിനെ കര്‍മശ്രേഷ്ഠ പുരസ്കാരം നല്കി ആദരിച്ചത്. കഴിഞ്ഞ 24 വര്‍ഷമായി ഇദ്ദേഹം ഈ ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു. ഭാര്യ: സുലത (ആധാരം എഴുത്ത് ഓഫീസ് ജീവനക്കാരി, ചേര്‍ത്തല) മകള്‍: ശ്രീജിത്യ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി, ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്കൂള്‍)
Read MoreCategory: Kochi
കോടതിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാൾ സമരം
ചാലക്കുടി: മജിസ്ട്രേറ്റ് കോടതിയുടെ ശോചനീയവസ്ഥ പരിഹരിക്കണന്നാവശ്യപ്പെട്ട് കോടതിയുടെ മുൻഭാഗത്ത് ഒറ്റയാൾസമരം. ജയൻ ജോസഫ് പട്ടത്താണ് കണ്ണുമൂടിക്കെട്ടി സമരംനടത്തിയത്. ഇപ്പോൾ പ്രവർത്തിക്കുന്ന കോടതിയിൽനിന്നു ഹൈവേയുടെ ഭാഗത്ത് പണിയുന്ന കെട്ടിടത്തിലേക്ക് എത്രയുംപെട്ടെന്ന് എല്ലാ കോടതികളും മാറ്റണമെന്നാണ് ആദ്യത്തെ ആവശ്യം. എട്ടുവർഷത്തോളമായി കോടതിയുടെ അവസ്ഥ ദയനീയമാണ്. ഇരിക്കാനോ, നിൽക്കാനോ സ്ഥലമില്ലാത്ത അവസ്ഥയാണ്. കോടതിക്കകം ക്ഷുദ്രജീവികളുടെ താവളമാണ്. മജിസ്ട്രേറ്റ് ഇരിക്കുന്ന കോടതിയിയുടെ മുകളിലെ വാർക്ക ഭാഗങ്ങൾ അടർന്നു വീഴുകയാണ്. എപ്പോൾ വേണമെങ്കിലും മറഞ്ഞുവീഴുന്ന അവസ്ഥയിലാണ് ജനലുകൾ. ടോയ്ലറ്റ് സൗകര്യങ്ങളോ, കുടിവെള്ളമോയില്ല. ആവശ്യമായ സൗകര്യങ്ങളോടുകൂടിയ കോടതി സമുച്ചയം എത്രയുംവേഗം നിർമിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
Read Moreഅവയവക്കടത്ത് റാക്കറ്റ്: സ്വകാര്യ ആശുപത്രികൾ കമ്മീഷൻ കൊടുത്തതായി കണ്ടെത്തൽ; ഇഡി കൂടുതല്‍ നടപടികളിലേക്ക്
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയെന്ന കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ഇഡി. പ്രമുഖ ആശുപത്രികളും അവയവദാന റാക്കറ്റുകളും തമ്മില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നുവെന്ന പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ തയാറെടുക്കുന്നത്. ഇന്നലെ ആശുപത്രികളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ഇഡിയുടെ നീക്കം. കൊച്ചിയില്‍ മൂന്നു സ്വകാര്യ ആശുപത്രികളില്‍ ഇഡി എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അവയവദാനവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍നിന്ന് അവയവക്കടത്ത് റാക്കറ്റിന് കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. അവയവദാന തട്ടിപ്പിന് പിന്നില്‍ വന്‍ മാഫിയ ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മുഖ്യ പ്രതിയായ നജീബ് പിടിയിലായതോടെയാണ് സ്വകാര്യ ആശുപത്രികളില്‍ അവയവ കൈമാറ്റ ശസ്ത്രക്രിയകള്‍ നടന്നിരുന്നുവെന്നും ഇതിനു വലിയ ആശുപത്രികളുടെ സഹായം ലഭിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജ രേഖകളുണ്ടാക്കി…
Read Moreപ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം: പൊതുതാല്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സൗജന്യ യാത്രാ പദ്ധതി റദ്ദാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ലിംഗഭേദം മാത്രം മാനദണ്ഡമാക്കിയുള്ള പദ്ധതി ഭരണഘനടാ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. സര്‍ക്കാരിനായി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകും. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത്. വരുമാന പരിധിയോ താമസ യോഗ്യതയോ പ്രത്യേക പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം ലിംഗഭേദം മാത്രം മാനദണ്ഡമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 (1) എന്നിവ ഉറപ്പു നല്കുന്ന സമത്വത്തിന്റേയും വിവേചനമില്ലായ്മയുടെയും ലംഘനമാണെന്നാണ് ഹരജിക്കാരന്റെ വാദം. ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍…
Read Moreസ്വര്‍ണം കുറഞ്ഞുവെന്ന പേരിൽ പീഡനം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കേസ്
വൈപ്പിന്‍: സ്ത്രീധന പീഡന പരാതിയിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കോടതി ഉത്തരവിനെതുടർന്ന് കേസെടുത്തു. മാലിപ്പുറം തൈപ്പറമ്പില്‍ അലം (27), മാതാവ് ഐഷാബി (56) എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഞാറക്കല്‍ പോലീസ് കേസ് എടുത്തത്. അലമിന്റെ ഭാര്യ കോടതിയിൽ നൽകിയ ഹര്‍ജിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. 2021ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 30 പവന്റെ സ്വര്‍ണാഭരണങ്ങളാണ് അന്ന് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ ഇതുപോരാ 50 പവന് കൂടി വേണമെന്ന് ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ ആഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി കോടതിയിൽ നല്കിയ ഹര്‍ജിയിൽ ആരോപിച്ചു. മാത്രമല്ല സ്ത്രീധനമായി തനിക്ക് ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഭര്‍തൃമാതാവിന്റെ കസ്റ്റഡിയിലാണെന്നും ഇത് ചോദിച്ചിട്ട് തിരികെ നൽകിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
Read Moreപെരുമ്പിലാവിൽ 40 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; പോലീസിനെ വണ്ടിയിടിപ്പിക്കാൻ ശ്രമം
കുന്നംകുളം : പെരുമ്പിലാവിൽ 40 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ചൊവ്വന്നൂർ മാന്തോപ്പ് കരിയാട്ത്ത് വീട്ടിൽ സനൽ (24), ചങ്ങരംകുളം പള്ളിക്കുളം ആണ്ടലാത്ത് മുബാഷിർ (25), എന്നിവരെയാണ് കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ അഞ്ചോടെ പെരുമ്പിലാവ് പട്ടാമ്പി റോഡിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്. കാറിൽ കിലോകണക്കിന് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനെ ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്. മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്ന പോലീസ് സംഘം ഇവരെ തടയാൻ ശ്രമിച്ചതോടെ ഇവർ പോലീസിന്റെ വാഹനത്തെ ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസും സ്ക്വാഡും ചേർന്ന് ഇവരെ കീഴ്പ്പെടുത്തി. 35 കിലോ കഞ്ചാവാണ് വിൽപ്പനയ്ക്കായി പ്രതികൾ സ്വിഫ്റ്റ് കാറിൽ കടത്തിയിരുന്നത്.കഞ്ചാവ് ലഭിച്ച ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കുവാൻ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Read Moreനായരമ്പലം ക്ഷേത്രത്തിലെ മോഷണം: പട്ടണക്കാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ
വൈപ്പിൻ: നായരമ്പലം ഭഗവതി വിലാസം ക്ഷേത്രത്തിലെ എണ്ണ വഴിപാട് കൗണ്ടറിലെ മേശ കുത്തിപ്പൊളിച്ച് 20000 രൂപ മോഷ്ടിച്ച മൂന്നംഗസംഘത്തിൽ ഒരാളെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പട്ടണക്കാട് സഞ്ജയ് നിവാസിൽ സഞ്ജയ് ബാബു(23)വാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഒളിവിലാണ്. ഈ മാസം 11ന് പുലർച്ചെയായിരുന്നു സംഭവം. സിസി ടിവി ഫുട്ടേജുകൾ വച്ച് പോലീസ് പ്രാദേശികമായി അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ടെമ്പിൾ തെഫ്റ്റ് സ്ക്വാഡുമായി ബന്ധപ്പെട്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രിൻസിപ്പൽ എസ്ഐ അരുണിന്റെ നേതൃത്വത്തിൽ പ്രതികളിൽ ഒരാളെ ഇന്നലെ രാവിലെ പട്ടണക്കാട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളാണ് മൂവരുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreആലുവ-മൂന്നാർ നാലുവരിപ്പാത : സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കമായി
ആലവ: ആലുവ–മൂന്നാർ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കമായി. റോഡ് വികസനത്തിനായി സ്ഥലം വിട്ടുനൽകേണ്ട ഭൂവുടമകളുടെ യോഗം ഇന്നു മുതൽ 18 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ആലുവ പുളിഞ്ചോട് ജംഗ്ഷൻ മുതൽ കോതമംഗലം കോഴിപ്പിള്ളി ബൈപാസ് ജംഗ്ഷൻ വരെയുള്ള 38 കിലോമീറ്റർ റോഡാണ് 23 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. രാവിലെ 10 ന് ഇരിങ്ങോൾ റോട്ടറി ഹാളിൽ (പെരുമ്പാവൂർ മരയ്ക്കാർ ജംഗ്ഷൻ മുതൽ കുറുപ്പംപടി ടൗൺ വരെയുള്ളവർ) ആണ് ആദ്യ യോഗം നടക്കുക. ഉച്ചയ്ക്ക് രണ്ടിന് അശമന്നൂർ പഞ്ചായത്ത് ഹാളിൽ (കുറുപ്പംപടി മുതൽ ഓടക്കാലി വരെയുള്ളവർ) അടുത്ത യോഗം നടക്കും. അവസാന ദിവസമായ 18 ന് രാവിലെ 10 ന് ആലുവ വൈഎംസിഎ ഹാളിലും (പുളിഞ്ചോട് മുതൽ അണ്ടിക്കമ്പനി വരെ), ഉച്ചയ്ക്ക് രണ്ടിന് നെടുംതോട് മാതാ ഓഡിറ്റോറിയത്തിലും (പോഞ്ഞാശേരി മുതൽ പാലക്കാട്ടുതാഴം വരെ) യോഗം…
Read Moreബൈലോയിലെ ഏത് ചട്ടമാണ് ലംഘിച്ചത്; അമ്മ സംഘടനയുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തത തേടി നടി അന്‍സിബ
കൊച്ചി: താരസംഘടനയായ “അമ്മ’യുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്കി നടി അന്‍സിബ ഹസന്. കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തതക്കുറവ് ഉണ്ടെന്നാണ് അന്‍സിബയുടെ മറുപടി. സംഘടനയുടെ ബൈലോയിലെ ഏത് ചട്ടമാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണം. ലക്ഷ്മിപ്രിയയും ടിനി ടോമും ആയുള്ള വിഷയം തീര്‍ത്തും വ്യക്തിപരമാണ്. അക്കാര്യത്തില്‍ അമ്മ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അമ്മയില്‍ നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സംഘടന തയാറായിരുന്നില്ല. ക്രിമിനല്‍ സ്വഭാവമുള്ള പ്രവര്‍ത്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തനിക്ക് പൂര്‍ണ അവകാശമുണ്ട്. താന്‍ സ്വീകരിക്കുന്ന നിയമപരമായ നടപടികള്‍ തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും അന്‍സിബയുടെ മറുപടിയില്‍ പറയുന്നു.മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നത്. ഉടന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. 17 ന് മുന്പ്് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.അന്‍സിബയുടെ പരസ്യ പ്രസ്താവന സംഘടനയ്ക്ക് കളങ്കം…
Read Moreഓപ്പറേഷന് തൂഫാന്: 11 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍
ചെറായി : ഓപ്പറേഷന് തൂഫാന്റെ ഭാഗമായി മുനമ്പം പോലീസ് നടത്തിയ റെയ്ഡില്‍ 11.8 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം പള്ളിപ്പറമ്പില്‍ റിഷില്‍ റോക്കി (30) ആണ് അറസ്റ്റിലായത്. മുനമ്പം എസ്ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതി പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ടെറസിന് മുകളില്‍ ട്രസ് വര്‍ക്ക് ചെയ്ത ഭാഗത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read More