കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗിന് ഉപകരാർ ലഭിച്ച കന്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എൻ. വേണുഗോപാൽ. ആരോപണം കോണ്‍ഗ്രസ് പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഢാലോചനയാണ്. ഒരു അടിസ്ഥാനവുമില്ലാത്ത പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ജൈവ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്ത ജി ജെ എക്കോ പവർ എന്ന കന്പനിക്കായി മുൻ യുഡിഎഫ് കൗണ്‍സിൽ അടക്കം 12 വർഷമായി മാലിന്യം ശേഖരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അക്കാലത്തെ ഭരണസമിതി ഇതിന് മറുപടി പറയണമെന്നാണ് വേണുഗോപാലിന്റെ ആവശ്യം. സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തനിക്കെതിരായ നീക്കത്തിൽ അന്വേഷണം ആവശ്യപ്പെടാനാണ് വേണുഗോപാലിന്റെ തീരുമാനം. അതേസമയം ബ്രഹ്മപുരത്തെ ജൈവ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക്ക് കോർപറേഷൻ അനുമതി ഇല്ലാതെയാണ് മറ്റൊരു സ്ഥാപനത്തിന് ഉപകരാർ നൽകിയതെന്ന വിഷയത്തിൽ കോർപ്പറേഷൻ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.
Read MoreCategory: Kochi
എന്തൊരു വിധിയിത്… വല്ലാത്തൊരു ഗതിയിത്..! കടയിലേക്ക് വീണ്ടും കാർ ഇടിച്ചുകയറി; അസീസിന്റെ ദുരിതത്തിന് മോചനമില്ല
നെടുമ്പാശേരി: അസീസിന്റെ കടയിൽ രണ്ടു വർഷത്തിന് ശേഷം വീണ്ടും കാർ ഇടിച്ചുകയറി. അത്താണി -പറവൂർ റോഡിൽ ചുങ്കം കവലയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ പുലർച്ചെ ഇടിച്ചു കയറിയത്. വാടാനപ്പിള്ളിയിൽ നിന്നു വിദേശത്തേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാൻ നെടുന്പാശേരിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലപ്രശേരി പീടികപ്പറമ്പിൽ അസീസ് നടത്തുന്ന ‘പി.എം. സ്റ്റോഴ്സിലേക്കാണ് കാർ ഇടിച്ചുകയറിയത്. കടയുടെ ഷട്ടർ പൂർണമായും തകർന്നു. നാല് ചില്ലലമാരകളും, പലവ്യജ്ഞനങ്ങളും, ബിസ്ക്കറ്റുകളും, 300ഓളം മുട്ടകളും നശിച്ചു. പറവൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചുങ്കം കവലയിലെ കൊടുംവളവ് അറിയാതെ അസീസിന്റെ കടയിൽ ഇടിച്ചു കയറുന്നത് പതിവായിരുന്നു. ഹൃദ്രോഗിയായ അസീസിന്റെ കടയിൽ നിത്യവും വാഹനങ്ങൾ ഇടിച്ചുകയറുന്ന സംഭവം മാധ്യമങ്ങളിൽ പതിവുവാർത്തയായതോടെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ട് റോഡിന്റെ ഇരുവശങ്ങളിലും അപകട മുന്നറിയിപ്പ് ഫ്ലാഷ് ബോർഡുകളും, സീബ്രാലൈൻ റിഫ്ളക്ടറുകളും, കടയുടെ…
Read Moreഅടുത്തടുത്ത ദിവസങ്ങളിൽ മൂന്നു മരണം! പിണർമുണ്ട നിവാസികൾ ആശങ്കയിൽ; കാരണം…
കിഴക്കമ്പലം: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിനു സമീപമുള്ള പെരിങ്ങാല പിണർമുണ്ടയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മൂന്നു മരണങ്ങൾ പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മൂവരുടെയും പെട്ടെന്നുള്ള മരണത്തിന് കാരണം ശരീരത്തിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനാലാണെന്ന് മെഡിക്കൽ സംഘം വിലയിരുത്തിയതായി നാട്ടുകാർ പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ വായു മലിനീകരണമാണ് ഇതിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന പിണരമുണ്ട പടമുകൾ പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ കാർത്യായനി, പരേതനായ കോയിക്കൽ അലിയാരുടെ ഭാര്യ പാത്തുമ്മ, കെ.പി. കോയാമ്മദ് ഹാജി എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. തീപിടിത്തത്തിന് മുമ്പ് പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിനംപ്രതി 200ൽ താഴെ രോഗികളായിരുന്നു ചികിത്സ തേടിയിരുന്നതെങ്കിൽ തീപിടിത്തത്തിന് ശേഷം 400ൽ കൂടുതൽ പേരാണ് പനി, ചുമ, ചൊറിച്ചിൽ, തൊണ്ടവേദന, തലവേദന, ഛർദി തുടങ്ങിയ രോഗലക്ഷണവുമായി എത്തുന്നത്. പ്രദേശത്തു നിന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർ…
Read Moreറിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ കള്ളപ്പണനിക്ഷേപം; സിനിമാക്കാരെ ഇഡി പൊക്കും
കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തിലിനെത്തുടര്ന്ന് സിനിമാപ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ഫാരിസുമായി ബിസിനസ് ബന്ധമുള്ള സിനിമാപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. ആദായനികുതി (ഐടി) ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും നടക്കുന്ന ഐടി പരിശോധന ഇന്നലെയും തുടര്‍ന്നു. ആദായനികുതി വകുപ്പില്‍നിന്നും ഇഡി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻഡ് ബാങ്ക് സ്വന്തമാക്കിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നീക്കം. ഫാരിസ് രജിസ്റ്റര്‍ ചെയ്ത കമ്പനികളെ സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും.
Read Moreഫാരിസ് അബൂബക്കർ ലണ്ടനിലെന്ന് ബന്ധുക്കൾ; 7 ദിവസത്തിനകം ചെന്നൈയിലെ ഓഫീസിലെത്തണമെന്ന് ആദായനികുതി വകുപ്പ്
കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡിനെത്തുടര്‍ന്ന് ഇദ്ദേഹം ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ നോട്ടീസ്. ഫാരിസ് അബൂബക്കര്‍ ലണ്ടനിലാണെന്ന് ബന്ധുക്കളും ജീവനക്കാരും അറിയിച്ചതിനെത്തുടര്‍ന്നാണ് ഒരാഴ്ചയ്ക്കകം ചെന്നൈയിലെ ആദായനികുതി ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കൊച്ചിയിലെ ഓഫീസിന് പുറമേ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, എന്നിവിടങ്ങളിലെ ഓഫീസുകളിലും കോഴിക്കോട് കൊയിലാണ്ടി നന്ദിബസാറിലെ കുടുംബവീട്ടിലും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് എറണാകുളം നഗരത്തിലെ ഓഫീസിലായിരുന്നു പരിശോധന. മുളവുകാട്ടുള്ള 15 ഏക്കറിന്റെ രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചതായാണ് സൂചന. ഇന്നലെ രാവിലെ എട്ടിനാണ് പരിശോധന ആരംഭിച്ചത്. രാത്രിവൈകിയും തുടര്‍ന്നു.റിയല്‍ എസ്റ്റേറ്റ് കള്ളപ്പണ ഇടപാടുകള്‍, രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനം എന്നീ ഇടപാടുകളെ പറ്റിയാണ് ആദായ നികുതി അന്വേഷിക്കുന്നത് ചേര്ത്തലയുള്പ്പടെയുള്ള വിവിധ…
Read Moreകൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ അക്രമം; കെ. സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസ്
കൊച്ചി: കൊച്ചി കോർപറേഷനിൽ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനിടെ അക്രമം ഉണ്ടായ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. അണികൾക്കിടയിൽ കലാപത്തിന് ആഹ്വാനം നൽകിയെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്. കൊച്ചി കോർപറേഷനിലെ ഒരു കൗണ്‍സിലറുടെ പരാതിയിലാണ് കേസ്. കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിൽ സുധാകരൻ പ്രസംഗിച്ചുവെന്നും അതിനുശേഷമാണ് കോണ്‍ഗ്രസ് പ്രവർത്തകർ കോർപറേഷൻ സെക്രട്ടറിയേയും ജീവനക്കാരെയും മർദിക്കുന്ന സ്ഥിതി ഉണ്ടായതെന്നുമാണ് പരാതി. അണികൾക്കിടയിൽ കലാപാഹ്വാനം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്ന കുറ്റമാണ് കെ. സുധാകരനെതിരേ ചുമത്തിയിരിക്കുന്നത്. ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗണ്‍സിൽ കോണ്‍ഗ്രസ് കൗണ്സിലർമാര പോലീസ് മർദിച്ചതിൽ പ്രതിഷേധം 16-ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചിരുന്നു. രാവിലെ അഞ്ചു മുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു ഉപരോധം. കെപിസിസി പ്രസിഡന്റ് സുധാകരനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ഇവിടെ നടത്തിയ…
Read Moreബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ; സംസ്ഥാന സർക്കാരിനും ഗുരുതര വീഴ്ച
സ്വന്തം ലേഖികകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ. കോർപറേഷനെതിരേ ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ ചുമത്തിയത്. ഒരുമാസത്തിനുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ പിഴയടക്കാനാണ് ഉത്തരവ്. തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻപിഴത്തുക നീക്കിവയ്ക്കണം. സംസ്ഥാന സർക്കാരിനെതിരേ രൂക്ഷമായ വിമർശനവും ഉത്തരവിലുണ്ട്. തീപിടിത്തമുണ്ടായപ്പോൾ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ട്രൈബ്യൂണൽ പറയുന്നു. വായുവിൽ മാരക വിഷപദാർഥങ്ങൾ കണ്ടെത്തി. തീപിടിത്തത്തിൽ ഉത്തരവാദികൾക്കെതിരേ കർശന നടപടി വേണം. ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിനും കോർപറേഷനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നൽകുന്ന ചെയർപേഴ്സണ്‍ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊച്ചിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നതായി ഉത്തരവിൽ പറയുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവിലുണ്ട്. കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ…
Read Moreമീനത്തിൽ റിക്കാർഡിട്ട് സ്വർണം; പവന് 200 രൂപ കൂടിയപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; ഇന്നത്തെ ഞെട്ടിക്കുന്ന വിലയിങ്ങനെ
സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡിലെത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു സ്വര്‍ണവില റിക്കാര്ഡിലെത്തിയിരുന്നത്. അന്ന് ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമായിരുന്നു. അമേരിക്കയിലെ മൂന്നു ബാങ്കുകളുടെയും സ്വിറ്റസര്‍ലണ്ടിലെ ഒരു ബാങ്കിന്റെയും തകര്‍ച്ചയും രൂപയുടെ ദുര്‍ബലാവസ്ഥയും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിപണി നല്കുന്ന സൂചന. 1973 ല്‍ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 27.50 രൂപയായിരുന്നു. പവന് വില 220 രൂപയുമായിരുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ ഒരു…
Read Moreഇതു ശ്രദ്ധിക്കാം..! ചൂടുകാല വാഹന യാത്രയിൽ ടയറിൽ ശ്രദ്ധവേണം; മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: ചൂടുകാലത്തെ യാത്രകളില്‍ വാഹനത്തിന്റെ ടയറുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. പകല്‍ സമയത്ത് റോഡുകളില്‍ പ്രത്യേകിച്ച് ഹൈവേകളില്‍ അസഹനീയമായ ചൂടായതിനാല്‍ യാത്രകളില്‍ അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പാണ് കേരള പോലീസ് നല്‍കുന്നത്. റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഉയര്‍ന്ന ചൂടുമൂലം ടയറുകളില്‍ സംഭവിക്കാവുന്ന വിള്ളലും പൊട്ടലുമെല്ലാം അപകടത്തിന് കാരണമാകുന്നു. ഇതു ശ്രദ്ധിക്കാംയാത്രക്ക് മുമ്പ് പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്ക് മുമ്പ് ടയറുകളുടെ പ്രവര്‍ത്തനക്ഷമത നിര്‍ബന്ധമായും പരിശോധിക്കണം. തേയ്മാനം സംഭവിച്ച ടയറുകള്‍, കാലപ്പഴക്കമുള്ള ടയറുകള്‍ എന്നിവ മാറ്റി ഗുണനിലവാരമുള്ള ടയറുകള്‍ ഇടുക. ടയറില്‍ കാറ്റ് കുറവാണെങ്കില്‍ അത് ഘര്‍ഷണം വര്‍ധിപ്പിക്കും. ഇത് മൂലം അധികമായി ചൂടുണ്ടാക്കുന്നതിനാല്‍ ടയറിന്റെ തേയ്മാനം കൂടും. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും സ്റ്റെപ്പിനി അടക്കമുള്ള ടയറുകളിലെ വായുമര്‍ദ്ദം പരിശോധിപ്പിച്ച് കുറവുണ്ടെങ്കില്‍ നികത്തണം.
Read Moreകൊച്ചി നഗരസഭ സമരത്തിനിടെ ആക്രമണം; നാല് പേർക്കെതിരേ വധശ്രമത്തിന് കേസ്;യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകൻ കസ്റ്റഡിയിൽ
കൊച്ചി: കൊച്ചി കോര്പറേഷന് ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ കോര്പറേഷന് സെക്രട്ടറിയേയും ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇതില്‍ ഒരു കോര്പറേഷന് ജീവനക്കാരനും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. കോര്പറേഷന് സെക്രട്ടറി ബാബു അബ്ദുല്‍ ഖദീറിന്റെ പരാതിയിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ലാല്‍ വര്‍ഗീസാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. നഗരസഭ ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 500 പേര്‍ക്കെതിരേ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത്, അന്യായമായി സംഘം ചേര്‍ന്നത്, മാര്‍ഗതടസമുണ്ടാക്കിയത് എന്നിവയുള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏതാനും ദിവസം മുമ്പു നടന്ന താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ അക്രമം നടത്തിയ കേസില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജെറിന് ജെസിനെ…
Read More