മീനത്തിൽ റിക്കാർഡിട്ട് സ്വർണം; പവന് 200 രൂപ കൂടിയപ്പോൾ ചരിത്രത്തിലെ ഏറ്റവും  ഉയർന്ന വില; ഇന്നത്തെ ഞെട്ടിക്കുന്ന വിലയിങ്ങനെ

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 5,380 രൂ​പ​യും പ​വ​ന് 43,040 രൂ​പ​യു​മാ​യി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണി​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ര​ണ്ടി​നാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി​യി​രു​ന്ന​ത്. അ​ന്ന് ഗ്രാ​മി​ന് 5,360 രൂ​പ​യും പ​വ​ന് 42,880 രൂ​പ​യു​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ മൂ​ന്നു ബാ​ങ്കു​ക​ളു​ടെ​യും സ്വി​റ്റ​സ​ര്‍​ല​ണ്ടി​ലെ ഒ​രു ബാ​ങ്കി​ന്‍റെ​യും ത​ക​ര്‍​ച്ച​യും രൂ​പ​യു​ടെ ദു​ര്‍​ബ​ലാ​വ​സ്ഥ​യും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ അ​ഡ്വ. എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​വി​ല ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന. 1973 ല്‍ ​കേ​ര​ള​ത്തി​ല്‍ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 27.50 രൂ​പ​യാ​യി​രു​ന്നു. പ​വ​ന് വി​ല 220 രൂ​പ​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് വെ​ള്ളി​യു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഇ​ന്ന​ലെ ഒ​രു…

Read More

റി​ക്കാ​ര്‍​ഡ് വി​ല വ​ര്‍​ധ​ന​വിൽ നിന്നും കൂപ്പുകുത്തി വീണ് സ്വർണം; ഇ​പ്പോ​ള്‍ വി​ല ഉ​യ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ഇതാണ്…

കൊ​ച്ചി: റി​ക്കാ​ര്‍​ഡ് വി​ല വ​ര്‍​ധ​ന​യ്ക്കു ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഇ​ന്ന് ഗ്രാ​മി​ന് 5250 രൂ​പ​യും പ​വ​ന് 42000 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ ഗ്രാ​മി​ന് 5310 രൂ​പ​യും പ​വ​ന് 42480 രൂ​പ​യു​മാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഈ ​ആ​ഴ്ച്ച​യി​ല്‍ റി​ക്കാ​ര്‍​ഡ് വി​ല ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ര​ണ്ട് ദി​വ​സ​മാ​യി സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പ​വ​ന്‍ വി​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി 42,000 രൂ​പ ക​ട​ന്നു. 2020 ലെ ​റി​ക്കാ​ഡ് ഭേ​ദി​ച്ചാ​ണ് സ്വ​ര്‍​ണ വ്യാ​പാ​രം ന​ട​ന്ന​ത്. പ​വ​ന് 280 രൂ​പ ഉ​യ​ര്‍​ന്ന് 42,160 രൂ​പ​യി​ലും ഗ്രാ​മി​ന് 35 രൂ​പ കൂ​ടി 5,270 രൂ​പ​യി​ലു​മെ​ത്തി. തി​ങ്ക​ളാ​ഴ്ച പ​വ​ന് 41,880 രൂ​പ​യും ഗ്രാ​മി​ന് 5,235 രൂ​പ​യു​മാ​യി​രു​ന്നു. 1,800 രൂ​പ​യോ​ള​മാ​ണ് ഈ ​മാ​സം മാ​ത്രം ഉ​യ​ര്‍​ന്ന​ത്.വാ​ങ്ങു​ന്ന​വ​ര്‍​ക്ക് പ​ക​രം വി​റ്റ് പ​ണ​മാ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്.…

Read More

കുതിച്ചുപായുന്ന സ്വർണത്തെ പിടിച്ചുകെട്ടാനാളില്ല; റിക്കാർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു;പവന് 28000 രൂപ

കൊച്ചി: റിക്കാർഡുകളെല്ലാം ഭേദിച്ച് സ്വർണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയിൽ ചരിത്രത്തിൽ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് വില വീണ്ടും മുന്നോട്ടു കുതിച്ചത്. ഇന്ന് 200 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഒരിക്കൽ മാത്രമാണ് സ്വർണ വില കുറഞ്ഞത്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്‍റെ വില. 15 ദിവസത്തിനിപ്പുറം പവന് വർധിച്ചത് 2,320 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔണ്‍സിന് 18 ഡോളർ വർധിച്ച് 1.518 ഡോളറിൽ എത്തി. രൂപയുടെ മൂല്യം താഴുന്നതും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Read More