ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം; കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് 100 കോ​ടി രൂ​പ പി​ഴ;  സംസ്ഥാന സ​ർ​ക്കാ​രി​നും ഗു​രു​ത​ര​ വീ​ഴ്ച​

സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്ത​ത്തി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് 100 കോ​ടി രൂ​പ പി​ഴ. കോ​ർ​പ​റേ​ഷ​നെ​തി​രേ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് മു​ന്പാ​കെ പി​ഴ​യ​ട​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.

തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ​പി​ഴ​ത്തു​ക നീ​ക്കി​വ​യ്ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വും ഉ​ത്ത​ര​വി​ലു​ണ്ട്.

തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ട്രൈ​ബ്യൂ​ണ​ൽ പ​റ​യു​ന്നു.

വാ​യു​വി​ൽ മാ​ര​ക വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ണ്ടെ​ത്തി. തീ​പി​ടി​ത്ത​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണം. ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​രി​നും കോ​ർ​പ​റേ​ഷ​നും ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ എ.​കെ. ഗോ​യ​ലാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​ലെ മാ​ലി​ന്യ​വു​മാ​യും ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റു​മാ​യും ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ട്രി​ബ്യൂ​ണ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തൊ​ന്നും പാ​ലി​ച്ചി​ല്ലെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. കൊ​ച്ചി​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ വീ​ഴ്ച്ച സം​ഭ​വി​ക്കു​ന്നു​വെ​ന്നും ഉ​ത്ത​ര​വി​ൽ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഭാ​വി​യി​ൽ സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന മാ​ലി​ന്യ പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്.

വേ​ണ്ടി​വ​ന്നാ​ൽ 500 കോ​ടി രൂ​പ പി​ഴ ചു​മ​ത്തു​മെ​ന്ന് എ.​കെ. ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ബ്ര​ഹ്മ​പു​ര​ത്തെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ന്‍റെ ആ​ദ്യ​ദി​ന വാ​ദ​ത്തി​ലാ​ണ് സം​സ്ഥാ​ന​സ​ർ​ക്കാ​രി​നെ ക​ഴി​ഞ്ഞ ദി​വ​സം വി​മ​ർ​ശി​ച്ച​ത്.

മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ലെ തീ​കെ​ടു​ത്താ​നു​ണ്ടാ​യ കാ​ല​താ​മ​സം സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നും ട്രൈ​ബ്യൂ​ണ​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു.

ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം നി​ല​പാ​ട് ക​ടു​പ്പി​ച്ചി​രി​ക്കെ ഭ​ര​ണ​നി​ർ​ഹ​ഹ​ണ​ത്തി​ലെ വീ​ഴ്ച​യെ​ന്ന ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​രീ​ക്ഷ​ണ​വും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment