നെടുങ്കണ്ടം: യുവതിയെ വാക്കത്തിക്ക് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചേന്പളം സ്വദേശി കുട്ടിയച്ചൻ (65) ആണ് അറസ്റ്റിലായത്. വള്ളക്കടവ് കടമാക്കുഴി സ്വദേശി പുതുപ്പറന്പിൽ അജിമോൾ(41)ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ 8.45ന് ചേന്പളത്താണ് സംഭവം. സംഭവത്തെപ്പറ്റി പരാതിക്കാരി പറയുന്നതിങ്ങനെ: അജിമോളുടെ മാതാപിതാക്കൾ പ്രതിയുടെ വീടിനു സമീപം വർഷങ്ങളായി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം പുരയിടത്തിൽനിന്നു വാഴക്കുല നഷ്ടപ്പെട്ടതിനെക്കുറിച്ച് അജിമോളുടെ അമ്മ കുട്ടിയച്ചനെ വിളിച്ച് അന്വേഷിച്ചിരുന്നു. ഇതിന്റെ വിരോധം മൂലം വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിലെത്തിയ അജിമോളെ പ്രതി ചീത്ത വിളിക്കുകയും വാക്കത്തിക്ക് വെട്ടുകയുമായിരുന്നു.സംഭവം കണ്ട് തടയാനെത്തിയ അജിമോളുടെ 14 ഉം എട്ടും വയസുള്ള മക്കളെയും കാപ്പിവടികൊണ്ട് അടിക്കുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിമോളുടെ കൈയിൽ 17 തുന്നലുണ്ട്. നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read MoreCategory: Kottayam
പോലീസിനെ “ഏപ്രില്‍ ഫൂള്‍’ ആക്കി; റിട്ട. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരേ കേസ്; 10,000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കാമെന്ന കുറ്റം
പെരുവ: ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പോലീസിനെ കബളിപ്പിച്ച റിട്ടയേഡ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു. കാരിക്കോട് ചെമ്മഞ്ചി നടുപ്പറമ്പില്‍ ഗംഗാധരന് നായര്‍ (67)ക്കെതിരേയാണ് വെള്ളൂര്‍ പോലീസ് കേസെടുത്തത്. ഏപ്രിൽ ഒന്നിനു പുലര്‍ച്ചെ 2.15ന് ഗംഗാധരന് നായര്‍ വെള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു തന്റെ വീടിനു നേര്‍ക്ക് ആരോ കല്ലെറിയുന്നു എന്നറിയിച്ചു. താനും ഭാര്യയും മാത്രമാണ് ഇവിടെ താമസമെന്നും ഉടന്‍ എത്തണമെന്നും ഗംഗാധരന് നായര്‍ പോലീസിനോട് അഭ്യര്‍ഥിച്ചു. വിവരമറിഞ്ഞയുടന്‍ എസ്ഐ എബിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടിലേക്ക് പുറപ്പെട്ടു. വീടിന് സമീപമെത്തിയപ്പോള്‍ വീടിന്റെ കൃത്യമായ ലൊക്കേഷന്‍ ചോദിച്ചു വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഇന്ന് ഏപ്രില്‍ ഫൂള്‍ ആണ് നിങ്ങളെ ഞാന്‍ പറ്റിച്ചതാണെന്നു ഗംഗാധരന് നായര്‍ പറഞ്ഞു. നിങ്ങള്‍ മാത്രമേ ഇതു വിശ്വസിക്കൂവെന്നും ഗംഗാധരൻ നായർ പറഞ്ഞതായി പോലീസ് പറഞ്ഞു.ഇതേത്തുടർന്ന് തിരിച്ചുപോയ പോലീസ് രാവിലെ ഗംഗാധരനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. പോലീസ്…
Read Moreകടിച്ചുകീറാന്‍ തെരുവുനായകള്‍; തദ്ദേശസ്ഥാപനങ്ങള്‍ ഒന്നും അറിയുന്നില്ല; നായപിടിത്തക്കാരെ കിട്ടാനില്ലെന്നാണ് വിശദീകരണം
കോട്ടയം: പേവിഷബാധ വ്യാപകമായിട്ടും തദ്ദേശസ്ഥാപനങ്ങളുടെ തെരുവുനായ നിയന്ത്രണം എങ്ങുമെത്തുന്നില്ല. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി പഞ്ചായത്തുകളിലും നഗരസഭകളിലും നിലച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. നായപിടിത്തക്കാരെ കിട്ടാനില്ലെന്നാണ് വിശദീകരണം. നായകളെ വലയിട്ടു പിടിച്ച് കുത്തിവയ്ക്കുന്നതിനു തുച്ഛമായ വേതനമായതിനാല്‍ ആരും ഇതിന് താത്പര്യം കാണിക്കുന്നില്ല.തദ്ദേശഭരണം തീരാറായതോടെ ജനപ്രതിനിധികള്‍ക്ക് പദ്ധതിയോട് താത്പര്യവുമില്ല. പാമ്പാടി, കറുകച്ചാല്‍ പ്രദേശങ്ങളില്‍ അടുത്തയിടെ നായകളും പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങിയത് പേബാധയെത്തുടര്ന്നാണ്. ജില്ലയിലെ എല്ലാ നഗരങ്ങളിലും കവലകളിലും തെരുവുനായങ്ങള് അലഞ്ഞുതിരിയുന്നു. മത്സ്യ, മാംസ കടകളുടെ ചുറ്റുപാടില്‍ നായ്ശല്യം കൂടുതലാണ്. നരി, കുറുക്കന് എന്നിവ പെരുകിയതോടെ ഇവയില്‍നിന്ന് നായകള്‍ക്ക് പേവിഷബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ രണ്ടായിരത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം നായ്ക്കളുടെയും നരിയുടെയും കടിയേറ്റത്. കാല്‍നടയാത്രക്കാരും ഇരു ചക്രവാഹനങ്ങളില്‍ പോകുന്നവരുമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.
Read Moreവിപണിയില്‍ താരമായി കടച്ചക്ക; കിലോയ്ക്ക് 135 രൂപ വില; ഒരു കടപ്ലാവില് നിന്ന് നൂറു കിലോവരെ വിളവ്
കോട്ടയം: വേനല്‍ക്കാലത്ത് പച്ചക്കറി വിപണിയില്‍ താരമായി കടച്ചക്ക. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ ശീമച്ചക്ക എന്നു ചിലയിടത്തു വിളിക്കുന്ന കടച്ചക്കയ്ക്ക് 135 രൂപ വരെ വിലയെത്തി. കീടനാശിനികളും കാര്യമായ രാസവളവും മറ്റും പ്രയോഗിക്കാതെ ഉണ്ടാകുന്ന വിള എന്നതിനാല്‍ കടച്ചക്കയ്ക്ക് നല്ല ഡിമാൻഡാണ്. കഴിഞ്ഞ വര്‍ഷം 100 രൂപയായിരുന്നു വില. ഇത്തവണ 35 രൂപ അധികമാണ് വില. നല്ല ഒരു കടപ്ലാവില് നിന്നു നൂറു കിലോവരെ വിളവ് ലഭിക്കും. വേനല്‍ മഴ പെയ്തതോടെ പലയിടത്തും കടച്ചക്കകള്‍ കൊഴിഞ്ഞു പോകുന്നുണ്ട്. കടച്ചക്ക ഉപയോഗിച്ച് വറുത്തരച്ച കറി, തോരന്‍, മെഴുക്കുവരട്ടി, അച്ചാര്‍ തുടങ്ങി നിരവധി രുചികരമായ കറികള്‍ തയാറാക്കാം. കടച്ചക്കകള്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് കടകളിലെത്തുന്നത്. ഇപ്പോള്‍ കടപ്ലാവുകള്‍ നന്നേ കുറവാണ്. നിരവധിയാളുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ കടപ്ലാവ് കൃഷി ആരംഭിച്ചിട്ടുണ്ട്. കടപ്ലാവ് കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കാന്‍ കൃഷിവകുപ്പും പഞ്ചായത്തുകളും ആവശ്യമായ പ്രചാരണ…
Read Moreജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍; സന്ദർശനം സൗഹൃദപരവും അനുഗ്രഹാം തേടാനും
ചങ്ങനാശേരി: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. സന്ദര്‍ശനം തികച്ചും സൗഹൃദപരമാണെന്നും ജി. സുകുമാരന്‍ നായരുടെ അനുഗ്രഹം തേടാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്‍ പാസായതിലൂടെ മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്ന് രാജിവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും പാര്‍ലമെന്റില്‍ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തത്. മുനമ്പം പ്രശ്നത്തില്‍ ആരാണ് അവര്‍ക്കൊപ്പം നിന്നതെന്നു വ്യക്തമാണ്. ഇന്ത്യ മുന്നണിയുടെ പ്രീണന രാഷ്ട്രീയം പാര്‍ലമെന്റില്‍ ഇന്നലെ വെളിച്ചത്തായിട്ടുണ്ട്. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റില്‍ അവരുടെ കടമ നിര്‍വഹിച്ചില്ലെന്നു മാത്രമല്ല, നാണംകെട്ട രാഷ്ട്രീയമാണ് അവർ നടത്തിയതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Read Moreതല മുണ്ഡനം ചെയ്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോട്ടയം ഡിസിസി
കോട്ടയം: സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഫിലിപ്പ്, ബൈജു ചെറുകോട്ടയില്‍, ജിതിന് ജയിംസ്, ബബിലു സജി ജോസഫ്, ശ്യാംജിത്ത് പൊന്നപ്പന്, കൊച്ചുമോന് വെള്ളാവൂര്‍, ടി.എസ്. വിനോദ് എന്നിവര്‍ തലമുണ്ഡനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിസി ബോബി മുടി മുറിച്ചും പ്രതിഷേധിച്ചു. കുഞ്ഞ് ഇല്ലമ്പള്ളി, എം.പി. സന്തോഷ് കുമാര്‍, ജോണി ജോസഫ്, ജോബിന് ജേക്കബ്, ചിന്തു കുര്യന് ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. https://www.youtube.com/shorts/vEDA23KbZOQ
Read Moreഷൂട്ടർ സജോ വർഗീസിന്റെ ഉന്നംതെറ്റിയില്ല; ളാക്കാട്ടൂകാരെ വിറപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു; നാട്ടുകാർക്ക് ആശ്വാസം
കൂരോപ്പട: ളാക്കാട്ടൂർ പ്രദേശത്തെ നാട്ടുകാർക്കും കർഷകർക്കും ഭീഷണിയായ കാട്ടുപന്നികളിലൊന്നിനെ വെടിവച്ചു കൊന്നു. പഞ്ചായത്തിലെ ഒന്ന്, രണ്ട്, പതിനേഴ് വാർഡുകളിലെ ജനങ്ങൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുകയും കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്ന കാട്ടുപന്നിയെ ഇന്നലെ രാവിലെ രണ്ടാം വാർഡിലെ പാടത്താനി ഭാഗത്തുള്ള കൈത്തോട്ടിൽ സമീപവാസികൾ കണ്ടെത്തി. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ജി. നായർ, അനിൽ കൂരോപ്പട തുടങ്ങിയവർ സ്ഥലത്തെത്തുകയും ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. പന്നിയെ വെടിവച്ച് കൊല്ലുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉത്തരവിട്ടു. ഫോറസ്റ്റ് വകുപ്പിന്റെ അംഗീകാരമുള്ള ഷൂട്ടർ സജോ വർഗീസ് എരുമേലിയിൽനിന്ന് എത്തി പന്നിയെ വെടിവയ്ക്കുകയായിരുന്നു. ളാക്കാട്ടൂർ പ്രദേശത്ത് കാട്ടുപന്നികളുടെയും കുറുക്കൻ, നരി എന്നിവയുടെയും വ്യാപകശല്യമാണ് നാട്ടുകാർ നേരിടുന്നതെന്ന് പഞ്ചായത്ത് അംഗം സന്ധ്യ ജി. നായർ പറഞ്ഞു.
Read Moreജൈവമാലിന്യത്തില്‍നിന്നു ബയോഗ്യാസ് ഉത്പാദിപ്പിച്ച് പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂൾ
പത്തനംതിട്ട: ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുകയും അതിനോടൊപ്പം മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബയോഗ്യാസ് പ്ലാന്റ് പ്രവര്ത്തനലക്ഷ്യത്തിലേക്ക്. സ്കൂളിലെ സോഷ്യോ ഇക്കോളജിക്കല്‍ സ്റ്റഡിസെന്ററിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച പ്ലാന്റില്‍ കുട്ടികള്‍ കഴിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങളും സ്കുളില്‍ ഉച്ചഭക്ഷണം തയാറാക്കിയതിന്റെ മലക്കറി അവശിഷ്ടങ്ങളും മിച്ചംവന്ന ചോറ്, കഞ്ഞിവെള്ളം എന്നിവയുമാണ് നിക്ഷേപിക്കുന്നത്. മുന്‍കാലത്തെ അപേക്ഷിച്ച് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ആഴ്ചയില്‍ ഒരു ഗാര്‍ഹിക പാചകവാതക സിലണ്ടറിന്റെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്.ഒരു മാസത്തെ കണക്കനുസരിച്ച് ഏകദേശം നാല് സിലണ്ടറിന്റെ ലാഭം കിട്ടുന്നുണ്ടെന്നു സോഷ്യോ ഇക്കോളജിക്കല്‍ സെന്റര്‍ ഡയറക്ടറും മാനേജ്മെന്റ് പ്രതിനിധിയുമായ ഡോ.ആര്. സുനില്‍ കുമാര്‍ അറിയിച്ചു. 25 എംക്യൂബ് ചുറ്റളവില്‍ വലിയ പ്ലാന്റാണ് പ്രവര്‍ത്തിക്കുന്നത്. പ്ലാന്റില്‍നിന്നും ലഭിക്കുന്ന സ്ലറി വളമായിട്ട് ഉപയോഗിക്കുന്നുണ്ട്. സ്കൂളിലെ അജൈവമാലിന്യങ്ങളും തരംതിരിച്ചു മാറ്റുന്ന സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുണ്ടെന്ന് പ്രഥമാധ്യാപിക…
Read Moreപാലായില്‍ മയക്കു‘മരുന്ന് ‘ശേഖരവുമായി യുവാവ് പിടിയിൽ; മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റിന്റെ 300 ബോട്ടിലുകളാണ് എക്സൈസ് പിടിച്ചെടുത്തത്
പാലാ: ഉള്ളനാട് ഭാഗത്ത് പാലാ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ മയക്കുമരുന്നായി ദുരുപയോഗം ചെയ്തുവരുന്ന മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് ശേഖരം പിടികൂടി.കൊറിയറില്‍ എത്തിച്ച മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റിന്റെ 300 ബോട്ടിലുകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഉള്ളനാട് ചിറയ്ക്കല്‍ ജിതിന് ജോസിനെ (കണ്ണന് -35) അറസ്റ്റ് ചെയ്തു. കഞ്ചാവ് അടക്കം ലഹരി ഇനങ്ങള്‍ക്ക് പകരം ഞരമ്പുകളില്‍ സിറിഞ്ച് ഉപയോഗിച്ച് ഇത് കുത്തിവച്ചാല്‍ ഒരു ദിവസത്തോളം ഉന്മാദം ലഭിക്കും. പാലാ എക്സൈസ് റേഞ്ച് പരിധിയില്‍ വ്യാപകമായി ലഹരിക്കായി ഇത് ഉപയോഗിച്ചു വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സെക്കന്തരാബാദില്നിന്നാണ് ജിതിന് മരുന്ന് കൊറിയര്‍ മുഖേന എത്തിച്ചിരുന്നത്. ജിതിന്റെ കൈവശമുണ്ടായിരുന്ന നൂറു ബോട്ടിലുകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ജിതിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇരുന്നൂറ് ബോട്ടിലുകള്‍കൂടി പിടിച്ചെടുത്തു. ഏറെക്കാലമായി ഇയാള്‍ മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് ഇത്തരത്തില്‍ കൊറിയര്‍ മുഖേന എത്തിച്ച് വില്പന…
Read Moreഓൺലൈൻ തട്ടിപ്പ്: തലയോലപ്പറമ്പ് സ്വദേശിയുടെ 17 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
തലയോലപ്പറമ്പ്: ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് തലയോലപ്പറമ്പ് സ്വദേശിയായ റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്റെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മലപ്പുറം വളാഞ്ചേരി പലറയിൽ മുഹമ്മദ് ഫഹബിൻ (21), വളാഞ്ചേരി തറമ്മേൽ മുഹമ്മദ് അർഷാദ് (21) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. യുകെയിലെ കമ്പനിയുടെ വ്യാജ വെബ്സൈറ്റിലൂടെ കഴിഞ്ഞ ജൂലൈ മാസത്തിൽ ട്രേഡിംഗ് അക്കൗണ്ട് ഓപ്പണായിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്കായി 17 ലക്ഷം രൂപ വാങ്ങി എടുക്കുകയായിരുന്നു. പറഞ്ഞ സമയത്ത് ലാഭം കിട്ടാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷത്തിലാണ് പ്രതികൾ ഇരുവരും പിടിയിലായത്.
Read More