കോട്ടയം: സംസ്ഥാനത്തേക്കുള്ള മാടുകളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ജില്ലയിലെ ഇറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായി. മുന്‍കാലങ്ങളെ അപേക്ഷിച്ചു സംസ്ഥാനത്തേക്ക് എത്തുന്ന പോത്തിന്റെയും കാളയുടെയും എണ്ണം നാലിലൊന്നായി കുറഞ്ഞതാണു വിപണിയെ വലിയ തോതില്‍ ബാധിച്ചിരിക്കുന്നത്. ഏതാനും മാസങ്ങളായി തുടരുന്ന മാടുകളുടെ ക്ഷാമം വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. ഉയര്‍ന്ന വില നല്‍കിയിട്ടും മാടുകളെ ലഭിക്കുന്നില്ല. മാസങ്ങള്‍ക്കു മുമ്പുവരെ ആന്ധ്രാപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നാണ് മാടുകളെ എത്തിച്ചിരുന്നത്. ഇപ്പോള്‍ യുപി, ഹരിയാന എന്നിവിടങ്ങളില്‍നിന്നാണ് എത്തിക്കുന്നത്. ലോറികളില്‍ എത്തിക്കുന്ന മാടുകളെ വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശില്‍ വ്യാപകമായി പിടിച്ചെടുക്കുന്നതാണ് സംസ്ഥാനത്തേക്ക് കാലികള്‍ എത്താത്ത സാഹചര്യമുണ്ടാക്കിയത്. കഴിഞ്ഞയാഴ്ച സംസ്ഥാനത്തേക്ക് എത്തിച്ച അഞ്ഞൂറോളം മാടുകളെയാണ് ആന്ധ്രാപ്രദേശില്‍ പിടിച്ചെടുത്തത്. രാഷ്ട്രപതിക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടും മാടുകളെ പിടിച്ചെടുക്കുന്നതിനു പരിഹാരമാകുന്നില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്. മാടുകളെ വാഹനത്തില്‍ കൊണ്ടുപോകുന്നതിന് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാണെന്നതാണു നിയമം. എന്നാല്‍ ആന്ധ്രയില്‍…
Read MoreCategory: Kottayam
ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് ; പുറമ്പോക്കിലെന്ന് താലൂക്ക് സർവേ റിപ്പോർട്ട്
അടിമാലി: ആനച്ചാലിലെ സ്വകാര്യ കന്പനിയുടെ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്ന ഭൂമി ഭൂരിഭാഗവും സർക്കാർ പുറമ്പോക്കെന്ന് താലൂക്ക് സർവേയറുടെ റിപ്പോർട്ട്. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കഴിഞ്ഞദിവസം സമർപ്പിച്ചതായാണ് സൂചന. ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശനഭാഗം മാത്രമാണ് പട്ടയഭൂമിയിലുള്ളതെന്നും തൂണുകൾ ഉൾപ്പെടെയുള്ള ബാക്കി ഭാഗങ്ങൾ സ്ഥിതിചെയ്യുന്നതു സർക്കാർ പുറമ്പോക്ക് ഭൂമിയിലാണെന്നുമാണ് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം തയാറാക്കിയ റിപ്പോർട്ടിലുള്ളത്. ഇതോടെ ഗ്ലാസ് ബ്രിഡ്ജിന് പ്രവർത്തനാനുമതി നൽകുന്നതു കൂടുതൽ പ്രതിസന്ധിയിലായി. കഴിഞ്ഞ ഏപ്രിൽ 19നാണ് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന് അനുമതി നൽകുന്ന കാര്യത്തിൽ ജില്ലാ കളക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന യോഗത്തിൽ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തന തടസം സംബന്ധിച്ച് ജില്ലാ കളക്ടർ വിശദീകരിച്ചിരുന്നു. നിർമാണം നിർത്തിവയ്ക്കാനാവശ്യപ്പെട്ട് വിവിധ സർക്കാർ വകുപ്പുകൾ നിർമാണവേളയിൽ ത്തന്നെ നോട്ടീസ്…
Read Moreറോഡരികിലെ കൂടകളെല്ലാം നിറഞ്ഞുകവിഞ്ഞു; മഴയിൽ ചീഞ്ഞളിഞ്ഞ് രൂക്ഷമായ ദുർഗന്ധം; പ്രതിഷേധമായി നാട്ടുകാർ
കോട്ടയം: റോഡരികില്‍ മാലിന്യങ്ങള്‍ സംഭരിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂടകള്‍ നിറഞ്ഞ് കവിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. തദേശ സ്വയംഭരണ സ്ഥാപനങ്ങളും മുനിസിപ്പാലിറ്റികളുമാണ് റോഡരികില്‍ കുപ്പിയുടെ ആകൃതിയിലും കമ്പി നെറ്റ് ഉപയോഗിച്ചും കൂടകള്‍ സ്ഥാപിച്ചിരിക്കുന്നത്. വേസ്റ്റുകള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാനും ഇപ്പോള്‍ സംവിധാനമുണ്ട്. വീടുകളിലെ വേസ്റ്റ് ഹരിതകര്‍മ സേനാംഗങ്ങള്‍ എത്തി സംഭരിക്കാറുണ്ടെങ്കിലും എല്ലാവിധ മാലിന്യങ്ങളും കൊണ്ടുപോകാറില്ല. ഈ സാഹചര്യത്തിലാണ് പൊതുനിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇത്തരം കൂടകളെ ജനങ്ങള്‍ ആശ്രയിക്കുന്നത്. മിക്കയിടത്തും കൂടകളെല്ലാം നിറഞ്ഞ് പുറത്തേക്ക് മാലിന്യങ്ങളെത്തുന്ന നിലയിലാണ്. കൂടകള്‍ നിറഞ്ഞതോടെ ആളുകള്‍ ഇതിനു സമീപം മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. കടകള്‍ക്കു സമീപം പ്രധാന കവലകളില്‍ മാലിന്യക്കൂടകള്‍ നിറഞ്ഞിരിക്കുന്നത് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടിട, ഗാര്‍ഹിക മാലിന്യങ്ങളും സമീപത്ത് കൂടിക്കിടക്കുകയാണ്. കൃത്യമായി അധികൃതര്‍ വേസ്റ്റുകള്‍ നീക്കം ചെയ്യണമെന്നിരിക്കെയാണ് അധികൃതരുടെ അനാസ്ഥ. മഴക്കാലമായതോടെ ഇതില്‍ വെള്ളംവീണ് രോഗാണുക്കളുടെ ഉറവിടമായി ഇവിടം മാറുകയാണ്. പലയിടത്തും ദുര്‍ഗന്ധം…
Read Moreജില്ലാ ജനറല്‍ ആശുപത്രി വളപ്പിലെ ഔഷധ സസ്യതോട്ടത്തിന് സമീപം കഞ്ചാവ് ചെടി; കസ്റ്റഡിയിലെടുത്ത് എക്സൈസ്
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രി വളപ്പില്‍നിന്നു കഞ്ചാവ് ചെടി കണ്ടെത്തി. ജില്ലാ ജനറല്‍ ആശുപത്രി കണ്ണ് പരിശോധനാ കേന്ദ്രത്തിനു സമീപത്തെ ഔഷധ സസ്യതോട്ടത്തിലെ മതിലിനോട് ചേര്‍ന്നാണ് രണ്ടു മാസം പ്രായമുള്ള ആറു സെന്റിമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇതോടെ എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടി കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് ജില്ലാ ആശുപത്രിയിലെ കണ്ണ് പരിശോധനാ വിഭാഗത്തിനു സമീപത്തെത്തിയ യുവാവാണ് ആദ്യം ചെടി കണ്ടെത്തിയത്. ഇത് കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയ യുവാവ് എക്സൈസിനെ വിവരമറിയിച്ചു. തുടര്‍ന്ന് കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസഫിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ഹരിഹരന് പോറ്റി, ബി. ആനന്ദ് രാജ്, എം. നൗഷാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ മാനുവേല്‍, എം. പ്രവീണ്‍ ശിവാനന്ദ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ ബിബിന്‍…
Read Moreവീസ വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ്: ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സി ഉടമ അനീഷ് ഉമ്മർ ഒളിവിൽ
കൂട്ടിക്കല്‍: വീസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് നിരവധി ആളുകളിൽനിന്നു കോടികൾ തട്ടിയ സംഭവത്തിൽ ഏജന്റ് ഒളിവിൽ. കൂട്ടിക്കല്‍ എസ്ബിഐ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മറാണ് ഒളിവിലായിരിക്കുന്നത്. നിരവധി ആളുകളുടെ പരാതികളെ തുടര്‍ന്ന് പോലീസ് ട്രാവല്‍ ഏജന്‍സി അടച്ചുപൂട്ടി. മുമ്പ് ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു വിസ വാഗ്ദാനം നല്കിയിരുന്നതെങ്കില് ഇപ്പോള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയിരുന്നത്. പലരിൽനിന്നായി നാലു ലക്ഷം മുതല്‍ 15ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കറുകച്ചാല്‍, ചങ്ങനാശേരി, മുണ്ടക്കയം, പെരുവന്താനം, കോഴിക്കോട്, കല്ലറ, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വിദേശ ജോലി മോഹിച്ച് വീടും സ്ഥലവും വിറ്റും പണയപ്പെടുത്തിയും പണം നൽകിയവരും ഈ കൂട്ടത്തിലുണ്ട്.തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നിരവധി ആളുകളാണ്…
Read Moreകടുത്തുരുത്തിയിൽ അടയിരിക്കുന്ന പെരുമ്പാമ്പ് കൗതുകമായി; പെരുമ്പാമ്പിനെയും 13 മുട്ടകളും വനംവകുപ്പധികൃതർ കൊണ്ടുപോയി
കടുത്തുരുത്തി: കാടുപിടിച്ച കിടന്ന പറമ്പില്‍ മുട്ടകള്‍ക്കുമേല്‍ അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തി. കടുത്തുരുത്തി ടൗണിന് സമീപം മുമ്പ് കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പള്ളിയുടെ പറമ്പിലാണ് തേക്കിന്റെ ചുവട്ടിലായി സ്ലാബിനടിയില്‍ മുട്ടകളും പാമ്പിനെയും ആക്രി പെറുക്കാനെത്തിയവര്‍ കണ്ടെത്തിയത്. ഇവരെ കണ്ട് പാമ്പ് മാറിയെങ്കിലും മുട്ടകളുള്ളതിനാല്‍ സമീപത്തുതന്നെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ചു നാട്ടുകാര്‍ വനം വകുപ്പധികൃതരെ അറിയിക്കുകയും ഇവരെത്തി പാമ്പിനെയും മുട്ടകളും കൊണ്ടു പോവുകയുമായിരുന്നു. 13 മുട്ടകളാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. പത്ത് കിലോയിലേറെ തൂക്കമുള്ള പാമ്പിനെയാണ് പിടികൂടിയത്.
Read More1500 രൂപ വേണം സേട്ടാ… ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലി കൂട്ടി; നിര്‍മാണമേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്
ചങ്ങനാശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ അധികകൂലി ചോദിച്ച് രംഗത്തു വന്നതോടെ നിര്‍മാണ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്. തൊഴിലാളികളുടെ കുറവുമൂലം കേരളത്തിലെ നിര്‍മാണമേഖല സ്തംഭനാവസ്ഥയിലായിരിക്കുന്ന സാഹചര്യത്തിലാണ് നിലവില്‍ ഇവിടെയുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ അധികകൂലി ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആയിരം രൂപയായിരുന്ന കൂലി കഴിഞ്ഞ ആറുമാസത്തിനിടെ 1100 രൂപയായി വര്‍ധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പായിപ്പാട്ടും സമീപ പ്രദേശങ്ങളിലും ക്യാമ്പുചെയ്യുന്ന തൊഴിലാളികള്‍ 1400 രൂപവരെ കൂലി ചോദിക്കുന്നതായാണ് പരാതി. മേസ്തിരിയുടെ കൂലി 1300 ആയിരുന്നു.എന്നാല്‍ 1500 രൂപ കിട്ടിയാലേ ജോലിക്കു വരികയുള്ളൂവെന്ന് ശഠിക്കുന്നതായാണ് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നത്. തൊഴിലാളികളുടെ ലഭ്യതക്കുറവ് മനസിലാക്കി തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ഇടനിലക്കാരായ ചിലര്‍ കൂലി വര്‍ധനയ്ക്കു പിന്നിലെന്നും സൂചനകളുണ്ട്.ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലിവര്‍ധന ആവശ്യപ്പെടുന്നതിനെതിരേ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പായിപ്പാട് കവലയില്‍ പ്രതിഷേധവും പ്രകടനവും സംഘടിപ്പിച്ചു. അധിക കൂലി ചോദിക്കുന്നത് അന്യായമാണെന്ന് ബിബിസിഎ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.എസ്. ഷാജി,…
Read Moreജോലിത്തിരക്കാണ് സാർ; രാജി സമർപ്പിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസിന് രാജിക്കത്ത് നൽകി. പുതിയ സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിൽ മുൻകൂട്ടി തന്നെ ഇരുവരും രാജിക്കത്ത് നൽകുകയായിരുന്നു. എന്നാൽ, രണ്ടു പേരും ജോലിത്തി രക്കിന്റെ പേരിലാണ് രാജിക്കത്ത് നൽകുന്നതെന്നാണ് പ്രിൻസിപ്പലിനെ അറിയിച്ചിട്ടുള്ളത്. പ്രിൻസിപ്പൽ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം സർക്കാർ തീരുമാനം വരുന്നതുവരെ തത്സ്ഥിതി തുടരാൻ ഇരുവർക്കും നിർദേശം നൽകിയിരിക്കുകയാണ് പ്രിൻസിപ്പൽ.
Read Moreവാഗമണ്ണിൽ വിനോദസഞ്ചരികൾക്ക് നേരെ ആക്രമണം; ക്രൂരമർദനത്തിൽ ഭിന്നശേഷിക്കാരിക്കും പരിക്ക്
ഈരാറ്റുപേട്ട: വാഗമൺ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരി ഉൾപ്പെടുന്ന കുടുംബത്തെ ബൈക്കിലെത്തിയ സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമായി ആക്രമിച്ചു.ഈരാറ്റുപേട്ട നടയ്ക്കല്‍ വെളിയത്ത് സാദിഖ്, ഭാര്യ ഖദീജ, സഹോദരിയും ഭിന്നശേഷിക്കാരിയുമായ ആസിയമോൾ, പിതാവ് ഷെരീഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 ഓടെ വാഗമൺ മാസ്കോ റ്റീ ഔട്ട്ലെറ്റിന് സമീപത്തായിരുന്നു സംഭവം.മൂന്ന് പേർ സഞ്ചരിച്ച ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് അക്രമി സംഘം കാർ തടഞ്ഞ് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ആക്രമിച്ചത്. വാഗമണ്‍ സ്വദേശികളായ ക്രിസ്റ്റി, കണ്ണന് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ കൂടുതൽ ആളുകളെ വിളിച്ച് വരുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. സഹോദരനെ മർദിക്കുന്നത് കണ്ട് നിലവിളിച്ച ഭിന്നശേഷിക്കാരിയായ യുവതിയുടെ വായപൊത്തി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദ്ദനത്തിനിരയായ കുടുംബം വാഗമൺ പോലീസിൽ പരാതി നൽകി. പ്രതികൾക്കെതിരേ…
Read Moreകുമരകത്തെ ചെളിയിൽ വേരുകൾ ഉറപ്പിച്ചു; പ്രവീൺ-സുമി ദമ്പതികളുടെ വീട്ടുമറ്റത്താണ് അറേബ്യൻ ഈന്തപ്പഴം വിളഞ്ഞു കിടക്കുന്നത്
കുമരകം: അറേബ്യൻ നാടുകളിൽ മാത്രമല്ല വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തെ കായൽ മണ്ണിലും സുലഭമായി വളരുകയും വിളയുകയും ചെയ്യും ഈന്തപ്പനയും ഈന്തപ്പഴവും.കുമരകം 16-ാം വാർഡിൽ ചൂള ഭാഗം റോഡരികിലെ ശ്രാമ്പിച്ചിറ പ്രവീണിന്റെ വീട്ടുമുറ്റത്ത് ഭാര്യ സുമി നട്ടുവളർത്തിയ അഞ്ച് ഈന്തപ്പനകളിലൊന്നിലാണ് നിറയെ ഈന്തപ്പഴം വിളഞ്ഞു കിടക്കുന്നത്. ഇവർ പുതിയ വീട് നിർമിച്ചപ്പോൾ ഭംഗിക്കായി മറ്റു ചെടികൾ കൂടാതെ പനയും നട്ടുവളർത്താൻ ആഗ്രഹിച്ചു.എണ്ണപ്പന നട്ടുവളർത്തുന്നത് ഉചിതമല്ലെന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിലുള്ള സുഹൃത്ത് ഗൾഫിൽനിന്നെത്തിച്ചു നൽകിയതാണ് ഈന്തപ്പന തൈകൾ. ഒന്നര വർഷം പിന്നിട്ടപ്പോൾ അഞ്ച് ഈന്തപ്പനകളും പൂവിട്ടു. ഒരു പനയിൽ കായ്കൾ നിറയെ ഉണ്ടായി. ഏപ്രിൽ പകുതിയോടെയാണ് കായ്കൾ ഉണ്ടായത് മറ്റു നാലു പനകളും ഒരുപോലെ തന്നെ വളർന്നു പൂവിട്ടങ്കിലും കായ്കൾ ഉണ്ടായില്ല. ജൈവവളങ്ങൾ മാത്രമാണ് പ്രയോഗിക്കുന്നതെന്ന് സുമി പറഞ്ഞു. പനങ്കുലകൾ നിറയെ കായ്കളുണ്ടായിരുന്നെങ്കിലും കുറെയൊക്കെ കൊഴിഞ്ഞുവീണു. കായ്കൾ പഴുത്തു തുടങ്ങുന്നതോടെ മഞ്ഞ…
Read More