പാലാ: മഴക്കാലമെത്തിയതോടെ ആഫ്രിക്കന്‍ ഒച്ച് പെരുകുന്നതു കര്‍ഷകര്‍ക്ക് ആശങ്കയായി. ഭരണങ്ങാനം, മീനച്ചില്‍, ഏഴാച്ചേരി, കരൂര്‍, കാനാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ധിച്ചുവരുന്നത്. കപ്പ, വാഴ, കമുക്, പച്ചക്കറികള്‍, ചേന, ചെടികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കൃഷികള്‍ ഒച്ചുകള്‍ തിന്നു നശിപ്പിക്കുന്നുണ്ട്. മീനച്ചിലാറിന്റെയും ളാലം തോടിന്റെയും തീരങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ കൂടുതലും കണ്ടുവരുന്നത്.രണ്ടു വര്‍ഷംമുമ്പ് ഭരണങ്ങാനം പഞ്ചായത്തിലെ അറവക്കുളം പ്രദേശത്താണ് ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയത്. തുടര്‍ന്നു മീനച്ചില്‍ പഞ്ചായത്തിന്റെ തീരഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. വേനല്‍ക്കാലത്ത് ഇവയുടെ ശല്യം കുറവാണ്. ഭരണങ്ങാനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഇവയെ നശീകരിക്കുന്നതിനു നടപടികളെടുത്തിരുന്നു. സമീപകാലത്ത് മഴ ശക്തമായതോടെ ആറിന്റെയും തോടുകളുടെയും സമീപ പ്രദേശങ്ങളിലെ ചപ്പുചവറുകള്‍ കൂടിക്കിടക്കുന്ന ഭാഗങ്ങളില്‍ ഒച്ചുകളെ കണ്ടു തുടങ്ങുകയായിരുന്നു. പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് പടര്‍ന്നു. വീടുകള്ക്കുള്ളിലേയ്ക്കും ഇവ കടന്നുതുടങ്ങിയത് പലവിധമുള്ള രോഗസാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. നടപടി വേണം…
Read MoreCategory: Kottayam
കോട്ടയത്ത് മലേറിയ; കടനാട് പഞ്ചായത്തിലെ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്; രോഗം പരത്തുന്നത് അനോഫെലിസ് കൊതുകുകൾ
കടനാട്: ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചു. പാലാ കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിലാണ് മലേറിയ സ്ഥിരീകരിച്ചത്. മലയോര മേഖലയായ പാട്ടത്തിപ്പറമ്പ് ഉണ്ണിക്കനോലി ഭാഗത്തെ വീട്ടമ്മയ്ക്കാണ് രോഗബാധ. ഇവർ ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയത്തെ മലേറിയ നിയന്ത്രണ അഥോറിറ്റി അധികൃതർ സ്ഥലത്തെത്തി കൊതുകുകളുടെ ഉറവിട നശീകരണത്തിനായി സ്പ്രേയിംഗ് നടത്തി. കടനാട് പിഎച്ച്സി, ഉള്ളനാട് സിഎച്ച്സി എന്നിവിടങ്ങളിൽനിന്നുള്ള ആരോഗ്യവകുപ്പ് അധികൃതർ എത്തി പരിസരവാസികൾ ഉൾപ്പെടെ അൻപതോളം പേരുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോനധയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം പ്രദേശത്ത് ഫോഗിംഗും നടത്തി. ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ ഒരാളിലാണ് രോഗബാധ കണ്ടെത്തിയത്. അനോഫെലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. വിട്ടുമാറാത്ത പനിയാണ് രോഗലക്ഷണം. രോഗബാധിതയുടെ വീടുപണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽനിന്നാണ് ഇവർക്ക് പനിബാധ ഉണ്ടായതെന്നാണ് പറയുന്നത്. ഇവരുടെ കൂട്ടത്തിൽപ്പെട്ട തൊഴിലാളികളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. റബർ തോട്ടങ്ങളും കൈതകൃഷിയും വ്യാപകമായുള്ള…
Read Moreസർ സിപിയെ നാടുകടത്തിയ നാടാണ് കേരളം; ജില്ലാ കളക്ടർക്ക് എതിരേ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി
പീരുമേട്: ജില്ലാ കളക്ടർക്കെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്.കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ പീരുമേട്ടിൽ ജില്ലാ ഭരണകൂടം നിർമാണ നിരോധനം ഏർപ്പെടുത്തിയതിനെതിരേ സിപിഎം സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് കളക്ടർ മനസിലാക്കുന്നത് നല്ലതായിരിക്കും.എക്കാലവും തങ്ങൾ ഒരു സർവാധിപതിയായിരിക്കുമെന്ന് കരുതുന്ന ധിക്കാരികളായ ഉദ്യോഗസ്ഥർക്ക് ചരിത്രം ഒരിക്കലും മാപ്പ് നൽകിയിട്ടില്ലെന്ന് കളക്ടർ മനസിലാക്കണമെന്നും സി.വി. വർഗീസ് പറഞ്ഞു.
Read Moreവൈക്കം, കടുത്തുരുത്തി മേഖലകളിൽ മോഷണം പെരുകുന്നു: പോലീസ് നിഷ്ക്രിയരാണെന്നു പരാതി
കടുത്തുരുത്തി: വൈക്കം, കടുത്തുരുത്തി മേഖലകളിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രദേശത്ത് അടിക്കടി മോഷണങ്ങള്‍ പെരുകുകയാണ്. പണവും സ്വര്‍ണവും വാഹനങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നവര്‍ ഏറെയാണ്. മോഖലയിൽ അടിക്കടി മോഷണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പോലീസ് നിഷ്ക്രിയരാണെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ മേയ് 31ന് രാത്രിയില്‍ മാന്‍വെട്ടം നെടുതുരുത്തിമ്യാലില് എന്‍.ജെ. ജോയിയുടെ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 32 പവന് സ്വര്‍ണവും 25,000 രൂപയും മോഷ്ടണം പോയതാണ് ഒടുവിലത്തെ സംഭവം. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ ചികിത്സയ്ക്കായി ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയില്‍ പോയസമയത്തായിരുന്നു മോഷണം. കടുത്തുരുത്തി മാന്നാര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുറ്റമ്പലത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന താഴികക്കുടത്തില ഗോളകത്തിന്റെ ഒരു ഭാഗവും ഓട്ട് ഉരുളിയും കഴിഞ്ഞ മേയ് 16ന് രാത്രി മോഷണം പോയി. ചുറ്റുവിളക്കിന്റെ വിളക്കുമാടത്തില്‍ ചവിട്ടിയാണ് മോഷ്ടാവ് അകത്ത് കയറിയത്.…
Read Moreമോഷ്ടിച്ച ബൈക്കുമായി കറങ്ങാൻപോയി; കോതമംഗലത്ത് വെച്ച് അപകടത്തിൽപ്പെട്ടു; ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍
നെടുങ്കണ്ടം: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ട് ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍. മാങ്ങാത്തൊട്ടി ഒറ്റപ്ലാക്കല്‍ അനൂപ് (22), പാമ്പാടുംപാറ ഒറ്റപ്ലാക്കല്‍ ചന്ദ്രപ്രസാദ് (19) എന്നിവരെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30നുശേഷം കാന്തിപ്പാറ മുക്കടി ഇച്ചമ്മക്കട സ്വദേശിയായ കമ്പിനിപ്പടി ജോയിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് പ്രതികള്‍ അപഹരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് വീട്ടുകാര്‍ മോഷണവിവരം അറിഞ്ഞത്. ഇതിനിടെ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി കോതമംഗലത്ത് സുഹൃത്തിനെ കാണാന്‍ പോയി തിരിച്ചു വരുന്ന വഴി രാത്രി 10.30ഓടെ അടിമാലി പതിനാലാംമൈലില്‍ അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പ്രതികളെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, പോലീസിനോട് പരസ്പരവിരുദ്ധമായാണ് പ്രതികള്‍ സംസാരിച്ചത്. തുടര്‍ന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreഓൺലൈൻ ട്രേഡിംഗ്: 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ അറസ്റ്റ് ചെയ്തു; സഹായത്തിന് കൂട്ടുന്നിന്നത് പ്രതിഫലം പറ്റി
എരുമേലി: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി കാസർകോട് മിയപടവ് ബെജ്ജൻഗല ബി. റസിയ (40), നാലാം പ്രതി റസിയയുടെ സഹോദരൻ അബ്ദുൾ റഷീദ് (38) എന്നിവരാണ് പോലീസ് പിടിയിലായത്. 2024 സെപ്റ്റംബറിലാണ് എരുമേലി ചേനപ്പാടി സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഒറിജിനൽ കാപ്പിറ്റൽ ഇൻക്രീസ് പ്ലാൻ ഫേസ് മൂന്ന് എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതികൾ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്. വിവിധ ബാങ്കുകളിലെ അക്കൗണ്ടിലേക്ക് പല തവണകളായി 18,24,000 രൂപ പ്രതികൾ വാങ്ങിച്ചെടുത്തു. ഈ കേസിലെ ഒന്നും രണ്ടും പ്രതികളുടെ അക്കൗണ്ടിൽ നിന്നു മൂന്നും നാലും പ്രതികളുടെ അക്കൗണ്ടിലേക്ക് 5,20,000 രൂപവീതം അയച്ചുകൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പ്രതിഫലം മേടിച്ച് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് സഹോദരങ്ങളായ പ്രതികൾ…
Read Moreരാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തി; വീട്ടമ്മയുടെ പരാതിയിൽ അടൂർ എസ്ഐക്കു സ്ഥലംമാറ്റം
അടൂർ: ജാമ്യമില്ലാ കേസെടുത്ത ആളെ അന്വേഷിച്ച് രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയിൽ എസ്ഐയ്ക്ക് സ്ഥലംമാറ്റം. അടൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കൺട്രാൾ റൂമിലേക്ക് സ്ഥലം മാറ്റിയത്. അടൂർ കരുവാറ്റ മേരീഭവനിൽ ജോമോന്റെ ഭാര്യ ഐനസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. വീട്ടിൽ താനും രണ്ട് പെൺമക്കളും മാത്രം ഉള്ളപ്പോൾ എസ്ഐയും മറ്റ് ഏഴ് പോലീസുകാരും എത്തിയെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഇതു മാനസിക വിഷമമുണ്ടാക്കിയതായും ഐനസ് പാരാതിയിൽ പറയുന്നു. കഴിഞ്ഞ മേയ് ഒന്‍പതിന് കരുവാറ്റ ക്ഷേത്രത്തിലെ ഉത്സവത്തിന് സംഘർഷമുണ്ടാക്കി എന്നതിന് ജോമോനെതിരേ അടൂർ പോലീസ് ജാമ്യമില്ലാ കേസെടുത്തിരുന്നു.
Read Moreവീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇരുപത്തിയഞ്ചാം വയസിൽ ഐറിൻ കട്ടപ്പന സ്വദേശിയിൽനിന്നും തട്ടിയെടുത്തത് 10 ലക്ഷം രൂപ
കട്ടപ്പന: വിദേശ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 25കാരി പിടിയിൽ. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ കുര്യനാണ് പിടിയിലായത്. കട്ടപ്പന സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസിലാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കട്ടപ്പന പോലീസ് പിടികൂടിയത്.യുകെയിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ ഐറിൻ എൽസ കുര്യൻ തട്ടിയെടുത്തതായാണ് പരാതി. പണം നൽകി നാളുകൾ കഴിഞ്ഞിട്ടും വീസ ലഭ്യമാവാതെ വന്നതോടെ കട്ടപ്പന സ്വദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി . തുടർന്ന് കട്ടപ്പന പോലീസ് തിരുവനന്തപുരത്തെത്തിയാണ് ഇവരെ പിടികൂടിയത്.
Read Moreകുരുമുളകുവള്ളിയുടെ താങ്ങുകാലിൽ ഉരസി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ; അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ
ചെറുതോണി: റോഡ് കൈയേറിയുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിൽ തട്ടി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ. വാഴത്തോപ്പ് – തടിയമ്പാട് റോഡിൽ ഷന്താൾ ഹോമിനു സമീപമാണ് വൈദ്യുത കമ്പി പൊട്ടി വീഴാറായി നിൽക്കുന്നത്. കുരുമുളക് ചെടിയുടെ താങ്ങുകാലാണ് വളർന്ന് വൈദ്യുതകമ്പിയിൽ ഉരസി അപകടാവസ്ഥയിലായിരിക്കുന്നത്. വൈദ്യുതകമ്പി പൊട്ടിനിൽക്കുന്ന വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യവ്യക്തി റോഡ് കൈയേറിയാണ് ദേഹണ്ഡങ്ങൾ നട്ടുവളർത്തിയിരിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി വൈദ്യുതകമ്പിയിൽ ഉരസിനിൽക്കുന്ന താങ്ങുകാൽ വെട്ടിമാറ്റി അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാഴത്തോപ്പ് – തടിയമ്പാട് റോഡിൽ ഷന്താൾ ഹോമിനു സമീപം സ്വകാര്യ വ്യക്തിയുടെ ദേഹണ്ഡത്തിൽ ഉരസി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ.
Read Moreഇരട്ടപ്പാതയ്ക്കായി സ്ഥലം നൽകിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ റെയില്‍വേ; പണം കിട്ടാനുള്ളത് നൂറോളം കുടുംബങ്ങൾക്ക്
കോട്ടയം: ഇരട്ടപ്പാതയ്ക്കായി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് റെയില്‍വേ ഇനിയും നഷ്ടപരിഹാരം നൽകാത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നു. ചിങ്ങവനം മുതല്‍ കോട്ടയം വരെയുള്ള ഇരട്ടപ്പാതയ്ക്കായി സ്ഥലം വിട്ടുനല്‍കിയ നൂറോളം കുടുംബങ്ങള്‍ക്കാണ് ഇരട്ടപ്പാതയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും നഷ്ടപരിഹാരം നല്‍കാത്തത്. നാട്ടകം വില്ലേജ് ഓഫീസിനു കീഴിലുള്ള 85 കുടുംബങ്ങള്‍ തങ്ങള്‍ വിട്ടു നല്കിയ സ്ഥലത്തിനും വീടിനും നഷ്ടപരിഹാരം കുറവാണെന്നു പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റെയില്‍വേ നല്‍കാമെന്നു പറഞ്ഞ നഷ്ടപരിഹാരം കുറവാണെന്നും നിലവിലുള്ള ഭൂമിവിലയനുസരിച്ച് കൂടുതല്‍ തുക നല്‍കണമെന്നുമുള്ള വിധി കഴിഞ്ഞ ഡിസംബറില്‍ കോടതി പുറപ്പെടുവിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ടുനല്‍കിയവര്‍ റെയില്‍വേയെ സമീപിച്ചപ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.റെയില്‍വേ പണം നല്കിയാല് ഉടന്‍ പണം നല്‍കുമെന്നാണ് സര്‍ക്കാരും അറിയിച്ചിരിക്കുന്നത്. ഇതിനിടയില്‍ സ്ഥലം ഏറ്റെടുക്കലിനായി തുറന്ന സ്പെഷല്‍ തഹസില്‍ദാറുടെ ഓഫീസ് അടച്ചു പൂട്ടാനും റെയില്‍വേ നീക്കം ആരംഭിച്ചു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായുള്ള…
Read More