മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ. വളാഞ്ചേരി സ്വദേശിയായ നാല്‍പത്തിരണ്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ കണ്ടതോടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ പൂനെയിലെ ലാബിലേക്ക് സ്രവ സാമ്പിള്‍ അയച്ചു. ഈ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Read MoreCategory: Kozhikode
ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; റിട്ട. എഎസ്ഐയെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കില്ല
കോഴിക്കോട്: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചു വകുപ്പുതല നടപടികള്‍ക്കിരയായ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എഎസ്ഐയെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിച്ചു. കണ്ണൂര്‍ സിറ്റി പോലീസിനു കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ ജോലി ചെയ്തിരുന്ന ഗ്രേഡ് എഎസ്ഐ മനോജ്കുമാറിനെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ചത് 1958ലെ കേരള പോലീസ് ചട്ടപ്രകാരം. കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട മനോജ്കുമാറിനെ അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം കുറ്റവിമുക്തനാക്കി സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. 2024 മേയില്‍ മനോജ്കുമാര്‍ സര്‍വീസില്‍നിന്നു വിരമിക്കുകയും ചെയ്തു. അതിനിടയില്‍, മനോജ്കുമാറിനെതിരായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലെ ചില കുറവുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ നോട്ടീസ് നല്‍കിയത്. മനോജ്കുമാറിന്റെ കോള്‍ ഡീറ്റെല്‍സ് റിക്കാഡ് (സിഡിആര്‍) അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വാഹന ഉടമയുടെ ബന്ധുവായ ആരിഫ് എന്നയാളെ കൂട്ടിയാണ് പോലീസ് സംഘം രത്നഗരിയിലേക്കു പോയത്. ആരിഫ് മുഖാന്തിരം വിവരം ചോര്ന്നുവോയെന്നത് അന്വേഷണ…
Read Moreഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും; മോദിക്ക് യോഗി പോലും ഇത്ര മാച്ച് ആകില്ലെന്ന് കെ. മുരളീധരന്
കോഴിക്കോട്: വിഴിഞ്ഞം തുറമുഖം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കാൻ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രം അവസരം നല്‍കിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താനില്ലെങ്കിൽ ഇന്ത്യ അപ്രത്യക്ഷമായേനെ എന്ന് പ്രസംഗിക്കാം. മുഖ്യമന്ത്രി പിണറായി വിജയന് താനില്ലെങ്കിൽ കേരളം ഉണ്ടാക്കാൻ പരശുരാമൻ വീണ്ടും മഴു ഏറിയണമെന്ന് പറയാം. എതിർ ശബ്ദം ഇരുവരും ആഗ്രഹിക്കുന്നില്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ച് ആകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreവിദ്യാര്‍ഥി സംഘര്‍ഷം മുതിര്‍ന്നവര്‍ ഏറ്റുപിടിച്ചത് കൊലയിലെത്തി; അന്വേഷണം കൂടുതല്‍ പേരിലേക്ക്
കോഴിക്കോട്: കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം. നിലവില്‍ പിതാവും മകനും ഉള്‍പ്പെടെ പത്ത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം മുതിര്‍ന്നവര്‍ ഏറ്റുപിടിച്ചതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കോളജിലെ കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ക്ഷേത്രോത്സവത്തിനെത്തിയ യുവാവിനെ സംഘം ചേര്‍ന്നു മര്ദിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണു പരാതി. മായനാട് സ്വദേശിയായ സൂരജാണ് (20) കൊല്ലപ്പെട്ടത്.ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പാലക്കോട്ട് വയല്‍ തിരുത്തിക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച അര്‍ധരാത്രി യുവാക്കള്‍ ചേരി തിരിഞ്ഞുണ്ടായ സംഘട്ടനത്തിലാണ് സൂരജ് മരിച്ചത്. പാലക്കോട്ടുവയല്‍ സ്വദേശി മനോജ് (49), ഇയാളുടെ മക്കളായ അജയ് മനോജ് (20), വിജയ് മനോജ് (19) എന്നിവര്‍ക്കു പുറമെ അനന്തു കൃഷ്ണ (20), അശ്വിന് ശങ്കര്‍ (18), യദുകൃഷ്ണ (20),…
Read Moreപോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: പോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി. 17കാരിയെയും മൂന്ന് വയസുള്ള കുഞ്ഞിനെയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി കുഞ്ഞുമായി സംരക്ഷണ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയതെന്നാണ് പോലീസ് പറയുന്നത്. വെള്ളിമാട് കുന്നിലെ സഖി കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ ദിവസമാണ് ഇരുവരെയും നഗരത്തിലെ വനിതാ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പിന്നാലെ ഇന്നലെ രാത്രിയോടെ കാണാതാവുകയായിരുന്നു.
Read Moreപഞ്ചാബ് പിസിസി അധ്യക്ഷന്‍ ഇഡി റെയ്ഡില്‍ കുരുങ്ങി; വഖഫ് പ്രതിഷേധത്തില്‍ പങ്കെടുക്കാനായില്ല
കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരേ മുസ് ലിം ലീഗ് ഇന്നലെ വൈകുന്നേരം കോഴിക്കോട് സംഘടിപ്പിച്ച മഹാറാലിയിലെ മുഖ്യാതിഥിയായി പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ ലോക്സഭാ എംപിയും പഞ്ചാബ് പിസിസി അധ്യക്ഷനുമായ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് ഇഡി റെയ്ഡില്‍ കുടുങ്ങിയതിനാൽ പരിപാടിയില്‍ പങ്കെടുക്കാനായില്ല. ബംഗളൂരു വഴി കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഇന്നലെ രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിക്കുകയും വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിക്കുകയും ചെയ്തതോടെ യാത്ര റദ്ദാക്കേണ്ടിവരികയാ യിരുന്നു. പകരം കര്‍ണാടക റവന്യു മന്ത്രി കൃഷ്ണബൈരെ ഗൗഡ, തെലുങ്കാന വനിതാ ശിശുക്ഷേമ വികസനമന്ത്രി ദന്‍സാരി അനസൂയ സീതക്ക എന്നിവരാണ് മുഖ്യാതിഥികളായി പങ്കെടുത്തത്. മുസ്് ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്തത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത…
Read Moreബസ് ജീവനക്കാര്‍ക്കുനേരേ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; വ്ലോഗര്‍ തൊപ്പിയെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: ബസ് ജീവനക്കാര്‍ക്കുനേരേ തോക്ക് ചൂണ്ടിയതിനു “തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന വ്ലോഗര്‍ മുഹമ്മദ് നിഹാലിനെയും രണ്ടുപേരെയും വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാര്‍ക്കു പരാതി ഇല്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. വടകരയില്‍ ഇന്നലെ വെെകിട്ടായിരുന്നു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണ് ചൂണ്ടിയത്. വടകരനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇയാള്‍. ശരത് എസ്. നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരും മുഹമ്മദ് നിഹാലിന്റെ ഒപ്പമുണ്ടായിരുന്നു. കൈനാട്ടിയിലാണ് ബസ് ജീവനക്കാരും നിഹാലും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സ്വകാര്യബസിനെ ഇവര്‍ പിന്തുടരുകയും വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് വീണ്ടും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ എയര്‍പിസ്റ്റള്‍ ചൂണ്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ രക്ഷപ്പെടാന്ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവച്ച് പോലീസില്‍ അറിയിച്ചു. പരാതി ഇല്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതോടെ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
Read Moreസൈബര്‍ തട്ടിപ്പ്; പണം നഷ്ടമാകുന്നത് തടയാൻ സൈബർ വാൾആപ് പുറത്തിറക്കും
കോഴിക്കോട്: സൈബർ തട്ടിപ്പ് വ്യാപകമാകുന്നതിൽ കർശന നടപടികളുമായി കേരള പോലീസ്. ജില്ലയിൽ വിവിധ കേസുകളിലായി നഷ്ടപ്പെട്ടതിൽ 6,60,62,184 രൂപ പോലീസ് സൈബർ വിഭാഗം ഇതിനകം തിരിച്ചുപിടിച്ചു. തട്ടിപ്പുകാരുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സ്മാർട്ട് ഫോണുകളും സിം കാർഡുകളും ബ്ലോക്ക് ചെയ്തു. രണ്ട് വർഷത്തിനിടെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 2401 പരാതിയാണ് ജില്ലയിൽ ലഭിച്ചത്. 2024ൽ 1745 പരാതിയും ഈ വർഷം മാർച്ച് 31 വരെ 656 പരാതിയും ലഭിച്ചു. 45,11,46,325 രൂപയാണ് ആകെ നഷ്ടമായത്. 2024ൽ 39,12,59,670 രൂപയും ഈ വർഷം മാർച്ച് 31 വരെ 5,98,86,655 രൂപയും നഷ്ടമായി. സമൂഹമാധ്യമ പ്രൊഫൈലുകൾ, വ്യാജ വെബ്സൈറ്റ്, വ്യാജ കോളുകൾ തുടങ്ങി വിവിധ തട്ടിപ്പിലൂടെയാണ് ആളുകൾക്ക് പണം നഷ്ടമായത്. തട്ടിപ്പ് സംഘങ്ങളുടെ വിവിധ അക്കൗണ്ട് മരവിപ്പിച്ചതിലൂടെ 2024ൽ 5,34,41,344 രൂപയും 2025 മാർച്ച് 31 വരെ 1,26,20,840…
Read Moreഎടപ്പാളില്‍ പിന്നോട്ടെടുത്ത കാറിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം; സാരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ
ചങ്ങരംകുളം: എടപ്പാളില്‍ പിറകോട്ടെടുത്ത കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലുവയസുകാരി മരിച്ചു. എടപ്പാള്‍ മഠത്തില്വളപ്പില് ജാബിറിന്റെ മകള്‍ അംറു ബിന്ത് ആണ് മരിച്ചത്.കാറിടിച്ച് വീടിന്റെ മതിൽ തക ർന്നു. മഠത്തില്‍ വളപ്പില്‍ ഷാഹിറിന്റെ മകള്‍ അലിയ(06), ബന്ധു ക്കളായ സിത്താര (41), സുബൈദ (61) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അലിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 11.30ന് എടപ്പാള്‍ ഹൈസ്കൂളിന് സമീപത്തെ വീട്ടിലാണ് ദാരുണമായ അപകടം നടന്നത്. ഇവരുടെ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോമാറ്റിക് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ പെട്ടെന്ന് റിവേഴ്സ് വന്ന് മതിലില്‍ ഇടിക്കുകയായിരുന്നു. കാറിന് പിറകില്‍ നിന്നിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അംറു ബിന്‍തിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreഗാർഹികപീഡനക്കേസിൽ ഭര്‍ത്താവിനെ കോടതി വെറുതെവിട്ടു; അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു ശാസന
കോഴിക്കോട്: ഗാർഹികപീഡനക്കേസ് വിചാരണക്കൊടുവില്‍ ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് വീട്ടമ്മ നല്കിയ പരാതിയില്‍ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു ശാസന. വീട്ടമ്മയുടെ പരാതിയില്‍ കുന്നമംഗലം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകനെ ശാസിച്ചുകൊണ്ട് അച്ചടക്കനടപടി തീര്‍പ്പാക്കാന്‍ സർക്കാർ തീരുമാനിച്ചു. പ്രോസിക്യൂട്ടറുടെ വീഴ്ചകൊണ്ട് പ്രതിക്ക് ശിക്ഷ കിട്ടിയില്ലെന്നായിരുന്നു പരാതി. മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത സിസി 1506/2016 നമ്പര്‍ ഗാര്‍ഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് എം. ഷാനില എന്ന വീട്ടമ്മ നല്കിയ പരാതിയിലാണ് നടപടി. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റതിന് ചികിത്സ തേടിയതിന്റെ രേഖകള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കിയില്ല, കേസിനെക്കുറിച്ച് സംസാരിക്കാതെ തന്നെ കോടതിയില്‍ ഹാജരാക്കി, കേസിന്റെ വാദത്തിനിടയില്‍ ഒരു കാര്യവും പ്രോസിക്യൂട്ടര്‍ പറഞ്ഞില്ല, പ്രതിഭാഗത്തിന്റെ വാദത്തിനു ശേഷം പ്രോസിക്യൂട്ടര്‍ മിണ്ടാതിരുന്നു, ഇക്കാരണ ങ്ങളാൽ ഭര്‍ത്താവ് കേസില്‍നിന്നു രക്ഷപ്പെട്ടു, അപ്പീല്‍ ഫയല്‍…
Read More