കൊച്ചി: കൊച്ചിയില്‍ എളംകുളത്ത് ലഹരി വേട്ട. യുവതിയും ആണ് സുഹൃത്തുക്കളും ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സറ്റസി ടാബ്ലറ്റുകള്, 2 ഗ്രാം കഞ്ചാവ്, ഒന്നര ലക്ഷം രൂപ, ലഹരി ഉപയോഗിക്കാനുള്ള വസ്തുക്കൾ എന്നിവ നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.ബി. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇവരില്‍നിന്ന് കണ്ടെടുത്തു. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവതി വിദ്യാര്‍ഥിനിയാണെന്നാണ് ലഭ്യമാകുന്ന വിവരം. എളംകുളം മെട്രോ സ്റ്റേഷനു സമീപത്തെ ഫ്ളാറ്റില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. ഫ്ളാറ്റില്‍നിന്ന് മുമ്പ് ലഹരിക്കേസുകളില്‍ പ്രതിയായിട്ടുള്ള ആള് ഇറങ്ങിവരുന്നത് ഡാന്‍സാഫ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാളെ ചോദ്യം ചെയ്തെങ്കിലും ലഹരി കണ്ടെത്താനായില്ല. തുടര്‍ന്ന് ഫ്ളാറ്റിനുള്ളിലേക്ക് കടന്ന പോലീസ് സംഘത്തെ അവിടെയുണ്ടായിരുന്ന യുവതിയും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ ശുചിമുറിയില്‍ എറിഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടെടുത്തു.
Read MoreCategory: Edition News
അഞ്ചു വർഷത്തിനുള്ളിൽ ആയിരം ട്രെയിനുകൾ കൂടി; പ്രതിവർഷം നിർമിക്കുന്നത് 30,000 കോച്ചുകൾ
കൊല്ലം: രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,000 ട്രെയിനുകൾ കൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. പാസഞ്ചർ, എക്സ്പ്രസ്, അത്യാധുനിക സൗകര്യങ്ങൾ ഉള്ള പ്രീമിയം ട്രെയിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേ ഇതുകൂടി ലക്ഷ്യമിട്ട് ഇപ്പോൾ പ്രതിവർഷം 30,000 കോച്ചുകൾ നിർമിക്കുന്നുണ്ട്. 1,500 ലോക്കോമോട്ടീവുകളും (എൻജിനുകൾ) വർഷം തോറും പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ രാജ്യത്ത് 35,000 കിലോമീറ്റർ ട്രാക്കുകളാണ് പുതുതായി കുട്ടിച്ചേർത്തത്. ഒരു വർഷത്തിനുള്ളിൽ മാത്രം 5,300 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ട്രാക്കുകൾ നിർമിച്ചു. ബുള്ളറ്റ് ട്രെയിൻ പദ്ധതി ജാപ്പനീസ് സഹകരണത്തോടെ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് 2006ൽ പരീക്ഷണ ഓട്ടത്തിന് സജ്ജമാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2027 ൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മദ്രാസിലെയും റൂർക്കിയിലെയും ഐഐടികളാണ് ബുള്ളറ്റ് ട്രെയിന്റെ രൂപകൽപനയിലും ഗവേഷണത്തിലും പങ്കാളികളായിട്ടുള്ളത്. സുരക്ഷ…
Read Moreഓട്ടിസം ബാധിച്ച ആറു വയസുകാരനെ മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ
പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരനായ ആറുവയസുകാരനെ ശാരീരികമായി മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപികയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. നിലന്പൂർ വടപുറം സ്വദേശി ഉമൈറയാണ് (34) അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇവർ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് എരവിമംഗലത്തെ ഭർത്താവിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സംഭവത്തിൽ ജൂലൈ രണ്ടിന് ചൈൽഡ് ലൈൻ റിപ്പോർട്ടിറെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തിരുന്നു.കുട്ടിയുടെ മാതാവ് മരിച്ച ശേഷം കോടതി വിധി പ്രകാരം ഇടയ്ക്ക് മാതാവിന്റെ കുടുംബത്തിനും കുട്ടിയെ വിട്ടു നൽകിയിരുന്നു. ഇവിടെ വച്ചാണ് കുട്ടിയുടെ ദേഹത്ത് മർദനത്തിന്റെ പാടുകൾ കാണുന്നത്. കുട്ടിയെ രണ്ടാനമ്മ പട്ടിണിക്കിട്ടതായും പൊള്ളൽ ഏൽപ്പിച്ചതായും കാണിച്ച് മാതാവിന്റെ കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അമീറ ഒളിവിൽ പോയിരുന്നു.
Read Moreഅമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി.ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ചീഫ് സെക്രട്ടറി. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഈ മാസം അഞ്ചിനാണ് അദ്ദേഹം അമേരിക്കയിലെ മയോക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി പോയത്. മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും കൈമാറാതെ ഇ- ഓഫീസ് മുഖേനയായിരുന്നു അദ്ദേഹം സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്നത്.
Read Moreസിഡബ്ല്യുആര്‍ഡിഎം റിപ്പോർട്ട് മറികടന്ന് അനധികൃത ഹൗസ് ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്കാന് നീക്കം; എതിർപ്പുമായി ബോട്ടുടമകൾ
ആലപ്പുഴ: ജില്ലയില്‍ 2014 ജനുവരി മുതല്‍ പുതിയ ഹൗസ് ബോട്ടുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വേമ്പനാട്ടുകായലിന്റെ വാഹകശേഷിയേക്കാള്‍ ഹൗസ്ബോട്ടുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ടെന്നും ഇതു കായല്മലിനീകരണത്തിനു കാരണമാകുന്നു എന്നുമുള്ള സിഡബ്ല്യുആര്‍ഡിഎം പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, വേമ്പനാട്ടുകായലില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ക്ക് ഹൈക്കോടതി ഉത്തരവ് മറികടന്നു ലൈസന്‍സ് നല്കാന് നീക്കം നടക്കുന്നതായി ആരോപണം. വേമ്പനാട്ടുകായലിന്റെ വാഹനശേഷിയേക്കാള് ഇരട്ടിയിലേറെ ഹൗസ്ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നു ജലവിഭവവിനിയോഗകേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) പറഞ്ഞത് കണക്കിലെടുക്കാതെയാണിത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അനധികൃത ജലയാനങ്ങള്ക്കെതിരേ നടപടിയെടുക്കാന്‍ തുറമുഖ വകുപ്പ് തയാറാകുന്നില്ലെന്നും അംഗീകൃത ഹൗസ് ബോട്ടുടമകള്‍ ആരോപിച്ചു. 350 ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ മാത്രം വാഹകശേഷിയുള്ള വേമ്പനാട്ടുകായലില്‍ അതിന്റെ ഇരട്ടി ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ബോട്ടുകള്‍ പെരുകി ആലപ്പുഴയിലെ രജിസ്ട്രേഷന് നിര്‍ത്തിവച്ചതോടെ ഹൗസ്…
Read Moreവളര്‍ത്തുമൃഗങ്ങളുടെ വന്ധ്യംകരണം; കോട്ടയത്ത് സഞ്ചരിക്കുന്ന ഓപ്പറേഷന് യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി
കോട്ടയം: ജില്ലയിലെ വളര്‍ത്തുമൃഗങ്ങളുടെ വന്ധ്യംകരണത്തിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഓപ്പറേഷന് യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. റീബില്‍ഡ് കേരള ഇനിഷേറ്റീവിന്റെ ഭാഗമായിട്ടാണ് ജില്ലയില്‍ ആറിടത്തു സേവനം ലഭ്യമാക്കുക. നിലവില്‍ കോടിമത ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വന്ധ്യംകരണത്തിനുള്ള സൗകര്യമുണ്ട്. ഇതിനു പുറമേ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി വെറ്ററിനറി കേന്ദ്രങ്ങളിലും വാഴൂര്‍, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര്‍ എന്നീ മൃഗാശുപത്രികളിലുമാണു മൊബൈല്‍ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, പൂച്ച എന്നിവയുടെ വന്ധ്യംകരണമാണു പ്രധാനമായും നടത്തുന്നുത്. വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ അതതു കേന്ദ്രങ്ങളില്‍ എത്തി പേരു രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍ ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ച് ഉടമസ്ഥരെ അറിയിക്കും. ഈ ദിവസം വളര്‍ത്തുമൃഗങ്ങളുമായി ഉടമസ്ഥര്‍ എത്തണം. മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ ആംബുലന്‍സ്, രണ്ടു ഡോക്ടര്‍മാര്‍, സര്ജന്, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ എന്നിവരാണുള്ളത്. വന്ധ്യംകരണത്തിനു പുറമേ സിസേറിയന്, മുഴകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ ശസ്ത്രക്രിയകളും നടത്തുമെന്നും സര്‍ക്കാര്‍…
Read Moreട്രെയിനില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം: പുലർച്ചെ ഒന്നരയ്ക്ക് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു അതിക്രമം
കോട്ടയം: ട്രെയിനില്‍ യുവതിയോടു ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചേറ്റുപുഴ വട്ടപ്പള്ളിയില്‍ വി.ജി. ഷനോജിനെയാണ് (45) കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് ടിടിഇ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ട്രെയിന്‍ യാത്രക്കാരിയായ മറ്റൊരു പെണ്‍കുട്ടിയോടും പ്രതി ലൈംഗികാതിക്രമം നടത്തിയതായി കണ്ടെത്തി. ഇയാള്‍ക്കെതിരേ അയ്യന്തോള്‍, തൃശൂര്‍ ട്രാഫിക്, തൃശൂര്‍ വെസ്റ്റ്, തൃശൂര്‍ ആര്‍പിഎഫ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ഇരിട്ടി സ്റ്റേഷനുകളിലും കേസുണ്ട്.
Read Moreചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കുട്ടി മരിച്ച സംഭവം;അപകടകാരണം അശ്രദ്ധമായ ഡ്രൈവിംഗെന്ന് എംവിഡി
ഈരാറ്റുപേട്ട: വാഗമണ്ണിലെ ചാർജിംഗ് സ്റ്റേഷനിലെ അപകടത്തിൽ കുട്ടിയുടെ മരണത്തിനിടയാക്കിയത് അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് റിപ്പോർട്ട് നൽകി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എംവിഐബി ആശാകുമാർ, എഎംവിഐ ജോർജ് വർഗീസ് എന്നിവടങ്ങുന്ന സംഘമാണ് അപകടസ്ഥലം പരിശോധിച്ച ശേഷം ആർടിഒയ്ക്ക് റിപ്പോർട്ട് നൽകിയത്. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറായ ജയകൃഷ്ണൻ ആക്സിലറേറ്റർ കൊടുത്തത് കൂടിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കുഞ്ഞിനെയും ഇടിച്ചശേഷം ബ്രേക്കെന്ന് കരുതി ചവിട്ടിയത് ആക്സിലറേറ്ററിലാകാനാണ് സാധ്യതയെന്നും ചാർജിംഗ് സ്റ്റേഷനിലേക്ക് കയറുന്നിടത്തെ മിനുസമുള്ള തറയോടിൽ കാറിന്റെ ടയർ സ്ലിപ്പായപ്പോൾ ആക്സിലറേറ്റർ പിന്നെയും കൊടുത്തിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreകൊല്ലപ്പെട്ടതാര്? 39 വര്‍ഷം മുന്‍പ് നടന്ന കൊലപാതകം: രേഖാചിത്രവുമായി പോലീസ്
കോഴിക്കോട്: കോഴിക്കോട്ടെ ഇരട്ട കൊലപാതക വെളിപ്പെടുത്തലില്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നയാളുടെ രേഖാചിത്രം തയാറാക്കി പോലീസ്.39 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് രേഖാചിത്രം തയാറാക്കിയത്. 14-ാം വയസില്‍ താന്‍ തോട്ടിലേക്ക് ചവിട്ടിയിട്ടുകൊന്നു എന്ന് വെളിപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ സാന്നിധ്യത്തിലാണ് രേഖാചിത്രം വരച്ചത്. കൊല്ലപ്പെട്ടയാള്‍ ജോലിക്കുന്ന നിന്ന വീട്ടിലെ ഉടമസ്ഥന് രേഖാചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ഇരട്ടി സ്വദേശിയാണ് മരിച്ചതെന്ന് പോലീസിന് എകദേശ സൂചന ലഭിച്ചിട്ടുണ്ട്. ഇനി ഈ രേഖാചിത്രം ഉപയോഗിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും മരിച്ചയാളെ തിരിച്ചറിയാനുമാണ് പോലീസ് ശ്രമിക്കുന്നത്.മുഹമ്മദലിയിൽ നിന്നു ലഭിച്ച വിവരത്തിന്റെയും മറ്റു അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസാണ് രേഖാചിത്രം തയാറാക്കിയത്. കോഴിക്കോട്ടെ ഇരട്ട ബോംബ് കേസിലെ പ്രതി ഉൾപ്പെടെ ഒട്ടേറെ പ്രതികളുടെ രേഖാചിത്രം തയാറാക്കിയ ക്രിമിനോളജിസ്റ്റും ചിത്രകാരനുമായ ഡോ. പ്രേംദാസ് ഇരുവള്ളൂർ മുഹമ്മദലിയുമായി ചേർന്നു 5 മണിക്കൂർ…
Read Moreസുരക്ഷ വർധിപ്പിക്കൽ; ട്രെയിനുകൾ ഇനി പൂർണമായും സിസിടിവി കാമറ നിരീക്ഷണത്തിൽ
കൊല്ലം: സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകൾ ഇനി പൂർണമായും സിസിടിവി കാമറ നിരീക്ഷണത്തിലാക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും (എൻജിനുകൾ) സിസിടിവി കാമറകൾ സ്ഥാപിക്കാൻ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. ഓരോ കോച്ചിലും നാല് ഡോം – ടൈപ്പ് സിസിടിവി കാമറകൾ, ഓരോ പ്രവേശന വഴിയിലും രണ്ട് കാമറകൾ, ഓരോ എൻജിനിലും ആറ് കാമറകൾ എന്നിങ്ങനെ സ്ഥാപിക്കാനാണു റെയിൽവേയുടെ പദ്ധതി.എൻജിനുകളിൽ മുന്നിലും പിന്നിലും ഇരുവശങ്ങളിലും ഓരോ കാമറ ഉൾപ്പെടുത്തും. ഇതുകൂടാതെ എൻജിൻ കാബിനുകളിൽ മുന്നിലും പിന്നിലും ഒരു ഡോം സിസിടിവി കാമറയും രണ്ട് ഡെസ്ക് മൗണ്ടഡ് മൈക്രോ ഫോണുകളും ഘടിപ്പിക്കും. ഏറ്റവും പുതിയ സ്പെസിഫിക്കേഷനുകൾ ഉള്ളതും ഉന്നത ഗുണനിലവാര സർട്ടിഫിക്കേഷനും ഉള്ള കാമറകളാണു സ്ഥാപിക്കാൻ പോകുന്നത്.മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടുമ്പോഴും വെളിച്ചക്കുറവുള്ള കാലാവസ്ഥയിലും ട്രെയിനുകളുടെ ഉയർന്ന നിലവാരമുള്ള…
Read More