ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി വീ​ണ്ടും ന്യൂ​ന​മ​ർ​ദ്ദം; സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുകൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി സം​സ്ഥാ​ന​ത്ത് വീ​ണ്ടും ന്യൂ​ന​മ​ർ​ദ്ദം. അ​റ​ബിക്ക​ട​ലി​ൽ രൂ​പം പ്രാ​പി​ക്കു​ന്ന ന്യൂ​ന​മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്നു വ്യാ​ഴാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നു ഇ​ടു​ക്കി, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. ന്യൂ​ന​മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് ക​ട​ൽ അ​തീ​വ പ്ര​ക്ഷു​ബ്ദ​മാ​കു​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റ​ബിക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു. ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ത്തു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മു​ൻ​പ് ഏ​റ്റ​വും അ​ടു​ത്ത തീ​ര​ത്ത് എ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​മാ​സം നാ​ല് മു​ത​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​ത്. ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശം ജ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ജി​ല്ല​ക​ളി​ൽ ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ൻ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മൂ​ന്നാ​റി​ലേ​ക്ക് ആ​രും പോ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Related posts