പാലക്കാട്: മാധ്യമങ്ങൾക്കുനേരെയുള്ള പട്ടി പരാമർശത്തിൽ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. പാലക്കാട് സിപിഎമ്മിലെ പൊട്ടിത്തെറിയും ഷുക്കൂറിന്റെ രാജിയും സംബന്ധിച്ച പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടാണ് കൃഷ്ണദാസ് രോഷത്തോടെ ഇന്നലെ പട്ടി പ്രയോഗം നടത്തി പ്രതികരിച്ചത്. പ്രതികരണം തേടിയ മാധ്യമങ്ങളോട് ഇറച്ചിക്കടയിൽ കാത്തു നില്ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശം ബോധപൂര്‍വമാണെന്നും അതിൽ ഉറച്ചുനില്‍ക്കുകയാണെന്നും എൻ.എൻ. കൃഷ്ണദാസ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ചുതന്നെയാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടിക്കു പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാൽ, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. കോണ്‍ഗ്രസിനെയും ബിജെപിയെയും…
Read MoreCategory: Edition News
സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത്; കൂട്ടുപുഴ ചെക്പോസ്റ്റിൽ മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ പിടിയിൽ
ഇരിട്ടി: കേരള-കർണാടക അതിർത്തി ചെക്പോസ്റ്റായ കൂട്ടുപുഴയിൽ എംഡിഎംഎയുമായി ദന്പതികളെന്ന വ്യാജേന എത്തിയ യുവാവും യുവതിയും പിടിയിൽ. എസ്ഐ ഷറഫുദീന്റെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി ഇന്നലെ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി വ്യാജ ദമ്പതികൾ പിടിയിലായത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരാണ് പിടിയിലായത്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ പായ്ക്കറ്റിൽ സംശയം തോന്നാത്ത രീതിയിൽ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാലിന്റെ നിർദേശപ്രകാരം കണ്ണൂർ റൂറൽ ജില്ലയിൽ നടത്തി വരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കണ്ണൂർ ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തിലെ കണ്ണികളാണ് പിടിയിലായത്. പ്രതികൾ പയ്യാമ്പലം ഫ്ലാറ്റിൽ ദമ്പതികളെന്ന വ്യാജേന…
Read Moreസരിൻ മിടുമിടുക്കൻ സ്ഥാനാർഥി; ചത്ത കുതിരയാണ് കോണ്‍ഗ്രസെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളി
പാലക്കാട്: മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി പി.സരിൻ മിടുമിടുക്കനായ സ്ഥാനാർഥിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സരിനെ മിടുമിടുക്കനെന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണെന്നും ആരെയും ഉൾക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമൂഹ നീതിയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ജയിലിൽ ആക്കാൻ ശ്രമിച്ചു. ചത്ത കുതിരയാണ് കോണ്‍ഗ്രസെന്നും അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreമകനേ നിനക്കായ്… സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍റഹീമിനെ കാണാൻ അമ്മ റിയാദിലേക്ക്
കോഴിക്കോട്: കോടിക്കണക്കിനു രൂപ ദയാധനമായി നല്‍കിയിട്ടും സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം നീളുന്ന സാഹചര്യത്തില്‍ മകനെ കാണാൻ അമ്മ റിയാദിലേക്ക് പോകുന്നു. പരാതിക്കാരനായ സൗദി പൗരന്റെ കുടുംബം മാപ്പുനല്‍കുകയും കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നിട്ടും മോചനം അനിശ്ചിതമായി നീളുമ്പോഴാണ് അമ്മ ഫാത്തിമ റിയാദിലേക്ക് പോകുന്നത്. മോചനം വൈകുന്ന സാഹചര്യത്തില്‍ റഹീമിനെ കാണണമെന്നുള്ള അമ്മയുടെ ആഗ്രഹം നിറവേറ്റാനായി റഹീമിന്റെ സഹോദരനും അമ്മാവനും ഫാത്തിമയ്ക്കൊപ്പം പോകുന്നുണ്ട്. റിയാദിലേക്കുള്ള വിസയും നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ ഉടന്‍ പുറപ്പെടുമെന്ന് സഹോദരന് നസീര്‍ പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റഹീം ജയിലിലാണുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന കോടതി സിറ്റിംഗില്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേസിന്റെ വിശദ വിവരങ്ങള്‍ പരിശോധിച്ച കോടതി വധ ശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ വിധി…
Read Moreകർഷകൻ ബെന്നി ജോസഫിന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്
എടത്വ: കർഷകൻ ബെന്നി ജോസഫിന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്. ബെന്നി ജോസഫിന്റെ മരണത്തിന് ഉത്തരവാദികളായ എടത്വ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എടത്വ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെഎസ്ഇബി എടത്വ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുത ലൈന്‍ പൊട്ടിയ വിവരം പ്രദേശവാസികള്‍ കെഎസ്ഇബി ഓഫീസില്‍ ഫോണ്‍ വിളിച്ചറിയിച്ചിട്ടും സംഭവസ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്താതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. വൈദ്യുതി മന്ത്രി ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്താതും ഗുരുതര വീഴ്ചയാണ്. കുടുംബത്തിന് 25 ലക്ഷം രൂപ സാമ്പത്തിക സഹായം സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം അധ്യക്ഷത വഹിച്ചു. ടിജിൻ ജോസഫ്, ജോർജ് മാത്യു പഞ്ഞിമരം, വി.കെ. സേവ്യർ, അൽഫോൺസ് ആന്റണി, വിശ്വൻ വെട്ടത്തിൽ, ലാലിച്ചൻ പള്ളിവാതുക്കൽ, തോമസ് പി.എസ്,…
Read Moreശംഭുരങ്കൻ വീടിന്റെ പിന്നാമ്പുറത്ത് ഓമനിച്ച് വളർത്തിയത് കഞ്ചാവ് ചെടി; 189 സെന്റീമീറ്റർ ഉയരമുള്ള ചെടിയും കഞ്ചാവും പിടിച്ചെടുത്ത് പോലീസ്
മുഹമ്മ: കഞ്ചാവുചെടി വളർത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജും പാർട്ടിയും നടത്തിയ പരിശോധനയിൽ കോമളപുരം വില്ലേജിൽ ആര്യാട് പഞ്ചായത്തിൽ നാലാം വാർഡ് കായൽചിറ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശംഭുരങ്കൻ (31) ആണ് പിടിയിലായത്. വീടിനു പിന്നിൽ 189 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവുചെടി നട്ടുനനച്ചുവളർത്തിയ നിലയിലായിരുന്നു. കഞ്ചാവും ഇയാളിൽനിന്ന് കണ്ടെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Read Moreപശുഫാമിൽ നിന്ന് വിശുന്ന ഇളംങ്കാറ്റിന് ലഹരിയുടെ ഗന്ധം; എക്സൈസിന്റെ പരിശോധനയിൽ കണ്ടത് നടുക്കുന്ന കാഴ്ച
കോന്നി: എലിമുള്ളും പ്ലാക്കൽ പശുഫാമിന്റെ മറവിൽ ചാരായം വാറ്റ് നടത്തി വന്നത് കോന്നി എക്സൈസ് സംഘം പിടികൂടി. എലിമുള്ളുംപ്ലാക്കൽ കോട്ടയ്ക്കൽ വീട്ടിൽ കെ.ജി. രാജന്റെ (60) ഉടമസ്ഥതയിലുള്ള സ്ഥലത്തെ റബർ തോട്ടങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട തൊഴുത്തിൽനിന്നാണ് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 135 ലിറ്റർ കോടയും വിവിധ വാറ്റുപകരണങ്ങളും കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രാജനെ അറസ്റ്റ് ചെയ്തു. വിജനമായ ഈ സ്ഥലത്ത് അനേകനാളുകളായി നിരവധി പശുക്കളെ പരിപാലിക്കുന്ന തൊഴുത്ത് പ്രവർത്തിക്കുന്നുണ്ട്. കോന്നി എക്സൈസ് റേഞ്ചിലെ എൻഫോഴ്സ്മെന്റ് ഷാഡോ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എക്സൈസ് ഇൻസ്പെക്ടർ ജി.ആർ. അനിൽ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി. ബിനേഷ് , എസ്. അനിൽ കുമാർ, ബിജു ഫിലിപ്പ് , പ്രിവന്റീവ് ഓഫീസർ ഡി. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി ജോർജ്, സജിമോൻ, എ. ഷെഹിൻ , സന്ധ്യ…
Read Moreഗുണമേന്മയുള്ള റോഡുകൾ ജനങ്ങൾക്ക് സർക്കാർ നൽകിയ ഉറപ്പെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
നെടുമങ്ങാട് : അരുവിക്കരമണ്ഡലത്തില്‍ നവീകരിച്ച റോഡുകള്‍ ഗതാഗതത്തിനായി തുറന്നു. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിച്ച മൂന്ന് റോഡുകള്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മൈലോട്ടുമൂഴി-ചായ്ക്കുളം റോഡ്, നെട്ടിറച്ചിറ-വെള്ളനാട്-പൂവച്ചല്‍ റോഡ്, വെള്ളനാട്-കണ്ണമ്പള്ളി-ചേപ്പോട്-മുളയറ റോഡ് എന്നിവയാണ് നവീകരിച്ചത്. 20 കോടിയിലധികം രൂപയാണ് മൂന്ന് റോഡുകളുടെ നവീകരണത്തിനായി ചെലവായത്. മികച്ച ഗുണനിലവാരമുള്ള റോഡുകൾ യാഥാർഥ്യമാക്കുകയെന്ന ജനങ്ങൾക്കുള്ള ഉറപ്പാണ് സർക്കാർ പാലിക്കുന്നതെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം റോഡുകളും കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ തന്നെ ബി എം ആൻഡ് ബി സി നിലവാരത്തിലേക്ക് ഉയർത്താനായെന്നും മന്ത്രി പറഞ്ഞു. ചായ്ക്കുളം ജംഗ്ഷനിലും വെള്ളനാട് ശ്രീഭദ്ര ഓഡിറ്ററിയത്തിലും നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ ജി.സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനല്‍കുമാര്‍ തുടങ്ങി യവർ…
Read Moreദിനംപ്രതി നൂറുകണക്കിന് സ്വകാര്യ-കെഎസ്ആർടിസി ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡ്: അപകടഭീഷണിയായി ബസ് സ്റ്റാൻഡ് കവാടത്തിലെ സ്ലാബുകൾ
പൊൻകുന്നം: ദേശീയപാതയിൽ നിന്നു പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതിനായി ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ ഇളകി അപകടാവസ്ഥയിൽ. ഇളകിയ സ്ലാബുകൾ എത്രയും വേഗം ഉറപ്പിച്ച് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യം ശക്തമായി. ദിനംപ്രതി നൂറുകണക്കിന് സ്വകാര്യ-കെഎസ്ആർടിസി ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. സ്ലാബുകൾ ഇളകി മാറിക്കിടക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
Read Moreകത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേത്? സംഭവം 7വർഷം മുമ്പ് കോഴിക്കോട്ട്;ബ്ലാക്ക് നോട്ടീസ് നടപടി തുടങ്ങി
കോഴിക്കോട്: ഏഴു വര്‍ഷം മുമ്പ് കോഴിക്കോട്ടെ പോലൂരില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേതെന്നു സംശയം. മൃതദേഹവുമായി ബന്ധപ്പെട്ട കേസില്‍ ബ്ലാക്ക് നോട്ടീസ് പുറപ്പെടുവിക്കുന്നതിനു ക്രൈംബ്രാഞ്ച് നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം സിബിഐയുടെ സഹായത്തോടെയാണ് ഇന്റര്‍പോള്‍ വഴി ബ്ലാക്ക് നോട്ടീസ് പുറത്തിറക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ വിദേശപൗരന്മാരുടേതാണെന്നു സംശയം തോന്നിയാല്‍ അതതു രാജ്യങ്ങള്‍ക്ക് ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ കൈമാറുന്നതിനുള്ളതാണ് ബ്ലാക്ക്നോട്ടീസ്. അന്വേഷണത്തിന്റെ ഭാഗമായി കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ബംഗ്ലാദേശ് സ്വദേശിയായ യുവാവിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ബംഗ്ലാദേശില്‍നിന്ന് ഭൂട്ടാന് വഴി അരുണാചല്‍പ്രദേശിലൂടെ കേരളത്തില്‍ എത്തുകയും ഹോട്ടല്‍ജോലി ചെയ്യുകയുമായിരുന്ന അമ്മാവന് ജമാലുദ്ദീനെ 2017 സെപ്റ്റംബര്‍ മുതല്‍ കാണാനില്ലെന്നായിരുന്നു പോസ്റ്റ്. കുടവയറുള്ള തടിച്ച ശരീരപ്രകൃതമായിരുന്നെന്നും മറ്റുമുള്ള ചില വിവരവും ഇതിനൊപ്പം പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചതോടെയാണ് മരിച്ചത് ബംഗ്ലാദേശ് സ്വദേശിയാണെന്ന സംശയം…
Read More