തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ഒന്നാം സാക്ഷി മമ്പള്ളി സത്യനെ കോടതിയിൽ വിസ്തരിച്ചു. കൊലയാളിസംഘത്തിലെ അഞ്ചുപേരെ ഒന്നാം സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. മൂന്നാം പ്രതി മഴുകൊണ്ട് തലയ്ക്കും നാലാം പ്രതിയും അഞ്ചാം പ്രതിയും വാളുകൊണ്ട് കഴുത്തിനും വെട്ടുന്നത് കണ്ടതായും സാക്ഷി കോടതിയിൽ മൊഴി നൽകി. 44 സാക്ഷികളാണ് ഈ കേസിൽ ഉള്ളത്. 12 പ്രതികളുള്ള കേസിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു.പാനൂർ പത്തായക്കുന്ന് കാരായിന്റവിട ടി.കെ. രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗം കോമത്ത് പാറാലിലെ എൻ.വി. യോഗേഷ് (40), എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു എന്ന ഷംജിത്ത് (48), കൂത്തുപറമ്പ് നരവൂരിലെ പുത്തൻപറമ്പത്ത് മമ്മാലി വീട്ടിൽ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട്…
Read MoreCategory: Edition News
ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ ഓടയിൽ ദുർഗന്ധം; പരാതി നൽകിയിട്ടും നടപടിയില്ല; ഭക്തജനപ്രതിഷേധം ശക്തമാകുന്നു
ചെങ്ങന്നൂര്‍: ശബരിമലയുടെ ഇടത്താവളമായ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനുള്ളിലെ ഓടയില്‍ നിന്ന് അസഹനീയ ദുര്‍ഗന്ധം വമിക്കുന്നതില്‍ ഭക്തജന പ്രതിഷേധം ശക്തമാകുന്നു. ഇതു സംബന്ധിച്ച് ഒരു വര്‍ഷം മുന്‍പ് ദേവസ്വം ബോര്‍ഡ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നാളിതുവരെ യാതൊരുവിധ നടപടികളും കൈകൊണ്ടിട്ടില്ലന്ന് ഉപേദേശക സമതി ഭാരവാഹികള്‍ പറയുന്നു. ദേവസ്വത്തിലെ തിടപ്പള്ളിയില്‍ നിന്നുള്ള മലിനജലവും നാലമ്പലത്തിനുള്ളില്‍ നിന്നുള്ള അഭിഷേക ജലവുമുള്പ്പടെ ക്ഷേത്ര നാലമ്പലത്ത് ചുറ്റിയുള്ള ഓടയിലൂടെയാണ് തെക്കുഭാഗത്തുള്ള വലിയ ഓടയിലേക്ക് എത്തുന്നത്. എന്നാല്‍ നാലമ്പലം ചുറ്റിയുള്ള ഓടയിലെ നിര്‍മാണത്തിലെ അപാകതമൂലം ഇവിടെ മലിന ജലം കെട്ടികിടന്നാണ് ദുര്‍ഗന്ധമുണ്ടാകുന്നതെന്ന് പറയുന്നു. ഒരു വര്‍ഷം ഒന്‍പത് ലക്ഷത്തില്‍ കുറയാത്ത വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ഈ ക്ഷേത്രത്തില്‍നിന്നു ലഭിക്കുന്നതെന്ന് ഉപദേശക സമിതി ഭാരവാഹികള്‍ പറയുന്നു. മണ്ഡലകാലം ആരംഭിക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുള്‍പ്പടെ നിരവധിപ്പേര്‍ അമ്പലത്തില്‍ എത്തിച്ചേരുമെന്നും അതിനു മുന്നോടിയായി അടിയന്തരമായി…
Read Moreപാനൂർ നഗരത്തിൽ വീണ്ടും വിദ്യാർഥി സംഘർഷം; തടയാൻ ചെന്നവർക്കും മർദനം; വിദ്യാർഥികളുടെ ഏറ്റമുട്ടലിൽ നടപടി സ്വീകരിച്ച് പോലീസ്
തലശേരി: പാനൂരിൽ വീണ്ടും പ്ലസ്ടു-പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം. നഗരമധ്യത്തിൽ ഏറ്റുമുട്ടിയ വിദ്യാർഥികളെ ടാക്സി ഡ്രൈവർമാരും വ്യാപാരികളും ചേർന്ന് പിടിച്ചു മാറ്റി. ഇതു മൂന്നാം തവണയാണ് പാനൂരിൽ പ്ലസ് ടു-പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ആദ്യത്തെ സംഭവങ്ങളിൽ ഒരു വിദ്യാർഥിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. കെകെവിഎം എച്ച്എസ്എസിലെ വിദ്യാർഥികളാണ് ഇന്നലെ ഏറ്റുമുട്ടിയത്. ടൗൺ ജംഗ്ഷനിൽ ഹെൽമറ്റ് അടക്കമുള്ള സാധനങ്ങൾ ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. സമീപത്തെ ടാക്സി ഡ്രൈവർമാരും വ്യാപാരികളും ഓടിയെത്തി വിദ്യാർഥികളെ പിടിച്ചു മാറ്റിയെങ്കിലും ചില കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ വിദ്യാർഥികളെ പിടിച്ചു മാറ്റാനെത്തിയ ടാക്സി ഡ്രൈവർക്ക് ഹെൽമറ്റ് കൊണ്ടുള്ള അടിയുമേറ്റു. രണ്ടാഴ്ച മുമ്പാണ് തൊട്ടടുത്ത പിആർഎം എച്ച്എസ്എസിലെ പ്ലസ് ടു-പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നത്. സ്കൂളിൽ നടക്കുന്ന സംഘർഷങ്ങൾ ഇപ്പോൾ തെരുവിലേക്കും എത്തിയിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് സ്കൂളിലെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreകയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; പിന്നാലെ ആംബുലൻസിൽ മൃതദേഹം ഉപേക്ഷിച്ച് സംഘം
കയ്പമംഗലം (തൃശൂർ): കയ്പമംഗലത്ത് യുവാവിനെ മർദിച്ചു കൊന്നതിനുശേഷം ആംബുലൻസിൽ ഉപേക്ഷിച്ച നിലയിൽ. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തി ഉപേക്ഷിക്കുകയായിരുന്നെന്ന് പറയുന്നു. സംഭവത്തില്‍ കണ്ണൂർ സ്വദേശികളായ മൂന്നുപേരെ പോലീസ് തെരയുകയാണ്. ഐസ് ഫാക്ടറി ഉടമയും കൂടെ സുഹൃത്തുക്കളുമായ മറ്റുരണ്ടുപേരാണ് കേസിലെ പ്രതികളെന്ന് പോലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയ്ക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാൻ വേണ്ടി പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തായ ശശാങ്കനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. കാറിൽ വച്ച് ശശാങ്കനും മർദനമേറ്റു. വട്ടണാത്രയിൽ എസ്റ്റേറ്റിനകത്ത് ഇരുവരെയും ബന്ദിയാക്കി മർദിച്ചു. അരുൺ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ച് ആംബുലൻസ് വിളിച്ച് വരുത്തി…
Read Moreസോഷ്യല്‍ മീഡിയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് യൂട്യൂബര്‍ മുങ്ങി; 13 നമ്പറുകൾ ഉപയോഗിച്ച ഫായിസിനെ ഒടുവിൽ കുടുക്കി പോലീസ്
കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് ചേവായൂരില്‍ യൂട്യൂബര്‍ അറസ്റ്റില്‍. കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ (49) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം മൂന്നുമാസമായി ഇയാള്‍ ഒളിവിലായിരുന്നു തിരുവനന്തപുരം, എറണാകുളം ജില്ലകളിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്. പതിമൂന്നോളം മൊബൈല്‍ നമ്പറുകള്‍ മാറിമാറി ഉപയോഗിച്ചതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി ടവര്‍ ലൊക്കേഷനില്‍ ഫറോക്ക് ഭാഗത്തുള്ളതായി കണ്ടു. ഉടന്‍ പോലീസ് ഈ ഭാഗത്ത് എത്തിയെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. പാളയം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി എറണാകുളത്തേക്കുള്ള ബസില്‍ കയറി.വിവരമറിഞ്ഞ് പോലീസ് ഈ ബസിനെ പിന്തുടര്ന്ന് മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍വച്ച് പിടികൂടുകയായിരുന്നു. പുലര്‍ച്ചെ ചേവായൂര്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചേവയൂര് ഇന്‍സ്പെക്ടര്‍ സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreതിരുവില്വാമലയിലെ മൊബൈൽ ഫോണ്‍ സ്ഫോടനം: ഒന്നര വർഷമാകുന്പോഴും അന്വേഷണം എങ്ങുമെത്തിയില്ല
തിരുവില്വാമല: മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് ഒന്നര വർഷമാകുന്പോഴും അന്വേഷണം എങ്ങുമെത്താതെ നിശ്ചലമായി നിൽക്കുന്നു. കേരളത്തെ മുഴുവൻ ഞെട്ടിച്ച ഈ ദുരന്തം നടന്ന് പതിനെട്ട് മാസമാകുന്പോഴും സംഭവത്തിലെ ദുരൂഹത മാറിയിട്ടില്ല. പൊട്ടിത്തെറി എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചും എന്താണ് പൊട്ടിത്തെറിച്ചത് എന്നതും ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. മൊബൈൽ ഫോണ്‍ കണ്ടുകൊണ്ടിരിക്കുന്പോൾ ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നായിരുന്നു ആദ്യമെല്ലാം കരുതിയിരുന്നത്. എന്നാൽ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചല്ല കുട്ടി മരിച്ചതെന്നും സ്ഫോടക വസ്തുപൊട്ടിത്തെറിച്ചാണെന്നും ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ളപരിശോധന ഫലം പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണവും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ജില്ല ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതായാണ് അറിയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം പോലീസിന് അന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം…
Read Moreതൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്; നിര്‍മല സീതാരാമനു മറുപടിയുമായി അന്നയുടെ പിതാവ്
കൊച്ചി: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തിനെതിരേ മറുപടിയുമായി പിതാവ് സിബി ജോസഫ്. അന്ന നേരിട്ടത് ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ്. തൊഴിലിടത്തെ സമ്മര്‍ദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്. മകള്‍ അനുഭവിച്ചത് മറ്റുള്ളവര്‍ അടിച്ചേല്‍പ്പിച്ച സമ്മര്‍ദമെന്നും സിബി ജോസഫ് പറഞ്ഞു. ജോലി സമ്മര്‍ദത്തെ തുടര്‍ന്നുള്ള അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം നിര്‍മല സീതാരാമന് വിചിത്രമായ പരാമര്‍ശം നടത്തിയിരുന്നു. വീടുകളില്‍നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നുമായിരുന്നു ചെന്നൈയിലെ ഒരു സ്വകാര്യ കോളജിലെ ചടങ്ങിനിടെ മന്ത്രിയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Read Moreഅഴീക്കോടൻ അനുസ്മരണത്തിലും പങ്കെടുക്കാതെ ഇ.പി. ജയരാജൻ: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ അതൃപ്തിയെന്ന് സൂചന
കണ്ണൂർ: സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഇ.പി. ജയരാജൻ പങ്കെടുത്തില്ല. സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പിലായിരുന്നു ഇ.പി. ജയരാജൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, അന്തരിച്ച സിപിഎംനേതാവ് എം.എം. ലോറൻസിന്റെ സംസ്കാര ചടങ്ങിലും തുടർന്ന് നടക്കുന്ന അനുസ്മരണ പരിപാടിയിലും പങ്കെടുക്കാനായി ഇ.പി. പോയത് കൊണ്ടാണ് അഴീക്കോടൻ അനുസ്മരണത്തിൽ പങ്കെടുക്കാത്തതെന്നാണ് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നില്ല. അന്ന് ആയുർവേദ ചികിത്സയിലായിരുന്നെന്നായിരുന്നു വിശദീകരണം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയതിനുശേഷം സിപിഎം സംഘടിപ്പിച്ച ഔദ്യോഗിക പരിപാടികളിലൊന്നും ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നില്ല.
Read Moreകെവൈസി അപ്ഡേഷന്; ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം പോകുമെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി: കെവൈസി അപ്ഡേഷന് എന്ന പേരില്‍ വരുന്ന വ്യാജ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി പോലീസ്. ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളില്‍ അത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിധരിപ്പിക്കുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കും. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റില്‍ നല്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന തോടുകൂടി ഒടിപി ലഭിക്കും. അത് ബാങ്കില്‍ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ വെബ്സൈറ്റില്‍ തന്നെയോ നല്കുമ്പോള് നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി. ബാങ്കുമായി ബന്ധപ്പെട്ടു വരുന്ന സന്ദേശങ്ങളില്‍ സംശയം തോന്നിയാല്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെട്ട് വിവരം ഉറപ്പുവരുത്തണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. യാതൊരു കാരണവശാലും ലിങ്കുകളില്‍…
Read Moreനഗരംതോറും ചുറ്റി നടന്ന് മയക്ക് മരുന്ന് വിൽപന: തലശേരിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ; ലഹരി വിൽപന നടത്തുന്ന പ്രധാന കണ്ണിയെന്ന് പോലീസ്
തലശേരി: തലശേരിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. തലശേരി സ്വദേശി റുബൈദയാണ്(37) അറസ്റ്റിലായത്. ഇവരുടെ കൈയിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തലശേരിയിൽ വ്യാപകമായി ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെയാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്. വാടക ക്വാർട്ടേഴ്സിന്റെ അടുക്കളയിലെ ഫ്രിഡ്ജിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്. യുവതിയുടെ കൈയിൽ നിന്നു ലഹരി വിൽപനയ്ക്കുപയോഗിക്കുന്ന ആറ് മൊബൈൽ ഫോണുകളും പണവും പോലീസ് കണ്ടെടുത്തു. പ്രദേശത്ത് ലഹരി വിൽപന നടത്തുന്ന പ്രധാന കണ്ണിയാണ് അറസ്റ്റിലായ യുവതിയെന്ന് പോലീസ് പറഞ്ഞു. യുവതിക്ക് ആരാണ് എംഡിഎംഎ എത്തിച്ച് നൽകുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More