കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പരാതിയുമായി നടി റിമ കല്ലിങ്കല്‍. കൊച്ചി ഡിസിപിക്കാണ് റിമ പരാതി നല്‍കിയത്. അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നും ആരോപിച്ചാണ് നടി ഡിസിപിക്ക് പരാതി നല്‍കിയത്. ഇ മെയില്‍ മുഖാന്തരമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയില്‍ പറയുന്നു. പരാതി എറണാകുളം എസിപി അന്വേഷിക്കും. റിമയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.
Read MoreCategory: Edition News
ആറു കൊലപാതകം, 14 വധശ്രമം, പണം തട്ടൽ; തമിഴ്നാട്ടിലെ കൊടുംകുറ്റവാളി ബാലാജിക്ക് പോലീസ് ഏറ്റുമുട്ടലില്‍ അന്ത്യം
കോഴിക്കോട്: ചെന്നൈ പോലീസ് കഴിഞ്ഞദിവസം ഏറ്റുമുട്ടലിലൂടെ കൊടുംകുറ്റവാളിയെ വെടിവച്ചുകൊന്നതറിഞ്ഞതിന്റെ ആശ്വാസത്തിൽ കോഴിക്കോട് പേരാമ്പ്ര ഗ്രാമം. തമിഴ്നാട്ടിൽ അറുപതോളം കേസുകളിലെ പ്രതിയായ കൊടുംകുറ്റവാളി ചെന്നൈ മണ്ണടി കാക്കാത്തോപ്പ് ബാലാജിയാണ് കഴിഞ്ഞ ദിവസം രാത്രി ചെന്നൈ പോലീസിന്റെ വെടിയേറ്റു മരിച്ചത്. കർക്കടകത്തിലെ ഉഴിച്ചിൽ ചികിത്സയ്ക്കെന്ന പേരിൽ ഒന്നരമാസത്തോളം ഇയാൾ പേരാമ്പ്രയിൽ ഒളിവിൽക്കഴിഞ്ഞ ിരുന്നു.ആറു കൊലപാതകം, 14 വധശ്രമം, പണം തട്ടൽ തുടങ്ങിയവ ഉൾപ്പെടെ അറുപതോളം കേസുകളാണ് ബാലാജിയുടെ പേരിലുണ്ടായിരുന്നത്. ബാലാജി പേരാന്പ്രയിൽ ഉണ്ടെന്നറിഞ്ഞ് തമിഴ്നാട് പോലീസ് അന്വേഷിച്ചെത്തിയതിനു പിറകെ ഇയാൾ രക്ഷപ്പെട്ട് ചെന്നൈയിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലെ പുളിയാന്തോപ്പിൽ വ്യാസർപാടി ജീവാ റെയിൽവേസ്റ്റേഷനുസമീപത്ത് ബാലാജിയുടെ വണ്ടി നിർത്തിയിട്ടതായി കണ്ടെത്തിയ പോലീസ് തുടർന്ന് ബാലാജിയെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ വെടിവയ്പിൽ ബാലാജി കൊല്ലപ്പെടുകയായിരുന്നു. ബാലാജിയെ പിടികൂടാന്‍ ജൂലൈ 27നാണ് തമിഴ്നാട് പോലീസ് പേരാമ്പ്ര വള്ളിയൂരില്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍…
Read Moreസ്കൂൾ ബസിൽ പെൺകുട്ടിക്കുനേരേ അതിക്രമം; വിദ്യാർഥിനിയുടെ പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ; പോക്സോ കേസ് ചുമത്തി പോലീസ്
ചക്കരക്കൽ(കണ്ണൂർ): സ്കൂൾ ബസിൽ വച്ച് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാലയത്തിലെ ബസ് ഡ്രൈവറെയാണ് പോക്സോ വകുപ്പ് ചുമത്തി ചക്കരക്കൽ സിഐ ആസാദ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ ബസിലെ യാത്രയ്ക്കിടെ ഡ്രൈവർ ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടി ഇക്കാര്യം അധ്യാപകരോട് പറയുകയും സ്കൂൾ അധികൃതർ എടക്കാട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreപൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നത്;തനിക്ക് തുറന്ന് പറയേണ്ടിവരുമെന്ന് വി.എസ്. സുനിൽകുമാർ
തൃശൂർ: പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ നാലു മാസത്തിനുശേഷവും അന്വേഷണമില്ലെന്ന രീതിയിൽ പോലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച വിവരാവകാശ മറുപടി ഞെട്ടിക്കുന്നതാണെന്ന് സിപിഐ നേതാവും തൃശൂർ ലോക്സഭ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽകുമാർ. പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന വിവരാവകാശ റിപ്പോർട്ട് അംഗീകരിക്കാനാവില്ല. പോലീസ് ആസ്ഥാനത്തുനിന്നു കൊടുത്ത മറുപടി ഞെട്ടലുണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന മറുപടിയാണത്. പൂരം അലങ്കോലമാക്കിയതിനു പിന്നിൽ ആരൊക്കെയാണെന്നറിയാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നൽകുമെന്നും സുനിൽകുമാർ പറഞ്ഞു. പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും സുനിൽകുമാർ ആവർത്തിച്ചു. സർക്കാരിന്റെ ഭാഗത്ത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെ എന്ന് കരുതിയാണ് മുഖ്യമന്ത്രിക്ക് കത്തു നൽകിയതെന്നും സുനിൽകുമാർ പറഞ്ഞു. യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടിക്കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയും. ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം…
Read Moreഅന്വേഷണ റിപ്പോർട്ട് വരട്ടെ, മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: എഡിജിപി അജിത്ത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. അജിത്ത് കുമാറിനെതിരേയുള്ള അന്വേഷണത്തിന്റെ കാര്യത്തിൽ ഒരു കാലതാമസവും മുഖ്യമന്ത്രിയുടെ ഓഫീസ് വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയും ഗവൺമെന്റിന് മുന്നിലുണ്ട്. അത് സംബന്ധിച്ചും ഉചിതമായ തീരുമാനം ഗവൺമെന്റ് എടുക്കും. പി ശശിക്കെതിരായ അൻവറുടെ പരാതി ഇടതുപക്ഷ മുന്നണിക്ക് മുന്നിൽ വന്നിട്ടില്ലെന്നും തന്റെ ശ്രദ്ധയിൽ പരാതി വന്നിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു.
Read Moreതൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു: രണ്ടു യുവാക്കൾക്കു ദാരുണാന്ത്യം
തൃശൂർ: ദേശീയപാതയിൽ തൃപ്രയാർ സെന്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിന്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിന്റെ മകൻ ഹാഷിം (18) എന്നിവരാണു മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നു പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വിബി മാളിനടുത്തായിരുന്നു അപകടം. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Read Moreസ്റ്റേഷനിലേക്കെത്തിയ ട്രെയിനുമുന്നിൽ ചാടിയും കല്ലെറിഞ്ഞും പരാക്രമം: ഇതര സംസ്ഥാനക്കാരനെ പോലീസ് സാഹസികമായി പിടികൂടി
വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽ പരാക്രമം കാണിച്ച് യാത്രക്കാരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ ഇതരസംസ്ഥാനക്കാരനെ വടക്കാഞ്ചേരി പോലീസ് സാഹസികമായി കീഴ്പ്പെടുത്തി. വടക്കാഞ്ചേരി എസ്ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ബംഗാൾ സ്വദേശി ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസിനു മുന്നിൽ ചാടുകയായിരുന്നു. ട്രെയിനിന്റെ അടിയിൽപ്പെട്ട് തല പൊട്ടിയെങ്കിലും മറ്റു പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ട ഇയാൾ റെയിൽവേ സ്റ്റേഷനിൽ പരാക്രമം തുടങ്ങി. ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് എത്തിയതോടെ റെയിൽവേ സ്റ്റേഷനു സമീപം കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിലേക്ക് ഓടിക്കയറി കല്ലുകൾ പെറുക്കി പോലീസിനും യാത്രക്കാർക്കും ട്രെയിനിനും നേരെ എറിയാൻ തുടങ്ങി. ഇതോടെ ഇയാളെ കീഴ്പ്പെടുത്താനുള്ള ശ്രമം ദുഷ്കരമായി. വെള്ളംനൽകിയും വീട്ടുകാരെ വിളിച്ചും മറ്റും ഇയാളെ അനുനയിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മണിക്കൂറുകളോളം ഇയാൾ കല്ലേറു തുടർന്നു.പിന്നീട് കൂടുതൽ…
Read Moreവിദ്യാര്‍ഥികളെ കുരുക്കിലാക്കി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍: കോഴിക്കോട്ട് അറസ്റ്റിലായത് നാലു കുട്ടികള്‍
കോഴിക്കോട്: കേരളത്തിൽ സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴുന്നതു നൂറുകണക്കിനു വിദ്യാർഥികൾ. വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയും തുടർന്ന് സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിലേക്കു മാറ്റിയശേഷം കൈക്കലാക്കുകയുമാണു സൈബർ കവർച്ചക്കാരുടെ രീതി. സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പു വഴി കൈക്കലാക്കിയ കോടികള്‍ സമാഹരിക്കുന്നതിനായാണു കേരളത്തിലെ വിദ്യാര്‍ഥികളെ ഉത്തരേന്ത്യന്‍ സംഘങ്ങള്‍ ബലിയാടാക്കുന്നത്. നിശ്ചിതതുക വാഗ്ദാനം നല്കിയണ് വിദ്യാര്‍ഥികളെയും യുവാക്കളെയും വലയിൽവീഴ്ത്തുന്നത്. കോഴിക്കോട് വടകരയില്‍നിന്നു നാലു വിദ്യാര്‍ഥികളെ ഇത്തരം തട്ടിപ്പില്‍ ഭാഗമായതിനു കഴിഞ്ഞ ദിവസം മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതോടയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ഥികളെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിലേക്കു കൈമാറുന്നതാണ് രീതി. അക്കൗണ്ട് എടുത്തു നല്കിയാല് 5,000 മുതല്‍ 10,000 രൂപ വരെയാണ് നല്‍കുക. തുടര്‍ന്ന് അക്കൗണ്ടിലൂടെ കൈമാറുന്ന തുകയ്ക്കു കമ്മീഷനും ലഭിക്കും. അക്കൗണ്ടിലേക്കു വരുന്ന പണം മറ്റൊരു…
Read Moreഅരിയിൽ ഷുക്കൂർ കൊലക്കേസ്: സിപിഎം നേതാക്കൾക്കു തിരിച്ചടി; പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജികൾ തള്ളി
കൊച്ചി: സിപിഎം നേതാക്കൾക്കു കനത്ത തിരിച്ചടിയേകി അരിയിൽ ഷുക്കൂർ കൊലക്കസിൽ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജികൾ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടേയും വിടുതൽ ഹർജികൾ തള്ളിയത്. ഇരുനേതാക്കളും വിചാരണ നേരിടണം. 2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നതു തെളിയിക്കുന്നതിനുള്ള സാക്ഷിമൊഴികൾ ഉണ്ടെന്നും ജയരാജന്റെയും ടി.വി. രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണു കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറന്പിനു സമീപത്തുള്ള പട്ടുവത്തുവച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണു ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽവച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.വാഹനം…
Read Moreഎഡിജിപിയെ മാറ്റണമെന്ന് സിപിഐ; ദേശീയ നിർവാഹക സമിതിയംഗത്തിന്റെ ലേഖനം സിപിഐ മുഖപത്രത്തിൽ
തിരുവനന്തപുരം: എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ മുഖപത്രത്തിൽ സിപിഐ ദേശീയ നിർവാഹകസമിതിയംഗം അഡ്വ.കെ.പ്രകാശ്ബാബുവിന്റെ ലേഖനം. ഒരു ജനകീയ സർക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള സന്ദർശനം വരുത്തിവച്ചിരിക്കുന്നതെന്ന് ലേഖനം പറയുന്നു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയാൻ ഏവർക്കും താൽപ്പര്യമുണ്ട്. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങൾ അറിയിക്കേണ്ടതാണ്. എഡിജിപി അതിന് തയ്യാറായില്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ.പ്രകാശ് ബാബു ലേഖനത്തിൽ പറയുന്നു.
Read More