യാ​ത്ര​ക്കാ​രി​യു​ടെ​യും ക​ട​യു​ട​മ​യു​ടെ​യും ന​ല്ല മ​ന​സ്: ജാ​ന്‍​സി​ക്കു ന​ഷ്ട​പ്പെ​ട്ട മാ​ല തി​രി​കെ ല​ഭി​ച്ചു

കോ​ട്ട​യം: വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ​യും ക​ട​യു​ട​മ​യു​ടെ​യും ന​ല്ല മ​ന​സി​ല്‍ ജാ​ന്‍​സി​ക്കു ന​ഷ്ട​പ്പെ​ട്ട മാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​നി​ന്നു തി​രി​കെ ല​ഭി​ച്ചു. ക​ടു​വാ​ക്കു​ളം തി​രു​ഹൃ​ദ​യ ന​ഴ്സിം​ഗ് കോ​ള​ജി​ലെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യും ആ​ല​പ്പു​ഴ പൂ​ന്തോ​പ്പ് സ്വ​ദേ​ശി​നി​യു​മാ​യ ജാ​ന്‍​സി ഷാ​ജ​ന്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് ച​ങ്ങ​നാ​ശേ​രി​ക്കു​ള്ള ബ​സ് ക​യ​റു​ന്ന​തി​നാ​യി ചൂ​ള ഭാ​ഗ​ത്തു​നി​ന്നു ക​ടു​വാ​ക്കു​ളം ജം​ഗ്ഷ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഒ​രു​പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം ജാ​ന്‍​സി അ​റി​യു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​ച്ചാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട​തെ​ന്ന സം​ശ​യ​ത്തി​ല്‍ കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ ഡി​പ്പോ​ക​ളി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ട​യി​ല്‍ ജാ​ന്‍​സി​ക്കു പി​ന്നാ​ലെ അ​തു​വ​ഴി ന​ട​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ക്കു വ​ഴി​യി​ല്‍ കി​ട​ന്നു മാ​ല ല​ഭി​ച്ചു. യാ​ത്ര​ക്കാ​രി മാ​ല ഉ​ട​ന്‍ ത​ന്നെ ക​ടു​വാ​ക്കു​ളം ജം​ഗ്ഷ​നി​ലു​ള്ള ഇ​ല​ക്ട്രി​ക് ക​ട​യു​ട​മ ഷി​ജു​വി​നെ ഏ​ല്‍​പ്പി​ക്കു​ക​യും യാ​ത്ര​ക്കാ​രി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ മാ​ല ല​ഭി​ച്ച വി​വ​രം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ത​നി​ക്ക് ല​ഭി​ച്ച മാ​ല ഷി​ജു കോ​ട്ട​യം…

Read More

ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ടോ? എ​ഡി​ജി​പി അ​ജി​ത്ത് കു​മാ​റി​നെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം; ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​സെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി. എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​നെ​തി​രെ​യു​ള്ള വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​സെ​ടു​ക്കാ​തെ​യു​ള്ള അ​ന്വേ​ഷ​ണ​മാ​യി​രി​ക്കും ന​ട​ത്തു​ക​യെ​ന്ന് സൂ​ച​ന. ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പു​ണ്ടെ​ങ്കി​ൽ മാ​ത്രം കേ​സെ​ടു​ത്താ​ൽ മ​തി​യെ​ന്നാ​ണ് നി​ല​വി​ലെ തീ​രു​മാ​ന​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. വി​ജി​ല​ൻ​സ് യൂ​ണി​റ്റ്-1 ലെ ​എ​സ്പി. ജോ​ണ്‍​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഡി​വൈ​എ​സ്പി. ഷി​ബു പാ​പ്പ​ച്ച​ൻ, സി​ഐ. കി​ര​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത അ​ന്വേ​ഷ​ണ​ത്തി​ന് നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കും. അ​ജി​ത്ത് കു​മാ​റി​നെ​തി​രെ​യും മു​ൻ എ​സ്പി. സു​ജി​ത്ത് ദാ​സി​നെ​തി​രെ​യും ഈ ​സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. സ്വ​ർ​ണ​ക്ക​ട​ത്ത് വേ​ട്ട​യി​ലെ ത​ട്ടി​പ്പ്, ക​വ​ടി​യാ​റി​ലെ ആ​ഡം​ബ​ര വീ​ട് നി​ർ​മാ​ണം, അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷേ​ഖ് ദ​ർ​ബേ​ഷ് സാ​ഹി​ബ് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ർ​ക്കാ​ർ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. അ​ജി​ത്ത് കു​മാ​റി​നെ​തി​രേ…

Read More

ന​ഗ​ര​മ​ധ്യ​ത്തി​ൽ  ഓ​ട്ടോ​യി​ലെ​ത്തി​യ യു​വ​തി​യെ ത​ട​ഞ്ഞ് നി​ർ​ത്തി ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ചു; നാ​ലു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ

തൊ​ടു​പു​ഴ: ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്ത യു​വ​തി​യെ ന​ഗ​ര​മ​ധ്യ​ത്തി​ൽ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. അ​ക്ര​മരം​ഗം പ്ര​തി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. തൊ​ടു​പു​ഴ കോ​ലാ​നി കോ​താ​യി​ക്കു​ന്നേ​ൽ കെ.​എം മു​ജീ​ബ് (34), പാ​റ​പ്പു​ഴ​യി​ൽ പി.​ഡി. ഫ്രാ​ൻ​സി​സ് (47), ചി​റ​വേ​ലി​ൽ ഹ​രി​നാ​രാ​യ​ണ​ൻ (49), ക​രി​മ​ണ്ണൂ​ർ നെ​യ്യ​ശേ​രി മ​ന​യ്ക്ക​പ്പാ​ടം കൊ​ച്ചു​വീ​ട്ടി​ൽ കെ.​കെ. ബ​ഷീ​ർ (53) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച നാ​ല​ര​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഗാ​ന്ധി സ്ക്വ​യ​റി​ൽനി​ന്നു തൊ​ടു​പു​ഴ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കാ​ൻ ഓ​ട്ടോ​യി​ൽ ക​യ​റി​യ​താ​യി​രു​ന്നു യു​വ​തി. ഓ​ട്ടോ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ മ​റ്റൊ​രു ഓ​ട്ടോ​യി​ലെ​ത്തി​യ പ്ര​തി​ക​ൾ വാ​ഹ​നം ത​ട​യു​ക​യും യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തു ത​ട​ഞ്ഞ​പ്പോ​ൾ മ​ർ​ദി​ക്കു​ക​യും അ​ശ്ലീ​ല​പ്ര​യോ​ഗം ന​ട​ത്തു​ക​യും ചെ​യ്തു. അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും താ​ക്കോ​ൽ ഉൗ​രി വാ​ങ്ങു​ക​യും ചെ​യ്തു. ഇ​തി​നി​ടെ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ…

Read More

ഹോ​ട്ട​ലി​ൽ വി​ള​മ്പി​യ ചി​ക്ക​ൻ ക​റി​യി​ൽ  ജീ​വ​നു​ള്ള പു​ഴു​ക്ക​ൾ; ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ചി​കി​ത്സ​യി​ൽ

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ ഹോ​ട്ട​ലി​ൽ വി​ള​മ്പി​യ ചി​ക്ക​ൻ ക​റി​യി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ൾ. ഭ​ക്ഷ​ണം ക​ഴി​ച്ച മു​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ. ക​ട്ട​പ്പ​ന പ​ള്ളി​ക്ക​വ​ല​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നു ചി​ക്ക​ൻ ക​റി​യും പൊ​റോ​ട്ട​യും ക​ഴി​ച്ച വെ​ള്ളാ​രം​കു​ന്നി​ലെ മൂന്ന് വി​ദ്യാ​ർഥി​ക​ളെയാണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ട്ട​പ്പ​ന ഓ​സാ​നം സ്വി​മ്മിംഗ് അ​ക്കാ​ദ​മി​യി​ൽ നീന്ത​ൽ പ​രി​ശീ​ല​ന​ത്തി​നുശേ​ഷം കുട്ടികൾ പ​ള്ളി​ക്ക​വ​ല​യി​ലെ ഹോ​ട്ട​ലി​ൽനി​ന്ന് ചി​ക്ക​ൻ ക​റി​യും പൊ​റോ​ട്ട​യും ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ചി​ക്ക​ൻ ക​റി​യി​ൽ ധാ​രാ​ളം ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ ക​ണ്ട​തി​നു പി​ന്നാ​ലെ ഇവർ ഛ​ർ​ദി​ച്ചു. തു​ട​ർ​ന്ന് വ​യ​റു വേ​ദ​ന​യും ത​ള​ർ​ച്ചും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ മൂ​ന്നു പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ന​ഗ​രസ​ഭാ ആ​രോ​ഗ്യ​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ നി​ല നി​രീ​ക്ഷി​ച്ചുവ​രിക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ണ്ടി​പ്പെ​രി​യാ​റി​ൽ ഭ​ക്ഷ്യവി​ഷ​ബാ​ധവണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ വീണ്ടും ഭക്ഷ്യ വിഷബാധ. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തി ഏ​ഴു ദി​വ​സം ക​ട​ അ​ട​ച്ചി​ടാ​ൻ…

Read More

1887 സെ​പ്റ്റം​ബ​ർ 21 ; മ​നു​ഷ്യ​നി​ർ​മി​ത വി​സ്മ​യമായ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​നു ശി​ല​പാ​കി​യ ദി​നം

കു​മ​ളി: 1887 സെ​പ്റ്റം​ബ​ർ 21. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് ബ്രി​ട്ടീ​ഷ് എ​ൻ​ജി​നി​യ​ർ ജോ​ണ്‍ പെ​ന്നി ക്വി​ക്ക് ശി​ല പാ​കി​യ ദി​നം. ‘​മ​നു​ഷ്യ നി​ർ​മി​ത വി​സ്മ​യം​’ ഈ ​വാ​ക്കു​ക​ൾ മ​ദ്രാ​സ് ഗ​വ​ർ​ണ​റാ​യി​രു​ന്ന വെ​ൻ​ലോ​ക്ക് പ്ര​ഭു മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​നെ​പ്പ​റ്റി അ​ണ​ക്കെ​ട്ട് ക​മ്മീ​ഷ​ൻ വേ​ള​യി​ൽ പ​റ​ഞ്ഞ​താ​ണ്. നൂ​റി​ലേ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു​ള്ള വെ​ൻ​ലോ​ക്കി​ന്‍റെ വാ​ക്കു​ക​ൾ ശ​രി​വ​ച്ച് ഇ​ന്നും മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടും വി​വാ​ദ​ങ്ങ​ൾകൊ​ണ്ടും വി​സ്മ​യ​മാ​യി നി​ല​കൊ​ള്ളു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ ബ്രി​ട്ടീ​ഷ് എ​ൻ​ജി​നി​യ​റാ​യി​രു​ന്ന എ.​ഡി. മ​ക്ക​ൻ​സി ര​ചി​ച്ച ‘ഹി​സ്റ്റ​റി ഓ​ഫ് ദ ​പെ​രി​യാ​ർ റി​വ​ർ പ്രോ​ജ​ക്ട്’ പു​സ്ത​ക​ത്തി​ൽ അ​ണ​ക്കെ​ട്ടി​ന് പി​ന്നി​ലെ പ്ര​യ​ത്ന​ങ്ങ​ൾ വി​വ​രി​ക്കു​ന്നു​ണ്ട്. 1886 ഒ​ക്ടോ​ബ​ർ 29ന് ​തി​രു​വി​താം​കൂ​ർ-മ​ദ്രാ​സ് ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 3000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള സ്ഥ​ലം, വ​ന്യ​മൃ​ഗ​ങ്ങ​ൾ നി​റ​ഞ്ഞ വ​നം, വി​ഷ​പ്പാ​ന്പു​ക​ൾ, വ​ർ​ഷ​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും തോ​രാ​തെ പെ​യ്യു​ന്ന മ​ഴ, യാ​ത്രാ​ക്ലേ​ശം, കൂ​ടെ മ​ല​ന്പ​നി​യും.…

Read More

അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ ഒ​ഴി​വ്

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് പ​രി​ധി​യി​ലു​ള്ള തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ നി​ല​വി​ല്‍ ഒ​ഴി​വു​ള്ള​തും അ​ടു​ത്ത മു​ന്നു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തു​മാ​യ വ​ര്‍​ക്ക​ര്‍/​ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​ക​ളി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ​ര്‍​ക്ക​ര്‍ ത​സ്തി​ക​യി​ല്‍ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ 10-ാം ക്ലാ​സ് ജ​യി​ച്ചി​രി​ക്ക​ണം. ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​ക​ളി​ല്‍ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഏ​ഴാം ക്ലാ​സ് പാ​സാ​യ​വ​രും എ​ന്നാ​ല്‍, 10-ാം ക്ലാ​സ് പാ​സാ​കാ​ത്ത​വ​രു​മാ​യി​രി​ക്ക​ണം. പ്രാ​യം 18-46 വ​യ​സ്. അ​പേ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് വൈ​കി​ട്ട് അ​ഞ്ചി​നു മു​മ്പാ​യി ഹ​രി​പ്പാ​ട് റ​വ​ന്യു ട​വ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം.

Read More

കി​ളി​വ​യ​ലി​ലും കു​ള​ന​ട​യി​ലും വാ​ഹ​നാ​പ​ക​ടം; റോ​ഡി​ലൂ​ടെ ഡീ​സ​ല്‍ ഒ​ഴു​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

അ​ടൂ​ര്‍: എം​സി റോ​ഡി​ല്‍ കി​ളി​വ​യ​ലി​ലും കു​ള​ന​ട​യി​ലും വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഓ​യി​ല്‍ റോ​ഡി​ല്‍ കൂ​ടി ഒ​ഴു​കി. കി​ളി​വ​യ​ലി​ല്‍ രാ​ത്രി 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു മ​ത്സ്യം ക​യ​റ്റി അ​ടൂ​ര്‍ ഭാ​ഗ​ത്തേ​ക്കു വ​ന്ന വാ​നും അ​ടൂ​രി​ല്‍ നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യ്ക്കു പോ​യ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട വാ​ന്‍ റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു. മ​ത്സ്യ വാ​ഹ​ന​ത്തി​ലെ ഐ​സ് വെ​ള്ളം ഡീ​സ​ലു​മാ​യി ചേ​ര്‍​ന്ന് റോ​ഡി​ല്‍ കൂ​ടി ഒ​ഴു​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.കു​ള​ന​ട​യി​ല്‍ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തു നി​ന്നു വ​ന്ന പി​ക്ക​പ്പും പ​ന്ത​ള​ത്ത് നി​ന്നു ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്കു പോ​യ ബി​എം​ഡ​ബ്ല്യു കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പി​ക്ക​പ്പി​ന്‍റെ ടാ​ങ്കി​ല്‍ നി​ന്ന് ഡീ​സ​ല്‍ റോ​ഡി​ല്‍ ഒ​ഴു​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലും അ​ടൂ​ര്‍ അ​ഗ്‌​നി​ശ​മ​ന സേ​ന എ​ത്തി ഓ​യി​ല്‍ നി​ക്കം ചെ​യ്തു ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു.

Read More

വേ​ശ്യാ​വൃ​ത്തി​ക്കെ​ത്തി​ച്ച ബം​ഗ്ലാ​ദേ​ശി യു​വ​തി​യെ ​ര​ക്ഷ​പ്പെ​ടു​ത്തി; ഏ​ജ​ന്‍റ് സെ​റീ​ന അ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ; ന​ടു​ക്കു​ന്ന സംഭവം കൊ​ച്ചി​യി​ൽ

കൊ​ച്ചി: വേ​ശ്യാ​വൃ​ത്തി​ക്കെ​ത്തി​ച്ച ബം​ഗ്ലാ​ദേ​ശി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ വ​രാ​പ്പു​ഴ സ്വ​ദേ​ശി വി​പി​ന്‍, ഏ​ജ​ന്‍റാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സെ​റീ​ന, തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി ജ​ഗ​ദ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ സെ​റീ​ന 26കാ​രി​യാ​യ യു​വ​തി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് ആ​ധാ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ന​ട​ന്ന​ത്.2013 ല്‍ ​ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്ന് ആ​രോ ത​ന്നെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. അ​തി​നു​ശേ​ഷം ഇ​വ​ര്‍ ബം​ഗ​ളൂ​രു​വി​ല്‍ ലൈം​ഗി​ക​ത്തൊ​ഴി​ല്‍ ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നി​ടെ ഒ​രു മാ​സം മു​മ്പ് യു​വ​തി കൊ​ച്ചി​യി​ലെ​ത്തി. ജ​ഗ​ദ​യ്‌​ക്കൊ​പ്പം പോ​ണേ​ക്ക​ര​യി​ലെ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന് വി​പി​ന്‍ യു​വ​തി​യെ തൃ​ശൂ​ര്‍​ക്ക് കൊ​ണ്ടു​പോ​യി. ഇ​ത​റി​ഞ്ഞ സെ​റീ​ന വ​ന്ന് യു​വ​തി​യെ തി​രി​കെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത് ബ​ഹ​ള​ത്തി​ല്‍ ക​ലാ​ശി​ച്ചു. വി​പി​ന്‍ യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​മെ​ന്ന് സ​മ്മ​തം അ​റി​യി​ച്ചെ​ങ്കി​ലും സെ​റീ​ന കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​ണെ​ന്ന​തി​നു​ള്ള രേ​ഖ​ക​ളൊ​ന്നും ഇ​വ​രു​ടെ പ​ക്ക​ലി​ല്ലെ​ന്നു…

Read More

സി​നി​മ​യെ വെ​ല്ലു​ന്ന ചേ​സിം​ഗ്; ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളി​യ​വ​രെ  നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി

പാ​ലാ: റോ​ഡ​രി​കി​ല്‍ ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടാ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ണ്ട കാ​ര്‍ ചേ​സിം​ഗ്. പാ​ലാ ക​ട​പ്പാ​ട്ടൂ​ര്‍ ബൈ​പ്പാ​സി​ലാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ല്‍ ടാ​ങ്ക​റി​ലെ​ത്തി​ച്ച് മാ​ലി​ന്യം ത​ള്ളി​യ​ത്. നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന​തോ​ടെ ഓ​ടി​ച്ചു​പോ​യ ടാ​ങ്ക​റി​നെ ഗാ​ന്ധി​ന​ഗ​റി​ല്‍ വ​ച്ചാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പാ​ലാ പോ​ലി​സീ​നു കൈ​മാ​റി കോ​ട്ട​യം റോ​ഡി​ല്‍ നി​ന്നും പാ​ലാ ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കാ​തെ പൊ​ന്‍​കു​ന്നം റോ​ഡി​ലേ​യ്ക്കു​ള്ള ക​ട​പ്പാ​ട്ടൂ​ര്‍ ബൈ​പ്പാ​സി​ലാ​ണ് സ്ഥി​ര​മാ​യി ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളു​ന്ന​ത്. പ​രാ​തി​ക​ള്‍ ന​ൽ​കി​യി​ട്ടും ഇ​തു തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ഇ​തി​നി​ടെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ ശ്ര​ദ്ധി​ച്ച​ത്. ഇ​വ​ര്‍ അ​ടു​ത്തെ​ത്തി​യ​തോ​ടെ ടാ​ങ്ക​ര്‍ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സം​ഭ​വം ക​ണ്ട​വ​ര്‍ ടാ​ങ്ക​റി​നെ പി​ന്തു​ട​ര്‍​ന്നു. കി​ട​ങ്ങൂ​ര്‍, ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​വ​ര്‍ വി​വ​രം അ​റി​യി​ച്ചു. ലോ​റി മ​ണ​ര്‍​കാ​ട് എ​ത്തി​യ ശേ​ഷം ചെ​റു​വ​ഴി​ക​ളി​ലൂ​ടെ എം​സി റോ​ഡി​ലും പി​ന്നീ​ട് കോ​ട്ട​യം ടൗ​ണി​ലു​മെ​ത്തി. കാ​ര്‍ പി​ന്തു​ട​രു​ന്ന​തു…

Read More

കാത്തിരുന്നു കിട്ടിയ റോഡ് മാസങ്ങൾക്കകം തകർന്നു; റീ ​ടാ​ർ ചെ​യ്യണമെന്നു നാട്ടുകാർ

അന്പ​ല​പ്പു​ഴ: നാ​ട്ടു​കാ​ർ കാ​ത്തി​രു​ന്ന റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി.​ എ​ന്നാ​ൽ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ റോ​ഡ് ത​ക​ർ​ന്നു. ഉ​ദ്ഘാ​ട​നം പോ​ലും ചെ​യ്യാ​ത്ത റോ​ഡി​ൽ പ​ല​യി​ട​ത്തും ടാ​ർ ഇ​ള​കി. ​നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ.​ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ക്കാ​ഴം മു​ര​ളി മു​ക്ക് മു​ത​ൽ ദേ​ശീ​യ പാ​ത വ​രെ​യു​ള്ള റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 64 ല​ക്ഷം രൂ​പാ ചെ​ല​വി​ലാ​ണ് 800 മീ​റ്റ​ർ റോ​ഡ് പു​ന​ർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ർ​മാ​ണ​ത്തി​നാ​യി 2 വ​ർ​ഷം മു​ൻ​പ് റോ​ഡ് പൊ​ളി​ച്ചി​ട്ട​താ​ണ്. പി​ന്നീ​ട് കാ​ൽന​ട യാ​ത്ര പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​യി. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ഏ​താ​നും മാ​സം മു​മ്പ് അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ​ ഒ​ടു​വി​ൽ എംഎ​ൽ​എ ഇ​ട​പെ​ട്ട് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. മാ​സ​ങ്ങ​ൾ​ക്കുമു​ൻ​പ് ടാ​റിം​ഗ്…

Read More