മൂവാറ്റുപുഴ: കടാതിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വെടിവയ്പ്. വെടിയേറ്റയാളുടെ നില ഗുരുതരം. കടാതി സംഗമംപടിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് വെടിവയ്പ് ഉണ്ടായത്. കടാതി മംഗലത്ത് ജുഗന് കിഷോര്‍(48)ആണ് അയൽവാസിയും മാതൃസഹോദരി പുത്രനുമായ മംഗലത്ത് നവീനിനെ (28) വെടിവച്ചത്. ഇരുവരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് വീടിനു സമീപം വച്ച് കിഷോർ തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നു നാട്ടുകാർ പറയുന്നു. നവീനും കിഷോറിനുമൊപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം മറ്റുള്ളവരെ അറിയിക്കുകയും നവീനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഗുരുതരാവസ്ഥയിലായ നവീനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നവീനിന്റെ കരള്‍ തുളച്ച് വെടിയുണ്ട പുറത്തുവന്നതായി പോലീസ് പറഞ്ഞു. ലൈസന്‍സുള്ള കൈതോക്കില്‍ നിന്നാണ് ജുഗന് കിഷോര്‍ നിറയൊഴിച്ചത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതി ജുഗന് കിഷോറിനെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
Read MoreCategory: Edition News
ഏഴു വയസുകാരന്റെ തുടയിൽ സൂചി കയറിയ സംഭവം: കായംകുളം താലൂക്ക് ആശുപത്രി ജീവനക്കാരോട് വിശദീകരണം തേടി ആരോഗ്യവകുപ്പ്
കായംകുളം: താലൂക്ക് ആശുപത്രിയിൽ ഏഴുവയസുകാരന്റെ തുടയിൽ സൂചി തുളച്ചുകയറിയെന്ന പരാതിയിൽ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരോട് ആരോഗ്യവകുപ്പ് വിശദീകരണം തേടി. സംഭവദിവസം ഡ്യുട്ടിയിലുണ്ടായിരുന്ന മൂന്നു ഷിഫ്റ്റിലെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. സംഭവദിവസം അത്യാഹിത വിഭാഗത്തിൽ ചികിത്സതേടിയ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ആരോഗ്യവകുപ്പ് തേടി.രോഗവിവരം, രോഗത്തിന് നൽകിയ മരുന്നുകൾ ഏതൊക്കെ തുടങ്ങി വിശദമായ റിപ്പോർട്ടാണ് തയാറാക്കുന്നത്. ഡിഎംഒയുടെ നിർദേശാനുസരണമാണ് നടപടി. കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകിയിരുന്നു. രണ്ടാഴ്ച മുമ്പാണ് പനി ബാധിച്ച് കായംകുളം താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ കുട്ടിയെ കട്ടിലിൽ കിടത്തിയപ്പോൾ സൂചി തുടയിൽ തുളച്ചുകയറിയത്.
Read Moreതലകുനിക്കേണ്ടിവന്നത് നാലുവർഷം; പതിനാലുകാരിക്കുനേരേ ലൈംഗികാതിക്രമ കേസ്; പ്രതിയായ അമ്മയെയും ബന്ധുവിനെയും വെറുതെവിട്ടു
ചേര്‍ത്തല: പതിനാലു വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസില്‍ പ്രതികളായിരുന്ന അമ്മയെയും പിതൃസഹോദരീ ഭര്‍ത്താവിനെയും കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. പെണ്‍കുട്ടിയുടെ അമ്മ ഒറീസ സ്വദേശി മഞ്ജു ജിത്തു, അരൂര്‍ നിവാസി ഔസേഫ് ഡാര്വിന് എന്നിവരെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി വെറുതെ വിട്ട് ഉത്തരവായത്. 2020 ഡിസംബറിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അരൂരില വാടകവീട്ടില്‍ ഒന്നാംപ്രതി ലൈംഗികാതിക്രമം കാട്ടിയെന്നും ജോലികഴിഞ്ഞെത്തിയ അമ്മ ഇതുഭീഷണിപെടുത്തി മറച്ചുവച്ചുവെന്നുമായിരുന്നു കേസ്. ആന്‍ഡമാനില്‍ അച്ഛന്റെ ജോലിസ്ഥലത്തെത്തിയ കുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ആന്‍ഡമാന്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരൂര്‍ പോലീസാണ് തുടരന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നുള്ള 18 സാക്ഷികളടക്കം 20 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതികള്‍ക്കായി അഭിഭാഷകരായ എസ്. ഉണ്ണികൃഷ്ണന് ചേര്‍ത്തല, പി.എസ്. സുജിത്ത്, ടി. ചന്ദ്രന്, എന്‍.പി. വിമല്‍, ആര്. ശ്രീലക്ഷ്മി എന്നിവര്‍ ഹാജരായി.
Read Moreഅഭിനയമല്ലിത് നീതിക്കുവേണ്ടി… ‘അമ്മ’ ഓഫീസിനു മുന്നിൽ ശയന പ്രദക്ഷിണ സമരത്തിനൊരുങ്ങി കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി
‘കോട്ടയം: ‘അമ്മ’ ഓഫീസിനു മുന്നിൽ ശയനപ്രദക്ഷിണ സമരവുമായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമതാരങ്ങളുടെ സംഘടനയായ ‘അമ്മ’വനിതാ ആർട്ടിസ്റ്റുകൾക്കെതിരേ നടന്ന പീഡനങ്ങളിൽ പരാതി നൽകാൻ തയാറാകണമെന്നും നീതി ലഭ്യമാക്കാൻ നിഷ്പക്ഷ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് 24ന് രാവിലെ 11ന് ആണ് ശയന പ്രദക്ഷിണ സമരം നടത്തുന്നത്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം അറിയിച്ചു.
Read Moreമധുരിക്കും ഓർമകളെ മലർ മഞ്ചൽ കൊണ്ടു വരൂ… ‘പഴമയുടെ നാട് ഒരുക്കി മച്ചുകാട് സിഎംഎസ് എൽപി സ്കൂൾ
പുതുപ്പള്ളി : ലോക നാട്ടറിവ് ദിനത്തിൽ പഴമയുടെ നാടൊരുക്കി മച്ചുകാട് സിഎംഎസ്എൽപി സ്കൂൾ. മൺമറഞ്ഞതും പൈതൃകം തുളുമ്പുന്നതമായ കാഴ്ചകൾ സ്കൂളിൽ ഒരുക്കിയത് ഏറെ വൈവിധ്യം ജനിപ്പിച്ചു. നാട്ടറിവുകളുടെ പങ്കുവയ്ക്കലും നാടൻ പശ്ചാത്തലവും വിദ്യാലയ അങ്കണത്തിന് മാറ്റ് കൂട്ടി. കുട്ടികൾ ഗ്രാമീണ ജീവിത രീതിയും ഭക്ഷണരീതികളും പങ്കു വയ്ക്കുകയും വിവിധ തൊഴിൽ ചെയ്യുന്നവരുമായി സ്കൂൾ അങ്കണത്തിൽ നിരന്നത് കൗതുക കാഴ്ചകളായി മാറി. കച്ചവടക്കാരായും കർഷകരായും തെയ്യമായും കൈനോട്ടക്കാരിയായും വെളിച്ചപ്പാടായും കുട്ടികൾ മാറിയത് വ്യത്യസ്തത പുലർത്തി. പുതുപ്പള്ളിയുടെ സ്വന്തം നാടൻ പന്തുകളിയും ഗൃഹാതുരത്വം ഉണർത്തുന്ന പാള വണ്ടിയും സ്കൂൾ അങ്കണത്തിൽ അരങ്ങേറി. നാട്ടറിവുകളുടെ ദൃശ്യചാരുത വിളിച്ചു കാണിക്കുന്ന പഴയ കാല ചായപ്പീടികയും , നാടൻ വിഭവങ്ങളും, പച്ചക്കറി കടകളും, പച്ചമരുന്നുകളും ,വസ്ത്രധാരണവും, നാടൻ പാട്ടുകളും, ഒത്തിണങ്ങിയ പഴമയുടെ നാടിന്റെ ഉദ്ഘാടന കർമം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ ലോക്കൽ…
Read Moreവാക്ക് തർക്കത്തേത്തുടർന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രുരമായി മർദിച്ചു: പണവും മൊബൈൽ ഫോണും കവർന്നു; കേസിൽ ഏഴുപേർ റിമാൻഡിൽ
ചാത്തന്നൂർ: വീട്ടിൽനിന്ന യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി റോഡിൽവെച്ച് മർദിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ ഏഴ് പേരെ കോടതി റിമാൻഡ് ചെയ്തു. കണ്ണനല്ലൂരിലുള്ള അജാസ്(36)നെയാണ് കാറിലെത്തിയ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് കൈയിലുണ്ടായിരുന്ന പണവും മൊബൈലും അപഹരിച്ചത്. ഇക്കഴിഞ്ഞ 19 ന് രാത്രി 10ന് കണ്ണനല്ലൂർ വടക്കേമുക്കിൽ വെച്ചാണ് യുവാവിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി മർദിച്ച് അവശനാക്കിയത് കണ്ണനല്ലൂർ സ്വദേശിയായ അഷ്കറിന്റെ നേതൃത്വത്തിൽ അജയൻ (43), സാബു (41), ദിങ്കൻ (35), കബീർ (35), ഷെരീഫ് (31), വിഷ്ണു (30) എന്നിവർ ഉൾപ്പെട്ട സംഘമാണ് മർദിച്ച് മൊബൈലും പൈസയും തട്ടിയെടുത്തതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമം നടത്തിയ അഷ്കറുമായുള്ള വാക്ക്തർക്കംമൂലമുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോയി മർദിക്കുന്നതിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read Moreപുനർവിവാഹം കഴിച്ച എഴുപതുകാരനായ മുത്തച്ഛന് ചെറുമകന്റെ മർദനം; ഒപ്പം താമസിക്കുന്ന പ്രതി ഹെൽമെറ്റുകൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു
പഴയങ്ങാടി: പുനർവിവാഹം ചെയ്ത വിരോധത്തിൽ വയോധികനെ ഹെൽമെറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ മകളുടെ മകനെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂൽ നോർത്തിലെ കാവിലെപറമ്പ് സ്വദേശി വി.പി.കെ. മുഹമ്മദ് കുഞ്ഞിയുടെ (72) പരാതിയിലാണ് മകളുടെ മകനായ കെ.പി. അസ്ലമിനെതിരേ പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ താമസിക്കുന്ന വീട്ടിൽ വച്ച് ഒപ്പം താമസിക്കുന്ന പ്രതി ഹെൽമെറ്റ് കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Read Moreകണ്ണൂർ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു ജോലി നേടി; സർട്ടിഫിക്കറ്റ് പരിശോധനയിൽ കള്ളത്തരം പൊളിഞ്ഞു; ആലപ്പുഴ സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ ആലപ്പുഴ സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. മുഹമ്മദ് ഇസ്മയേലിന്റെ പരാതിയിലാണ് ആലപ്പുഴയിലെ തമീം കൊച്ചിൻങ്ങപറമ്പിനെതിരേ (24) പോലീസ് കേസെടുത്തത്. തമീം ഹൈദരാബാദുള്ള ഡാറ്റഫ്ലോ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഇന്റർവ്യൂവിനുശേഷം സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനായി കമ്പനി കണ്ണൂർ സർവകലാശാലയിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കണ്ണൂർ സർവകലാശാലയുടെ എംബ്ലവും സീലും ഉപയോഗിച്ച് ബിടെക് ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമായി നിർമിക്കുകയായിരുന്നെന്ന് കണ്ടെത്തി. തുടർന്ന് പരീക്ഷാ കൺട്രോളർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Read Moreമാനിനെ കെട്ടിയിട്ട് ഫോട്ടോഷൂട്ട് ; ഒരാള്‍ കീഴടങ്ങി; വീഡിയോ എടുത്തശേഷം മാനിനെ കെട്ടഴിച്ച് വിട്ടെന്ന് പ്രതി; വിശ്വസിക്കാതെ വനംവകുപ്പ്
വരന്തരപ്പിള്ളി: പാലപ്പിള്ളിയില്‍ മാനിനെ കൈകാലുകള്‍ കെട്ടിയിട്ട് ഫോട്ടോയെടുത്ത കേസിലെ പ്രതികളിലൊരാള്‍ കീഴടങ്ങി. തിരുവനന്തപുരം അമ്പൂര്‍ സ്വദേശി വിനോദ്(48) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ നാലാളുടെ പേരില്‍ വനം വകുപ്പ് അധികൃതര്‍ കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശികളായ ഷിബു, സന്തോഷ് കുമാര്‍, ഹരി എന്നിവര്‍ ഒളിവിലാണ്. പാലപ്പിള്ളി തോട്ടത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞ മരം മുറിക്കുന്ന ജോലിക്കെത്തിയ സംഘത്തില്‍പ്പെട്ടയാളാണ് വിനോദ്. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. പ്രതികള്‍ മാനിനെ കെട്ടിയിട്ട് ഫോട്ടോയും വീഡിയോയുമെടുക്കുകയായിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ സംഭവമറിയുന്നത്. മാനിനെ കെട്ടഴിച്ചുവിട്ടുവെന്നാണ് അറസ്റ്റിലായ പ്രതിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഅര്‍ജുനായുള്ള തെരച്ചിൽ; ഡ്രഡ്ജര്‍ എത്തിയില്ല; ഒരു കോടി മുടക്കുന്നതില്‍ തീരുമാനമായില്ല; ഡ്രഡ്ജർ ഗോവയിൽ നിന്ന് കൊണ്ടുവരേണ്ടത് കടൽമാർഗം
കോഴിക്കോട്: കര്‍ണാടത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് അടക്കമുള്ളവരെ തെരയുന്നതിനു ഗോവയില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്ന ഉറപ്പ് കര്‍ണാടക പാലിച്ചില്ല. ഇന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്നാണ് ഗംഗാവലി പുഴയില്‍ തെരച്ചില്‍ നര്ത്തിവയ്ക്കുമ്പോള് നല്കിയ ഉറപ്പ്. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിനു ഒരു കോടി രൂപയാണ് ചെലവു വരിക. ഈ തുകയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. 50 ലക്ഷം രൂപ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടില്‍നിന്നു ചെലവഴിക്കാന്‍ തീരുമാനമായതായാണ് വിവരം. ബാക്കി 50 ലക്ഷം കൂടി വേണം. ഇത്രയും തുക മുടക്കി തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വേണം. അതു നീളുകയാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല. പാര്‍ട്സുകളാക്കി ഗോവയില്‍നിന്ന് കടല്‍വഴി ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിനു കപ്പല്‍ സംഘം ഇന്നലെ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.പുഴയിലെ പാലത്തിന്റെ അളവെടുത്തശേഷം കപ്പലില്‍ കൊണ്ടുവരാന്‍ പറ്റുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍…
Read More