തൃശൂർ: പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1.38 കോടി തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ. തൃശൂർ ആന്പല്ലൂർ വട്ടണാത്ര സ്വദേശി തൊട്ടിപ്പറന്പിൽ ടി.യു. വിഷ്ണുപ്രസാദ് (30) ആണ് അറസ്റ്റിലായത്. 2022 നവംബർ ഒന്നുമുതൽ സ്ഥാപനത്തിൽ ഫിനാൻസ് മാനേജരായി ജോലിചെയ്യുന്പോൾ ഓണ്‍ലൈൻ ബാങ്കിംഗിലൂടെയാണു തട്ടിപ്പു നടത്തിയത്. സ്ഥാപനത്തിന്റെ ജിഎസ്ടി, ഇൻകം ടാക്സ്, പിഇ, ഇഎസ്ഐ, ടിഡിഎസ് എന്നിവ അടച്ചതിന്റെ വ്യാജരേഖകൾ ഉണ്ടാക്കിയാണു തട്ടിപ്പ്. ഓഡിറ്റിംഗ് വിഭാഗം സാന്പത്തികത്തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന് തൃശൂർ ടൗണ്‍ ഈസ്റ്റ് പോലീസിൽ പരാതി നൽകി. ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്. പ്രതിയുടെ മുൻകൂർജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
Read MoreCategory: Edition News
ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; മുന്‍ മാനേജര്‍ അടിച്ചുമാറ്റിയത് സ്വകാര്യബാങ്ക് പണയംവച്ച സ്വര്‍ണം
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുന്‍ മാനേജര്‍ മധാജയകുമാര് തട്ടിയെടുത്തത് സ്വകാര്യ പണമിടപാട് സ്ഥാപനം പണയം വച്ച സ്വര്‍ണമെന്നു ക്രൈംബ്രാഞ്ച്. ചാത്തംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം പണയം വച്ച 26.24 കിലോ സ്വര്‍ണമാണ് ഇയാള്‍ മുക്കുപണ്ടമാക്കി മാറ്റിയത്. 250 അക്കൗണ്ടുകളിലായാണ് സ്വകാര്യ സ്ഥാപനം ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ സ്വര്‍ണം പണയംവച്ചത്. ജൂണ്‍ പകുതിയോടെ ഇത് 78 അക്കൗണ്ടിലേക്ക് മാറ്റിവച്ചു. ഇതിലെ 42 അക്കൗണ്ടിലുണ്ടായിരുന്ന 26.24 കിലോഗ്രാം സ്വര്‍ണം മധാ ജയകുമാര്‍ എടുത്ത് പകരം മുക്കു പണ്ടംവച്ച് കുറ്റകരമായ വിശ്വാസവഞ്ചന കാണിച്ചെന്ന് ക്രൈംബ്രാഞ്ച് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. മജിസ്ട്രേറ്റ് എ.എം. ഷീജ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതുപോലെ ആറുദിവസത്തേക്ക് മധാ ജയകുമാറിനെ കസ്റ്റഡിയില്‍വിട്ടു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണം എവിടെയെന്നു കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിനു…
Read Moreജെസ്ന തിരോധാനക്കേസ്; ലോഡ്ജ് ഉടമയുടെയുടെയും മുന്‍ ജീവനക്കാരിയുടെയും മൊഴി സിബിഐ പരിശോധിക്കുന്നു; ആവശ്യമെങ്കിൽ നുണപരിശോധന
കോട്ടയം: ജെസ്നയെ ലോഡ്ജില്‍ കണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ലോഡ്ജ് ജീവനക്കാരി പനയ്ക്കച്ചിറ സ്വദേശി രമണിയുടെ മൊഴി സിബിഐ പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസുമായി ബന്ധപ്പെട്ടു മുന്‍ കാലങ്ങളിൽ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ എല്ലാ കാര്യങ്ങളും സിബിഐ വിശദമായി പരിശോധിക്കുന്നുണ്ട്. മുണ്ടക്കയം ടിബിയില്‍ ഇന്നലെ സിബിഐ ഉദ്യോഗസ്ഥർ മണിയില്‍നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. നാലു വര്‍ഷത്തിനുശേഷം വെളിപ്പെടുത്തല്‍ നടത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്നും മുന്‍പ് വെളിപ്പെടുത്താന്‍ ലോഡ്ജ് ഉടമ ബിജു വര്‍ഗീസ് അനുവദിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പറയേണ്ടതെല്ലാം സിബിഐയോടു പറഞ്ഞെന്നും ശേഷിക്കുന്നത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും രമണി മാധ്യമങ്ങളോടു പറഞ്ഞു. ബിജുവുമായി വ്യക്തിവിരോധം തീര്‍ക്കാനല്ല ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും പറഞ്ഞു. ഈട്ടിക്കല്‍ ലോഡ്ജില്‍ ഏറെക്കാലം ജീവനക്കാരിയായിരുന്ന ഇവരെ അടുത്തയിടെ ജോലിയില്‍നിന്നു മാറ്റി. ലോഡ്ജ് ഉടമ ജാതിപ്പേരു വിളിച്ചതായി ആരോപിച്ച് കേസ്…
Read Moreവീട്ടിൽ കയറി ആക്രമണം: നാലുപേർക്ക് പരിക്ക്, വീട്ടിലെ കാർ അടിച്ചു തകർത്തു; ഇരുപത്തിയൊന്നുകാരൻ ഉൾപ്പെട്ട നാലംഗ സംഘം പോലീസ് പിടിയിൽ
തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി ദന്പതികളെയും മകനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിലായി. വണ്ടമറ്റം നെടുമറ്റം ഭാഗത്ത് കിഴക്കേടത്ത് സുബീഷ്, ഭാര്യ കനിക, മകൻ ദേവദത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അക്രമിസംഘം ഇവരുടെ വീടിന്റെ പോർച്ചിൽ കിടന്ന കാറും അടിച്ചു തകർത്തു. സംഭവത്തിൽ വണ്ടമറ്റം കൈറ്റിയാനിക്കൽ ആനന്ദ് കെ.അരുണ്‍ (21), സഹോദരൻ അക്ഷയ് അരുണ്‍ (22), കരിമണ്ണൂർ കുറുന്പാലമറ്റം കൂറ്റാംതടത്തിൽ അനന്ദു മോഹനൻ (27), ആനിമൂട്ടിൽ അജയ് സുരേഷ് (21) എന്നിവരെയാണ് കാളിയാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തൊൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. സുബീഷ് വാങ്ങിയ ടിപ്പർ ലോറിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിനിടയാക്കിയത്. സംഭവദിവസം രാത്രിയോടെ പ്രതികൾ സംഘംചേർന്ന് എത്തിയതോടെ കനിക സുബിഷിനെ വീടിനുള്ളിൽ കയറ്റി കതകടയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ ഇവർ കതക് തള്ളിത്തുറന്ന് അകത്തുകയറിയാണ് ആക്രമണം നടത്തിയത്. സുബീഷിന്റെ പുറത്ത് ജാക്കി ലിവർ കൊണ്ട്…
Read Moreകാപ്പ പ്രതികളുടെ കേക്ക് മുറിയാഘോഷം; കാപ്പ എന്ന് എഴുതിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിൽ; കടുത്ത പരിഹാസവുമായി വി.ഡി. സതീശൻ
തുമ്പമൺ: കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുടെ പേരിൽ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയെ അടക്കം വരിഞ്ഞുമുറുക്കി ബിജെപി ആനുകൂല്യങ്ങൾ നേടിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തുമ്പമൺ സർവീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിൽ അഴിമതി നടത്തുകയും ഭരണത്തിലെ കെടുകാര്യസ്ഥതയിൽ ബാങ്ക് അടച്ചുപൂട്ടിക്കുകയുമെന്നത് സിപിഎമ്മിന്റെ നയമായി മാറിയിരിക്കുകയാണ്. ബാങ്കുകളുടെ ഭരണം കൈവിട്ടു പോകാനും അവർ സമ്മതിക്കില്ല. ഇതിന്റെ ഭാഗമായുണ്ടാകുന്ന ഭവിഷ്യത്തുകളിൽ പ്രതിസ്ഥാനത്തെത്തുന്ന സിപിഎമ്മുകാർ രക്ഷപ്പെടുന്നതിനായി എന്ത് ഹീനമാർഗവും പ്രയോജനപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു. സിപിഎം ഗുണ്ടകളാണ് പോലീസിന്റെ പിന്തുണയോടെ തുമ്പമണ്ണിൽ അക്രമം കാണിച്ചത്. 2016 മുതൽ യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന 21 ബാങ്കുകളാണ് ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ പിടിച്ചെടുത്തത്. പത്തനംതിട്ടയിൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയാണ് ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നത്.…
Read Moreപീഡകരെ സംരക്ഷിക്കുന്ന നിലപാട് പിണറായി അവസാനിപ്പിക്കണം; റിപ്പോർട്ടിലെ പേരുകൾ പുറത്തുവിടാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കണമെന്ന് കൊടിക്കുന്നില്‍
എടത്വ: ഹേമ കമ്മീഷൻ നല്കിയ റിപ്പോർട്ട് ഒരിക്കലും പുറത്തു വരില്ലായെന്ന് ധരിച്ചതിനാലാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് കുട്ടനാട് നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടിവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.സിനിമയുടെ മറവില്‍ പോക്സോ അതിക്രമം അടക്കം നടത്തിയ സിനിമാ മേഖലയില്‍ ഉള്ളവരുടെ പേരുകള്‍ പുറത്തുവിടാനുളള ധൈര്യം മുഖ്യമന്ത്രി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാലര വര്‍ഷത്തോളം റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച പിണറായി വിജയന് ഇനിയെങ്കിലും പീഡകരെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റുമാരായ സി.വി. രാജീവ്, ജോര്‍ജ് മാത്യു പഞ്ഞിമരം എന്നിവര്‍ ക്യാമ്പ് എക്സിക്യൂട്ടീവിന് നേതൃത്വം നല്കി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്, കെപിസിസി ജനറല്‍ സെക്രട്ടറി എ.എ.…
Read Moreബെസ്റ്റ് ടൈം… ഓടിക്കൊണ്ടിരുന്ന ബസിനുമുകളില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണു; പ്രദേശത്തെ വൈദ്യുതി നിലച്ചിരുന്നതിനാൽ ഒഴിവായത് വൻദുരന്തം
ഹരിപ്പാട്: ഓടിക്കൊണ്ടിരുന്ന ബസിനു മുകളില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണു. വീയപുരം ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപത്തെ ജംഗ്ഷനിലാണു സംഭവം. എരുമേലിയില്‍ നിന്നു ഹരിപ്പാട്ടേക്കു വന്ന കെഎസ്ആര്‍ടിസി ബസിനു മുകളിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ന് വൈദ്യുതിലൈന്‍ പൊട്ടിവീണത്. ജംഗ്ഷനില്‍ ആളെയിറക്കി ബസ് മുമ്പോട്ടെടുക്കുമ്പോഴാണ് ലൈന്‍ പൊട്ടിവീണത്. പിറകേ തിരുവല്ലയില്‍ നിന്ന് ഹരിപ്പാട്ടേക്കു വന്ന കെഎസ് ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സുമയാണ് കമ്പി പൊട്ടിവീഴുന്നത് കണ്ടത്. ഉടന്‍തന്നെ സുമ വിവരം മുന്‍വശത്ത് നിര്‍ത്തിയിരുന്ന ബസിലെ ഡ്രൈവറെ അറിയിക്കുകയും ഡ്രൈവര്‍ യാത്രക്കാരെ ബസില്‍നിന്ന് ഇറക്കുകയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഉണ്ടായ ചുഴലിക്കാറ്റില്‍ പ്രദേശത്ത് വൈദ്യുതിവിതരണം നിലച്ചിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ പി.എ.ഷാനവാസ് വിവരം അറിയിച്ചതിനെത്തുടർന്ന് എടത്വ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരെത്തി വൈദ്യുതിലൈന്‍ മാറ്റിയ ശേഷമാണ് ബസുകള്‍ സര്‍വീസ് തുടർന്നത്. അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
Read More‘അമ്പാടിമുക്ക് സഖാക്കള്‍’… കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം; കേസ് ഡയറി ഹൈക്കോടതിയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് വടകരയില്‍ പ്രചരിച്ച വിവാദ കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസിന്റെ ഡയറി അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പുറമേയാണ് കേസ് ഡയറികൂടി ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസ് അന്വേഷണത്തില്‍ ഇതുവരെയുണ്ടായ പുരോഗതി പോലീസ് ഹൈക്കോടതിയെ അറിയിക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ്എഫ് ജില്ലാ സെക്രട്ടറി കെ.ടി. മുഹമ്മദ് കാസിം നല്കിയ ഹർജിയില്‍ പോലീസ് നല്കിയ സത്യവാങ്മൂലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതായി വ്യക്തമാക്കിയിരുന്നു. പിന്നീട് നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വിവാദ പോസ്റ്റ് വന്ന ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിന് മനീഷ് മനോഹരന് റെഡ് ബെറ്റാലിയന് വാട്സാപ് ഗ്രൂപ്പില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. റെഡ് ബെറ്റാലിയന് ഗ്രൂപ്പില്‍ ഈ പോസ്റ്റിട്ട അമല്റാമിന് റെഡ് എന്‍കൗണ്ടേഴ്സ് ഗ്രൂപ്പില്‍നിന്നാണ് ലഭിച്ചതെന്നും അവിടെ…
Read Moreകോഴിക്കോട് ബാങ്കിലെ 17.20 കോടിയുടെ സ്വര്‍ണത്തട്ടിപ്പ്; മുന്‍ മാനേജര്‍ മധാ ജയകുമാറിനെതിരെ സിബിഐ അന്വേഷണം വന്നേക്കും
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ കോടികളുടെ സ്വര്‍ണത്തട്ടിപ്പു നടന്ന സംഭവത്തില്‍ സിബിഐ അന്വേഷണത്തിനു സാധ്യത തെളിയുന്നു. കോടികളുടെ തിരിമറിയായതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഗതിയില്‍ മൂന്നുകോടി രൂപയ്ക്കു മുകളിലുള്ള ബാങ്ക് തട്ടിപ്പുകള്‍ സിബിഐക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിലവിലുള്ള ചട്ടം. ആര്‍ബിഐയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശവും ഇക്കാര്യത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 17.20 കോടി രൂപയുടെ 26.24 കിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് മുന്‍ മാനേജര്‍ മധാ ജയകുമാര്‍ തട്ടിയെടുത്തത്. പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ മാറ്റിയശേഷം പകരം മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു. പുതുതായി ചുമതലയേറ്റ മാനേജരാണ് ഈ തട്ടിപ്പ് കണ്ടെത്തി പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്ത് വടകരയില്‍ എത്തിച്ചിരുന്നു. ബാങ്കിലെ മറ്റ് ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്. തട്ടിപ്പുസംബന്ധിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര ആര്‍ബിഐക്കും സിബിഎക്കും…
Read Moreവധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്ര; ആലപ്പുഴ എആര്‍ ക്യാമ്പിലെ എഎസ്ഐക്ക് സസ്പെന്ഷന്
ആലപ്പുഴ: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്രയും ആഘോഷവും നടത്തിയ എഎസ്ഐക്ക് സസ്പെന്ഷന്. ആലപ്പുഴ എആര്‍ ക്യാന്പ് എഎസ്ഐ ശ്രീനിവാസനാണ് സസ്പെന്ഷന് ലഭിച്ചത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പതിനൊന്നു വര്‍ഷം മുമ്പ് ആലപ്പുഴ നഗരത്തെ നടുക്കിയ കൊലപാതക ശ്രമത്തില്‍ ജാമ്യംനേടിയ മൂന്നാംപ്രതി ഉണ്ണിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എഎസ്ഐ ശ്രീനിവാസന് ഉല്ലാസയാത്ര നടത്തിയെന്നാണ് പരാതി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആഘോഷങ്ങളുടെയും യാത്രയുടെയും വിവരങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനുപിന്നാലെ പ്രതികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കാളിയായ എഎസ്ഐയുടെ ചിത്രവും വിഡിയോയും വൈറലായിരുന്നു.
Read More