കൊച്ചി: പ്രഭാതസവാരിക്കു ശേഷം സദനം റോഡില്‍ വിശ്രമിക്കുകയായിരുന്ന വയോധികന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് പുറപ്പെടുവിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് ജില്ലകളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ 21 ന് രാവിലെ ഏഴിന് സദനം റോഡില്‍ കേരള അഡ്മിനിസ്ട്രേറ്റീന് ട്രിബ്യൂണലിനു മുന്നിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രഭാത സവാരിക്കിടെ പരിചയത്തിലായ യുവാവ്, വാട്ടര്‍ ടാങ്കിനു മുകളില്‍ വിശ്രമിക്കുകയായിരുന്ന 81കാരന്റെ അടുത്തെത്തി ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണം തന്നെയാണോയെന്ന് നോക്കിയിട്ട് തിരികെ നല്‍കാം എന്നു പറഞ്ഞു. യുവാവിനെ വിശ്വസിച്ച വയോധികന് രണ്ടു പവന് തൂക്കം വരുന്ന സ്വര്‍ണവളയും ലോക്കറ്റോടു കൂടിയ 2.5 പവന്റെ സ്വര്‍ണമാലയും ഊരി നല്കി. എന്നാല്‍ യുവാവ് ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു. രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. വയോധികന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് യുവാവിന്റെ…
Read MoreCategory: Edition News
അത്ഭുതകരമായ രക്ഷപ്പെടൽ; കാറ്റിൽ തെങ്ങ് വീണ് വീട് രണ്ടായി പളർന്നു; നിസാരപരിക്കുകളോടെ ഗൃഹനാഥനും കുടുംബവും രക്ഷപ്പെട്ടു
അങ്കമാലി: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീടു തകര്‍ന്നു. മൂക്കന്നൂര്‍ പൂതംകുറ്റി നാല് സെന്റ് കോളനിയില്‍ പാണംപറമ്പില്‍ രാജുവിന്റെ വീടാണ് തകര്‍ന്നത്. രാജുവിനും ഭാര്യ രാധികയ്ക്കും പരിക്കേറ്റു. സംഭവസമയത്ത് വിദ്യാര്‍ഥികളായി രണ്ടു മക്കളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം. വീട്ടുപറമ്പില്‍ നിന്നിരുന്ന തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഓടുമേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നു. ഓടുകളും മേല്‍ക്കൂരയുടെ ഭാഗങ്ങളും ദേഹത്ത് വീണാണ് രാജുവിനും ഭാര്യക്കും പരിക്കേറ്റത്. ഇരുവരെയും മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreമുക്കുപണ്ടം പണയപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയ കേസ്; മാറി മാറി പണയം വയ്ക്കുന്നത് വളകൾ മാത്രം; ജീവനക്കാരുടെ സംശയം രേഖയെ കുടുക്കി
കൊച്ചി: കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വച്ച് പല തവണകളായി 32 ലക്ഷം രൂപ തട്ടിയ രണ്ടംഗ സംഘം പിടിയിലായ കേസില്‍ പ്രതി രേഖ മുൻപും നാലര ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം മഞ്ഞുമ്മല്‍ മനക്കപ്പറമ്പില്‍ രേഖ(45), തൃപ്പൂണിത്തുറ സ്വദേശി ജയ് ഗണേഷ്(42) എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സൈജു കെ. പോള്‍, എസ്ഐ ജി. സുനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത്. പല തവണകളായി വള മാത്രം പണയംവയ്ക്കുന്നതില് സംശയം തോന്നിയ കെഎസ്എഫ്ഇ ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. തട്ടിപ്പ് നടത്തിയത് ഹോം നഴ്സിംഗ് സ്ഥാപനത്തിന്റെ മറവില്‍ മഞ്ഞുമ്മലില്‍ പ്രഗതി നഴ്സിംഗ് ഹോം എന്ന സ്ഥാപനത്തിന്റെ മറവിലാണ് രേഖ മുമ്പ് തട്ടിപ്പ് നടത്തിയത്. ഹോം നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങൾ…
Read Moreപകുത്തുനൽകിയ വൃക്കയും ജീവനെ കാത്തില്ല; ഭാര്യയുടെ മരണത്തിനു മുന്‍പേ ഭർത്താവ് ജീവനൊടുക്കി; പിന്നാലെ ഭാര്യയും മരിച്ചു
ഒറ്റപ്പാലം: സ്വന്തം വൃക്ക പകുത്തുനൽകിയ പ്രിയതമയുടെ അന്ത്യനിമിഷം തിരിച്ചറിഞ്ഞ ഭർത്താവ് ജീവനൊടുക്കി. പിന്നാലെ ഭാര്യയും മരിച്ചു. അമ്പലപ്പാറ പഞ്ചായത്തിൽ ചുനങ്ങാട് മനക്കിലെപ്പടി ചെല്ലക്കോട്ടുമഠം ഗംഗാധരൻ (55) ആണ് ഭാര്യ ബിന്ദു (46) വിന്റെ വിയോഗം ഉറപ്പായതോടെ ദുഃഖം താങ്ങാനാവാതെ വീട്ടിലെത്തി തൂങ്ങിമരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബിന്ദുവിന്റെ രോഗം മൂർച്ഛിക്കുകയും ഏതുനിമിഷവും ഇവർ മരിക്കാമെന്നു ഡോക്ടർമാർ ഗംഗാധരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ബിന്ദു വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട വിവരംകൂടി അറിഞ്ഞശേഷമാണു ഗംഗാധരൻ വീട്ടിലേക്കു മടങ്ങിയത്. വീട്ടിലെത്തി മകളെ ആശുപത്രിയിലേക്കു പറഞ്ഞയച്ചശേഷം ഗംഗാധരൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെതുടർന്ന് ഗംഗാധരന്റെ ഒരു വൃക്ക നേരത്തേ ബിന്ദുവിനു മാറ്റിവച്ചിരുന്നു. നിർധനകുടുംബമായ ഇവർ കൂലിവേലചെയ്താണു ജീവിച്ചിരുന്നത്. ജിതിൻ, ജിജിത എന്നിവരാണു മക്കൾ.ഗംഗാധരന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
Read Moreജനവാസമേഖലയിലെ വൃക്ഷശിഖരങ്ങൾ കൈയടക്കി വവ്വാലുകൾ; ഭീതിയോടെ നാട്ടുകാർ
കോഴഞ്ചേരി: നിപ രോഗം പരത്തുന്ന വവ്വാലുകള്‍ ജനവാസമേഖലയില്‍ എത്തിയത് ഒരു ഗ്രാമപ്രദേശത്തെ ജനങ്ങളെ മുഴുവന്‍ ഭീതിയിലാക്കുന്നു. പമ്പാനദിയുടെ തീരത്തുള്ള തോട്ടപ്പുഴശേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട നെടുംപ്രയാര്‍ പനച്ചേരിമുക്ക് റോഡില്‍ തേവലശേരി അമ്പലത്തിനും സന്തോഷ് കടവിനും മധ്യേ പമ്പാനദിയോടു ചേര്‍ന്നാണ് ആയിരക്കണക്കിന് വവ്വാലുകള്‍ തമ്പടിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ വൃക്ഷങ്ങളിലാണ് ഇവ കൂട്ടത്തോടെ ചേക്കേറിയിരിക്കുന്നത്. പ്രദേശത്തെ വീടുകളിലെ കിണറുകളും ഇവയുടെ കാഷ്ഠംമൂലം മലിനമാകുകയാണ്. നിപ രോഗത്തിന് പ്രധാനകാരണമെന്നു വൈദ്യശാസ്ത്രം കണ്ടെത്തിയ വൈറസ് പരത്തുന്ന വവ്വാലുകള്‍ ഈ പ്രദേശം കൈയടക്കിയിരിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്നും വവ്വാലുകളെ തുരത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം. വാര്‍ഡ് മെംബര്‍ റെന്‍സന്‍ കെ. രാജന്, സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോർജിനു പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇതുകൂടാതെ ജില്ലാ കളക്ടര്‍ക്ക് പ്രദേശവാസികളും പരാതി നല്‍കിയിട്ടുണ്ട്.
Read Moreവിവിധ കുറ്റകൃത്യങ്ങള്‍: നഗരത്തിലെ സ്വകാര്യ ബസുകളില്‍നിന്ന് ഏഴു മാസത്തിനകം പോലീസ് പിഴയടപ്പിച്ചത് 8 ലക്ഷത്തോളം രൂപ
കൊച്ചി: വാഹനാപകടങ്ങളും ട്രാഫിക് നിയമ ലംഘനങ്ങളുമുള്പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് നഗരത്തിലെ സ്വകാര്യ ബസുകളില്‍ നിന്ന് കൊച്ചി സിറ്റി പോലീസ് പിഴയടപ്പിച്ചത് 8,65,000 രൂപ. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 15 വരെയുള്ള കണക്കാണിത്. 8,212 പെറ്റികേസുകള്‍ ഇക്കാലയളവില്‍ എടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 41 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബസിന്റെ ഡോര്‍ അടയ്ക്കാതെ അപകടകരമായി സര്‍വീസ് നടത്തിയതിന് 1,638 ബസുകള്‍ക്കെതിരെ കേസ് എടുത്തു. അപകടകരമായി സര്‍വീസ് നടത്തിയതിന് 32 ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസ് എടുത്തത്. 15 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനായി മോട്ടോര്‍ വാഹന വകുപ്പിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു തവണ കുറ്റകൃത്യത്തിന് ഫൈന്‍ അടച്ച സ്വകാര്യബസുകള്‍ തന്നെ വീണ്ടും വീണ്ടും കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതുകൊണ്ടുതന്നെയാണ് നഗരത്തില്‍ തോന്നുംപടി പായുന്ന സ്വകാര്യ ബസുകളെ കടിഞ്ഞാണിടാനുള്ള ശ്രമങ്ങള്‍ പോലീസ് അധികൃതര്‍ ശക്തമാക്കുന്നത്.…
Read Moreകായംകുളത്ത് പില്ലർ എലിവേറ്റഡ് ഹൈവേ വേണം; ഓഗസ്റ്റ് ഒന്നിന് മനുഷ്യ മതിൽ തീർത്ത് സമരം
കായംകുളം: ദേശീയപാതയിൽ പില്ലർ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിന് മനുഷ്യമതിൽ തീർത്ത് സമരം സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. പുത്തൻ റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രചാരണ ജാഥ കണ്ടല്ലൂർ, ആറാട്ടുപുഴ, ദേവികുളങ്ങര, കൃഷ്ണപുരം, പഞ്ചായത്ത് പ്രദേശങ്ങളിലൂടെ ആരൂടേത്ത് ജംഗ്ഷനിൽ സമാപിച്ചു. ജനകീയ സമരസമിതി ചെയർമാൻ അബ്ദുൽ ഹമീദ് ആയിരത്ത് അധ്യക്ഷത വഹിച്ചു. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഹരിഹരൻ, മുബീർ ഓടനാട്, നാസർ, അജീർ യൂനുസ്, സജീർ കുന്നുകണ്ടം, സത്താർ എ.എസ് ,അനസ് ഇല്ലിക്കുളം,സിയാദ് മണ്ണാമുറി, ഹരികുമാർ അടുക്കാട്ട്, സലാഹുദ്ദീൻഅനസ് ഇർഫാനി, അമ്പിളി മോൻ, നിഹാസ് അബ്ദുൽഅസീസ്, സമീർ കോയിക്കലേത്ത്, അൻസാദ്, ഫൈസൽ നേതൃത്വം നൽകി. ദേശീയപാതയിൽ കായംകുളം ഷഹീദാർ മസ്ജിദ് ജംഗ്ഷൻ മുതൽ ചിറക്കടവം വരെ തൂണിൽ തീർത്ത ഉയരപ്പാത നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.…
Read Moreകോട്ടയം പ്രസ്ക്ലബ് തെരഞ്ഞെടുപ്പ്; അനീഷ് കുര്യന് പ്രസിഡന്റ്, ജോബിന് സെബാസ്റ്റ്യന്‍ സെക്രട്ടറി
കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂണിയന് കോട്ടയം ജില്ലാ ഘടകത്തിന്റെയും കോട്ടയം പ്രസ് ക്ലബിന്റെയും പ്രസിഡന്റായി അനീഷ് കുര്യനും (മലയാള മനോരമ) സെക്രട്ടറിയായി ജോബിന് സെബാസ്റ്റ്യനും (ദീപിക) തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ ട്രഷറര്‍: സരിത കൃഷ്ണന് (ജനയുഗം). വൈസ് പ്രസിഡന്റുമാര്‍: മനോജ് പി. നായര്‍ (മംഗളം), രശ്മി രഘുനാഥ് (മാതൃഭൂമി). ജോയിന്റ് സെക്രട്ടറിമാര്‍: ജോസി ബാബു (മീഡിയാ വണ്‍), ഷീബാ ഷണ്മുഖന് (മാധ്യമം). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സ്വപ്ന പി.ജി (മംഗളം), അനില്‍ ആലുവ (എസിവി ന്യൂസ്), ബെന്നി ചിറയില്‍ (ദീപിക ), റോഷന് ഭാനു ( ദേശാഭിമാനി ), നിയാസ് മുസ്തഫ ( കേരള കൗമുദി), കണ്ണന് സി. മുരളി (കേരള കൗമുദി), ബാലചന്ദ്രന് ചീറോത്ത് (ജന്മഭൂമി), ജിതിന് ബാബു (ദേശാഭിമാനി ). ജോണ്സണ് പൂവന്തുരുത്ത് (ദീപിക) വരണാധികാരിയും എസ്. നാരായണന് (എസിവി ന്യൂസ് ) ഉപ…
Read Moreതിത്തിത്താരാ തിത്തിത്തൈ… നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി
കോട്ടയം: നെഹ്റുട്രോഫി വളളംകളി കാണാന്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികള്‍ക്ക് അവസരമൊരുക്കുന്നു. നെഹ്റുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാന്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിൽ പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആര്‍ടിസിയില്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍നിന്ന് ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ് ഒരുക്കി നെ്ഹ്റുട്രോഫിയുടെ 1500(റോസ് കോര്‍ണര്‍), 500 (വിക്ടറി ലൈന്‍) എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് ആലപ്പുഴ ഡിപ്പോയില്‍ നെഹ്റുട്രോഫി വളളം കളി കാണാന്‍ പാസ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 100, 200, 400, 500, 1500, 2500, 3000 രൂപ വരെയുളള എല്ലാ തരം പാസുകളും ഈ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭ്യമാകും. ആലപ്പുഴ ജില്ലയിലെ ഏഴു ഡിപ്പോകളും…
Read Moreകരിഞ്ചന്ത, പൂഴ്ത്തിവയ്പ് തടയാൻ പൊതുവിപണിയിൽ പരിശോധന
ഹരിപ്പാട്: നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിതവില ഈടാക്കൽ എന്നിവ തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യ പൊതു വിതരണവകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവ സംയുക്തമായി കാർത്തികപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. അരി, പല വ്യഞ്ജന മൊത്ത ചില്ലറ വ്യാപാരശാലകളിലും പച്ചക്കറി വില്പനശാലകളിലും ഹോട്ടൽ, ബേക്കറി, ഫ്രൂട്ട്സ്റ്റാൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. പരിശോധനയിൽ നാല് ക്രമക്കേടുകൾ കണ്ടെത്തി. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിന്റെ പേരിലും വില്പനയ്ക്കായി വച്ചിരുന്ന ഉത്പന്നങ്ങളുടെ പാക്കറ്റിൽ നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങൾ ഇല്ലാത്തതിന്റെ പേരിലും നാലു കേസുകൾ രജിസ്റ്റർ ചെയ്തു. സംയുക്ത പരിശോധനയിൽ സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടൻ, ലീഗൽ മെട്രോളജി ഓഫീസർ ആർ. ജയലക്ഷ്മി, ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് കെ.വി. വിജേഷ് കുമാർ, സുനിൽകുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. 23 ചാക്ക് അരി പിടികൂടിഹരിപ്പാട്: തുക്കുന്നപ്പുഴ പാനൂർ പള്ളിക്കു സമീപമുള്ള…
Read More