പേരൂര്‍ക്കട: മാതാവ് ആഹാരം നല്‍കിയില്ലെന്നാരോപിച്ച് മകന് സ്വന്തം വീടിന് തീയിട്ടു. തീ ഉയരുന്നതുകണ്ട് മാതാവ് വീട്ടില്‍നിന്നു പുറത്തിറങ്ങി രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒന്‍പതോടുകൂടി വട്ടിയൂര്‍ക്കാവ് വയലിക്കട ഹരിതനഗറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 50കാരനായ മകനെ വട്ടിയൂര്‍ക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : ഹരിതനഗറിലെ ഓടുപാകിയ വീട്ടില്‍ സംഭവദിവസം മദ്യപിച്ചെത്തിയ മകൻ തനിക്ക് ആഹാരം നല്‍കിയില്ലെന്ന് ആരോപിച്ച് മാതാവുമായി വാക്കുതര്‍ക്കം തുടങ്ങി. ഒടുവില്‍ വീടിന് തീയിടുകയായിരുന്നു. വീട്ടിലെ തടിയുരുപ്പടികള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.തീ കണ്ട് മാതാവ് ഇറങ്ങിയോടുകയായിരുന്നു. ഒരുലക്ഷം രൂപയുടെ നഷ്്ടം കണക്കാക്കുന്നു. തിരുവനന്തപുരം നിലയത്തില്‍ നിന്ന് ഗ്രേഡ് എഎസ്ടിഒ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.മകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു.
Read MoreCategory: TVM
തിരുവനന്തപുരത്ത് മികച്ച മാർജിനിൽ ജയിക്കും; മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയം അവകാശപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കും. തരൂരിന് വോട്ട് ചെയ്തിരുന്ന ആളുകളുടെ മനസ് മടുത്തു. കോണ്‍ഗ്രസിന് ലഭിക്കുന്ന തീരദേശ വോട്ടുകളിൽ വിള്ളലുണ്ടായി അത് ബിജെപിയിലേക്കും എൽഡിഎഫിലേക്കും പോയി. മികച്ച മാർജിനിൽ ഞാൻ ജയിക്കും-പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ പോളിംഗ് ശതമാനം കുറവാണ്. കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ ബിജെപിയുമായി അങ്ങനെയൊരു ബന്ധമുണ്ടല്ലോ. അപ്പോള്‍ ആ വഴി അവരുടെ കുറെ വോട്ടുകള്‍ ബിജെപിയിലേക്ക് പോകും. ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസിന് വോട്ട് തരൂ എന്നുള്ള കളി കഴിഞ്ഞ തവണയൊക്കെ അവര്‍ പയറ്റി. ഇത്തവണയും അത് നടത്തി. അതുകൊണ്ട് ബിജെപി വലിയ ഫോഴ്സ് ആയി വരുമെന്ന് ഒന്നും തോന്നുന്നില്ല. ബിജെപിക്ക് കിട്ടാവുന്ന പരമാവധി വോട്ട് നമുക്ക് അറിയാമല്ലോ -പന്ന്യൻ പറഞ്ഞു. .
Read Moreലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിംഗ്; പ്രമുഖർ വോട്ട് ചെയ്തു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്ന ഇന്ന് കേരളത്തിലെ നേതാക്കൾ ഉൾപ്പെടെയുള്ള പല പ്രമുഖരും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം രാവിലെ 8നു തന്നെ വീടിനടുത്തുള്ള പോളിംഗ് സ്റ്റേഷനിലെ 161-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. വിവിഐപി പരിരക്ഷയൊന്നുമില്ലാതെയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്താനെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, മുസ്ളിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയ പ്രമുഖരിൽപ്പെടുന്നു. പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളേജില്‍ 109-ാം ബൂത്തിലാണ് സതീശന് വോട്ടുരേഖപ്പെടുത്തിയത്. ശിഹാബ് തങ്ങള്‍ ബൂത്തിലെ ആദ്യ വോട്ടറായാണ് വോട്ട് ചെയ്തത്. ലീഗ് നേതാവ് കുഞ്ഞാലികുട്ടി, പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്, രാജ്മോഹന്‍ ഉണ്ണിത്താൻ എന്നിവരും രാവിലെതന്നെ തങ്ങളുടെ വോട്ടുചെയ്തു. ഷാഫി പറന്പിൽ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ എന്നിവരും രാവിലെ…
Read Moreകേരളത്തിൽ ഇടതിന് 18 സീറ്റ് വരെ ലഭിക്കും; നരേന്ദ്രമോദി ജീവിക്കുന്നത് സങ്കല്പ സ്വര്‍ഗത്തിലാണെന്ന് യച്ചൂരി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ഇചതുമുന്നണിക്ക് 18 സീറ്റ് വരെ ലഭിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും 2004ലേതു പോലെ ഇടതുമുന്നണിക്ക് 18 സീറ്റ് വരെ കിട്ടുന്ന സ്ഥിതിയുണ്ടെന്നും യച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. രാഹുൽ- പിണറായി വാക്പോര് ഇന്ത്യ മുന്നണിയെ ബാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നത് സങ്കല്പ സ്വര്‍ഗത്തിലായതിനാലാണ് കേരളത്തില്‍ രണ്ടക്ക സീറ്റ് കിട്ടുമെന്ന് പറയുന്നതെന്നും യെച്ചൂരി പരിഹസിച്ചു.
Read Moreരാജീവ് ചന്ദ്രശേഖരന്റെ പരാതി; പോലീസ് നടപടി നിയമപരമായി നേരിടുമെന്ന് ശശി തരൂർ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുടെ പരാതിയിൽ തനിക്കെതിരേ പോലീസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂര്‍. രാജീവ് ചന്ദ്രശേഖറിന് അതേ മാര്ഗമുള്ളെങ്കില് ആകട്ടെ. തോല്‍ക്കുമെന്നതിന്റെ തെളിവാണ് തനിക്കെതിരെ നൽകിയ കേസെന്നും തരൂർ പറഞ്ഞു. അതേസമയം ഇടതുപക്ഷം കളിക്കുന്നത് ആർക്കു വേണ്ടിയെന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേർത്തു.രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ തനിക്കെതിരേ തരൂർ വ്യാജ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് തരൂരിനെതിരെ കേസെടുത്തത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി മത സംഘടനകൾക്ക് പണം നൽകി വോട്ടു പിടിക്കുകയാണെന്ന് തരൂർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരേ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസാണ് ശശി തരൂരിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ആരോപണവുമായി ബന്ധപ്പെട്ട് തെളിവില്ല എന്നു…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തു. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായാണ് പ്രിയങ്ക പ്രചാരണം നടത്തുക. രാവിലെ 11.30ന് പ്രിയങ്കാ ഗാന്ധി പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് പോകും. തൃശൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ, ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ എന്നിവർക്കായാണ് രാവിലെ പ്രചാരണം നടത്തുക. തുടർന്ന് ഉച്ചയ്ക്കു ശേഷം പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കായി സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ പ്രിയങ്ക പങ്കെടുക്കും. പിന്നീട് 3.40ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; സൈബർ ആക്രമണത്തി നെതിരേ കർശന നടപടിയുമായി പോലീസ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ് വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നിവയാണ് കേസെടുക്കാന്‍ കാരണമായ മറ്റു കുറ്റങ്ങള്‍. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിർമിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.
Read Moreമന്ത്രിമാർ പ്രചാരണത്തിനിറങ്ങാത്തത് ഭരണവിരുദ്ധ വികാരം കാരണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും അത് വോട്ടാകുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചത്.മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ പ്രസംഗിക്കുകയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ കേരള മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണെന്നും മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Read Moreവി.ഡി. സതീശൻ കോഴ വാങ്ങിയെന്ന ആരോപണം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. നിയമസഭാ പ്രസംഗത്തിലായിരുന്നു സതീശനെതിരായി പി.വി.അന്‍വർ ആരോപണം ഉന്നയിച്ചത്. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി നേരത്തെ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. അനേ്വഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഹാഫിസ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കേസെടുക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടേറിയറ്റിന്റെ കത്ത് ഹർജിക്കാരൻ കോടതിക്ക് കൈമാറിയിരുന്നു. ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും വാദിച്ചു. സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും ആയിരുന്നു പി.വി.അൻവറിന്റെ ആരോപണം.
Read Moreകൊട്ടേഷനും ഗുണ്ടാപിരിവും; കാട്ടാക്കടക്കാരെ വിറപ്പിച്ച ഡിങ്കനെന്ന വിഷ്ണു എംഡിഎംഎയുമായി പോലീസ് പിടിയിൽ
കാട്ടാക്കട: എംഡിഎംഎ വീട്ടിൽ സൂക്ഷിച്ചിരുന്ന പ്രതിയെ ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തു. കിഴാരൂർ കുറ്റിയാണിക്കാട് കടയറപുത്തൻവീട്ടിൽ ഡിങ്കൻ എന്ന് വിളിക്കുന്ന വിഷ്ണു മോഹൻ (32)നെ യാണ് പിടികൂടിയത്. കുറ്റിയാണിക്കാടുള്ള പ്രതിയുടെ കടയറ പുത്തൻ വീട്ടിലെ ബാത്ത്റൂമിൽ എംഡിഎംഎ സൂക്ഷിച്ചു വെച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശാനുസരണം റൂറൽ ഷാഡോ ടീമും ഡാൻസാഫ് ടീമും ആര്യൻകോട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.മുൻപും ഇയാളെ സമാന സ്വഭാവമുള്ള കേസിൽ ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾക്ക് കൊട്ടേഷനും ഗുണ്ടാപിരിവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഉള്ളതായി പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും 600 മില്ലി ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെത്തിയത്.
Read More