ലോക്സഭാ തെരഞ്ഞെടുപ്പ്; സൈബർ ആക്രമണത്തി നെതിരേ കർശന നടപടിയുമായി പോലീസ്


തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. എ​ല്ലാ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളും 24 മ​ണി​ക്കൂ​റും ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് കേ​ര​ള പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൈ​ബ​ര്‍ ആ​ക്ര​മ​ണം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ചെ​യ്ത​വ​ര്‍​ക്കെ​തി​രെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 42 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി കേ​ര​ള പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​ല്‍, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നെ​തി​രെ​യും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്വേ​ഷം ഉ​ള​വാ​ക്കു​ന്ന ത​ര​ത്തി​ലും വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​ല്‍ എ​ന്നി​വ​യാ​ണ് കേ​സെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​യ മ​റ്റു കു​റ്റ​ങ്ങ​ള്‍.

സ​മൂ​ഹ​ത്തി​ല്‍ വി​ദ്വേ​ഷ​വും സ്പ​ര്‍​ധ​യും വ​ള​ര്‍​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ നി​ർ​മി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും അ​വ പ​ങ്കു​വ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും കേ​ര​ള പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Related posts

Leave a Comment