തിരുവനന്തപുരത്ത്  മി​ക​ച്ച മാ​ർ​ജി​നി​ൽ ജയിക്കും; മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് യു​ഡി​എ​ഫി​നെ ബാ​ധി​ക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​യം അ​വ​കാ​ശ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് യു​ഡി​എ​ഫി​നെ ബാ​ധി​ക്കും.

ത​രൂ​രി​ന് വോ​ട്ട് ചെ​യ്തി​രു​ന്ന ആ​ളു​ക​ളു​ടെ മ​ന​സ് മ​ടു​ത്തു. കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കു​ന്ന തീ​ര​ദേ​ശ വോ​ട്ടു​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​യി അ​ത് ബി​ജെ​പി​യി​ലേ​ക്കും എ​ൽ​ഡി​എ​ഫി​ലേ​ക്കും പോ​യി. മി​ക​ച്ച മാ​ർ​ജി​നി​ൽ ഞാ​ൻ ജ​യി​ക്കും-​പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ന് മേ​ല്‍​ക്കൈ ല​ഭി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​വാ​ണ്. കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് ഇ​പ്പോ​ള്‍ ബി​ജെ​പി​യു​മാ​യി അ​ങ്ങ​നെ​യൊ​രു ബ​ന്ധ​മു​ണ്ട​ല്ലോ. അ​പ്പോ​ള്‍ ആ ​വ​ഴി അ​വ​രു​ടെ കു​റെ വോ​ട്ടു​ക​ള്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​കും.

ബി​ജെ​പി ജ​യി​ക്കാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ത​രൂ എ​ന്നു​ള്ള ക​ളി ക​ഴി​ഞ്ഞ ത​വ​ണ​യൊ​ക്കെ അ​വ​ര്‍ പ​യ​റ്റി. ഇ​ത്ത​വ​ണ​യും അ​ത് ന​ട​ത്തി. അ​തു​കൊ​ണ്ട് ബി​ജെ​പി വ​ലി​യ ഫോ​ഴ്സ് ആ​യി വ​രു​മെ​ന്ന് ഒ​ന്നും തോ​ന്നു​ന്നി​ല്ല. ബി​ജെ​പി​ക്ക് കി​ട്ടാ​വു​ന്ന പ​ര​മാ​വ​ധി വോ​ട്ട് ന​മു​ക്ക് അ​റി​യാ​മ​ല്ലോ -പ​ന്ന്യ​ൻ പ​റ​ഞ്ഞു. .

Related posts

Leave a Comment