കൊല്ലം കൊട്ടിയത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞു. അമ്പലംകുന്ന് സ്വദേശിയായ യുവാവ് ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന സൂചന. കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി ലീലാ ദമ്പതികളുടെ മകള്‍ വിജിയുടെ (21) മൃതദേഹമാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നു കിട്ടിയത്. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. സംഭവദിവസം രാവിലെ ഇയാള്‍ പെണ്‍കുട്ടി ജോലിചെയ്യുന്ന ലാബിലെത്തി രക്തപരിശോധന നടത്തിയിരുന്നു. പിന്നീട് പലതവണ ലാബിലെത്തി. ജോലി കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്ന്ന് ഇയാള്‍ വൈകിട്ട് ആറോടെ സിത്താര ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിലും എത്തി. സ്കൂട്ടറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും സ്കൂട്ടറിന്റെ താക്കോല്‍ ഊരിക്കൊണ്ട് പോകുകയും ചെയ്തു. യുവതി പിന്നാലെ സ്കൂട്ടര്‍ ഉരുട്ടി പമ്പില്‍ നിന്ന് പുറത്തേയ്ക്ക് പോയി. പിന്നീട് ഈ സ്കൂട്ടര്‍ കാണുന്നത് വ്യാഴാഴ്ച…
Read MoreCategory: Editor’s Pick
ഒടുവില്‍ എല്ലാം തുറന്നുപറഞ്ഞ് ഷംന, വയറുകണ്ട് സംശയം തോന്നിയ ഭര്‍ത്താവിനോടും ഷംന പറഞ്ഞത് ഗര്‍ഭിണിയാണെന്ന്, ഗര്‍ഭിണിയായി അഭിനയിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഒടുവില്‍ വെളിച്ചത്ത്!
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയെ കാണാതായ വാര്‍ത്ത കേരളത്തിലെ ആളുകളെ രണ്ടുദിവസത്തേക്ക് ഞെട്ടിച്ചിരുന്നു. ഒടുവില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് ഇവരെ കണ്ടെത്തിയപ്പോള്‍ ഞെട്ടല്‍ മറ്റൊരു തലത്തിലെത്തി. കാരണം, നിറവയറുമായി പോയ ഷംന മടങ്ങിയെത്തിയത് ദുരൂഹതകളുടെ ഒരുപിടി ഭാണ്ഡവുമായി. പോലീസും നാട്ടുകാരും കണ്ടെത്തിയശേഷം എല്ലാ കഥകളും ഷംന തുറന്നുപറഞ്ഞു. വിവാഹത്തിനുശേഷം ഷംനയുടെ ഗര്‍ഭം ഒരിക്കല്‍ അലസിയിരുന്നു. ഗര്‍ഭകാലത്തിന്റെ ആദ്യ സമയത്തായിരുന്നു അത്. പിന്നീട് വീട്ടുകാരും ബന്ധുക്കളും പലപ്പോഴും ഗര്‍ഭത്തെക്കുറിച്ച് ചോദിച്ചു തുടങ്ങി. ഇതിനിടെ ഒരുദിവസം ഷംന ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവ് ഷഫഫുദീനോടും വീട്ടുകാരോടും പറഞ്ഞു. ഇതിനിടെ പൂര്‍ണഗര്‍ഭിണിക്കുണ്ടാകേണ്ട നിറവയറൊന്നും ഭാര്യയ്ക്ക് കാണാത്തതില്‍ പല തവണ ഷറഫുദ്ദീന് സംശയം പ്രകടിപ്പിച്ചെങ്കിലും തനിക്ക് വയര്‍ കുറവാണെന്നായിരുന്നു ഷംനയുടെ ഭാഷ്യം. സംശയമൊഴിവാക്കാന്‍ പലതവണ ഷറഫുദ്ദീന്റെ കൈപിടിച്ച് വയറിന് മീതെ വച്ച് ശ്വാസോച്ഛ്വാസത്തിലൂടെ വയറനക്കി കുഞ്ഞനങ്ങുന്നത് കണ്ടോയെന്നും മറ്റും ഷംന ചോദിച്ചതോടെ ഷറഫുദ്ദീനും കഥ വിശ്വസിച്ചു.…
Read Moreസൗമ്യയെ കാണാനെത്തിയ യുവാവ് ആര് ? യുവാവിനെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് ലഭിച്ചത് വിലപ്പെട്ട വിവരങ്ങള്‍; ആന്തരികാവയവങ്ങളില്‍ പേസ്റ്റ് രൂപത്തിലുള്ള വസ്തു കാണപ്പെട്ടതായി റിപ്പോര്‍ട്ട്
നവാസ് മേത്തര്‍ തലശേരി: പിണറായിയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ മരിച്ച സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കളും അയല്‍വാസികളുമുള്‍പ്പെടെ 25 പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65 ), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര വയസ്), എന്നിവര്‍ മരിച്ച സംഭവത്തിലാണ് ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ ഘട്ടങ്ങളിലായി 25 പേരെ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്. മാതാപിതാക്കളും പേരക്കുട്ടികളുമുള്പ്പെടെ നാലുപേര്‍ മരിച്ച കുടുംബത്തില്‍ അവശേഷിക്കുന്ന ഏക അംഗമായ മകൾ സൗമ്യ (28) ഇപ്പോഴും തലശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതിനിടയില്‍ സൗമ്യയെ കാണാന്‍ ആശുപത്രിയിലെത്തി ബഹളം വെച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്നു വിലപ്പെട്ട ചില വിവരങ്ങള്‍…
Read Moreകലൂരില്‍ മെട്രോ റെയിലിന്റെ സമീപത്തെ മൂന്നു നില കെട്ടിടം ഭൂമിക്കടിയിലേക്ക് താണത് വന്‍ശബ്ദത്തോടെ, ഭയന്നു വിറച്ച് കലൂരുകാര്, മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കി, കൊച്ചി നഗരത്തിലെ കെട്ടിട്ടത്തിന് പറ്റിയത് നിര്‍മാണത്തിലെ അപാകതയോ?
എറണാകളും കലൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്കു താഴ്ന്ന സംഭവത്തിനു പിന്നില്‍ പൈലിംഗ് ജോലികളിലെ പിഴവെന്നു പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ഇന്നലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ്, പോലീസ് തുടങ്ങീ വിവിധ വകുപ്പുകളുടെ ആദ്യഘട്ട വിലയിരുത്തലാണിത്. പിഡബ്ളുഡി ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ വിദഗ്ധ പരിശോധനകള്‍ ഇന്നുണ്ടാകുമെന്നും ഇതിനുശേഷം മാത്രമേ വ്യക്തതയുണ്ടാകൂവെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, കെട്ടിടം ഇടിഞ്ഞുവീണതിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ അടിത്തറയും ഇളകി. മൂന്നു നിലകെട്ടിടത്തിന്റെ അടിത്തറയാണ് ഇളകിയതെന്നും ഇവിടെനിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായും ഈ കെട്ടിടം പ്രവര്‍ത്തിപ്പിക്കാന്‍ ഇനി അനുവദിക്കില്ലെന്നും ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി. തകര്‍ന്നുവീണ കെട്ടിടം നിര്‍മിക്കുന്നവര്‍ നേരത്തേ സമീപത്തെ കെട്ടിടവും വാങ്ങിയിരുന്നതായാണു വിവരമെന്നും ഇതില്‍ സ്ഥിരീകരണം നടത്തേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് ചെളി നിറഞ്ഞ മണ്ണ് കൂടുതലായതും അപകട തീവ്രത വര്‍ധിക്കാന്‍ കാരണമായതായി അധികൃതര്‍ സംശയിക്കുന്നു. മെട്രോ സര്‍വീസുകള്‍ക്ക് ഭീഷണിയാകില്ല അപകടം മെട്രോ സര്‍വീസുകള്‍ക്കു ഭീഷണിയാകില്ലെന്നു കെഎംആര്‍എല്‍…
Read Moreപുകമറയില്‍ ഇരുപത്തെട്ടുകാരി, കുടുംബത്തിലെ നാലു പേരും മരിച്ചപ്പോഴും ഇരുപത്തെട്ടുകാരി നയിച്ചത് നിഗൂഢജീവിതം, ഭര്‍ത്താവ് യുവതിയുമായി അകന്നതിനു പിന്നിലെന്ത്, പിണറായിലെ മരണവീട് നാട്ടുകാരെ വിറപ്പിക്കുന്നു…
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വദേശമായ കണ്ണൂര്‍ പിണറായിയില്‍നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ പടന്നക്കരയിലെ ‘ദുരൂഹതകളുടെ മരണവീട്ടില്‍’ എത്താം. കണ്ണൂരുകാരുടെ ചര്‍ച്ചാവിഷയമായ ഈ ഇടത്തരം വീടിനെ വാര്‍ത്തകേന്ദ്രമാക്കുന്നത് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന നാലു മരണങ്ങളാണ്. അഞ്ചു പേരായിരുന്നു ഈ വിട്ടിലെ താമസക്കാര്‍. വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന് (76), വിമല (68), ഇവരുടെ ഇരുപത്തെട്ടുകാരി മകള്‍, മകളുടെ മക്കളായ കീര്‍ത്തന (1), ഐശ്വര (9) എന്നിവര്‍. 2012 മുതല്‍ മരണം വിരുന്നിനെത്തുന്ന വീട്ടിലെ താമസക്കാരില്‍ 28കാരി ഒഴികെ ബാക്കിയാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എല്ലാവരും മരിച്ചതിന് ഒരേ കാരണം, കടുത്ത ഛര്‍ദി. ആദ്യ മരണം 2012ല്‍. ഒരു വയസുകാരി കീര്‍ത്തനയായിരുന്നു ആദ്യ ഇര. ഈ വര്‍ഷം ജനുവരിയില്‍ നാലാംക്ലാസുകാരി ഐശ്വര്യ മരിച്ചതോടെയാണ് കാര്യങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ ദുരൂഹമാകുന്നത്. തൊട്ടുപിന്നാലെ പ്രായമായ രണ്ടുപേര്‍, കുഞ്ഞിക്കണ്ണനും വിമലയും മരിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിനും ഏപ്രില്‍…
Read Moreപൂര്‍ണ ഗര്‍ഭിണിയായ ഷംന ആശുപത്രിയില്‍ നിന്ന് പോയത് എങ്ങോട്ട്, ഉത്തരം കിട്ടാതെ ആ ഫോണ്‍കോള്‍, ഞാന്‍ സേഫ് ആണ് പേടിക്കേണ്ടതില്ലെന്ന് ഷംന പറഞ്ഞത് ആരോട്? അടിമുടി ദുരൂഹതയുമായി വര്‍ക്കലയിലെ കാണാതാകല്‍
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. കിളിമാനൂര്‍ സ്വദേശി ഷംനയെയാണു കഴിഞ്ഞദിവസം കാണാതായത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ആശുപത്രിയില്‍ പരിശോധനയ്ക്കായി പ്രവേശിച്ചതാണ് ഷംന. തുടര്‍ന്ന് ഇവരെ കാണാതാവുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വര്‍ക്കല സ്വദേശി അന്‍ഷാദിന്റെ ഭാര്യയാണ് ഷംന. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണത്തില്‍ ഷംന തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്കും തമിഴ്നാട്ടിലേക്കുമൊക്കെ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അതിനിടെ യുവതി ഒരു സ്ത്രീയുടെ ഫോണിലേക്ക് വിളിച്ചതായും സൈബര്‍ സെല്ലിനു വിവരം ലഭിച്ചിട്ടുണ്ട്. ഷംന തിരുവനന്തപുരത്തു നിന്നും ചെന്നൈ മെയിലില്‍ കയറിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് എത്തിയപ്പോള്‍ ഷംനയെ കണ്ടതായി ടിടിഇയും പോലീസിനെ അറിയിച്ചു. ആലപ്പുഴയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഇറങ്ങിയതായും ടിടിഇയുടെ മൊഴിയില്‍ പറയുന്നു. ഇതോടെ തിരച്ചില്‍ ആലപ്പുഴയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ടിടിഇയുടെ…
Read Moreബിജെപിക്കെന്തിന് സമൂഹമാധ്യമങ്ങള്‍? ബിജെപിക്ക് വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍ വാട്സ്ആപ്പും ഫേസ്ബുക്കും വേണ്ട പ്രധാനമന്ത്രി മോദി മാത്രം മതി; മോദിയെ പരിഹസിച്ച് നടി ദിവ്യ സ്പന്ദന
ന്യൂഡൽഹി: ബിജെപിക്ക് വ്യാജവാർത്തകൾ സൃഷ്ടിക്കാൻ എന്തിനാണ് സമൂഹമാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതി. അദ്ദേഹം വ്യാജവാർത്തകൾ പ്രചരിപ്പിച്ചുകൊള്ളുമെന്ന് പരിഹസിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. കർണാടക തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ഏറ്റവും വെല്ലുവിളിയാവുക വ്യാജവാർത്തകളും പ്രചാരണങ്ങളുമാണെന്ന് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്ന മുൻ എംപി കൂടിയായ ദിവ്യ സ്പന്ദന പറഞ്ഞു. ഡോണൾഡ് ട്രംപിനെയും നരേന്ദ്ര മോദിയെയും പോലുള്ള തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കൾ എങ്ങനെയാണ് വ്യാജ വാർത്തകൾ പടച്ചുവിടുന്നതെന്ന് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപി സകല തെരഞ്ഞെടുപ്പുകളിലും ഇത്തരം വ്യാജ വാർത്തകൾക്ക് അച്ച് നിരത്താറുണ്ട്. ഒടുവിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ നരേന്ദ്ര മോദി പടച്ചുവിട്ട വ്യാജ പ്രചാരണം എല്ലാവർക്കുമറിയാമെന്നും ദിവ്യ പറഞ്ഞു. നവമാധ്യമങ്ങളിലെ ബിജെപിയുടെ സ്വാധീനത്തെ മറികടക്കാൻ എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനാണ് മോദിക്കെതിരെ ഗുരുതര…
Read Moreഇളയദളപതി വിജയും രാഷ്ട്രീയത്തിലേക്ക്, കമലിനും രജനിക്കും പിന്നാലെ വിജയ് എപ്പോഴെത്തുമെന്ന കാര്യത്തില്‍ വെളിപ്പെടുത്തലുമായി പിതാവ്, തമിഴ്നാട്ടില്‍ സിനിമാ രാഷ്ട്രീയക്കാരുടെ എണ്ണം കൂടുന്നു
തമിഴ്നാട്ടില്‍ സിനിമക്കാരെല്ലാം കൂട്ടത്തോടെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണോ? സംശയിക്കേണ്ടിയിരിക്കുന്നു. രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ നടന് വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പിതാവ് എസ്.എ ചന്ദ്രശേഖര്‍. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് സംവിധായകന് കൂടിയാ ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞത്. ഉചിത സമയത്ത് രാഷ്ട്രിയത്തിലേക്ക് വരുമെന്നും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പറ്റിയ സമയമല്ലെന്നും അദ്ദഹം പറഞ്ഞു. രജനീകാന്തും, കമലഹാസനും രാഷ്ട്രയിത്തിലേക്ക് ഇറങ്ങി. അവര്‍ക്കൊപ്പം ഇപ്പോള്‍ വിജയ് കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴക രാഷ്ട്രീയം താരങ്ങളെക്കൊണ്ട് നിറയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൂന്നു വര്‍ഷത്തിനു ശേഷം വിജയ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കുമെന്നും സാമൂഹികകാര്യങ്ങളില്‍ ഇടപെടാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാറ്റങ്ങള്‍ കൊണ്ടുവരുന്നവരെയാണ് നമുക്കാവശ്യം. കമല്‍ഹാസനും രജനീകാന്തും ഒറ്റക്കെട്ടായി രംഗത്തിറങ്ങി മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. അടുത്ത 15 വര്‍ഷത്തേക്ക് തമിഴകഭരണം നടത്താനാവും. എന്നാല്‍,…
Read Moreവ്യാജ ഹര്‍ത്താല്‍! പണിമുടക്കാന്‍ ഭീഷണിപ്പെടുത്തിയത് പണിയായി; കസ്റ്റഡിയില്‍ എടുത്തവരുടെ തീവ്രാദബന്ധം അന്വേഷിക്കുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: സോഷ്യല്‍ മീഡിയവഴി വ്യാജ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് അക്രമം അഴിച്ചുവിട്ടവരെ പിടിക്കാന്‍ പോലീസ്.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ ഉറവിടവും അത് ഷെയര്‍ ചെയ്തവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹര്‍ത്താല്‍ മറവില്‍ വ്യാപകഅക്രമം അഴിച്ചുവിടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ചില മുസ്ലിം തീവ്രവാദസംഘടനകളാണ് ഹര്‍ത്താലിന് പിന്തുണയുമായി രംഗത്തെത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. പലയിടത്തും ഭീഷണിയുടെ സ്വരമായിരുന്നു ഹര്ത്താല്അനുകൂലികള്ക്ക്. അക്രമം നടന്ന പ്രദേശങ്ങളില്‍ സിസിടിവി കാമറകള്‍ പരിശോധിച്ച് ഇവര്‍ക്കെതിരേ നടപടിയെടുക്കാനും ഇവര്‍ എതു സംഘടനയില്‍പ്പെട്ടവരാണെന്ന കാര്യം പരിശോധിക്കാനും ഇന്റലിജന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. ആര്‍ക്കും ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് നാട്ടില്‍ അക്രമം നടത്താമെന്ന സ്ഥിതിവിശേഷം പോലീസിനും നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന അവസ്ഥയില്‍ പോലും തങ്ങളെ കസ്റ്റഡിയില്‍ എടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍…
Read Moreഅമേരിക്കന്‍ സഖ്യകക്ഷികള്‍ വ്യോമാക്രമണം നടത്തിയത് റഷ്യയെ അറിയിച്ച്, ജനവാസ മേഖലകളെ ഒഴിവാക്കി അയച്ചത് 110 മിസൈലുകള്‍, അമേരിക്കന്‍ ആക്രമണം പെട്ടെന്ന് തീര്‍ന്നതിന് കാരണം ഇതൊക്കെ
പരിമിതലക്ഷ്യത്തോടെയുള്ള ആക്രമണം. അതാണ് അമേരിക്ക സിറിയയില്‍ നടത്തിയത്. ഒരു വലിയ യുദ്ധത്തിനു തുടക്കമിടാനുള്ള ഉദ്ദേശ്യമൊന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ റഷ്യയുടെയും ഇറാന്റെയും ആള്‍ക്കാരോ സ്ഥാപനങ്ങളോ ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കിയായിരുന്നു മിസൈല്‍ അയച്ചത്. റഷ്യക്കു മുന്നറിയിപ്പും നല്‍കിയിരുന്നു. എവിടെ ആക്രമിക്കും എന്നു പറയാതെ മിസൈല്‍ കടന്നുപോകുന്ന വ്യോമ ഇടനാഴിയെപ്പറ്റിയും വിവരം മുന്‍പേ നല്കി. വേഗം തീര്‍ക്കണം ജോര്‍ജ് ബുഷിനെപ്പോലെ കരയുദ്ധമോ നീണ്ട യുദ്ധമോ ട്രംപിന്റെ അജന്‍ഡയിലില്ല. ഏറ്റവും വേഗം യുഎസ് സേനാദൗത്യം തീര്‍ത്തു മടങ്ങണമെന്നാണ് ആഗ്രഹം. അതിനാല്‍ നിശ്ചിത ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു ഇന്നലത്തേത്. രാസായുധപ്രയോഗത്തില്‍ നിന്ന് അസദ് പിന്മാറുക എന്നതുതന്നെ മുഖ്യലക്ഷ്യം. തുടര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. അസദ് വീണ്ടും രാസായുധം പ്രയോഗിച്ചാല്‍ ഈ നിലപാടു മാറും. അന്നത്തേതിലും വലുത് കഴിഞ്ഞ വര്‍ഷം ഷൈരാത് വ്യോമതാവളത്തില്‍ യുഎസ് നടത്തിയതിനേക്കാള്‍ വളരെ വലുതായിരുന്നു ആക്രമണം.…
Read More