വടകര ക​സ്റ്റ​ഡി​ മരണം; ര​ണ്ടു​ പോലീ​സു​കാരെ അ​റ​സ്റ്റ് ചെയ്ത് വിട്ടയച്ചു; ക്രൈംബ്രാഞ്ച് അങ്ങനെ ചെയ്തതിന്‍റെ കാരണം അറിഞ്ഞാൽ…


കോ​ഴി​ക്കോ​ട്: വ​ട​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ എ​സ്‌​ഐ അ​ട​ക്കം ര​ണ്ടു​ പേ​ാ ലീ​സു​കാ​ര്‍ അ​റ​സ്റ്റി​ല്‍.

വ​ട​ക​ര സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ നി​ജീ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ്ര​തീ​ഷ് എ​ന്നി​വ​രെ​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത്. ഇ​വ​ര്‍​ക്ക് മു​ന്‍​കു​ര്‍ ജാ​മ്യം ല​ഭി​ച്ചി​രു​ന്ന​തി​നാ​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യയ്​ക്കു​ക​യാ​യി​രു​ന്നു.​

ജാ​മ്യം ല​ഭി​ച്ച് ര​ണ്ടു ദി​വ​സം പി​ന്നി​ട്ട​പ്പോൾ
അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​ര്‍ അ​ട​ക്കം നാ​ലു​പേ​രെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.​വ​ട​ക​ര താ​ഴെ​കോ​ലോ​ത്ത് പൊ​ന്‍​മേ​രി പ​റ​മ്പി​ല്‍ സ​ജീ​വ​ന്‍ (42) ആ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ചി​രു​ന്ന​ത്.

എ​എ​സ്‌​ഐ അ​രു​ണ്‍ കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഗി​രി​ഷ് എ​ന്നി​വ​രാ​ണ് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ മ​റ്റു ര​ണ്ടു​പേ​ര്‍. പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​തു പോ​ലീ​സും പ്ര​തി​ക​ളും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​വ​ര്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച് ര​ണ്ടു ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് അ​റ​സ്റ്റ്.

കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി എ​സ്.​കൃ​ഷ്ണ​കു​മാ​ര്‍ ആ​ണ് ഇ​വ​ര്‍​ക്ക് മു​ന്‍​കു​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ​ജീ​വ​ന്‍ രോ​ഗി​യാ​യി​രു​ന്നു​വെ​ന്ന വി​വ​രം പോ​ലീ​സി​ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ലായ് 22നാ​ണ് ക​ല്ലേ​രി സ​ജീ​വ​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച​ത്.

ചികിത്സ കിട്ടിയില്ലെന്ന്
പോ​ലീ​സ് മ​ര്‍​ദി​ച്ചെ​ന്നും നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട സ​ജീ​വ​നെ ചി​കി​ത്സയ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി​ല്ലെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി.​

സ​ജീ​വ​നും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്ന​ത്.

എ​ന്നാ​ല്‍ മ​ദ്യ​പി​ച്ചെ​ന്ന പേ​രി​ല്‍ സ​ജീ​വ​നെ എ​സ്‌​ഐ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. സ്റ്റേ​ഷ​ന് മു​ന്നി​ല്‍ കു​ഴ​ഞ്ഞു വീ​ണ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ​നും സു​ഹൃ​ത്തു​ക്ക​ളും മ​റ്റേ വാ​ഹ​ന​ത്തി​ലു​ള്ള​വ​രു​മാ​യി ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്. എ​സ്.​ഐ നി​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലി​സ് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട സ​ജീ​വ​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഗ്യാ​സി​ന്‍റെ പ്ര​ശ്‌​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ് സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു വീ​ണ ഇ​യാ​ളെ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആം​ബു​ല​ന്‍​സ് എ​ത്തി​ച്ച് വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment