ബിജെപിക്കെന്തിന് സമൂഹമാധ്യമങ്ങള്‍? ബിജെപിക്ക് വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍ വാട്‌സ്ആപ്പും ഫേസ്ബുക്കും വേണ്ട പ്രധാനമന്ത്രി മോദി മാത്രം മതി; മോദിയെ പരിഹസിച്ച് നടി ദിവ്യ സ്പന്ദന

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്ക് വ്യാ​ജ​വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കാ​ൻ എ​ന്തി​നാ​ണ് സമൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ത്രം മ​തി. അ​ദ്ദേ​ഹം വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചു​കൊ​ള്ളു​മെ​ന്ന് പ​രി​ഹ​സി​ച്ച് ന​ടി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ദി​വ്യ സ്പ​ന്ദ​ന. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു ഏ​റ്റ​വും വെ​ല്ലു​വി​ളി​യാ​വു​ക വ്യാ​ജ​വാ​ർ​ത്ത​ക​ളും പ്ര​ച​ാര​ണ​ങ്ങ​ളു​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മു​ൻ എം​പി കൂ​ടി​യാ​യ ദി​വ്യ സ്പ​ന്ദ​ന പ​റ​ഞ്ഞു.

ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും ന​രേ​ന്ദ്ര മോ​ദി​യെ​യും പോ​ലു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ എ​ങ്ങ​നെ​യാ​ണ് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ​ട​ച്ചു​വി​ടു​ന്ന​തെ​ന്ന് ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. ഇ​ത്ത​രം വ്യാ​ജ പ്ര​ച​ാര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​ത്.

ബി​ജെ​പി സ​ക​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്ക് അ​ച്ച് നി​ര​ത്താ​റു​ണ്ട്. ഒ​ടു​വി​ൽ ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​തി​രെ ന​രേ​ന്ദ്ര മോ​ദി പ​ട​ച്ചു​വി​ട്ട വ്യാ​ജ പ്ര​ച​ാര​ണം എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​മെ​ന്നും ദി​വ്യ പ​റ​ഞ്ഞു.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ ബി​ജെ​പി​യു​ടെ സ്വാ​ധീ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ എ​ന്തു ചെ​യ്യാ​നാ​കു​മെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് മോ​ദി​ക്കെ​തി​രെ ഗു​രു​ത​ര പ​രാ​മ​ർ​ശം ദി​വ്യ ന​ട​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ വ്യാ​ജ വാ​ർ​ത്ത​ക​ൾ പ​ര​ത്തു​ന്പോ​ൾ എ​ന്ത് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു ദി​വ്യ​യു​ടെ മ​റു​പ​ടി. ഇ​ത് ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഓ​ർ​മ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, നി​ങ്ങ​ൾ എ​ന്താ​ണ് അ​ർ​ഥ​മാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു ദി​വ്യ​യു​ടെ മ​റു​ചോ​ദ്യം.

പാ​ക്കി​സ്ഥാ​നു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ന്ധി​യി​ലേ​ർ​പ്പെ​ട്ട​താ​യി ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ന​രേ​ന്ദ്ര മോ​ദി പ്ര​ച​രി​പ്പി​ച്ചി​ല്ലേ അ​താ​ണ് പ​റ​ഞ്ഞ​ത്, ബി​ജെ​പി​ക്ക് നു​ണ​യും വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കാ​ൻ വാ​ട്സ്ആ​പ് ട്വി​റ്റ​റും പോ​ലു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല. അ​തി​ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ത​ന്നെ ധാ​രാ​ളം. ഒ​ര​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത പ​ല​തും മോ​ദി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ദി​വ്യ പ​റ​ഞ്ഞു.

Related posts