അറസ്റ്റിനു പിന്നില്‍ കലിപ്പ്! കസ്റ്റഡിയിലെടുക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് ശ്രീജിത്തുമായി പോലീസിന്റെ വാക്കുതര്‍ക്കം; പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നാട്ടുകാര്‍ രംഗത്ത്

കൊ​ച്ചി/​വ​രാ​പ്പു​ഴ: വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ദേ​വ​സ്വം​പാ​ടം ക​വ​ല​യി​ൽ​വ​ച്ച് ശ്രീ​ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു സം​ഘം യു​വാ​ക്ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടെ​ന്നും ഇ​തി​നു മണിക്കൂറുകൾക്കു ശേഷമാണ് ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ പനക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണു യു​വാ​ക്ക​ളു​ടെ സം​ഘം വൈകുന്നേരം സ്ഥ​ല​ത്ത് ഒ​ത്തു​ച്ചേ​ർ​ന്ന​ത്. ഈ ​സ​മ​യം, വീ​ടാ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ൽ മ​നം​നൊ​ന്ത് ദേ​വ​സ്വം​പാ​ടം കു​ള​ന്പു​ക​ണ്ട​ത്തി​ൽ വാ​സു​ദേ​വ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ത്തേ​ടി മ​ഫ്തി​യി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സ് സം​ഘ​വു​മാ​യി യു​വാ​ക്ക​ൾ ചെ​റി​യ രീ​തി​യി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്നു ശ്രീ​ജി​ത്ത് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തു ന​ട​ന്നു മണിക്കുറുകൾക്കു ശേ​ഷ​മാ​ണു പത്തോടെ പോ​ലീ​സ് സം​ഘം വീ​ട്ടി​ലെ​ത്തി ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ക​സ്റ്റ​ഡി…

Read More

എല്ലാ തെളിവുകളും പുറത്തുവിട്ട് ശ്രീ റെഡി, സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ച നടന്റെ സഹോദരനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്, നടുക്കത്തില്‍ സിനിമലോകം, ഇനിയും പുറത്തുവരാനുണ്ടെന്ന് സൂചന

തെലുങ്ക് സിനിമലോകത്ത് നടി ശ്രീ റെഡ്ഡി തുറന്നുവിട്ട ഭൂതം ആളിക്കത്തുന്നു. തന്നെ പലരും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം അവര്‍ വെളിപ്പെടുത്തിയിരുന്നു. തെളിവുകളും പുറത്തുവിടുമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇന്ന് സീനിയര്‍ പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനും നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. നടിയും അഭിറാമും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തന്നെ തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് ശ്രീ പറയുന്നത്. സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് അഭിറാം തന്നെ പീഡിപ്പിച്ചതെന്നാണ് ശ്രീറെഡ്ഡി ഉന്നയിക്കുന്ന ആരോപണം. തെലുങ്ക് സിനിമയിലെ താരങ്ങളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ അംഗത്വം നല്‍കാതെ അവഗണിച്ചതിന് പിന്നാലെയാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ ഒന്നൊന്നായി നടി പുറത്തുവിട്ടത്. തെലുങ്ക് സിനിമാ മേഖലയിലെ അതിശക്ത കുടുംബമാണ് ദഗ്ഗുബട്ടി. അയാള്‍ എന്നെ ഇടയ്ക്ക് സ്റ്റുഡിയോയില്‍ കൊണ്ടുപോകാറുണ്ട്. അവിടെ…

Read More

അമ്മ പിടിക്കാന്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ യുവമുന്നണി, യുവതാരങ്ങളെ ഒതുക്കാന്‍ സിദ്ധിഖിനെ മുന്നില്‍ നിര്‍ത്തി ദിലീപ് പക്ഷം, വനിതാ കൂട്ടായ്മയുടെ പിന്തുണ യുവാക്കള്‍ക്ക്, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ താരസഘടനയില്‍ ചേരിതിരിവ് രൂക്ഷം

മലയാളത്തിലെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജൂണില്‍ സംഘടന തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനുമുമ്പ് അധികാരം പിടിക്കാന്‍ അഭിനേതാക്കളിലെ വിവിധ ചേരികള്‍ രംഗത്തെത്തിയതാണ് അമ്മയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നത്. 14 വര്‍ഷം സംഘടനയെ നയിച്ചെന്നും ഇനി വയ്യെന്നും പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നസെന്റ് മാറുന്നതോടെ സംഘടന പിടിക്കുകയെന്നത് സൂപ്പര്‍ താരങ്ങളുടെ നേതൃത്വത്തിലുള്ള ചേരികള്‍ക്ക് അഭിമാന വിഷയമായി മാറി. നിലവില്‍ മൂന്നു ചേരികളാണ് അമ്മയിലുള്ളത്. നിലവിലെ ഭരണസമിതിയോടും ഇന്നസെന്റിനോടും താല്പര്യമില്ലാത്ത യുവതാരങ്ങളുടെ പക്ഷമാണ് അതിലൊന്ന്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാര്‍വതി തുടങ്ങിയവര്‍ ഈ പക്ഷത്താണ്. ടൊവീനോ അടക്കം പല യുവതാരങ്ങളും പൃഥ്വി പക്ഷത്തെ നിശബ്ദ പിന്തുണക്കാരാണ്. പഴയ പല താരങ്ങളും മനസുകൊണ്ട് ഇവര്‍ക്കൊപ്പമാണ്. പക്ഷേ ആരും പരസ്യമായി പറയുന്നില്ലെന്ന് മാത്രം. നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ളതാണ് രണ്ടാമത്തെ ചേരി. സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ദിലീപ് ചേരിക്കൊപ്പമാണ്. ഇന്നസെന്റിന്റെ…

Read More

പഴകിയ ചോക്ലേറ്റുകള്‍, ബിസ്‌കറ്റ്, കിറ്റ്കാറ്റ് എന്നിവ ശേഖരിച്ച് പുതിയ പായ്ക്കറ്റില്‍ വില്ക്കുന്ന സംഘം സജീവം, നെട്ടൂരിലെ കാര്‍വാര്‍ എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കാലാവധി കഴിഞ്ഞതും പഴകിയതുമായ മിഠായികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയ നെട്ടൂരിലെ കാര്‍വാര്‍ അലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. വിവിധ കമ്പനികളുടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണക്കാരായ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണില്‍നിന്നു പഴകിയ സാധനങ്ങള്‍ കണ്ടെത്തി. മാള്‍ട്ടോ വിറ്റ, ചോക്ലേറ്റുകള്‍, കേക്കുകള്‍, ബിസ്‌ക്കറ്റുകള്‍, കിറ്റ് കാറ്റ്, പാല്‍പ്പൊടി, അരിപ്പൊടി, ആട്ട എന്നിവ ഇവയില്‍പ്പെടുന്നു. ഇതിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ കെ.ബി. ഷിബുവിന്റെ നേതൃത്വത്തില്‍ രാവിലെ 11ന് ആരംഭിച്ച പരിശോധന ഉച്ചവരെ തുടര്‍ന്നു. സ്ഥാപനത്തില്‍നിന്നു വിതരണം ചെയ്തിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്താനും പരിശോധിച്ച് നടപടി സ്വീകരിക്കാനും സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവായിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കുന്നതിനാല്‍ സ്ഥാപനത്തിന് ഇനി തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അസി. കമ്മീഷണര്‍ പറഞ്ഞു. സ്ഥാപനത്തില്‍ പഴകിയ ഭക്ഷ്യോത്പന്നങ്ങള്‍ പുതിയ…

Read More

റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ ട്വിസ്റ്റ്, മുഖ്യപ്രതി അലിഭായ് പോലീസിന്റെ പിടിയില്‍, വിദേശത്തേക്കു രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പോലീസിന്റെ നാടകീയ അറസ്റ്റ്

റേഡിയോ ജോക്കിയെ കൊല്ലപ്പെട്ടുത്തിയ കേസില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന അലിഭായ് പോലീസ് കസ്റ്റഡിയില്‍. അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നുമാണ് പോലീസ് പിടികൂടിയത്. ഖത്തറില്‍ നിന്നാണ് അലിഭായി തിരുവനന്തപുരത്ത് എത്തിയത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാള്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. അലിഭായിയുടെ വീസ റദ്ദാക്കാന്‍ ഖത്തറിലെ സ്‌പോണ്‍സറോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ കേരളത്തില്‍ തിരിച്ചെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ പോലീസ് അസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂര്‍ ജംഗ്ഷനു സമീപത്തുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. രാജേഷിന്റെ വിദേശത്തുള്ള വനിതാ സുഹൃത്തിന്റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതിനു പിന്നിലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ ആണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.…

Read More

അമ്മയുടെ കൊലപാതകത്തില്‍ പലതും മറച്ച് അശ്വതി, നുണപരിശോധനയ്ക്കില്ലെന്ന് മകള്‍, വീപ്പയ്ക്കുള്ളിലെ കൊലപാതകത്തില്‍ നാടീയത തുടരുന്നു, രണ്ടുംകല്പിച്ച് പോലീസ്

കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്നു ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധനയ്ക്കു തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു തലവേദനയായത്. പോലീസിനോട് ആദ്യം നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് പറഞ്ഞ അശ്വതി കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകന്‍ മുഖേന നിലപാട് മാറ്റുകയായിരുന്നു. മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അശ്വതിയുടെ കാമുകന്‍ സജിത്തിലേക്ക് എത്താനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്. ശകുന്തളയുടെ മൃതദേഹം ലഭിച്ചതിന്റെ അടുത്ത ദിവസം സജിത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിലപാടാണ് പോലീസിനുള്ളത്. അശ്വതി നുണ പരിശോധനയ്ക്കു വിധേയയാക്കി ദൂരൂഹതകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് കരുതിയത്. പ്രശ്നത്തില്‍ വീണ്ടും ആലോചിച്ച ശേഷം നിലപാട് അറിയിക്കാന്‍ കോടതി അശ്വതിയുടെ അഭിഭാഷകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അശ്വതിയുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതോടെയാണ് നുണ പരിശോധനയുടെ…

Read More

ഏറെ വേദനിപ്പിച്ചത് ചില സ്ത്രീകളുടെ നിലപാട്, ഞാനല്ല എനിക്കു മുമ്പേ പലരും അതു ചെയ്തിട്ടുണ്ട്, മനപ്പൂര്‍വ്വം ഒഴിവാക്കിയാല്‍ ഞാന്‍ സ്വന്തമായി സിനിമയെടുക്കും, പാര്‍വതി തുറന്നു പറയുന്നു

മലയാള സിനിമയിലെ ഒറ്റയാനെന്നാണ് നടി പാര്‍വതിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ അടുത്തകാലത്തുണ്ടായ വിവാദങ്ങളെപ്പറ്റി പാര്‍വതി മനസുതുറക്കുകയാണ്. ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ് മൈ വേള്‍ഡ് എന്ന ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ‘ഞാനല്ല ആദ്യമായിട്ട് ആ സിനിമയെ വിമര്‍ശിച്ചത്. എനിക്ക് മുന്‍പും ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. അന്ന് എനിക്കു നേരെ ഉയര്‍ന്ന ആക്രമണങ്ങളേക്കാള്‍ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം സംശയം തോന്നി എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ഞാന്‍ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ ഈ പ്രശ്നത്തിനു ശേഷം എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതു കൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സിനിമയില്‍…

Read More

ഞാന്‍ നട്ട മരത്തൈ ആ പോലീസുകാര്‍ കത്തിച്ചുകളഞ്ഞു, മുഖ്യമന്ത്രി നീതി നല്കണം, വിചിത്ര ആവശ്യവുമായി മരത്തില്‍ക്കയറി ഭീഷണി മുഴക്കിയ യുവതി തലസ്ഥാനത്തെ വട്ടംകറക്കിയത് ഇങ്ങനെ

തനിക്കെതിരേ പോലീസ് കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ചും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മരത്തില്‍ക്കയറി ഭീഷണി മുഴക്കിയ യുവതിയെ ഫയര്‍ഫോഴ്‌സ് എത്തി താഴെയിറക്കി. കണ്ണൂര്‍ പെരുമണ്‍ സ്വദേശിനി വീണാമണി (36) യാണ് കൂറ്റന്‍ ആല്‍മരത്തില്‍ക്കയറി ഭീഷണി മുഴക്കിയത്. ഇന്നു രാവിലെ 6.15നായിരുന്നു സംഭവം. എറണാകുളത്ത് താമസിച്ചുവരുന്ന വീണാമണി ഇന്നു രാവിലെയാണ് ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂര്‍ ഇരിക്കൂര്‍ സ്റ്റേഷനില്‍ കഴിഞ്ഞ 2014ല്‍ വീണാമണിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രകൃതിസ്‌നേഹിയും വൃക്ഷസ്‌നേഹിയുമായ വീണാമണി കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇരിക്കൂര്‍ സ്റ്റേഷന്‍ വളപ്പില്‍ ഇവര്‍ നട്ട മരം അന്നത്തെ എസ്.ഐയും സംഘവും കത്തിക്കാന്‍ ശ്രമിച്ചുവെന്നും പ്രതികരിച്ച തനിക്കെതിരേ പോലീസ് കേസെടുത്തുവെന്നുമാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് വീണാമണിയെ അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. കേസ് ഇപ്പോള്‍ കണ്ണൂരില്‍ കോടതിയുടെ പരിഗണനയിലാണ്. പോലീസിന്റെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയെന്നുപറഞ്ഞാണ് ഇവര്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റുചെയ്ത്…

Read More

ഞാനും രാജേഷും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു, ഞങ്ങള്‍ തമ്മില്‍ വഴിവിട്ട ബന്ധം ഇല്ലായിരുന്നു, പക്ഷേ ഒന്നിച്ച് ജീവിക്കാന്‍ കൊതിച്ചിരുന്നു, വെളിപ്പെടുത്തലുമായി റേഡിയോ ജോക്കിയുടെ കാമുകി രംഗത്ത്

തിരുവനന്തപുരത്ത് റേഡിയോ ജോക്കി രാജേഷിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ തുറന്നു പറച്ചിലുമായി ഇയാളുടെ കാമുകി. ഖത്തറിലെ വിദേശമലയാളിയുടെ ഭാര്യയായിരുന്ന നൃത്താധ്യാപികയാണ് ഒരു എഫ്എം റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറച്ചില്‍ നടത്തിയത്. പല തവണ രാജേഷിനെ ഞാന്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഭര്‍ത്താവും അച്ഛനും അമ്മയും കയ്യൊഴിഞ്ഞ തനിക്ക് രാജേഷ് ഒരു പ്രതീക്ഷ തന്നെയായിരുന്നു. എന്നെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ വഴിവിട്ട ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും 38കാരിയായ യുവതി പറഞ്ഞു. തന്റെ മുന്‍ ഭര്‍ത്താവിന് പങ്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും യുവതി പറഞ്ഞു. ഈ റേഡിയോ അഭിമുഖത്തിന്റെ ഓഡിയോ കേരള പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിന്റെ സൂത്രധാരന്‍ അലിഭായിക്ക് താനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ആരോപണം തള്ളി നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവ് സത്താറും രംഗത്തെത്തിയിരുന്നു. നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധം രാജേഷിന്റെ കുടുംബാംഗങ്ങള്‍ക്ക്…

Read More

അശ്ളീലകഥകള്‍ വായിച്ച് ഹരം കയറിയപ്പോള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യാന്‍ തുടങ്ങി; ബിബീഷ് മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ ഒറിജിനലിനെ വെല്ലുന്നത്

വിവാഹവീട്ടില്‍ നിന്നും പകര്‍ത്തുന്ന ദൃശ്യങ്ങളിലെ സുന്ദരികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമായി പ്രചരിപ്പിച്ച കേസില്‍ പ്രതി ബിബീഷ് ഈ വിദ്യയിലേക്ക് കടന്നത് അശ്ളീല കഥകള്‍ വായിച്ചു രസിച്ച് ഹരം കയറി. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ബിബീഷ് നഗ്‌നചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നതെന്നും എഡിറ്റിംഗില്‍ അസാധാരണ മികവുള്ളയാളായിരുന്നു ബിബീഷെന്നുമാണ് പോലീസ് പറയുന്നത്. നിര്‍മ്മിച്ചെടുത്ത നഗ്‌ന ചിത്രങ്ങളില്‍ ഒന്ന് നേരത്തേ ഫേസ്ബുക്ക് വഴി ഒരു സുഹൃത്തിന് അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് ഇതില്‍ പരാതി ഉണ്ടായെങ്കിലൂം സ്്റ്റുഡിയോ ഉടമ ചെറുകോട്ട് മീത്തല്‍ ദിനേശനും സഹോദരന്‍ സതീശനും ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. ബിബിഷിന്റെ മോര്‍ഫിംഗിന് സ്റ്റുഡിയോ ഉടമയുടെ പിന്തുണയും ഉണ്ടായിരുന്നത്രേ. എന്നാല്‍ പുതിയ സ്റ്റുഡിയോ തുടങ്ങാന്‍ ബിബിഷ് തീരുമാനിച്ചു. ഇതിനായി വടകരയിലെ സദയം സ്റ്റുഡിയോയിലെ ജോലി ിബീഷ് നിര്‍ത്തുകയും ചെയ്തു. പുതിയ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നതിനിടയിലാണ് സതീഷ് താന്‍ സിഡിയിലാക്കി സൂക്ഷിച്ചിരുന്ന ബിബീഷ്…

Read More