എല്ലാ തെളിവുകളും പുറത്തുവിട്ട് ശ്രീ റെഡി, സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ച നടന്റെ സഹോദരനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്, നടുക്കത്തില്‍ സിനിമലോകം, ഇനിയും പുറത്തുവരാനുണ്ടെന്ന് സൂചന

തെലുങ്ക് സിനിമലോകത്ത് നടി ശ്രീ റെഡ്ഡി തുറന്നുവിട്ട ഭൂതം ആളിക്കത്തുന്നു. തന്നെ പലരും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം അവര്‍ വെളിപ്പെടുത്തിയിരുന്നു. തെളിവുകളും പുറത്തുവിടുമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇന്ന് സീനിയര്‍ പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനും നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി.

നടിയും അഭിറാമും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തന്നെ തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് ശ്രീ പറയുന്നത്. സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് അഭിറാം തന്നെ പീഡിപ്പിച്ചതെന്നാണ് ശ്രീറെഡ്ഡി ഉന്നയിക്കുന്ന ആരോപണം. തെലുങ്ക് സിനിമയിലെ താരങ്ങളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ അംഗത്വം നല്‍കാതെ അവഗണിച്ചതിന് പിന്നാലെയാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ ഒന്നൊന്നായി നടി പുറത്തുവിട്ടത്.

തെലുങ്ക് സിനിമാ മേഖലയിലെ അതിശക്ത കുടുംബമാണ് ദഗ്ഗുബട്ടി. അയാള്‍ എന്നെ ഇടയ്ക്ക് സ്റ്റുഡിയോയില്‍ കൊണ്ടുപോകാറുണ്ട്. അവിടെ വച്ച് ശാരീരികമായി എന്നെ ഉപയോഗിക്കാറുമുണ്ട്. വലിയ സംവിധായകര്‍, നിര്‍മാതാക്കള്‍, നടന്‍മാര്‍ ഇവരൊക്കെ സ്റ്റുഡിയോകള്‍ വ്യഭിചാരശാലയായാണ് ഉപയോഗിക്കുന്നതെന്നും ശ്രീ റെഡ്ഡി ആരോപിച്ചു. ഞാന്‍ ഒരു ഇരയാണ്.

പ്രമുഖനായ ഒരു നിര്‍മാതാവിന്റെ മകന്‍ എന്നെ സ്റ്റുഡിയോയില്‍ വച്ച് ശാരീരികമായി ഉപയോഗിച്ചു. സ്റ്റുഡിയോ സര്‍ക്കാരിന്റേതാണ്. അവര്‍ അത് ആ മനുഷ്യന് ചുമതലയേല്പിച്ചിരിക്കുകയാണ്. ഞാന്‍ സമയമാകുമ്പോള്‍ പേര് വെളിപ്പെടുത്താം. ചിത്രങ്ങളും നല്‍കുമെന്നും ശ്രീ പറയുന്നു.

Related posts