കുമരകം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മുഖേന പരിചയമുണ്ടാക്കി വിവാഹം ഉറപ്പിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവാവ് ഇന്നു പരാതി നൽകും. കണ്ണൂർ തളിപ്പറന്പ് കാക്കാമണി എം.കെ. വികേഷാണു മുഹൂർത്തത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ തട്ടിപ്പിൽനിന്നും രക്ഷപെട്ടത്. സംഭവുമായി ബന്ധപ്പെട്ട് തിരുവാർപ്പ് സ്വദേശിനി ഉഷയ്ക്കെതിരെയാണ് യുവാവ് കുമരകം പോലീസിൽ പരാതി നൽകുന്നത്. വികേഷിന്റെ സഹോദരി വിനീഷ, ഭർത്താവ് ജയദീപ് എന്നിവർ ഇന്നലെ കുമരകത്ത് എത്തി. തിരുവാർപ്പിലെ ഉഷയുടെ വീട്ടിലെത്തിയശേഷം കുമരകം പോലീസിനെ സമീപിക്കുകയായിരുന്നു. എം.കെ. വികേഷിനാണ് ഒരുക്കങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച നടത്താനിരുന്ന വിവാഹം നടക്കില്ലെന്ന് ഇന്നലെ ഉറപ്പായത്. തിരുവാർപ്പ് സ്വദേശിനിയും ഡാൻസ് ടീച്ചറുമായ യുവതിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി വിവാഹാലോചന നടത്തിയത് അയൽവാസിയായ വീട്ടമ്മയാണ്. വാട്ട്സ്ആപ്പ് നന്പരിൽ വരന്റെ വീട്ടുകരുമായി ബന്ധപ്പെട്ട വീട്ടമ്മ താൻ വധുവെന്ന വ്യാജേന സംസാരിക്കുകയായിരുന്നു. തിരുവനന്തപുരം ഗവ: ആശുപത്രിയിൽ ടെക്നീഷ്യയായി ജോലി…
Read MoreCategory: Editor’s Pick
ഒറ്റയടിക്ക് 146 രൂപ! തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ പാചകവാതകവില കുത്തനെ കൂട്ടി; സിലിണ്ടറിന് ഇനി 704.5 അല്ല 850.5; ഉപഭോക്താവിന്റെ ഉള്ളില്‍ തീ
കൊച്ചി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെകൂട്ടി. 14.2 കിലോ സിലിണ്ടറിന്റെ വിലയില്‍ 146 രൂപയുടെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 850.50 രൂപയായി ഉയര്‍ന്നു. കൂടിയ വില സബ്സിഡിയായി ഉപഭോക്താക്കള്‍ക്കു തിരികെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ മാസവും ഒന്നാം തീയതി പാചകവാതക വില എണ്ണ കമ്പനികള്‍ പുതുക്കിയിരുന്നെങ്കിലും ഈ മാസം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വില അന്ന് വര്‍ധിപ്പിച്ചിരുന്നു. 19 കിലോ സിലിണ്ടറിന് 217 രൂപയും അഞ്ചു കിലോയുടെ സിലിണ്ടറിന് 93 രൂപയുമാണ് ഒന്നാം തീയതി കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 1458 രൂപയായും അഞ്ചു കിലോ സിലണ്ടറിന്റെ വില 421.50 രൂപയിലുമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉപഭോക്താവിന്റെ ചങ്കിടിപ്പേറ്റി ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയും കുത്തനെ…
Read Moreഹാട്രിക്! ഡൽഹിയിൽ മൂന്നാം തവണയും കേജരിവാൾ; നില മെച്ചപ്പെടുത്തി ബിജെപി; കോൺഗ്രസ് ചരിത്രമായി; ഫലം വരുന്നതിനു മുന്‍പ് മമതയെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു
നിയാസ് മുസ്തഫ ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് മിന്നുന്ന വിജയം. തുടർച്ചയായി മൂന്നാ മതും അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലു ള്ള ആം ആദ്മി സർക്കാർ ഡൽഹി ഭരിക്കും. ഈ റിപ്പോർട്ട് തയാറാക്കും വരെ 70ൽ 58 സീറ്റിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുകയാണ്. ബിജെപി 12 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് ഒരിടത്തുപോലും ലീഡ് ചെയ്യുന്നി ല്ലായെന്നത് ഏറ്റവും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനുശേഷം നടന്ന എക്സിറ്റ് പോൾ ഫല പ്രവചനങ്ങൾ ശരിവയ്ക്കുംവിധത്തിലാണ് ഇന്ന് ഫലം പുറത്തുവന്നിരിക്കുന്നത്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളിലും ആംആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റിൽ ആംആദ്മി പാർട്ടി വിജയിച്ചിരുന്നു. ബിജെപിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് അന്നും ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. 2015നെ അപേക്ഷിച്ച് ബിജെപിക്ക് നില മെച്ചപ്പെടുത്താൻ കഴിഞ്ഞത്…
Read Moreഓസ്കർ ഗോസ് ടു.. മികച്ച നടൻ: വക്വീൻ ഫീനിക്സ് മികച്ച നടി: റെനി സെൽവഗർ മികച്ച ചിത്രം: പാരസൈറ്റ്; മികച്ച സംവിധായകൻ: ബോൻ ജൂൻ ഹോ
ലോസ് ആഞ്ചലസ്: തൊണ്ണൂറ്റിരണ്ടാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിന് ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ തുടക്കം. വക്വീൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ജോക്കർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം റെനി സെൽവറിനാണ്. ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച സഹനടനുള്ള അവാർഡ് പ്രഖ്യാപിച്ചു കൊണ്ടാണ് പുരസ്കാര നിശയ്ക്കു തുടക്കം കുറിച്ചത്. വണ്‍സ് അപോണ് എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള ഓസ്കർ ബ്രാഡ് പിറ്റ് സ്വന്തമാക്കി. ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിൻസ്, അൽപച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്കാരം നേടിയത്.മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലൂടെ ലോറ ഡേണ്‍ സഹനടിക്കുള്ള പുരസ്കാരം നേടി. കാത്തി ബേറ്റ്സ്, സ്കാർലെറ്റ് യൊഹാൻസണ്‍, ഫ്ളോറസ് പഗ്, മാർഗട്ട് റോബി എന്നിവരെയാണ് ലോറ മറികടന്നത്. ചരിത്രം കുറിച്ച് പാരസൈറ്റ് ചരിത്രം തിരുത്തിക്കുറിച്ച്…
Read Moreദുരൂഹത അവസാനിക്കുന്നില്ല! അരുംക്രൂരതയ്ക്ക് കാരണം രൂപശ്രീ മറ്റൊരു അധ്യാപകനുമായി അടുക്കാന്‍ തുടങ്ങിയത്…. മൃതദേഹത്തോടൊപ്പം പ്രതി ഭാര്യയേയും മകളേയും ഇരുത്തി യാത്രചെയ്തത് 90 കിലോമീറ്റര്‍
ശ്രീജിത് കൃഷ്ണന് 2020 ജനുവരി 16 വ്യാഴാഴ്ച. കേരള – കര്‍ണാടക അതിര്‍ത്തിയോടടുത്ത് മഞ്ചേശ്വരം മിയാപ്പദവിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയമായ ശ്രീ വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അതൊരു സാധാരണ പ്രവൃത്തിദിവസമായിരുന്നു. സ്കൂളിലെ ഒരു അധ്യാപികയുടെ സഹോദരന്റെ വിവാഹമായിരുന്നു അന്ന്. പ്രവൃത്തിദിവസമായതുകൊണ്ട് അധ്യാപകരും മറ്റു ജീവനക്കാരും ഉച്ചസമയത്തെ ഇടവേളയിലാണ് വിവാഹത്തിന് പോയിവന്നത്. സാമൂഹ്യശാസ്ത്രം അധ്യാപികയായ രൂപശ്രീ മാത്രം ഉച്ചയ്ക്കുശേഷം അവധിയെടുത്ത് കല്യാണത്തിന് പോയി. വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം തനിക്ക് മറ്റു ചില തിരക്കുകളുള്ളതുകൊണ്ടാണ് അവധിയെടുക്കുന്നതെന്ന് അവര്‍ പ്രധാനാധ്യാപകനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ് കണ്‍വീനറെന്ന നിലയില്‍ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയുടെ നടത്തിപ്പ് ചുമതലയും രൂപശ്രീ ടീച്ചർക്കായിരുന്നു. സ്കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണ കാരന്തിന്റെ സഹായത്തോടെ അവര്‍ തയാറാക്കിയിരുന്ന മാതൃകകള്‍ സാമൂഹ്യശാസ്ത്രമേളകളില്‍ സ്കൂളിന് ഏറെ സമ്മാനങ്ങള്‍ നേടിത്തന്നിരുന്നു. വെങ്കിട്ടരമണ കാരന്ത് രണ്ടുദിവസമായി സ്കൂളില്‍ നിന്ന് അവധിയിലായിരുന്നു. വ്യക്തിപരമായ ചില തിരക്കുകളുള്ളതുകൊണ്ട്…
Read Moreപ്രണയം നിരസിച്ചു! വനിതാ എസ്ഐയോട് ചെയ്തത് കൊടുംക്രൂരത; പിന്നില്‍ സുഹൃത്തായ എസ്ഐ; പ്രധാനപ്പെട്ട ഒരു മാനഭംഗക്കേസ് പ്രീതി അന്വേഷിക്കുന്നുണ്ടായിരുന്നു…
ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനു സമീപം വനിതാ എസ്ഐയെ സുഹൃത്ത് വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. രോഹിണി പ്രദേശത്തെ മെട്രോ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സബ് ഇൻസ്പെക്ടർ പ്രീതി അഹ്ലാവത്ത്(26) കൊല്ലപ്പെട്ടത്. രാത്രി 8.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർക്കു നേരെ സുഹൃത്തായ എസ്ഐ ദീപൻഷു രതി മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. തലയ്ക്കു വെടിയേറ്റ അഹ്ലാവത്ത് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പോലീസ് എത്തിയാണ് പ്രീതിയെ ആശുപത്രിയിലെത്തിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദീപൻഷുവാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ദീപൻഷുവിനെ ഹരിയാനയിലെ സോണിപതിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയി. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് ഇൻഡസ്ട്രിയൽ ഏരിയ പോലിസ് സ്റ്റേഷനിലാണ് പ്രീതി അഹ് ലാവത്ത് സേവനമനുഷ്ഠിക്കുന്നത്. ഹരിയാനയിലെ സോനെപട്ടിൽ നിന്നുള്ള…
Read Moreഉള്ളതുകൊണ്ട് ഒപ്പിച്ചു! കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു; പൗരത്വഭേദഗതിയെ വിമര്‍ശിച്ച് ബജറ്റ് അവതരണം; പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച്. രണ്ടാം സ്വാതന്ത്ര്യസമരമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം സഭയിൽ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒരുമിച്ച് സമരം നടത്തിയത് രാജ്യത്തിന് ആവേശം പകർന്നു. സിഎഎയും എൻആർസിയും രാജ്യത്തിന് ഭീഷണിയാണ്. ഇന്ത്യൻ സന്പദ്ഘടന തകർച്ചയിലാണ്. സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം കേന്ദ്രം കവർന്നെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ബജറ്റ് 2020: പ്രധാന പ്രഖ്യാപനങ്ങൾ കേന്ദ്രം വിഹിതവും വായ്പാ പരിധിയും വെട്ടിക്കുറച്ചു. പല ഇനങ്ങളിലും സംസ്ഥാന വിഹിതം കുടിശിക. കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു. ഇ-വേ ബിൽ നടപ്പാക്കാത്തതും വാർഷിക റിട്ടേണ്‍ സമർപ്പിക്കാത്തതും ജിഎസ്ടി വരുമാനം കുറച്ചു. ക്ഷേമ പെൻഷനുകൾ 100 രൂപ കൂട്ടി, 1300 രൂപയാക്കി. കേന്ദ്രത്തിൽ നിന്നു കിട്ടാനുള്ള തുകയിൽ 8300 കോടി കുടിശിക.…
Read Moreപൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി രജനീകാന്ത്; ആദായനികുതി വകുപ്പ് കേസ് പിൻവലിച്ചതിന് നന്ദി കാണിക്കുകയാണെന്ന് വിമർശനം
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി സിനിമാതാരം രജനീകാന്ത്. നിയമം രാജ്യത്തെ ഒരു പൗരനെയും ദോഷകരമായി ബാധിക്കില്ലെന്ന് രജനീകാന്ത് അവകാശപ്പെട്ടു.ചെന്നൈയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഭാവിയില്‍ സി.എ.എ ഇന്ത്യന്‍ മുസ്ലിംകള്ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ പ്രതിഷേധത്തിന് ഇറങ്ങുന്ന ആദ്യത്തെയാളായിരിക്കും താനെന്നും താരം കൂട്ടിച്ചേര്‍ത്തു. കുടിയേറ്റക്കാരെ കണ്ടെത്താന്‍ രാജ്യത്തിന് എന്‍ആര്‍സി ആവശ്യമാണ്. എന്നാല്‍ ദേശീയ വ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും നിയമത്തിനെതിരെ തിരിക്കുകയുമാണ്. വിദ്യാര്‍ത്ഥികളെ മത നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും ആയുധമാക്കരുത്. അക്രമവും കലാപവും ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞയാഴ്ച രജിനികാന്തിനെതിരെ ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ടാക്സ് അപ്പീല്‍ പിന്‍വലിച്ചിരുന്നു. മൂന്ന് കേസുകളാണ് ആദായനികുതി വകുപ്പ് പിന്‍വലിച്ചത്. 67 ലക്ഷം രൂപ പിഴയിട്ടിരുന്ന കേസുകളായിരുന്നു ഇത്. കേന്ദ്ര…
Read Moreആത്മവിശ്വാസം കരുത്തായി! ബിജെപി പ്രവർത്തകരുടെ ബോംബേറിൽ കാൽ നഷ്ടപ്പെട്ട അസ്ന ഇനി ഡോക്ടർ അസ്ന; ആരും മറന്നു കാണില്ല, ചെറുവാഞ്ചേരിയിലെ കേരളത്തിന്റെ ദുഃഖപുത്രിയെ…
കൂത്തുപറമ്പ്: സങ്കടകടൽ ഏറെ ദൂരം നീന്തിയവളാണ് അസ്ന. എങ്കിലും അവൾ തളർന്നില്ല. ആത്മവിശ്വാസം കരുത്താക്കി ഒരു നിയോഗം പോലെ അവൾ ഇന്ന് സ്വന്തം നാട്ടിൽ ഡോക്ടറായിരിക്കുന്നു. ആരും മറന്നു കാണില്ല, ചെറുവാഞ്ചേരിയിലെ അസ്നയെന്ന കേരളത്തിന്റെ ദുഃഖപുത്രിയെ.19 വർഷം മുമ്പ് വീട്ടുമുറ്റത്ത് ബോംബേറിൽ ഒരു കാൽ നഷ്ടപ്പെട്ട് ചോരയിൽ കുളിച്ചു കിടന്ന അസ്നയെന്ന ആറുവയസുകാരിയെ. അസ്ന ഇന്നു വീടിനടുത്തെ ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി ചുമതലയേറ്റു. 2000 സെപ്റ്റംബർ 27ന് നടന്ന തെരഞ്ഞടുപ്പ് ദിവസം വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയായിരുന്നു ബിജെപി പ്രവർത്തകരുടെ ബോംബേറിൽ അസ്നക്ക് പരിക്കേറ്റത്. പിന്നീടുള്ള അസ്നയുടെ ജീവിതം അതിജീവനത്തിന്റേതായിരുന്നു. കൃത്രിമക്കാലിൽ നടന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും അസ്ന എംബിബിഎസിനു പ്രവേശനം നേടി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം കോളജിലെ നാലാം നിലയിലെ ക്ലാസുമുറിയിലേക്ക് കയറാൻ 38 ലക്ഷം രൂപക്ക് ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. പഠനത്തിന്…
Read Moreപെൺകുട്ടിയെ പ്രലോഭിപ്പിച്ച് പെൺവാണിഭ സംഘത്തിൽ എത്തിക്കാനുള്ള ശ്രമം പരാജയം; കുട്ടിയുടെ അമ്മയെ ആക്രമിച്ച് സ്വർണം കവർന്ന് സംഘം; വീട്ടമ്മയുടെ പരാതിയിൽ നാലുപേരെ പൊക്കി പോലീസ്
നെടുമങ്ങാട് : പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പെണ്വാണിഭസംഘത്തിലെത്തിക്കാന് നടത്തിയ ശ്രമം പരാജയപ്പെട്ടതിനെതുടര്‍ന്ന് ആറംഗസംഘം വലിയമല സ്റ്റേഷന്പരിധിയിലെത്തി പെണ്‍കുട്ടിയുടെ അമ്മയെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തു. വീട്ടമ്മ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്ത് പോലീസ് എത്തിയപ്പോഴേയ്ക്കും രണ്ട് കാറുകളിലായി വന്ന ആറംഗസംഘം കടന്നു. ഇവരെ പിന്തുടരുന്നതിനിടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുതിയന്കാവിനു സമീപംവച്ച് അപകടത്തില്‍പ്പെട്ടു. ഈ കാറില്‍നിന്നും രണ്ട് പ്രതികളെ പോലീസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ രണ്ടുപേരെക്കൂടി പോലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതി എ.നിഖില്‍(30), കെ.ഡി.ഹൗസ്, പനവിളാകം, നരുവാമൂട്, മൂന്നാംപ്രതി നിഷകുമാരി (33) കുന്നുവിളവീട്, ശാസ്തവട്ടം, അഞ്ചാംപ്രതി ശാന്തി(37), ഇ.ആര്.എ 42, ഇരപ്പുകുഴി, കുടപ്പനക്കുന്ന്, വി.വിഷ്ണു(27), ഗീതാഭവന്‍, ഒലിപ്പുനട, നരുവാമൂട് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ സൂത്രധാരനും മുഖ്യപ്രതിയുമായ നവീന്‍ സഹായി ആദര്‍ശ് എന്നിവര്‍ക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചതായി വലിയമല സി.ഐ.രഞ്ജിത്ത്കുമാര്‍ പറഞ്ഞു. ആറംഗസംഘം രണ്ടു വണ്ടികളിലായിട്ടാണ് പനയ്ക്കോട്…
Read More