ഒറ്റയടിക്ക് 146 രൂപ! തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ പാചകവാതകവില കുത്തനെ കൂട്ടി; സിലിണ്ടറിന് ഇനി 704.5 അല്ല 850.5; ഉ​പ​ഭോ​ക്താ​വി​ന്‍റെ ഉ​ള്ളി​ല്‍ തീ

കൊ​ച്ചി: ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​ത്ത​നെ​കൂ​ട്ടി. 14.2 കി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ 146 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല 850.50 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. കൂ​ടി​യ വി​ല സ​ബ്‌​സി​ഡി​യാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു തി​രി​കെ ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി പാ​ച​ക​വാ​ത​ക വി​ല എ​ണ്ണ ക​മ്പ​നി​ക​ള്‍ പു​തു​ക്കി​യി​രു​ന്നെ​ങ്കി​ലും ഈ ​മാ​സം ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല.

വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല അ​ന്ന് വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. 19 കി​ലോ സി​ലി​ണ്ട​റി​ന് 217 രൂ​പ​യും അ​ഞ്ചു കി​ലോ​യു​ടെ സി​ലി​ണ്ട​റി​ന് 93 രൂ​പ​യു​മാ​ണ് ഒ​ന്നാം തീ​യ​തി കൂ​ട്ടി​യ​ത്.

ഇ​തോ​ടെ 19 കി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല 1458 രൂ​പ​യാ​യും അ​ഞ്ചു കി​ലോ സി​ല​ണ്ട​റി​ന്‍റെ വി​ല 421.50 രൂ​പ​യി​ലു​മെ​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​പ​ഭോ​ക്താ​വി​ന്‍റെ ച​ങ്കി​ടി​പ്പേ​റ്റി ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ല​ിണ്ട​ര്‍ വി​ല​യും കു​ത്ത​നെ വ​ര്‍​ധി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് 704.5 രൂ​പ​യാ​യി​രു​ന്നു ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല.

ഇ​വി​ടെ​നി​ന്നു​മാ​ണ് 850.50 രൂ​പ​യാ​യി സി​ലി​ണ്ട​ര്‍ വി​ല ഉ​യ​ര്‍​ന്ന​ത്.

Related posts

Leave a Comment