പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പെൺവാണിഭ സംഘത്തിൽ എത്തിക്കാനുള്ള ശ്രമം പരാജയം; കുട്ടിയുടെ അമ്മയെ ആക്രമിച്ച് സ്വർണം കവർന്ന് സംഘം; വീട്ടമ്മയുടെ പരാതിയിൽ നാലുപേരെ പൊക്കി പോലീസ്

നെ​ടു​മ​ങ്ങാ​ട് : പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് പെ​ണ്‍​വാ​ണി​ഭ​സം​ഘ​ത്തി​ലെ​ത്തി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് ആ​റം​ഗ​സം​ഘം വ​ലി​യ​മ​ല സ്റ്റേ​ഷ​ന്‍​പ​രി​ധി​യി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്തു. വീ​ട്ട​മ്മ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​യ്ക്കും ര​ണ്ട് കാ​റു​ക​ളി​ലാ​യി വ​ന്ന ആ​റം​ഗ​സം​ഘം ക​ട​ന്നു.

ഇ​വ​രെ പി​ന്‍​തു​ട​രു​ന്ന​തി​നി​ടെ മൂ​ന്നു​പേ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ മു​തി​യ​ന്‍​കാ​വി​നു സ​മീ​പം​വ​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഈ ​കാ​റി​ല്‍​നി​ന്നും ര​ണ്ട് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ​ക്കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി.

കേ​സി​ലെ ര​ണ്ടാം പ്ര​തി എ.​നി​ഖി​ല്‍(30), കെ.​ഡി.​ഹൗ​സ്, പ​ന​വി​ളാ​കം, ന​രു​വാ​മൂ​ട്, മൂ​ന്നാം​പ്ര​തി നി​ഷ​കു​മാ​രി (33) കു​ന്നു​വി​ള​വീ​ട്, ശാ​സ്ത​വ​ട്ടം, അ​ഞ്ചാം​പ്ര​തി ശാ​ന്തി(37), ഇ.​ആ​ര്‍.​എ 42, ഇ​ര​പ്പു​കു​ഴി, കു​ട​പ്പ​ന​ക്കു​ന്ന്, വി.​വി​ഷ്ണു(27), ഗീ​താ​ഭ​വ​ന്‍, ഒ​ലി​പ്പു​ന​ട, ന​രു​വാ​മൂ​ട് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ലെ സൂ​ത്ര​ധാ​ര​നും മു​ഖ്യ​പ്ര​തി​യു​മാ​യ ന​വീ​ന്‍ സ​ഹാ​യി ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യി വ​ലി​യ​മ​ല സി.​ഐ.​ര​ഞ്ജി​ത്ത്കു​മാ​ര്‍ പ​റ​ഞ്ഞു. ആ​റം​ഗ​സം​ഘം ര​ണ്ടു വ​ണ്ടി​ക​ളി​ലാ​യി​ട്ടാ​ണ് പ​ന​യ്‌​ക്കോ​ട് ച​ന്ത​യ്ക്കു​സ​മീ​പ​ത്തെ​ത്തി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച​ത്.

രാ​ത്രി 11 മ​ണി​യോ​ടെ വീ​ടി​ന്‍റെ വാ​തി​ല്‍​ച​വി​ട്ടി​ത്തു​റ​ന്നാ​ണ് സം​ഘം അ​ക​ത്ത് ക​ട​ന്ന് വീ​ട്ട​മ്മ​യെ മ​ര്‍​ദ്ദി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് വ​ലി​യ​മ​ല​പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

പോ​ലീ​സി​ന്‍റെ വ​ര​വ​റി​ഞ്ഞ് സം​ഘം ര​ണ്ടു​കാ​റു​ക​ളി​ലാ​യി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് പി​ന്‍​തു​ട​രു​ന്ന വി​വ​ര​മ​റി​ഞ്ഞ് അ​മി​ത​വേ​ഗ​ത്തി​ല്‍​പ്പോ​യ കാ​റു​ക​ളി​ലൊ​ന്ന് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഈ ​കാ​റി​ല്‍ നി​ന്നു​മാ​ണ് ഒ​ന്നാം​പ്ര​തി ന​വീ​ന്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ ഒ​ന്നാം പ്ര​തി ന​വീ​ന്‍, നാ​ലാം​പ്ര​തി ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജിത​മാ​ക്കി​യ​താ​യി സി.​ഐ.​ര​ഞ്ജി​ത്ത്കു​മാ​ര്‍ പ​റ​ഞ്ഞു. ന​വീ​ന്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി 18-ക്രി​മി​ന​ല്‍​കേ​സു​ക​ളി​ലും ശാ​ന്തി, നി​ഖി​ല്‍, ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍ ഒ​രു​ഡ​സ​നി​ല​ധി​കം കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

എ​സ്.​ഐ.​ബാ​ബു, എ.​എ​സ്.​ഐ.​ഷ​ഫീ​ര്‍​ല​ബ്ബ, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, ഷി​ജു​ലാ​ല്‍, അ​ഭി​ജി​ത്ത്, രാം​കു​മാ​ര്‍, അ​ഖി​ല്‍​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment