ര​ജ​നി​കാ​ന്തി​ന് വേ​ണ്ടി നോമ്പു നോറ്റ ശ്രീ​ദേ​വി!

സ്റ്റൈല്‍ മ​ന്ന​ന്‍ ര​ജ​നി​കാ​ന്തിന്‍റെ 70-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം. ന​ട​ന് പി​റ​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്ന് ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി​യി​ട്ടു​ണ്ട്. ന​ട​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​ന്നൈ വെ​സ്റ്റ് മാ​മ്പ​ല​ത്തെ കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നി​രു​ന്നു. ര​ജ​നീ​കാ​ന്തി​ന്‍റെ 70-ാം പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു പ​ഴ​യ സൗ​ഹൃ​ദ​ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ പു​റം ലോ​ക​ത്ത് എ​ത്തു​ന്ന​ത്. അ​ന്ത​രി​ച്ച തെ​ന്നി​ന്ത്യ​ന്‍ ബോ​ളി​വു​ഡ് താ​ര​മാ​യ ശ്രീ​ദേ​വി​യു​മാ​യി ര​ജ​നി​കാ​ന്തി​ന് അ​ടു​ത്ത സൗ​ഹൃ​ദ​മാ​യി​രു​ന്നു. ര​ജ​നി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​ദേ​വി നാ​യി​ക​യാ​യി ചു​വ​ട് വ​ച്ച​ത്. ഈ ​ഒ​രൊ​റ്റ ചി​ത്രം കൊ​ണ്ട് ത​ന്നെ ര​ജ​നി​യും ശ്രീ​ദേ​വി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. റാ​ണ​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സി​നി​മ കോ​ള​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്ന​ത്. ര​ജ​നി​കാ​ന്തി​നോ​ടു​ള​ള ശ്രീ​ദേ​വി​യു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഴ​വും പ​ര​പ്പും എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് ഈ ​സം​ഭ​വ​ത്തി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ര​ജ​നി​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്…

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ര​ജ​നീ​കാ​ന്ത്; ആ​ദാ​യ​നി​കു​തി വ​കു​പ്പ് കേസ് പിൻവലിച്ചതിന് നന്ദി കാണിക്കുകയാണെന്ന് വിമർശനം

ചെ​ന്നൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് പി​ന്തു​ണ​യു​മാ​യി സി​നി​മാ​താ​രം ര​ജ​നീ​കാ​ന്ത്. നി​യ​മം രാ​ജ്യ​ത്തെ ഒ​രു പൗ​ര​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കി​ല്ലെ​ന്ന് ര​ജ​നീ​കാ​ന്ത് അ​വ​കാ​ശ​പ്പെ​ട്ടു.​ചെ​ന്നൈ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു താ​രം. ഭാ​വി​യി​ല്‍ സി.​എ.​എ ഇ​ന്ത്യ​ന്‍ മു​സ്ലിം​ക​ള്‍​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യാ​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങു​ന്ന ആ​ദ്യ​ത്തെ​യാ​ളാ​യി​രി​ക്കും താ​നെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ രാ​ജ്യ​ത്തി​ന് എ​ന്‍​ആ​ര്‍​സി ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍ ദേ​ശീ​യ വ്യാ​പ​ക​മാ​യി എ​ന്‍​ആ​ര്‍​സി ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സ്വാ​ര്‍​ത്ഥ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കാ​യി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും നി​യ​മ​ത്തി​നെ​തി​രെ തി​രി​ക്കു​ക​യു​മാ​ണ്. വി​ദ്യാ​ര്‍​ത്ഥി​ക​ളെ മ​ത നേ​താ​ക്ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ആ​യു​ധ​മാ​ക്ക​രു​ത്. അ​ക്ര​മ​വും ക​ലാ​പ​വും ഒ​രു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ര​ജി​നി​കാ​ന്തി​നെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ടാ​ക്‌​സ് അ​പ്പീ​ല്‍ പി​ന്‍​വ​ലി​ച്ചി​രു​ന്നു. മൂ​ന്ന് കേ​സു​ക​ളാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ന്‍​വ​ലി​ച്ച​ത്. 67 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടി​രു​ന്ന കേ​സു​ക​ളാ​യി​രു​ന്നു ഇ​ത്. കേ​ന്ദ്ര…

Read More

തിരുവള്ളുവറിനെപ്പോലെ തന്നെയും കാവി പുതപ്പിക്കാൻ നീക്കം; ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ബിജെപിക്കെതിരേ രജനീകാന്ത്

ചെന്നൈ: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി സ്റ്റൈൽ മന്നൻ രജനീകാന്ത്. തിരുവളളുവറിനെപ്പോലെ തന്നെയും കാവി പുതപ്പിക്കാൻ നീക്കമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 2021-ൽ നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് രജനീകാന്തിന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രജനീകാന്ത് ബിജെപിയിലേക്കെന്ന പ്രചരണം ശക്തമായത്. ബിജെപി സംസ്ഥാന ഘടകവും രജനിയെ പാളയത്തിൽ എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ തന്നെ കാവി പുതപ്പിക്കാൻ നീക്കമുണ്ടെന്ന രജനിയുടെ പ്രസ്താവന ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.

Read More

ഇന്ന് നിങ്ങള്‍ ഇവിടെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു… എന്നു പറഞ്ഞ് എന്റെ കയ്യിലേക്ക് അവര്‍ ആ രുദ്രാക്ഷം എടുത്തുതന്നു;ഹിമാലയത്തില്‍ വച്ചുണ്ടായ അസാധാരണ അനുഭവം പങ്കുവച്ച് രജനികാന്ത്…

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ഒരു അപൂര്‍വ വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും ഹിമാലയന്‍ യാത്ര നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. അത്തരം ഒരു യാത്രിയില്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് രജനി. സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”ഹിമാലയന്‍ യാത്രയില്‍ ഗംഗയുടെ തീരത്ത് എത്തിയപ്പോഴാണ് ഈ അനുഭവം ഉണ്ടായത്. ഗംഗാ നദിയിലെ കുളി കഴിഞ്ഞ് കയറിയപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന രുദ്രാക്ഷം നഷ്ടമായി. ഏറെ അന്വേഷിച്ചെങ്കിലും അതു കണ്ടെത്താനായില്ല. വളരെ പ്രിയപ്പെട്ടതായതിനാല്‍ നഷ്ടപ്പെടുത്താന്‍ മനസ് വന്നില്ല. അങ്ങനെ ഒരു ഒറ്റയടിപാതയിലൂടെ രുദ്രാക്ഷം തിരക്കി ഞാന്‍ നടക്കുകയാണ് അപ്പോഴാണ് ദൂരെ നിന്ന് നല്ല ഉയരമുള്ള ഒരു മനുഷ്യന്‍ വരുന്നത് കണ്ടത്. അയാള്‍ ഒരു അഘോരിയാണ്. അദ്ദേഹം എന്റെ മുന്നില്‍ വന്ന് നിന്നു. ഞാന്‍ നമസ്‌കാരം പറഞ്ഞു, അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം…

Read More

അണ്ണൻ ഒരു തടവ് സൊന്നാൽ..! കാ​ഷ്മീ​ർ ദൗ​ത്യ​ത്തി​ന് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ; മോ​ദി-​ഷാ കൂ​ട്ടു​കെ​ട്ട് കൃ​ഷ്ണ​നും അ​ർ​ജു​ന​നും പോ​ലെ​യെ​ന്ന് ര​ജ​നി​കാ​ന്ത്

ചെ​ന്നൈ: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്തു ക​ള​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ച് ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത്. ചെ​ന്നൈ​യി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു എ​ഴു​തി​യ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ര​ജ​നി​കാ​ന്ത് നിലപാട് വ്യക്തമാക്കിയത്. കാ​ഷ്മീ​ർ ദൗ​ത്യ​ത്തി​ൽ അ​മി​ത്ഷാ​യ്ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. പാ​ർ​ല​മെ​ന്‍റി​ൽ താ​ങ്ക​ളു​ടെ പ്ര​സം​ഗം അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നു. ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത്ഷാ​യും കൃ​ഷ്ണ​നെ​യും അ​ർ​ജു​ന​നെ​യും പോ​ലെ​യാ​ണ്. എ​ന്നാ​ൽ ഇ​വ​രി​ൽ ആ​രാ​ണ് കൃ​ഷ്ണ​നെ​ന്നും അ​ർ​ജു​ന​നു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല, അ​വ​ർ​ക്കു​മാ​ത്ര​മേ ഇ​ത് അ​റി​യു​ക​യു​ള്ളു​വെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

Read More

കീര്‍ത്തി സുരേഷ് രജനികാന്തിന്റെ നായികയാവുന്നു ? പേട്ടയിലേതിനു സമാനമായി രജനി വീണ്ടും യുവാവായി എത്തുന്നുവെന്ന് വിവരം…

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ട തീയറ്ററുകളെ ആവേശം കൊള്ളിച്ച് നിറഞ്ഞോടുകയാണ്. ഇതിനിടയില്‍ രജനിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നിരിക്കുകയാണ്. എ.ആര്‍ മുരുഗദോസിനൊപ്പമുള്ള അടുത്ത ചിത്രത്തില്‍ രജനി വീണ്ടും ചെറുപ്പക്കാരനായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാ രഞ്ജിത് ചിത്രങ്ങളായ ‘കബാലി”കാല’ എന്നീ ചിത്രങ്ങളില്‍ പ്രായമായ കഥാപാത്രത്തെ തന്നെയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അവതരിപ്പിച്ചത്. രണ്ടു ചിത്രത്തിലും രജനിയുടെ നായികമാരായെത്തിയത് രാധിക ആപ്തെയും ഈശ്വരി റാവുവുമായിരുന്നു. മാത്രമല്ല, ‘പേട്ട’യില്‍ രജനികാന്തിന്റെ നായികമാരില്‍ ഒരാള്‍ തൃഷയായിരുന്നു. എ.ആര്‍ മുരുഗദോസിനൊപ്പമുള്ള അടുത്ത ചിത്രത്തില്‍ രജനി വീണ്ടും പേട്ടയിലേതു പോലെ പ്രായം കുറഞ്ഞ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ചിത്രത്തില്‍ യുവതാരം കീര്‍ത്തി സുരേഷ് ആയിരിക്കും രജനിയുടെ നായിക എന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതേകുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. മലയാളിയായ കീര്‍ത്തി തമിഴ് സിനിമാ മേഖലയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.…

Read More

‘പഴയ രജനി തിരികെ എത്തിയല്ലോ’ ചോദ്യത്തിന് സ്‌റ്റൈല്‍ മന്നന്റെ കൊലമാസ് മറുപടി; വീഡിയോ കാണാം…

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട തീയറ്ററുകള്‍ നിറഞ്ഞോടുകയാണ്. കണ്ടവരെല്ലാം ചിത്രത്തെ ‘കൊലമാസ്’ പടം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പഴയ മാസ് സ്‌റ്റൈല്‍ മന്നനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ വന്‍ വിജയത്തില്‍ രജനി പറഞ്ഞതിങ്ങനെ…സിനിമ എല്ലാവര്‍ക്കും നന്നായി ഇഷ്ടപ്പെടുന്നു. അങ്ങനെയാണ് കേള്‍ക്കുന്നത്. വലിയ സന്തോഷമുണ്ട്. കാര്‍ത്തിക് സുബ്ബരാജിനും സണ്‍ പിക്ചേഴ്സിനും മുഴുവന്‍ യൂണിറ്റിനും അവകാശപ്പെട്ടതാണ് ഈ വിജയം. പഴയ രജനി സ്റ്റൈല്‍ സ്‌ക്രീനില്‍ തിരിച്ചെത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ…അതെല്ലാം കാണികള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട്. അവരെ സന്തോഷിപ്പിക്കുക എന്നതാണ് നമ്മുടെ ജോലി. അവര്‍ക്ക് സന്തോഷമെങ്കില്‍ നമുക്കും സന്തോഷം രജനീകാന്ത് പറഞ്ഞു. സിനിമ ഹിറ്റാകാന്‍ കാരണം സംവിധായകന്‍ തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. ‘ആദ്യം വന്നപ്പോള്‍ത്തന്നെ ഓരോ സീനും ഷോട്ടും അടക്കമാണ് എന്നെ പറഞ്ഞുകേള്‍പ്പിച്ചത്. വലിയ സന്തോഷമുണ്ട് ഇപ്പോള്‍’ സൂപ്പര്‍താരം പറയുന്നു. Hear what…

Read More

അഭിനയത്തില്‍ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയില്‍ കൂടി അദ്ദേഹം സഞ്ചരിക്കും ! വിജയ് സേതുപതിയെ അകമഴിഞ്ഞു പ്രശംസിച്ച് സ്റ്റൈല്‍ മന്നന്‍

വിജയ് സേതുപതിയെ ഒരു മഹാനടന്‍ തന്നെയെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന് ചിന്തിക്കുന്ന വിജയ് സേതുപതി നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും സ്റ്റൈല്‍ മന്നന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന പേട്ടയുടെ ഓഡിയോ റീലീസ് ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് തലൈവര്‍ ഇക്കാര്യം പറഞ്ഞത്. രജനീകാന്തിന്റെ വാക്കുകളിങ്ങനെ. ‘വിജയ് സേതുപതിയെ കണ്ടു, പരിചയപെട്ടു, ഒപ്പം അഭിനയിച്ചു. ഒരു നല്ല നടനാണദ്ദേഹം. ആ അഭിനയം അടുത്തു നിന്നു കണ്ടപ്പോളാണ് അദ്ദേഹം ഒരു മഹാനടനാണെന്നു മനസ്സിലായത്. ഓരോ ഷോട്ടിനു മുന്‍പും ആ ഷോട്ടിന് മുന്‍പ് എന്ത് സംഭവിച്ചു, അതിനു ശേഷം എന്താണ് കഥയില്‍ സംഭവിക്കുന്നത്, കഥാപാത്രത്തിന്റെ മാനസിക നില എന്താണ് തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് സ്വയം ഭേദപ്പെടുത്തി, വേറെ ലെവല്‍ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേതെന്നും താരം അഭിപ്രായപ്പെട്ടു. ഒരു നല്ല അഭിനേതാവ് മാത്രമല്ല, നല്ലൊരു…

Read More

യന്തിരന്‍ 2.0യുടെ ഷൂട്ടിംഗിന്റെ ഇടയ്ക്കു വച്ച് പിന്മാറാനൊരുങ്ങിയതാണ്; പക്ഷെ ഷങ്കറിന്റെ വാക്കുകള്‍ എന്നെ അതില്‍ നിന്നു തടഞ്ഞു; തുറന്നു പറച്ചിലുമായി രജനികാന്ത്

രജനികാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം എന്തിരന്‍ 2.0യുടെ റിലീസിംഗ് കാത്തിരിക്കുകയാണ് ആരാധകര്‍. വന്‍വിജയമായ എന്തിരന്റെ രണ്ടാംഭാഗമായ 2.0 ഹോളിവുഡ് സിനിമയോടു കിടപിടിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രജനീകാന്ത് നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. 2.0യുടെ ഷൂട്ടിംഗിനിടെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങിയതാണെന്നായിരുന്നു രജനിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് വേളയില്‍ നടത്തിയ പ്രസംഗത്തിലാണ് രജനികാന്തിന്റെ വെളിപ്പെടുത്തല്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണ് ചിത്രത്തില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് താന്‍ ആലോചിച്ചതെന്ന് രജനികാന്ത് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഷങ്കറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ മറുപടിയാണ് എന്നെ കരുത്തനാക്കിയത്. ‘സര്‍, ഒന്നും പേടിക്കേണ്ട. സാറിന് ചെയ്യാന്‍ പറ്റുന്നതുപോലെ ചെയ്താല്‍ മതി. അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം. സാര്‍ ഇല്ലെങ്കില്‍ ഈ ചിത്രമില്ലെന്നായിരുന്നു ഷങ്കര്‍ പറഞ്ഞത്’.’നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായി…

Read More

ഒരു ഫോട്ടോയെടുത്തോട്ടെ തലൈവാ ? ‘ഷുവര്‍ ഡാ കണ്ണാ’ ഒരു ഫോട്ടോയെടുക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ നൂറു ഫോട്ടോയെടുക്കാന്‍ അനുമതി കൊടുത്ത് സ്‌റ്റൈല്‍ മന്നന്‍…

ചെന്നൈ: സ്റ്റൈല്‍ മന്നന്‍, എന്തുകൊണ്ടും ഈ പേര് ചേരുന്നയാളാണ് രജനീകാന്ത്. എന്തും സ്റ്റൈലില്‍ ചെയ്യുന്ന രജനിയെ പിന്നെ എങ്ങനെ വിളിക്കാന്‍. തൂത്തുക്കുടി വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമെത്തിയ രജനികാന്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. അതിനിടെ ഒരു ആരാധകന്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. തൂത്തുക്കുടിയിലേയ്ക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ് രജനി. പോയസ് ഗാര്‍ഡന്‍ വസതിയില്‍ നിന്ന് എയര്‍പോര്‍ട്ട് വരെ അദ്ദേഹത്തെ പിന്തുടര്‍ന്ന ആരാധകന്‍ ആണ് ചിത്രം പങ്കുവെച്ചത്. ‘ഇന്നു രാവിലെ വീടു മുതല്‍ വിമാനത്താവളം വരെ തലൈവരെ ഞാന്‍ പിന്തുടര്‍ന്നു. ഞാന്‍ പിന്തുടരുന്നത് കണ്ട തലൈവര്‍ കാര്‍ നിര്‍ത്തി. തലൈവാ ഒരു ഫോട്ടോ? എന്ന് ചോദിച്ചു. ‘ഷുവര്‍ ഡാ കണ്ണാ’ എന്നദ്ദേഹം പറഞ്ഞു.’ ‘ഇനി എനിക്ക് ശാന്തമായി മരിക്കാം’ എന്നാണ് ലക്ഷ്മണ്‍ എന്ന കടുത്ത രജനി ആരാധകന്‍ കുറിച്ചിരിക്കുന്നത്. ഇതാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ എന്നാണ് ആരാധകര്‍ പറയുന്നത്.…

Read More