മലയാളത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ട്രോള്‍ പേജും ഗ്രൂപ്പും ഏതാണെന്ന് ചോദിച്ചാല്‍ ഏവരും ഒരൊറ്റ ഉത്തരമാകും നല്‍കുക. അതു നമ്മുടെ ഐസിയു തന്നെ. ഇന്റര്‍നാഷണല്‍ ചളു യൂണിയന് എന്ന ഐസിയു ഫേസ്ബുക്ക് വെരിഫിക്കേഷന് ലഭിക്കുന്നതിലേക്കു പോലും വളര്‍ന്നു. സമൂഹിക വിമര്‍ശനങ്ങളെ ഫലിതരൂപത്തില്‍ അവതരിപ്പിക്കുന്ന പേജിന് വലിയ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലാണ്. ഗ്രൂപ്പിലെ മെംബര്‍മാരിലൊരാള്‍ ചുംബന സമരത്തിലൂടെ കുപ്രസിദ്ധയായ രശ്മി നായരാണ്. എന്നാല്‍ അടുത്തിടെയായി പലരുടെയും ട്രോളുകള്‍ ഇവര്‍ പേജില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും പ്രതികരിക്കുന്നവരെ പേജില്‍ നിന്ന് വിലക്കുകയും ചെയ്യുകയാണെന്ന് ഒരുവിഭാഗം പറയുന്നു. ഐസിയുവിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പുറത്തായവര്‍ ആന്റി- ഇന്റര്‍നാഷണല്‍ ചളു യൂണിയന് പേജും ഗ്രൂപ്പും രൂപീകരിക്കുകയും ചെയ്തു. ഐസിയു ഗ്രൂപ്പിനെതിരേ വ്യാപ വിമര്‍ശനമാണ് ഈ ഗ്രൂപ്പില്‍ ഉയരുന്നത്. അതേസമയം, ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പ് മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.…
Read MoreCategory: Editor’s Pick
പുതിയ കാലത്തിന്റെ നീതിയോ? സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, പ്രതികളുടെ പശ്ചാത്തലം കണ്ട് പോലീസിന് അമ്പരപ്പ്, തിരുവനന്തപുരത്തെ നടുക്കിയ സംഭവം ഇങ്ങനെ
വനിതാ സുഹൃത്തിന്റെ മകളെയും മകനെയും ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ നാല് പേരെ സിറ്റി ഷാഡോ പോലീസ് പിടികൂടി. പേരൂര്‍ക്കട സ്വദേശികളാണ് പിടിയിലായവര്‍. ഇവരുടെ അറസ്റ്റ് വിവരം സിറ്റി പോലീസ് കമ്മീഷണര്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തും. മംഗലപുരം സ്വദേശി രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്. അഞ്ച് മാസം മുന്‍പ് പ്രതികള്‍ രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തി കര്‍ണാടകത്തിലെ കൂടകിലുള്ള കൊക്കയില്‍ തള്ളിയ കേസിന്റെ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ ഇടയാക്കിയത്. മുഖ്യപ്രതിയായ പേരൂര്‍ക്കട സ്വദേശിയും വനിതാ സുഹൃത്തും ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്. മുഖ്യപ്രതിയുടെ സുഹൃത്തായ രഞ്ചുകൃഷ്ണന്‍ വനിതാ സുഹൃത്തിന്റെ മകളെയും മകനെയും ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കാട്ടി അഞ്ചു മാസം മുന്‍പ് മുഖ്യപ്രതിയും വനിതാ സുഹൃത്തും പോലീസില്‍ രഞ്ചുകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു. കുട്ടികളെ പീഡിപ്പിച്ചതിലുള്ള വിരോധത്താലാണ് പിന്നീട് മുഖ്യപ്രതിയും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് രഞ്ചുകൃഷ്ണനെ…
Read Moreവിവേചനാധികാരം! ദിലീപിനെ കാണാൻ ജയിലില്‍ സന്ദർശകരെ അനുവദിച്ചതിൽ ചട്ടലംഘനം? നിഷേധിച്ച് അധികൃതർ
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചനാ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് നടൻ ദിലീപിനെ കാണാൻ സന്ദർശകരെ അനുവദിച്ചതിൽ ചട്ടലംഘനം നടന്നുവെന്ന് ആരോപണം. നിഷേധിച്ച് ജയിൽ അധികൃതരും. ഒരു ദിവസം 13 പേർക്ക് വരെ സന്ദർശനം അനുവദിച്ചത് ഉൾപ്പെടെ ഗുരുതര ചട്ടലംഘനം നടന്നുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. സന്ദർശകരായി എത്തിയ ചിലരിൽനിന്ന് അപേക്ഷയോ തിരിച്ചറിയൽ രേഖയോ വാങ്ങാതെ ദിലീപിനെ കാണാൻ അനുമതി നൽകുകയായിരുന്നുവെന്നും അവധി ദിവസങ്ങളിൽപോലും സന്ദർശകരെ അനുവദിച്ചപ്പോൾ മറ്റ് തടവുകാർക്ക് ലഭിക്കാത്ത സൗകര്യം ഒരുക്കി നൽകിയെന്നുമുള്ള ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. അതേസമയം, ജയിൽ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ നിഷേധിച്ച ജയിൽ സൂപ്രണ്ട് ഇതു സംബന്ധിച്ച് നേരത്തെ കോടതിയെ രേഖാമൂലം അറിയിച്ചിരുന്നതായും വ്യക്തമാക്കി. കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് സിനിമാ മേഖലയിൽനിന്ന് ഉൾപ്പെടെ നിരവധിപേർ ദിലീപിനെ സന്ദർശിക്കാനെത്തിയിരുന്നത് വിവാദമായിരുന്നു. തുടർന്ന് സന്ദർശക ബാഹുല്യത്തിനെതിരെയും നടനെ സന്ദർശിച്ചശേഷം പുറത്തിറങ്ങി താരത്തിന് അനുകൂല…
Read Moreജിന്നിനെ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് ആദ്യം അനിയത്തിയെയും പിന്നെ ചേച്ചിയെയും ലൈംഗികമായി പീഡിപ്പിച്ചു; പുറത്തു പറഞ്ഞാല്‍ മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണി; വടകരയില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍
മന്ത്രവാദത്തിന്റെ മറവില്‍ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച സിദ്ധന് അറസ്റ്റില്‍. മലബാറില്‍.രോഗം മാറ്റിത്തരാമെന്നും ശരീരത്തില്‍ കടന്നു കൂടിയ ജിന്നിനെ ഒഴിപ്പിച്ചു താരാമെന്നും വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ സഹോദരിമാരായ പെണ്‍കുട്ടികളെയാണ് സിദ്ധന് ലൈംഗികമായി പീഡിപ്പിച്ചത്. കോഴിക്കോട് വടകര സ്വദേശിയായ വ്യാജ സിദ്ധനാണ് അറസ്റ്റിലായതാണ്. വേളം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യങ്കണ്ടി മുഹമ്മദിനെയാണ് (47) വടകര സി.ഐ ടി. മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇതേ തുടര്‍ന്ന് പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് സിദ്ധനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ കുറ്റ്യാടി പൊലീസ് ഒരു മാസം മുേമ്പ കോടതി നിര്‍ദേശപ്രകാരം മറ്റൊരു സംഭവത്തില്‍ കേസെടുത്തിരുന്നു. രോഗം മാറ്റിത്തരാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു ഈ കേസ്. ഈ വാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിട്ട ദുരനുഭവം രക്ഷിതാക്കളോട് പറഞ്ഞത്. തുടന്ന് ബന്ധുക്കള്‍ വടകര പോലീസില്‍…
Read Moreജിഷയുടെ അമ്മയുടെ ആര്‍ഭാട ജീവിതം വീണ്ടും വാര്‍ത്തയാകുന്നു, രാജേശ്വരിയുടെ യാത്ര കാറില്‍, ഭക്ഷണം എന്നും ഹോട്ടലില്‍, ടിപ്പായി നല്‍കുന്നത് 200 രൂപ, ജിഷയുടെ കൊലപാതകത്തിനുശേഷം വന്ന മാറ്റങ്ങള്‍ ഇങ്ങനെ
ലോക മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടേത്. 2016ല നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് വലിയ പ്രകമ്പനം തന്നെ കേസുണ്ടാക്കി. ജിഷയുടെ കൊലപാതകത്തിനുശേഷം അസാം സ്വദേശി അമിറുള്‍ ഇസ്ലാം പിടിയിലാകുകയും ചെയ്തു. എന്നാല്‍ ജിഷയുടെ അമ്മയുടെ ജീവിതരീതി ഏറെ മാറിയെന്നാണ് പുതിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മകളുടെ മരണശേഷം ലഭിച്ച വലിയ സാമ്പത്തിക സഹായം രാജേശ്വരിയെ മറ്റൊരാളാക്കി മാറ്റിയെന്ന് അവരുടെ അയല്‍വാസികളും പറയുന്നു. രാജേശ്വരി ഇപ്പോള്‍ സ്ഥിരം യാത്ര ചെയ്യുന്നത് എസി കാറിലാണെന്ന് ഭര്‍ത്താവായ പാപ്പുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ലക്ഷങ്ങള്‍ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചെങ്കിലും രോഗിയായ പാപ്പുവിന് ഒരു രൂപ പോലും നല്കിയില്ലത്രേ. പകല്‍സമയങ്ങളില്‍ യാത്രയിലാണ് രാജേശ്വരി. മുഴുവന്‍ നേരം ഹോട്ടല്‍ ഭക്ഷണം. ഹോട്ടലിലെ ജീവനക്കാര്‍ക്ക് നല്കുന്നതാകട്ടെ വലിയ ടിപ്പും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇഷ്ടം തോന്നിയ പൊലീസുകാരിക്ക് രാജേശ്വരി…
Read Moreപ്രതിരോധിച്ച് കുഴങ്ങി സിപിഎം! ഇടത് എംഎല്‍എമാര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്ത്; പുറത്തായത് മൂന്നാം പ്രതി അബ്ദുള്‍ ലെയ്സിന്റെ ഗള്‍ഫിലെ ഓഫീസ് ഉദ്ഘാടനത്തന് എടുത്ത ചിത്രം
സ്വന്തം ലേഖകൻ കോഴിക്കോട്: എൽഡിഎഫ് ജനജാഗ്രതാ മാർച്ച് കോഴിക്കോട് കൊടുവള്ളി മണ്ഡലത്തിൽ നടത്തിയ പര്യടനത്തിന് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ച വിവാദം കെട്ടടങ്ങുന്നതിന് മുന്‍പ് ഇടത് എംഎൽഎമാർ സ്വർണക്കടത്ത് കേസിലെ പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്ത്. എംഎൽഎമാരായ കാരാട്ട് റസാഖ്, പി.ടി.എ. റഹീം എന്നിവർ സ്വർണക്കടത്ത് കേസിലെ പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തായത്. സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ അബ്ദുൾ ലെയ്സിന്റെ ഗൾഫിലെ ഓഫീസ് ഉദ്ഘാടനത്തിനിടെ എടുത്ത ചിത്രമാണ് പുറത്തായത്. കോഫേപോസ കേസിലെ പിടികിട്ടാപ്പുള്ളിയായ അബ്ദുൾ ലെയ്സിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ ഇടത് എംഎൽഎമാർ എത്തിയത് ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. എന്നാൽ, താനും കാരാട്ട് റസാഖ് എംഎൽഎയും മേപ്പയിൽ ഗ്രൂപ്പിന്റെ ഗൾഫിലെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാണ് അവിടെ എത്തിയിരുന്നതെന്ന് പി.ടി.എ. റഹീം എംഎൽഎ രാഷ്ട്രദീപികയോട് പറഞ്ഞു. മേപ്പയിൽ ഗ്രൂപ്പ് കൊടുവള്ളി സ്വദേശിയുടേതാണ്. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ്…
Read Moreഅഭിനയത്തോട് നോ പറയില്ല! മുഖത്തെ പ്രസന്നതയും സെക്സി ലുക്കും പ്ലസ് പോയിന്റ്; കസബയിലെ പവിഴം (ജെന്നിഫര്‍) രാഷ്ട്രദീപികയോട്
ജെന്നിഫർ ആന്റണി.. പേര് കേൾക്കാനൊക്കെ ഒരു ഗുമ്മുണ്ടെങ്കിലും, ആർക്കും അങ്ങോട്ട് ആളെ മനസിലായിക്കാണില്ല. പക്ഷേ, പുള്ളിക്കാരിയെ സ്ക്രീനിൽ കണ്ടാൽ പെട്ടെന്നൊരു ഫ്ളാഷ് അടിക്കും. എവിടെയോ കണ്ടിട്ടുണ്ടല്ലോ…! ചെറുതാണെങ്കിലും മലയാള സിനിമയിൽ ചെയ്ത ചില വേഷങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മുഖത്തെ പ്രസന്നതയും സെക്സി ലുക്കുമെല്ലാം ഈ നടിയുടെ പ്ലസ് പോയിന്റുകളാണ്. ഏതുതരം വേഷവുമായിക്കൊള്ളട്ടെ, ചെയ്യാൻ ഞാൻ റെഡിയാണെന്ന് ജെന്നിഫർ ചുറുചുറുക്കോടെ പറയുന്പോൾ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. ജെന്നിഫർ സിനിമാ മേഖലയിലേക്ക് കടന്നുവന്നത് കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയായ ശേഷമാണ്. പല നടിമാരും കല്യാണത്തോടെ സിനിമ മേഖലയോട് ഗുഡ്ബൈ പറഞ്ഞുപോയത് പ്രേക്ഷകർ കണ്ടിട്ടുണ്ട്. ആ ഒരു ഇടത്തേക്കാണ് സ്കൂൾ കാലഘട്ടം മുതൽ കൊണ്ടുനടന്ന തന്റെ അഭിനയ സ്വപ്നങ്ങളുമായി ജെന്നിഫർ ചുവടുറപ്പിക്കുന്നത്. 2013-ൽ 10.30 എഎം ലോക്കൽ കോൾ എന്ന സിനിമ മുതൽ ചെറിയചെറിയ വേഷങ്ങളിൽ മലയാള സിനിമയിൽ സാന്നിധ്യം…
Read Moreപള്ളിയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ ആ മനുഷ്യന് വന്നു പറഞ്ഞു; നിന്റെ കണ്ണുകളില്‍ നോക്കാന്‍ എന്തു ഭംഗിയാണെന്ന്, ഒന്പതുദിവസം മുമ്പ് നടന്ന ആ സംഭവവും മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോ?
കൊച്ചിയില്‍ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം ഒരു ദുരൂഹതയായി തുടരുന്നു എട്ടുമാസങ്ങള്‍ക്കിപ്പുറവും. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് പിറവും സ്വദേശിനിയായ മിഷേലിനെ കാണാതാകുന്നത്. തൊട്ടടുത്തദിവസം കൊച്ചിക്കായലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയും ചെയ്തു. മരണവുമായി ബന്ധപ്പെട്ട് ബന്ധുവും മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിന് എന്ന യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും മരണത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ മാനസികപീഡനം സഹിക്കവയ്യാതെയാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്ന വാദം പോലീസ് ഉയര്‍ത്തുന്നുണ്ട്. അതേസമയം മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മിഷേലിന്റെ മാതാപിതാക്കള്‍ പറയുന്നത്. അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലും തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് സൈലമ്മ ഷാജി തറപ്പിച്ചുപറയുന്നു. അതേസമയം അന്ന് മിഷേലിന്റെ മരണത്തിനു മുമ്പ് ഫെബ്രുവരി 26ന് നടന്ന ഒരു സംഭവം ഇപ്പോഴും നിഡൂതയായി തുടരുന്നു. മിഷേല്‍ കലൂരിലെ പള്ളിയില്‍ പോയി തിരിച്ചിറങ്ങുമ്പോള്‍ ആരോ ഒരാള്‍ വന്ന്…
Read Moreസുഹൃത്തിന്റെ കൈയില്‍ നിന്നും നമ്പര്‍ അടിച്ചുമാറ്റി യുവതിയുമായി അടുത്തു, വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചു, അമ്പലപ്പുഴയില്‍ എസ്ഡിപി ഐ പ്രവര്ത്തകന് കുടുങ്ങിയതിങ്ങനെ
അലപ്പുഴയില്‍ എസ്ഡിപിഐ പ്രവര്ത്തകന് പീഡനത്തിന് അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് കുറവന്തോട് ജംഗ്ഷനു പടിഞ്ഞാറ് എം.എസി മന്‍സിലില്‍ ഹാരിസാണ്(33) പിടിയിലായത്. ഓട്ടോഡ്രൈവറും വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ പ്രതി തന്റെ സുഹൃത്തിന്റെ കൈയ്യില്‍ നിന്ന് മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് യുവതിയെ നിരന്തരം വിളിച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഓടുന്ന പ്രതി ഇതിനിടയില്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് എത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.യുവതി ഗര്‍ഭിണിയായതോടെ പരാതി നല്കാന് വീട്ടുകാര്‍ തയാറായപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ പ്രതിക്കു വേണ്ടി പ്രാദേശിക നേതൃത്വം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതംഗീകരിക്കാതെ വനിതാ സെല്ലിനെ സമീപിക്കുയായിരുന്നെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. ഈ പരാതി പിന്നീട് അമ്പലപ്പുഴ പൊലീസിന് കൈമാറി.ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreഅമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ…! 15 മണിക്കൂര്‍ കൊണ്ട് കണ്ടത് ഒരുലക്ഷത്തിലേറെ പേര്; ധോണിയുടെ മകളുടെ പാട്ട് വൈറലായി; സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം
അന്പലപ്പുഴ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ മകൾ സിവയ്ക്ക് അന്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. മോഹൻലാലും ജയറാമും അഭിനയിച്ച അദ്വൈതം എന്ന ചിത്രത്തിലെ അന്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്നു തുടങ്ങുന്ന ഗാനം രണ്ടു വയസുകാരിയായ സിവ ആലപിച്ചത് വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രം ഉപദേശകസമിതി സിവയെ ഉത്സവത്തിലേക്ക് ക്ഷണിക്കാൻ ഒരുങ്ങുന്നത്. ഗാനാലാപനത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ടും ഉത്സവത്തിലേക്ക് സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് ഇന്നുതന്നെ ധോണിക്ക് അയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പിന്തുണയോടെയാണ് സിവയെ ക്ഷണിക്കുന്നത്. അന്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം ഉത്സവം ജനുവരി മാസത്തിലാണ് നടക്കുന്നത്. സിവ പാടി നടക്കുന്ന പാട്ടിലെ ഉണ്ണിക്കണ്ണനെ കാണാനും അവിടത്തെ പാൽപ്പായസം നുകരാനുമുള്ള അവസരം സിവയ്ക്കൊരുക്കുകയുമാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ലോകത്തിൽ തന്നെ പഠിക്കാൻ ഏറ്റവും പാടുള്ളതെന്ന കരുതപ്പെടുന്ന മലയാളം ഭാഷയിലുള്ള ഒരുഗാനം മലയാളം അറിയാത്ത സിവ എങ്ങനെ പാടുന്നുവെന്നത്…
Read More