പുതിയ കാലത്തിന്റെ നീതിയോ? സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, പ്രതികളുടെ പശ്ചാത്തലം കണ്ട് പോലീസിന് അമ്പരപ്പ്, തിരുവനന്തപുരത്തെ നടുക്കിയ സംഭവം ഇങ്ങനെ

വനിതാ സുഹൃത്തിന്റെ മകളെയും മകനെയും ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ നാല് പേരെ സിറ്റി ഷാഡോ പോലീസ് പിടികൂടി. പേരൂര്‍ക്കട സ്വദേശികളാണ് പിടിയിലായവര്‍. ഇവരുടെ അറസ്റ്റ് വിവരം സിറ്റി പോലീസ് കമ്മീഷണര്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തും. മംഗലപുരം സ്വദേശി രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.

അഞ്ച് മാസം മുന്‍പ് പ്രതികള്‍ രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തി കര്‍ണാടകത്തിലെ കൂടകിലുള്ള കൊക്കയില്‍ തള്ളിയ കേസിന്റെ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ ഇടയാക്കിയത്. മുഖ്യപ്രതിയായ പേരൂര്‍ക്കട സ്വദേശിയും വനിതാ സുഹൃത്തും ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്. മുഖ്യപ്രതിയുടെ സുഹൃത്തായ രഞ്ചുകൃഷ്ണന്‍ വനിതാ സുഹൃത്തിന്റെ മകളെയും മകനെയും ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കാട്ടി അഞ്ചു മാസം മുന്‍പ് മുഖ്യപ്രതിയും വനിതാ സുഹൃത്തും പോലീസില്‍ രഞ്ചുകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു.

കുട്ടികളെ പീഡിപ്പിച്ചതിലുള്ള വിരോധത്താലാണ് പിന്നീട് മുഖ്യപ്രതിയും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് രഞ്ചുകൃഷ്ണനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയതെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഇപ്പോള്‍ പോലീസിന്റെ പിടിയിലായവരില്‍ ചിലര്‍ക്ക് ഓണ്‍ലൈന്‍സെക്‌സ് മാഫിയകളുമായി ബന്ധമുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വൈകുന്നേരം പോലീസ് പത്രസമ്മേളനത്തില്‍ വിശദീകരിക്കും.

Related posts