പ്രതിരോധിച്ച് കുഴങ്ങി സിപിഎം! ഇടത് എംഎല്‍എമാര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; പുറത്തായത് മൂന്നാം പ്രതി അബ്ദുള്‍ ലെയ്‌സിന്റെ ഗള്‍ഫിലെ ഓഫീസ് ഉദ്ഘാടനത്തന് എടുത്ത ചിത്രം

സ്വ​ന്തം ലേ​ഖ​ക​ൻ

കോ​ഴി​ക്കോ​ട്: എ​ൽ​ഡി​എ​ഫ് ജ​ന​ജാ​ഗ്ര​താ മാ​ർ​ച്ച് കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ന് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യു​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച വി​വാ​ദം കെ​ട്ട​ട​ങ്ങു​ന്ന​തി​ന് മു​ന്പ് ഇ​ട​ത് എം​എ​ൽ​എ​മാ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും പു​റ​ത്ത്.

എം​എ​ൽ​എ​മാ​രാ​യ കാ​രാ​ട്ട് റ​സാ​ഖ്, പി​.ടി​.എ. റ​ഹീം എ​ന്നി​വ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് പു​റ​ത്താ​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ അ​ബ്ദു​ൾ ലെ​യ്സി​ന്‍റെ ഗ​ൾ​ഫി​ലെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ എ​ടു​ത്ത ചി​ത്ര​മാ​ണ് പു​റ​ത്താ​യ​ത്. കോ​ഫേ​പോ​സ കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ അ​ബ്ദു​ൾ ലെ​യ്സി​ന്‍റെ സ്ഥാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ഇ​ട​ത് എം​എ​ൽ​എ​മാ​ർ എ​ത്തി​യ​ത് ഇ​തി​നോ​ട​കം ത​ന്നെ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, താ​നും കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ​യും മേ​പ്പ​യി​ൽ ഗ്രൂ​പ്പി​ന്‍റെ ഗ​ൾ​ഫി​ലെ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​വി​ടെ എ​ത്തി​യി​രു​ന്ന​തെ​ന്ന് പി​.ടി​.എ. റ​ഹീം എം​എ​ൽ​എ രാ​ഷ്ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മേ​പ്പ​യി​ൽ ഗ്രൂ​പ്പ് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യു​ടേ​താ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് 2016ലെ തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം ത​ങ്ങ​ൾ ര​ണ്ടു​പേ​രും ഗ​ൾ​ഫി​ൽ എ​ത്തി​യ​ത്. കൊ​ടു​വ​ള്ളി​യി​ലെ കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ അ​ട്ടി​മ​റി വി​ജ​യ​ത്തി​നുശേ​ഷം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് അ​വി​ടെ സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ൾ ഗ​ൾ​ഫി​ലെ​ത്തു​ന്പോ​ൾ പ​ല​രും വ​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​റു​ണ്ട്. ത​ങ്ങ​ൾ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കു​ന്ന​വ​രോ​ട് മാ​റി നി​ൽ​ക്കാ​ൻ പ​റ​യാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്ന നി​ല​യ്ക്ക് സാ​ധി​ക്കി​ല്ലെ​ന്നും റ​ഹീം പ​റ​ഞ്ഞു. മേ​പ്പ​യി​ൽ ഗ്രൂ​പ്പി​ന്‍റെ പ​രി​പാ​ടി​ക്ക് ത​ങ്ങ​ൾ ര​ണ്ടു​പേ​രും എ​ത്തി​യ​തുപോ​ലെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​കാം അ​ബ്ദു​ൾ ലെ​യ്സു​മെ​ത്തി​യ​ത്. അ​ല്ലാ​തെ അ​ബ്ദു​ൾ ലെ​യ്സി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച​ല്ല ത​ങ്ങ​ൾ അ​വി​ടെ എ​ത്തി​യ​തെ​ന്നും റ​ഹീം പ​റ​ഞ്ഞു. കൊ​ടു​ള്ളി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ ത​നി​ക്ക് അ​ബ്ദു​ൾ ലെ​യ്സി​നെ പ​രി​ച​യ​മു​ണ്ട്. എ​ന്നാ​ൽ അ​ബ്ദു​ൾ ലെ​യ്സി​ന്‍റെ മ​റ്റു ബി​സി​ന​സ് ഇ​ട​പാ​ടു​കളുമാ​യി ത​നി​ക്കൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും റ​ഹീം പ​റ​ഞ്ഞു.

ഒ​രു പ​രി​പാ​ടി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് വി​ദേ​ശ​ത്തെ​ത്തു​ന്പോ​ൾ അ​വി​ടെ ആ​രൊ​ക്കെ​യു​ണ്ടെ​ന്ന് ശ്ര​ദ്ധി​ക്കാ​റി​ല്ല. ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണി​ച്ചാ​ൽ ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം വേ​ദി വി​ടാ​റാ​ണ് പ​തി​വെ​ന്നും ആ​രെ​ങ്കി​ലും ഫോ​ട്ടൊ​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തി​ര​സ്ക്ക​രി​ക്കാ​റി​ല്ലെ​ന്നും റ​ഹീം പ​റ​ഞ്ഞു.

അതേസമയം, ജ​ന​ജാ​ഗ്ര​താ യാ​ത്ര​യ്ക്ക് കൊ​ടു​വ​ള്ളി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ മ​റ്റൊ​രു സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ ഫൈ​സ​ൽ കാ​രാ​ട്ടി​ന്‍റെ ആ​ഢം​ബ​ര കാ​ർ ഉ​പ​യോ​ഗി​ച്ച​ത് ന്യാ​യീ​ക​രി​ക്കാ​ൻ സി​പി​എം പൊടാപ്പാട് പെ​ടു​ന്പോ​ഴാ​ണ് അ​ടു​ത്ത വി​വാ​ദം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തെ​ന്ന​ത് സി​പി​എ​മ്മി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യാ​ണ്.
ജ​ന​ജാ​ഗ്ര​താ യാ​ത്ര​യ്ക്ക് ആ​ഢം​ബ​ർ കാ​ർ ഉ​പ​യോ​ഗി​ച്ച​ത് പ്രാ​ദേ​ശി​ക പാ​ർ​ട്ടി ഘ​ട​ക​ത്തി​ന്‍റെ ത​ല​യി​ൽ ചാ​ർ​ത്തി ജി​ല്ലാ നേ​തൃ​ത്വം നേ​ര​ത്തെ കൈ​യൊ​ഴി​ഞ്ഞി​രു​ന്നു. വാ​ഹ​നം ഏ​ർ​പ്പാ​ടാ​ക്കു​ന്പോ​ൾ കൊ​ടു​വ​ള്ളി സം​ഘാ​ട​ക​സ​മി​തി ജാ​ഗ്ര​ത കാ​ണി​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ അ​ന്വേ​ഷി​ച്ച് ബി​ജെ​പി

കോ​ഴി​ക്കോ​ട്:​ സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്തു​കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​ടെ ച​രി​ത്രം പൊ​ടി​ ത​ട്ടി​യെ​ടു​ത്ത് രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കാ​ൻ ബി​ജെ​പി.​ ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​തു എം​എ​ൽ​എ​മാ​ർ പ്ര​തി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഫോ​ട്ടോ ബി​ജെ​പി നേ​താ​ക്ക​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ജ​ന​ജാ​ഗ്ര​ത​ായാ​ത്ര​യ്ക്കി​ടെ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി​യു​ടെ വാ​ഹ​ന​ത്തി​ൽ യാ​ത്ര​ ചെ​യ്ത​തോ​ടെ കൊ​ടു​വ​ള്ളി​യി​ലെ ഹ​വാ​ല സ്വ​ർ​ണ​ക്ക​ട​ത്ത് മാ​ഫി​യ​ക​ളും ച​ർ​ച്ച​യാ​കു​ക​യാ​ണ്. ടി​പി കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​നെ സ​ന്ദ​ർ​ശി​ക്കാ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി ഫ​യാ​സ് ജ​യി​ലി​ലെ​ത്തി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.​
കാ​രാ​ട്ട് ഫൈ​സ​ൽ നേ​ര​ത്തെ ലീ​ഗ് നേ​താ​ക്ക​ൾ​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട​ത് ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​ങ്ങ​ളെ നേ​രി​ടാ​ൻ സി​പി​എ​മ്മും ഉ​യ​ർ​ത്തിക്കാ​ട്ടു​ന്നു. ഇ​രുമു​ന്ന​ണി​ക​ളും ഒ​രേ പോ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​കു​മെ​ന്ന​തി​നാ​ൽ പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കാ​റി​ല്ല.

നി​ല​വി​ൽ സേ​ഫ് സോ​ണി​ലു​ള്ള ബി​ജെ​പി ഈ ​വി​ഷ​യ​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്തി​യാ​യി ഉ​യ​ർ​ത്തും. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന​പ്പു​റം കൊ​ല​പാ​ത​കി​ക​ളു​മാ​യും ക്രി​മി​ന​ലു​ക​ളു​മാ​യും സി​പി​എ​മ്മി​നു​ള്ള ബ​ന്ധം ഉ​യ​ർ​ത്തി​ക്കാട്ടാ​നാ​ണ് ശ്ര​മം.

അ​തേ​സ​മ​യം നേ​ര​ത്തെ ത​യാറാ​ക്കി​യ വാ​ഹ​നം കേ​ടു​വ​ന്ന​തു​മൂ​ല​മാ​ണ് കോടി​യേ​രി​യു​ടെ യാ​ത്ര കേ​സി​ലെ പ്ര​തി​യു​ടെ ആ​ഢം​ബ​ര കാ​റി​ലാ​ക്കി​യ​തെ​ന്ന വാ​ദ​വും പൊ​ളി​ഞ്ഞു. കോ​ടി​യേ​രി​യെ ക​യ​റ്റാ​ൻ വ​ന്ന ജീ​പ്പ് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി. കൊ​ടു​വ​ള്ളി​യി​ൽ വേ​റെ സെ​റ്റ​പ്പ് ഉ​ണ്ടെ​ന്നാ​യി​രു​ന്നു ജീ​പ്പ് ഡ്രൈ​വ​റോ​ട് സം​ഘാ​ട​ക​ർ പ​റ​ഞ്ഞ​ത്.

Related posts