ഭാര്യയും മാതാപിതാക്കളും ദാരിദ്ര്യത്തിൽ; ആസാമിൽ നിന്ന് വിയ്യൂരിലെത്തി തന്നെ കാണാൻ പ്രയാസം; ജയില്‍ മാറ്റത്തിനുളള അമീറുളിന്‍റെ അപേക്ഷ  സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഭാര്യയും മാതാപിതാക്കളും ആസമിലാണുള്ളതെന്നും അവര്‍ ദാരിദ്ര്യത്തിലായതിനാല്‍ വിയ്യൂര്‍ ജയിലിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകനായ ശ്രീറാം പാറക്കാട്ട് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തതിട്ടുള്ളത്. ജയില്‍ മാറ്റത്തിനായി അമീറുള്‍ നേരത്തെ ആസാം ഗവര്‍ണറെ സമീപിച്ചിരുന്നെങ്കിലും കേരളത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന കാര്യമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ഈ ആവശ്യം തള്ളിയിരുന്നു. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നിലവില്‍ വിയ്യൂര്‍…

Read More

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; ആറു വര്‍ഷം മുമ്പ് കോതമംഗലത്ത് യുവതിയെ കഴുത്തറത്തു കൊന്ന പ്രതിയ്ക്ക് ജിഷക്കേസുമായി ബന്ധം ? തടവുകാരനില്‍ നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നിര്‍ണായകമായേക്കാവുന്ന വിവരം പുറത്ത്. ആറുവര്‍ഷം മുമ്പ് കോതമംഗലത്ത് യുവതിയെ കൊലപ്പെടുത്തിയത് തന്റെ കൂടെ മൂവാറ്റുപുഴ സബ്ജയിലില്‍ കഴിഞ്ഞയാളാണെന്ന് കഴിഞ്ഞ ദിവസം മോചിതനായ പ്രതി വെളിപ്പെടുത്തിയതോടെയാണ് നിര്‍ണായക വിവരത്തിലേക്കുള്ള വാതില്‍ തുറന്നത്. മാതിരപ്പിള്ളിയില്‍ വിളയാല്‍ ഷോജിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതു ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടയാളാണെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതു കോലഞ്ചേരി സ്വദേശി അജിനാണ്. മറ്റൊരു ക്വട്ടേഷന്‍ കേസില്‍ ജയിലില്‍ കഴിഞ്ഞപ്പോഴാണ് തന്റെ കൂടെ താമസിച്ച പ്രതിയില്‍ നിന്ന് ഈ വിവരം ലഭിച്ചതെന്ന് അജിന്‍ പറഞ്ഞു. െ്രെകംബ്രാഞ്ച് അന്വേഷണം ഇഴയുമ്പോഴാണു കേസില്‍ വഴിത്തിരിവാകുന്ന പുതിയ വിവരം ലഭിച്ചിരിക്കുന്നത്. പെരുമ്പാവൂരിലെ ജിഷാക്കേസുമായും പ്രതിക്കു ബന്ധമുണ്ടെന്നുമാണു വിവരം. തന്റെ ജീവനു ഭീഷണിയുണ്ടെന്നും തെളിവുകള്‍ അഭിഭാഷകനെ ഏല്‍പ്പിച്ചതായും അജിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും ഈ പ്രതിക്കൊപ്പം താമസിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു. 2012 ഓഗസ്റ്റ് എട്ടിനു രാവിലെ 10.45 നാണ് സ്വന്തം വീട്ടില്‍ ഷോജിയെ…

Read More

ജിഷയുടെ പിതൃത്വം പിപി തങ്കച്ചനില്‍ ആരോപിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഡിഎന്‍എ ടെസ്റ്റ് നടത്തിയില്ല ? പാപ്പുവിന്റെ അക്കൗണ്ടില്‍ വന്ന ലക്ഷങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇങ്ങനെ…

  കൊച്ചി: കേരളത്തെ നടുക്കിയ ജിഷ കൊലപാതകക്കേസിലെ ദുരൂഹതകള്‍ കൂടുന്നു. ആരാണ്, എന്തിനാണ് ജിഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു കൊലപാതകത്തിന്റെ അടുത്ത നാളുകളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍.അമീറുല്‍ ഇസ്ലാമെന്ന ആസാംകാരനാണ് കൊലയാളിയെന്ന് പൊലീസ് പറഞ്ഞതും കസ്റ്റഡിയില്‍ എടുത്തതും. എന്നാല്‍, ജിഷയുടെ യഥാര്‍ത്ഥ ഘാതകന്‍ അമീറുള്‍ തന്നെയാണോ? എന്ന സംശയം ഇപ്പോഴും ഒട്ടുമിക്ക ആളുകളിലും അവശേഷിക്കുന്നു. അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. അനാറൂല്‍ ഇസ്ലാം എന്ന അമീറിന്റെ സുഹൃത്താണ് യഥാര്‍ത്ഥ കൊലയാളിയെന്നും ഇയാളെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. ജിഷയുടെ അച്ഛന്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണെന്ന വിധത്തിലുള്ള ആരോപണങ്ങള്‍ മുമ്പ് ഉയര്‍ന്നിരുന്നു. പൊതുപ്രവര്‍ത്തകനായിരുന്ന ജോമോന്‍ പുത്തന്‍പുരക്കലായിരുന്നു ഈ ആരോപണത്തിനു പിന്നില്‍. ജിഷയുടെ കൊലപാതകത്തിനു കാരണമായതും ഈ ബന്ധമായിരുന്നെന്ന് ജോമോന്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് ജോമോനെതിരെ മാനനഷ്ട കേസ് നല്‍കിയെങ്കിലും…

Read More

ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവില്‍ കിടന്നു മരിച്ച പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍! ജിഷയുടെ പിതാവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകേട്ട് കണ്ണുതള്ളി നാട്ടുകാരും ബന്ധുക്കളും…

  പെരുമ്പാവൂര്‍: ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഇന്നലെ മരണപ്പെട്ടത്. ഭക്ഷണത്തിനോ മരുന്നിനോ പണമില്ലാതെ വീടിനു സമീപത്തെ റോഡില്‍ വീണായിരുന്നു പാപ്പുവിന്റെ അന്ത്യം. എന്നാല്‍, മരണത്തിന് ശേഷം പാപ്പുവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ശരിക്കും ഞെട്ടി. വിവരമറിഞ്ഞ നാട്ടുകാരും. പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നത് ലക്ഷങ്ങളായിരുന്നു. എസ്ബിഐയുടെ ഓടക്കാലി ശാഖയിലെ പാസ്ബുക്കിലെ കണക്കനുസരിച്ച് ബാങ്ക് അക്കൗണ്ടില്‍ ഇപ്പോള്‍ ഉള്ളത് 452000 രൂപയാണ്. ദാരുണമായി മരിച്ച ജിഷയുടെ പിതാവ് പാപ്പുവിന്റെ അക്കൗണ്ടില്‍ എങ്ങനെ ഇത്രമാത്രം കാശുവന്നെന്നു കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇക്കാര്യത്തില്‍ ബന്ധുക്കള്‍ക്കും അടുപ്പക്കാരായ നാട്ടുകാര്‍ക്കും ഒരു പിടിയുമില്ല. കുറുപ്പംപടി ചെറുകുന്നം കമ്പനിപ്പടിയിലെ വീടിനു സമീപം റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടത്. രണ്ടു മാസം മുമ്പ് അപകടത്തില്‍പെട്ട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാപ്പു അവശതയിലായിരുന്നു. ഇന്നലെ ഉച്ചയോടെ…

Read More

ജിഷയുടെ അമ്മയുടെ ആര്‍ഭാട ജീവിതം വീണ്ടും വാര്‍ത്തയാകുന്നു, രാജേശ്വരിയുടെ യാത്ര കാറില്‍, ഭക്ഷണം എന്നും ഹോട്ടലില്‍, ടിപ്പായി നല്കുന്നത് 200 രൂപ, ജിഷയുടെ കൊലപാതകത്തിനുശേഷം വന്ന മാറ്റങ്ങള്‍ ഇങ്ങനെ

ലോക മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടേത്. 2016ല നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് വലിയ പ്രകമ്പനം തന്നെ കേസുണ്ടാക്കി. ജിഷയുടെ കൊലപാതകത്തിനുശേഷം അസാം സ്വദേശി അമിറുള്‍ ഇസ്ലാം പിടിയിലാകുകയും ചെയ്തു. എന്നാല്‍ ജിഷയുടെ അമ്മയുടെ ജീവിതരീതി ഏറെ മാറിയെന്നാണ് പുതിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മകളുടെ മരണശേഷം ലഭിച്ച വലിയ സാമ്പത്തിക സഹായം രാജേശ്വരിയെ മറ്റൊരാളാക്കി മാറ്റിയെന്ന് അവരുടെ അയല്‍വാസികളും പറയുന്നു. രാജേശ്വരി ഇപ്പോള്‍ സ്ഥിരം യാത്ര ചെയ്യുന്നത് എസി കാറിലാണെന്ന് ഭര്‍ത്താവായ പാപ്പുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ലക്ഷങ്ങള്‍ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചെങ്കിലും രോഗിയായ പാപ്പുവിന് ഒരു രൂപ പോലും നല്കിയില്ലത്രേ. പകല്‍സമയങ്ങളില്‍ യാത്രയിലാണ് രാജേശ്വരി. മുഴുവന്‍ നേരം ഹോട്ടല്‍ ഭക്ഷണം. ഹോട്ടലിലെ ജീവനക്കാര്‍ക്ക് നല്കുന്നതാകട്ടെ വലിയ ടിപ്പും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇഷ്ടം തോന്നിയ പൊലീസുകാരിക്ക് രാജേശ്വരി…

Read More

അവശയായതിനെത്തുടര്‍ന്ന് വെള്ളം ചോദിച്ചപ്പോള്‍ മദ്യം കൊടുത്തു; ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയത്തില്‍ പല തവണ കുത്തി; ജിഷയുടെ ഘാതകന് വധശിക്ഷ ഉറപ്പാകുന്നതിങ്ങനെ…

പെരുമ്പാവൂര്‍: കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍. രാജ്യം ഉറ്റുനോക്കിയ കേസിലെ പ്രതി ശിക്ഷിക്കപ്പെടുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രോസിക്യൂഷന്‍. ജിഷ കൊല്ലപ്പെടുന്ന സമയത്ത് സംഭവപ്രദേശത്തിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായി.രണ്ടു കാര്യങ്ങളൊഴിച്ച് കാര്യമായി പഴുതുകളില്ലാത്ത കുറ്റപത്രമാണ് കേസില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആളൂരിന്റെ നിഗനമം. കൊലക്കുള്ള കാരണവും കൊല്ലാനുപയോഗിച്ച ആയുധം കണ്ടെടുത്തതും സംബന്ധിച്ച് പ്രൊസിക്യൂഷന്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ യാഥാര്‍ത്ഥ്യമല്ലന്ന വാദമാണിപ്പോള്‍ പ്രതിഭാഗം മുന്നോട്ട് വച്ചിട്ടുള്ളത്. കൃത്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ പ്രതികളുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കാന്‍ പ്രോസിക്യൂഷന്‍ പെടാപ്പാട് പെടേണ്ടിവരും. അമിറുളിന്റെ സുഹൃത്ത് അനാറിന്റെ പങ്ക്, ജിഷയുടെ വീട്ടിലെ പ്ലാസ്റ്റിക് ജാറില്‍ കണ്ട വിരലടയാളം തുടങ്ങി കൊലയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രധാന വിഷയങ്ങളില്‍…

Read More