ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം ഒരു ജയില്‍ ഉദ്യോഗസ്ഥ സൗമ്യയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു, ഒരു പരിചയവുമില്ലാത്ത സൗമ്യയെ എന്തിന് മാറ്റിനിര്‍ത്തി ഇത്ര നേരം സംസാരിക്കണം, എല്ലാം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് എത്തുന്നു

കണ്ണൂര്‍ പിണറായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, പേരക്കുട്ടി ഐശ്വര്യ കിഷോര്‍ എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിന്റെയും അനുബന്ധ സംഭവങ്ങളുടേയും അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. കൂട്ടക്കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും കേസിലെ പ്രതി പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങി മരിച്ചതു സംബന്ധിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സൗമ്യയുടെ ആത്മഹത്യാ കുറിപ്പിലും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് സൂചന നല്‍കുന്നുണ്ട്. ‘അവന്‍’ എന്നു പറഞ്ഞ് ഒരാളെക്കുറിച്ച് ഡയറിക്കുറിപ്പുകളില്‍ ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടുള്ള സൗമ്യ താനല്ല കൂട്ടക്കൊല നടത്തിയതെന്നും വ്യക്തമാക്കിയിരുന്നു. സൗമ്യ ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം ഒരു ജയില്‍ ഉദ്യോഗസ്ഥ സൗമ്യയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.കൂടാതെ സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിലില്‍…

Read More

ഡെലിവറി ബോയിയെ തല്ലിച്ചതച്ച കൊച്ചിയിലെ താല്‍ റെസ്‌റ്റോറന്റില്‍ നിന്ന് പിടികൂടിയത് പഴകിയ ഭക്ഷണസാധനങ്ങളുടെ കൂമ്പാരം, ഭക്ഷണസാധനങ്ങളുടെ പഴക്കം നിര്‍ണയിക്കുക പോലും അസാധ്യം, റെസ്റ്റോറന്റിനെതിരേ വ്യാപക പരാതി

കൊച്ചി ഇടപ്പള്ളിയില്‍ ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിയെ തല്ലി മൃതപ്രായനാക്കിയ താല്‍ റെസ്റ്റോറന്റില്‍ റെയ്ഡില്‍ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങളുടെ കൂമ്പാരം. കൊച്ചി നഗരസഭയുടെ ഭക്ഷ്യവിഭാഗമാണ് റെയ്ഡ് നടത്തിയത്. ഇന്നലെയാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവര്‍ത്തിക്കുന്ന താല്‍ ഹോട്ടലിന്റെ ഉടമയും ജീവനക്കാരും ചേര്‍ന്ന് ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയ് ആയ ജവഹര്‍ കാരാടിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഇന്നലെ രണ്ട് മണിക്ക് നടന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയ വളരെ പ്രതിഷേധത്തോടെയാണ് പ്രതികരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയാണ് ഫുഡ് ആന്റ് സേഫ്റ്റി പ്രവര്‍ത്തകര്‍ ഇവിടെ റെയ്ഡിനെത്തിയത്. പാല്‍, ബിരിയാണി അരി, ഇറച്ചി എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ ഇവര്‍ പിടിച്ചെടുത്തിരുന്നു. നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടലിന്റെ ഉടമയുടെ മകനും ജീവനക്കാരും ഗുണ്ടാ രീതിയിലാണ് ഇടപെടുന്നതെന്ന പരാതി വ്യാപകമാണ്. ജീവനക്കാര്‍ക്ക് ഇവിടെ മര്‍ദ്ദനം പതിവാണെന്നും ആരോപണമുണ്ട്. ഇന്നലെയും ജീവനക്കാരന്…

Read More

ഊബര്‍ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരനെ ഇടപ്പള്ളിയിലെ താല്‍ റെസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് വി.ടി ബല്‍റാം എംഎല്‍എ, പോലീസ് മുതലാളിക്കൊപ്പം നിന്നപ്പോള്‍ ജവഹറിനായി സോഷ്യല്‍മീഡിയ രംഗത്ത്

കൊച്ചി ഇടപ്പള്ളിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ ഇയാള്‍ ജോലി ചെയ്തിരുന്ന റെസ്‌റ്റോറന്റിന്റെ ഉടമയും സഹായികളും ചേര്‍ന്ന് മൃഗീയമായി മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിക്ക് ക്രൂരമര്‍ദനം. സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ജവഹര്‍ കാരാടിനാണ് ഇടപ്പള്ളി താല്‍ റെസ്റ്റോറന്റിന്റെ മുതലാളിയുടെ മര്‍ദനം ഏല്‌ക്കേണ്ടി വന്നത്. വിഷയത്തില്‍ വി.ടി. ബല്‍റാം എംഎല്‍എ ഇടപ്പെട്ടതോടെ സോഷ്യല്‍മീഡിയയില്‍ സംഭവം ആളിക്കത്തിയിട്ടുണ്ട്. കളമശേരി പോലീസില്‍ പരാതി നല്കിയെങ്കിലും അന്വേഷണം ഫലപ്രദമല്ലെന്ന ആരോപണം ശക്തമാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. താല്‍ റസ്റ്റോറന്റില്‍ നിന്ന് ഊബര്‍ ഈറ്റ്സില്‍ ബിരിയാണിക്ക് ഓര്‍ഡര്‍ കിട്ടിയ ജവഹര്‍ അവിടേക്ക് എത്തുമ്പോള്‍ ഹോട്ടലിലെ മുന്‍വശത്തുള്ള റോഡിലിട്ട് ഒരാളെ മര്‍ദ്ദിക്കുന്ന രംഗം ആണ് കാണുന്നത്. നിരവധി ആളുകള്‍ ഇത് കൂടിനിന്ന് കാണുന്നുണ്ടെങ്കിലും ആരും പിടിച്ചുവെക്കാന്‍ തയ്യാറാകുന്നില്ല. ഈ സമയത്താണ് ജവഹര്‍ വിഷയത്തില്‍ ഇടപെടുന്നത്. മര്‍ദ്ദിക്കുന്ന ആളെ പിടിച്ചു വെച്ചു…

Read More

രോഗം വിതച്ച് ‘ഹാഫ് ബോയില്‍ഡ്’ പാക്കറ്റ് ചപ്പാത്തി, വാങ്ങി കഴിച്ചാല്‍ രോഗങ്ങള്‍ ഉറപ്പ്, പൂപ്പല്‍ ബാധിച്ചതും പാതിവെന്തതുമായ ചപ്പാത്തി വില്പന തടയാതെ ഭക്ഷ്യവകുപ്പ്, തട്ടിപ്പു കമ്പനികള്‍ വളരുന്നതിങ്ങനെ

കടകളില്‍നിന്ന് ലഭിക്കുന്ന പാക്കറ്റ് ചപ്പാത്തികളുടെ പേരില്‍ വന്‍തട്ടിപ്പ്. പാക്കറ്റ് ചപ്പാത്തികളില്‍ മിക്കതും ഉപയോഗ ശൂന്യമായതും പൂപ്പല്‍ ബാധയുള്ളതുമാണെന്നാണ് ആക്ഷേപം. പാക്കറ്റുകളില്‍ തെറ്റായ നിര്‍മാണ തിയതി നല്‍കി തട്ടിപ്പ് നടത്തി പലവിധ രോഗങ്ങള്‍ വില്‍ക്കുന്ന ഇവര്‍ക്കതിരേ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കടകളില്‍ നിന്നും വാങ്ങുമ്പോള്‍ ചപ്പാത്തി പാക്കറ്റുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിയാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. ഹാഫ് ബോയിലും വെന്തതുമായ പലവിധ പാക്കറ്റ് ചപ്പാത്തികളാണ് മാര്‍ക്കറ്റില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ഇത്തരം പായ്ക്കറ്റുകളില്‍ ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥരുടെയോ പരിശോധന നടക്കാറില്ല. വിവിധ പേരുകളിലും വര്‍ണ പായ്ക്കറ്റുകളിലും ചപ്പാത്തികള്‍ വിപണിയില്‍ ലഭ്യമായതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ചപ്പാത്തികള്‍ ഉപയോഗ യോഗ്യമല്ലെന്ന് കാണിച്ച് തിരികെ കടകളില്‍ കൊടുത്താല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നാണ് കടയുടമകളുടെ നിലപാട്. ലൈസന്‍സ് നമ്പറും ബ്രാന്‍ഡ് പേരുംഉള്ള ചപ്പാത്തി പാക്കറ്റുകള്‍ മാത്രമേ വില്‍ക്കാവൂ എന്ന നിയമമെല്ലാം കാറ്റില്‍ പറത്തിയാണ് ഇവര്‍ ഉപയോക്താക്കളെ വഞ്ചിക്കുന്നത്. പലതും…

Read More

മോദിക്കും ഇന്ത്യയ്ക്കും ആശ്വാസം, ദക്ഷിണേഷ്യയിലെ ആ ശത്രു നിലംപൊത്തി, ചൈനയുടെ പ്രിയ തോഴനെ വീഴ്ത്തിയത് മുഹമ്മദ് സോലിഹ്, ഇനി ചൈനയുടെ പിടി അയയും, ഇന്ത്യ പിടിമുറുക്കും

മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ വിജയം ഇന്ത്യയെയും സന്തോഷിപ്പിക്കുന്നു. ചൈനയുടെ പിന്തുണയുള്ള പ്രസിഡന്റ് അബ്ദുള്ള യാമീനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മാലദ്വീപില്‍ സ്വാധീനത്തിനായി ഇന്ത്യയും ചൈനയും കിണഞ്ഞു പരിശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ഈ തെരഞ്ഞെടുപ്പു ഫലത്തിനു പ്രധാന്യമേറെയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുത്തുമാലപോലെയാണു മാലദ്വീപിന്റെ കിടപ്പ്. ചരടില്‍ പവിഴമുത്തുകള്‍ കോര്‍ത്തിണക്കിയുള്ള മാല എങ്ങനെയാണോ രൂപംകൊണ്ടിരിക്കുന്നത് അതേപോലെയാണ് മാലദ്വീപ് എന്ന ദ്വീപുസമൂഹരാഷ്ട്രവും. പവിഴപ്പുറ്റുകളുടെ സാന്നിധ്യംമൂലം ഏറെ ആകര്‍ഷകമാണ് ഏകദേശം 1200 ദ്വീപുകളുടെ കൂട്ടായ്മയായ ഈ ദക്ഷിണേഷ്യന്‍ രാഷ്ട്രം. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണെങ്കിലും ഏതാനും നാളുകളായി അവിടെനിന്നു വരുന്ന വാര്‍ത്തകള്‍ സമാധാനകാംക്ഷികളായ ജനാധിപത്യ വിശ്വാസികള്‍ക്ക് ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. 2008-ല്‍ ബഹുകക്ഷി സമ്പ്രദായത്തിലൂടെയുള്ള ഇലക്ഷനില്‍ ആദ്യമായി അധികാരത്തിലേയ നഷീദ് എന്ന ചെറുപ്പക്കാരന്‍ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. നഷീദിന്റെ എംഡിപി (മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) പ്രസിഡന്റ് ഗയൂമിന്റെ 30…

Read More

ലൈവ് പോയത് അറിഞ്ഞില്ല, ചാനല്‍ വാര്‍ത്ത വായനക്കാരനും വായനക്കാരിയും നടത്തിയ ലൈംഗിക ചേഷ്ടകള്‍ ലോകം മുഴുവന്‍ കണ്ടു, വിവാദ വീഡിയോ ഇങ്ങനെ

ചാനലില്‍ വാര്‍ത്തയ്ക്കിടെ പരസ്യം വരുന്ന പതിവുണ്ട്. വാര്‍ത്തകള്‍ ലൈവ് ആയതിനാല്‍ പരസ്യത്തിന്റെ ഇടവേളയില്‍ അവതാരകര്‍ കൊച്ചുവര്‍ത്തമാനം പറയുന്നത് പുതുമയുള്ള കാര്യമല്ല. മലയാളത്തിലെ ഒരു പുലിയായ അവതാരകന്റെ ലാപ് ടോപ്പിലെ കൊട്ടിപ്പാട്ട് പണ്ട് ലോകം കണ്ടതാണ്. എന്നാല്‍ ഇപ്പോഴിതാ അതിലും മോശമായ കാര്യം സംഭവിച്ചിരിക്കുന്നു. ഇന്ത്യയിലല്ല പാക്കിസ്ഥാന്‍ ചാനലിലാണെന്നു മാത്രം. ഏഷ്യാകപ്പില്‍ പാക്കിസ്ഥാന്‍-അഫ്ഗാന്‍ മത്സരം നടക്കുന്നതിനിടെയാണ് സംഭവം. പാക് ചാനലായ സമാ ടിവി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം ഉണ്ടായത്. പാക്കിസ്താന്‍ താരങ്ങളെ പുകഴ്ത്തിയാണ് ചര്‍ച്ചയിലുടനീളം അവതാരകന്‍ സംസാരിച്ചത്. ഇടവേളയില്‍ കോ ആങ്കറായ വാര്‍ത്താ അവതാരകയോട് തമാശ പങ്കിടുകയായിരുന്നു അവതാരകന്‍. നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച് ആരെയോ പരിഹസിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ തന്നെ ഇരുവരും ഓണ്‍ എയര്‍ ആയിരുന്നു. ഇക്കാര്യം ശ്രദ്ധിക്കാതെ പോയതോടെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്ന അവതാരകനെ സ്‌ക്രീനില്‍ തെളിഞ്ഞു. ബുള്ളറ്റിന്‍ തുടങ്ങിയില്ലെന്ന് കരുതിയാണ് അവതാരകന്റെ ചേഷ്ഠയെന്ന് വ്യക്തമാണ്. ലൈവ്…

Read More

ആവര്‍ത്തിച്ച വാഗ്ദാനങ്ങളെല്ലാം കേരളം മറന്നപ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പി. യു. ചിത്രയ്ക്ക് ജോലി നല്‍കി ദക്ഷിണ റെയില്‍വേ! ജോലിയില്‍ പ്രവേശിച്ചാല്‍ ഉടന്‍ റെയില്‍വേയ്ക്കായി മത്സരത്തിനിറങ്ങാന്‍ തയാറായി താരം

കഠിനാദ്ധ്വാനം ഒന്നുകൊണ്ടു മാത്രം ട്രാക്കില്‍ താരമായി കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച പെണ്‍കുട്ടിയാണ് പി. യു. ചിത്ര. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും മെഡലുകളും റെക്കോര്‍ഡുകളും വാരിക്കൂട്ടിയിട്ടും അര്‍ഹിച്ച അംഗീകാരം ചിത്രയ്ക്ക് നല്‍കാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല, ഇതുവരെ. സുരക്ഷിതമല്ലാത്ത സാമ്പത്തിക ചുറ്റുപാടില്‍ നിന്ന് വരുന്ന, പ്രായപൂര്‍ത്തിയായ ഏതൊരാളെപ്പോലെയും സുരക്ഷിതമായ ഒരു ജോലി തന്നെയായിരുന്നു ചിത്രയുടെയും സ്വപ്‌നമെന്നത് വ്യക്തം. സംസ്ഥാനത്തിനുവേണ്ടി വാരിക്കൂട്ടിയ നേട്ടങ്ങളുടെ പേരില്‍ നിരവധി തവണ ജോലി വാഗ്ദാനങ്ങളും ലഭിച്ചു, സര്‍ക്കാരില്‍ നിന്ന്. എന്നാല്‍ ഒന്നും പ്രവര്‍ത്തിയില്‍ എത്തിയില്ല. ഇപ്പോഴിതാ, മൂന്നുതവണ അപേക്ഷ നല്‍കി കാത്തിരുന്നിട്ടും കേരളം നല്‍കാതിരുന്ന ജോലി പി.യു.ചിത്രയ്ക്കു റെയില്‍വേ നല്‍കിയിരിക്കുന്നു. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ സീനിയര്‍ ക്ലാര്‍ക്കായാണു നിയമനം. ഇതോടെ ഭുവനേശ്വറില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ ചിത്ര റെയില്‍വേക്കായി മത്സരത്തിനിറങ്ങുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണനേട്ടത്തിനു…

Read More

മിസ്റ്റര്‍ തച്ചങ്കരി താങ്കള്‍ ഇതൊന്നും കാണുന്നില്ലേ? കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍മാര്‍ തെരുവുഗുണ്ടകളാണോ, യാത്രയ്ക്കിടെ കണ്ടക്ടര്‍ അമ്മയോടും കൈക്കുഞ്ഞിനോടും മോശമായി പെരുമാറി, ചോദ്യം ചെയ്ത ഭര്‍ത്താവിന് ഭീഷണിയും

കെഎസ്ആര്‍ടിസി ബസുകളുടെ ഉടമസ്ഥര്‍ കണ്ടക്ടര്‍മാരാണോ? അതോ സര്‍ക്കാരോ? കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നവരോട് ചോദിച്ചാല്‍ ഉത്തരം ആദ്യം പറഞ്ഞതാകും. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് അനുദിനം കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ യാത്രക്കാരെ പരമാവധി വെറുപ്പിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി കാണുന്നത്. കണ്ടക്ടര്‍മാരുടെ ധാര്‍ഷ്ട്യത്തിന്റെ അവസാന ഉദാഹരണമാണ് ഞായറാഴ്ച കുമളി- കോട്ടയം റൂട്ടിലുള്ള ബസില്‍ അരങ്ങേറിയത്. ഭാര്യയ്ക്കും എട്ടുമാസം പ്രായമുള്ള കുട്ടിയുമായി കോട്ടയത്തിന് യാത്ര ചെയ്ത യുവാവിന് നേരിടേണ്ടി വന്നത് ക്വട്ടേഷന്‍ സംഘങ്ങളെ പോലും നാണിപ്പിക്കുന്ന അതിക്രമമാണ്. തനിക്ക് ബസില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തെപ്പറ്റി എ.പി. അരുണ്‍ എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം ലോകമറിയുന്നത്. കണ്ടക്ടറുടെ അതിക്രമം വാര്‍ത്തയായതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അരുണ്‍ പറയുന്നതിങ്ങനെ- ജീവനക്കാര്‍ നന്നാവാതെ കെഎസ്ആര്‍ടിസി നന്നാവില്ല..NB;നല്ല ജീവനക്കാരെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്. ഉച്ചക്ക് രണ്ടുമണിക്ക് ഭാര്യയും എട്ടുമാസം പ്രായമുള്ള…

Read More

അ​ഭി​ലാ​ഷ്, അ​തി​സാ​ഹ​സി​ക​ത​യു​ടെ പ​ര്യാ​യം!

സാ​​ഹ​​സി​​ക​​ർ​​ക്ക് എ​​ന്നും അ​​ദ്ഭു​​ത​​മാ​​ണ് നാ​​വി​​ക​​സേ​​ന ല​​ഫ്റ്റ​​ന​​ന്‍റ് ക​​മാ​​ൻ​​ഡ​​ർ അ​​ഭി​​ലാ​​ഷ് ടോ​​മി. വ​​ള​​രെ സ​​ങ്കീ​​ർ​​ണ​​വും ദു​​ർ​​ഘ​​ട​​വു​​മാ​​യ സ​​മു​​ദ്ര​​വീ​​ഥി​​യി​​ലൂ​​ടെ ഏ​​കാ​​കി​​യാ​​യി യാ​​ത്ര​​ചെ​​യ്യു​​ന്ന ’അ​​തി​​മാ​​നു​​ഷ​​ൻ’ അ​​താ​​ണ് അ​​ഭി​​ലാ​​ഷ്. സ​​മു​​ദ്ര​​ത്തി​​ൽ ഇ​​തു​​വ​​രെ 52000 നോ​​ട്ടി​​ക്ക​​ൽ മൈ​​ലി​​ലേ​​റെ സ​​ഞ്ച​​രി​​ച്ച ഈ ​​നാ​​വി​​ക​​ൻ എ​​ന്നും ഒ​​രു അ​​ദ്ഭു​​ത​​മാ​​ണ്. ‘1999​​ൽ ഒ​​രു മാ​​സി​​ക​​യി​​ൽ പാ​​യ്ക്ക​​പ്പ​​ലി​​ൽ ത​​നി​​യെ ഒ​​രാ​​ൾ ലോ​​കം ചു​​റ്റി​​വ​​രു​​ന്ന ഒ​​രു യാ​​ത്ര​​യെ​​ക്കു​​റി​​ച്ചു വാ​​യി​​ച്ച​​തി​​ൽ​​നി​​ന്നു തു​​ട​​ങ്ങി​​യ ക​​ട​​ൽ യാ​​ത്രാ ക​​ന്പം അ​​ഭി​​ലാ​​ഷി​​നെ കൊ​​ണ്ടു​​ചെ​​ന്നെ​​ത്തി​​ച്ച​​ത് ലോ​​ക​​മ​​റി​​യു​​ന്ന സെ​​യ്‌​ല​​ർ എ​​ന്ന നി​​ല​​യി​​ലാ​​ണ്. 2009ൽ ​​ഇ​​ന്ത്യ​​ൻ ക​​മാ​​ൻ​​ഡ​​ർ ദി​​ലാ​​പ് ദോ​​ണ്ടേ ഒ​​രു യാ​​ത്ര​​യ്ക്ക് പ​​ദ്ധ​​തി​​യി​​ട്ട​​പ്പോ​​ൾ സ​​ഹാ​​യി​​യാ​​യി പോ​​കു​​ന്ന​​തി​​നു​​ള്ള അ​​വ​​സ​​രം അ​​ഭി​​ലാ​​ഷി​​നു ല​​ഭി​​ച്ചു. സാ​​ഗ​​ർ പ​​രി​​ക്ര​​മ 1 എ​​ന്നാ​​യി​​രു​​ന്നു ആ ​​യാ​​ത്ര​​യു​​ടെ പേ​​ര്. നാ​​ലു സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു അ​​ന്ന് പാ​​യ് വ​​ഞ്ചി ന​​ങ്കൂ​​ര​​മി​​ട്ട​​ത്. പി​​ന്നീ​​ട് അ​​ന്താ​​രാ​ഷ്‌​ട്ര നി​​ബ​​ന്ധ​​ന​​ക​​ളോ​​ടെ​​യു​​ള്ള സാ​​ഗ​​ർ പ​​രി​​ക്ര​​മ 2 എ​​ന്ന പ​​ദ്ധ​​തി നേ​​വി പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ ന​​റു​​ക്കു വീ​​ണ​​ത് അ​​ഭി​​ലാ​​ഷി​​നാ​​യി​​രു​​ന്നു. ആ​​റു മാ​​സം…

Read More

കായിക മന്ത്രികയും സ്‌പോര്‍ട്‌സ് പ്രേമികളും ഇതൊന്നും കാണുന്നില്ല, ദ്രോണാചാര്യ തോമസ് മാഷും കുട്ടികളും തെരുവിലായിട്ട് ദിവസങ്ങള്‍ പലതായി, മെഡല്‍ വാങ്ങുമ്പോള്‍ മാത്രം അഭിനന്ദനവുമായി ഓടിയെത്തുന്നവര്‍ വായിച്ചറിയാന്‍

ഇടുക്കി വണ്ണപ്പുറം എസ്എന്‍എംവിഎച്ച്എസ് സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ എവിടെ അന്തിയുറങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌പോര്‍ട്‌സ് ഹോസ്റ്റലിന് യാതൊരുവിധ ലൈസന്‍സുകളും ഇല്ലെന്ന് പറഞ്ഞ് പുളിമൂട്ടില്‍ മനു മനോജ് നല്‍കിയ ഹര്‍ജിയിലാണ് കുട്ടികളെ ഒഴിപ്പിച്ച് ഹോസ്റ്റല്‍ പൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നടപടിയെടുക്കാന്‍ തീരുമാനിച്ചതോടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയും കായിക പരിശീലനം നടത്തുകയും ചെയ്യുന്ന 82 വിദ്യാര്‍ഥികളും ഇവരുടെ രക്ഷിതാക്കളും ആശങ്കയിലായി. കേരളത്തിലെ കായികരംഗത്ത് ഒട്ടേറെ കായിക പ്രതിഭകളെ സംഭാവന ചെയ്ത ദ്രോണാചാര്യ തോമസ് മാഷും മകന്‍ രാജാസ് തോമസുമാണ് ഇവിടുത്തെ പരിശീലകര്‍. വണ്ണപ്പുറം മേഖലയില്‍ തന്നെ കുട്ടികള്‍ക്കായി വാടകവീട് കണ്ടെത്താനുള്ള ഒരുക്കത്തിലാണ് തോമസ് മാഷ്. സബ് ജില്ലാ, റവന്യുജില്ല സ്‌കൂള്‍ കായികമത്സരങ്ങള്‍ അടുത്തതോടെ കുട്ടികള്‍ക്കുള്ള പരിശീലനം പോലും സ്തംഭിപ്പിക്കുമെന്ന ഭയവും കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമുണ്ട്. കുട്ടികളുടെ ഭാവിയോര്‍ത്തു വണ്ണപ്പുറത്തു…

Read More