പതിനേഴുകാരിയെ തട്ടികൊണ്ടുപോയ 20കാരനായ എറണാകുളത്തെ ഫ്രീക്കന്റെ കഥ ഞെട്ടിക്കും, താമസിക്കുന്നത് രണ്ടു സെന്റ് വീട്ടില്‍, ജോലി സോഷ്യല്‍മീഡിയയില്‍ ഫോട്ടോഷോപ്പ്! ഫയാസിന്റെ കഥയിങ്ങനെ

സോഷ്യല്‍മീഡിയയില്‍ ഫോട്ടോ ഇടുന്നവരുടെ ശരിക്കുള്ള ജീവിതാവസ്ഥ കണ്ടാല്‍ ആരുമെന്നു ഞെട്ടും. അത്തരത്തില്‍ ഫേസ്ബുക്കില്‍ തകര്‍പ്പന്‍ ഡിജെയായി തിളങ്ങിയിരുന്ന ഇരുപതുകാരന്‍ നടത്തിയ തട്ടിപ്പുകളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്ക്കുന്നത്. എറണാകുളം കുമ്പളങ്ങി സ്വദേശി ഫയാസ് മുബീര്‍ ആണ്് സോഷ്യല്‍മീഡിയയില്‍ കാമുകിമാരെ ഉണ്ടാക്കി രസിച്ചത്. ചേവായൂരില്‍ 17 കാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് കോഴിക്കോട് കുമ്പളയിലെ ഒരു മൊഞ്ചന്‍ ഫ്രീക്കനിലേക്ക്. പ്രണയിച്ച് ഒളിച്ചോടിയതാണെന്ന് തിരിച്ചറിഞ്ഞതോടെ 20 കാരനായ പയ്യന്റെ കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു. ഇതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. കുമ്പളയിലെ രണ്ടു സെന്റിലെ വീട്ടിലാണ് താമസം. വീടിനോടു ചേര്‍ന്നുള്ള മുന്തിയ ഹോട്ടലില്‍ ഡിജെയാണെന്നാണു വിശേഷണം. ആരുടെയും കണ്ണിലുടക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തി. അഭിനയത്തിനൊപ്പം വിവിധ മേഖലയില്‍ മികവുണ്ടെന്നുള്ള വ്യാജവിവരങ്ങള്‍ ഫയാസ് മുബീന്‍ ചേര്‍ത്തിരുന്നു. രണ്ടായിരത്തില്‍…

Read More

കേരളത്തിന് മറ്റൊരു ദുരന്തം കൂടി, കൃഷിയിടങ്ങളില്‍ അടിഞ്ഞു കൂടിയത് ഒന്നിനും കൊള്ളാത്ത മണ്ണ്, ചെടികളും വൃക്ഷങ്ങളും ഇനി കേരള മണ്ണില്‍ തഴച്ചു വളര്‍ന്നേക്കില്ല, ആശ്വാസമല്ലാത്ത റിപ്പോര്‍ട്ട് ഇങ്ങനെ

ബിജു കുര്യന്‍ മഹാപ്രളയത്തോടൊപ്പം കൃഷിയിടങ്ങളില്‍ അടിഞ്ഞുകൂടിയ മണ്ണ് കര്‍ഷകര്‍ക്കു മറ്റൊരു ബാധ്യതയായി. പ്രത്യേകമായ എന്തെങ്കിലും ഗുണം ഈ മണ്ണിനില്ലെന്നും കൃഷിക്ക് ഉപയുക്തമല്ലെന്നുമാണ് പഠനറിപ്പോര്‍ട്ട്. ഭൗമശാസ്ത്ര ഗവേഷണ വിഭാഗവും കൃഷി വിജ്ഞാനകേന്ദ്രവുമാണ് പഠനം നടത്തിയത്. പ്രളയമണ്ണ് കൃഷിക്ക് നേരിട്ട് ഉപയോഗിക്കാമെന്ന കൃഷിവകുപ്പിന്റെ ആദ്യ നിഗമനങ്ങള്‍ ശരിയല്ലെന്നാണ് പരിശോധനാഫലങ്ങള്‍ വ്യക്തമാക്കുന്നത്. പ്രളയത്തേത്തുടര്‍ന്ന് പമ്പാതീരത്ത് അടിഞ്ഞ മണ്ണാണ് പഠനവിധേയമാക്കിയത്. പല പ്രദേശങ്ങളിലും വ്യത്യസ്ത തരത്തിലുള്ള മണ്ണാണ് അടിഞ്ഞു കൂടിയിരിക്കുന്നതെങ്കിലും ഇവ നീക്കം ചെയ്‌തോ മേല്‍മണ്ണുമായി കൂട്ടിയോജിപ്പിച്ചോ മാത്രമേ കൃഷി നടത്താവൂയെന്നാണ് ഗവേഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതോടെ പ്രളയക്കെടുതിയിലായ കര്‍ഷകര്‍ കൃഷിയിടം ഒരുക്കലെന്ന ബാധ്യതകൂടി ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. ആറടി ഉയരത്തില്‍വരെ പലയിടങ്ങളിലും മണ്ണ് അടിഞ്ഞിട്ടുണ്ട്. ഇത് മേല്‍മണ്ണുമായി കൂട്ടിയോജിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്ന് കര്‍ഷകര്‍ പറയുന്നു. പ്രളയംമൂലം മണ്ണിന്റെ ഘടന ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടു. സൂക്ഷ്മ ജീവികളുടെ എണ്ണത്തിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. പല…

Read More

ആഡംബര ചലഞ്ച്! പ്രളയക്കെടുതിക്കിടയില്‍ 60 ആഡംബര വാഹനങ്ങള്‍ ഒറ്റയടിക്കു രജിസ്റ്റര്‍ ചെയ്ത് പോലീസ് വകുപ്പ്

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ മു​ണ്ടു​മു​റു​ക്കാ​ൻ പ​റ​യു​ന്ന സ​ർ​ക്കാ​രി​ന് മു​ന്നി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള 60 വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ​യ​ടി​യ്ക്ക് രജിസ്റ്റർ ചെയ്ത് പോ​ലീ​സ് വ​കു​പ്പ്. ക​ഴി​ഞ്ഞ ശനിയാഴ്ച 60 വാ​ഹ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് വ​കു​പ്പ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഡി.​ജി.​പി എ​ന്ന വി​ലാ​സ​ത്തി​ൽ 46 വാ​ഹ​ന​ങ്ങ​ളും സ്റ്റേ​റ്റ് പോ​ലീ​സ് ചീ​ഫ് എ​ന്ന വി​ലാ​സ​ത്തി​ൽ 14 വാ​ഹ​ന​ങ്ങ​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ട്ടു ല​ക്ഷം മു​ത​ൽ 24 ല​ക്ഷം രൂ​പ വ​രെ വി​ല​യു​ണ്ട്. ട​യോ​ട്ട ഇ​ന്നോ​വ​യു​ടെ പു​തി​യ എ​ഡി​ഷ​നാ​യ ഇ​ന്നോ​വ ക്രി​സ്റ്റ​യു​ടെ വി​ല ഇ​രു​പ​തു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് പോ​ലീ​സ് ചീ​ഫ് എ​ന്ന പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല​ധി​ക​വും ഇ​ന്നോ​വ ക്രി​സ്റ്റ​യാ​ണ്. മ​ഹീ​ന്ദ്ര​യു​ടെ ബൊ​ലീ​റോ, കെ.​യു.​വി തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളാ​ണ് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല​ധി​ക​വും. തി​രു​വ​ന​ന്ത​പു​രം ആ​ർ.​ടി.​ഒ ഓ​ഫീ​സി​നു കീ​ഴി​ലാ​ണ് അ​റു​പ​തു വാ​ഹ​ന​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കെ.​എ​ൽ.01…

Read More

ഹഷിദ ചെറിയ മീനല്ല, രണ്ടുവര്‍ഷത്തിനിടെ പതിനഞ്ചു വിവാഹം! പെണ്‍വാണിഭത്തിനായി കംപ്യൂട്ടര്‍ വിദഗ്ധനെ വാടകയ്‌ക്കെടുത്തു, സ്വന്തം അശ്ലീല വീഡിയോ ക്ലിപ്പ് വാട്‌സാപ്പ് ചെയ്തും ബിസിനസ്, ഹഷിദയുടെ കെണി ഇങ്ങനെ

കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ സംഘത്തില്‍പെട്ട യുവതിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഞായറാഴ്ച കാസര്‍ഗോട്ടെ ആഡംബര ഫ്‌ളാറ്റില്‍ വെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്‍ ആണ് സമീറയെന്ന ഹഷീദയെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പിലും പരിസരങ്ങളിലുമുള്ള നിരവധി പ്രമുഖരാണ് ഹഷിദയുടേയും സംഘത്തിന്റെയും പെണ്‍കെണിയില്‍ കുടുങ്ങിയത്. പതിനഞ്ചോളം വിവാഹം ചെയ്ത് പെണ്‍വാണിഭം തൊഴിലാക്കിയ മുസ്തഫയും സംഘവും കംപ്യൂട്ടര്‍ വിദഗ്ധനായ അമല്‍ദേവിന്റെ സഹായം ലഭിച്ചതോടെയാണ് പെണ്‍കെണിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്. അഞ്ചുപേര്‍ വലയിലായതോടെ അറുപതു ലക്ഷത്തിലേറെ രൂപയാണ് സംഘത്തിന് ലഭിച്ചത്. ഇതോടെയാണ് കൂടുതല്‍ പണമുണ്ടാക്കുന്നതിനായി ബ്ലാക്ക് മെയില്‍ പെണ്‍കെണി ഇവര്‍ വിപുലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വീഡിയോ ക്ലിപ്പുകള്‍ വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്താണ് സംഘം നിരവധിപ്പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ചപ്പാരപ്പടവിലെ അബ്ദുള്‍ ജലീല്‍, മന്നയിലെ ആലി എന്നിവരില്‍ നിന്ന് ഏറ്റവും അവസാനം ഒരു കോടി…

Read More

കല്യാണം കഴിഞ്ഞു പോയപ്പോഴും പോലീസുകാരിയായ ജയലക്ഷ്മി കാമുകനെ മറന്നില്ല, കാമുകന്റെ മനംമാറും മുമ്പേ കൊടുത്തത് എട്ടിന്റെ ക്വട്ടേഷന്‍, കണ്ണില്ലാത്ത പ്രണയത്തിന്റെ കഥനകഥ

പ്രണയത്തിനു കണ്ണും മൂക്കുമില്ല. സത്യമാണത്. പ്രണയം തലയ്ക്കു പിടിച്ചാല്‍ എന്തും ചെയ്യുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജയലക്ഷ്മിയെന്ന പോലീസുകാരി. കാമുകനെ നഷ്ടപ്പെടാതിരിക്കാന്‍ കാമുകനിട്ട് ക്വട്ടേഷന്‍ കൊടുത്ത പോലീസുകാരിയായ ജയലക്ഷ്മിയുടെ കഥയിങ്ങനെ-ബെംഗളൂരുവില്‍ വനിതാ പോലീസുകാരിയാണ് ജയലക്ഷ്മി. വയസ് 27 മാത്രം. ഇവര്‍ മുമ്പ് വീരേഷ് എന്ന യുവാവുമായി തീവ്ര പ്രണയത്തിലായിരുന്നു. ഇതിനിടെ ജയലക്ഷ്മി വേറെ വിവാഹം കഴിച്ചു. എങ്കിലും കാമുകനെ മറക്കാന്‍ അവര്‍ തയാറായില്ല. ഇതോടെ വിവാഹബന്ധം തകര്‍ന്നു. ജയലക്ഷ്മി പതറിയില്ല. കാമുകനായ വീരേഷിനോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ വിവാഹത്തിന് താല്പര്യമില്ലെന്ന് വീരേഷ് വ്യക്തമാക്കി. ഇതോടെയാണ് കാമുകനെ സ്വന്തമാക്കാന്‍ ജയലക്ഷ്മി പ്ലാന്‍ ബി ആവിഷ്‌കരിച്ചത്. സ്ഥലത്തെ പ്രധാന ഗുണ്ടകള്‍ക്ക് ഇവര്‍ ക്വട്ടേഷന്‍ നല്കി. ജയലക്ഷ്മിക്കൊപ്പം കഴിഞ്ഞാഴ്ച ക്ഷേത്രത്തില്‍ പോയപ്പോഴാണു മൊബൈലും പഴ്‌സും തട്ടിയെടുക്കാനെന്ന വ്യാജേന ഇവര്‍ വീരേഷിനെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച വീരേഷിന്റെ വെട്ടിയെടുത്ത കൈപ്പത്തിയുമായി സംഘം കടന്നു. അംഗവൈകല്യം…

Read More

മലബാറിലെ വമ്പന്മാരുടെ ഉറക്കം കെടുത്തിയ ‘ഹണി’ ഒടുവില്‍ പിടിയില്‍, സമീറയുടെ വലയില്‍ വീണവരില്‍ 20കാരന്‍ മുതല്‍ 62കാരന്‍ വരെ, വീഡിയോയില്‍ പിടികൂടൂം, പിന്നെ ഹണിട്രാപ്പ്, സമീറയുടെ രീതികള്‍ ഇങ്ങനെ

ഹണിട്രാപ്പ് കേസിലെ ‘ഹണി’ പിടിയിലായി. കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ സംഘത്തില്‍പെട്ട യുവതിയെയാണ് ഇന്നലെ കാസര്‍ഗോട്ടെ ആഡംബര ഫ്ളാറ്റില്‍ വെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് കളിയങ്ങാട് കുഡ്ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്സിലെ എം.ഹഷിദ എന്ന സമീറയെയാണ്(32) അറസ്റ്റ് ചെയ്തത്. ഈ കേസിലെ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലും കാസര്‍ഗോഡുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്‌മെയില്‍ചെയ്ത് പണം വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നതില്‍ ഭയമുള്ളതിനാല്‍ മാത്രമാണ് പെണ്‍കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതില്‍ പലരും പരാതിയുമായി രംഗത്ത് വരാതിരുന്നത്. ഉന്നതന്‍മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിനാണ് ഹഷിദയെ പ്രതിചേര്‍ത്തിട്ടുള്ളത്. നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരന്‍ (62) എന്നയാള്‍…

Read More

ഒരു കേടി രൂപയുടെ നിരോധിത കറന്‍സി വാങ്ങുന്നത് പത്തുലക്ഷം രൂപയ്ക്ക്, മറിച്ചു വില്ക്കുന്നത് 35 ലക്ഷം രൂപയ്ക്ക്, മലപ്പുറത്ത് ഒരുമാസത്തിനിടെ പിടികൂടിയത് 25 കോടി രൂപയുടെ നിരോധിത നോട്ടുകള്‍!!

നിലമ്പൂരില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചു പേരെ പിടികൂടിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. തിരുവനന്തപുരം ശ്രീകാര്യം ചവടിക്കോട് സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നൈ ഭജന കോവില്‍ മുനീശ്വര്‍ സ്ട്രീറ്റിലെ സോമനാഥന്‍ എന്ന നായര്‍സാര്‍ (71), കൊണ്ടോട്ടി സ്വദേശികളായ കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു (34), ചിറയില്‍ ജസീന മന്‍സിലില്‍ ജലീല്‍ (36), മഞ്ചേരി പട്ടര്‍കുളം എരിക്കുന്നന്‍ ഷൈജല്‍ (32) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സിഐ കെ.എം.ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇതില്‍ സന്തോഷ്, സോമനാഥന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവര്‍ക്കു ജാമ്യം നല്‍കി. കേസുമായി ബന്ധപ്പെട്ടു ഇന്റലിജന്‍സ് വിഭാഗവും സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചും പ്രതികളെ ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിച്ചു. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ ഇന്‍കംടാക്‌സ് വിഭാഗത്തിനും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിനും ഇന്നു റിപ്പോര്‍ട്ട് കൈമാറുമെന്നു സിഐ…

Read More

കിര്‍മാണി രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ വളച്ചെടുത്തത് ഫേസ്ബുക്കിലെ വീരപരിവേഷം കാട്ടി ; ജയിലില്‍ നിന്നുള്ള ഫോണ്‍വിളി പതിവായതോടെ യുവതി ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയുമെല്ലാം മറന്നു; ഗള്‍ഫുകാരന്‍ പറയുന്നത്…

മാഹി:ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ നയിക്കുന്നത് രാജകീയ ജീവിതമാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആഗ്രഹിക്കുമ്പോള്‍ പരോള്‍,ജയിലിനുള്ളില്‍ മൊബൈല്‍ഫോണും മറ്റെല്ലാ സൗകര്യങ്ങളും എത്തിച്ചു നല്‍കാന്‍ ആളുകള്‍ ഇങ്ങനെ വേണ്ടതെല്ലാം. നാട്ടിലെ സല്‍ഗുണ സമ്പന്നന്മാര്‍ പെണ്ണുകിട്ടാതെ നടക്കുമ്പോള്‍ ടിപിയെ വെട്ടി തുണ്ടം തുണ്ടമാക്കിയ കിര്‍മാണി ഒടുവില്‍ ഒരു ഗള്‍ഫുകാരന്റെ ഭാര്യയെ വളച്ചെടുത്ത് കല്യാണം കഴിയ്ക്കുകയും ചെയ്തു. ഓര്‍ക്കാട്ടേരി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ കിര്‍മാണി പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു. ഈ പ്രണയം പൂത്തുലഞ്ഞതാകട്ടെ മൊബൈല്‍ ഫോണ്‍ വഴിയും. ജയിലില്‍ നിന്നുള്ള ഫോണ്‍വിളിയാണ് ഇരുവരെയും അടുപ്പിച്ചത്. ഇക്കാര്യം യുവതിയുടെ ആദ്യഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വടകര സ്വദേശിയായ യുവാവിനെ ദീര്‍ഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് യുവതി വിവാഹം കഴിച്ചത്. ബഹ്റിനില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനെ ഉപേക്ഷിച്ച് മൂന്ന് മാസം മുമ്പാണ് യുവതി പോയത്. ഈ ബന്ധത്തില്‍ വില്ലനായത്…

Read More

ഈ കളിയാ പൊന്മാന്‍! മല്യയുടെ ബന്ധങ്ങള്‍ വെളിച്ചത്താകുന്നു; പുള്ളിക്കാരന്‍ ഫ്രോഡാ.. മല്യ പറഞ്ഞതു കാര്യമാക്കേണ്ടെന്നു ബിജെപി

ന്യൂ​ഡ​ൽ​ഹി: വി​ജ​യ് മ​ല്യ രാ​ജ്യം വി​ടു​ന്ന​തി​ന് നാ​ലു ദി​വ​സം മു​ന്പ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ബാ​ങ്കു​ക​ളു​ടെ നീ​ക്ക​ത്തി​ന് ത​ട​യി​ട്ടെ​ന്ന ആ​രോ​പ​ണം സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്നു. 2016 ഫെ​ബ്രു​വ​രി 28ന് ​എ​സ്ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17 ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യം വി​ജ​യ് മ​ല്യ​ക്കെ​തി​രേ ഡെ​റ്റ് റി​ക്ക​വ​റി ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​ണ്. എ​ന്നാ​ൽ പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​രാ​രും ഇ​തി​ന് മു​തി​ർ​ന്നി​ല്ല. ഇ​താ​ണ് സം​ശ​യ​മു​ണ്ടാ​ക്കു​ന്ന​ത്. എ​സ്ബി​ഐ​യു​ടെ നി​ല​പാ​ട് മാ​റ്റ​ത്തി​നു പി​ന്നി​ൽ ശ​ക്ത​മാ​യ രാ​ഷ്‌​ട്രീ​യ ക​ര​ങ്ങ​ളു​ണ്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. ധ​ന​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി നേ​രി​ട്ട് രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ, ബി​ജെ​പി- കോ​ണ്‍​ഗ്ര​സ് വാ​ക്പോ​രും മു​റു​കി. മു​തി​ർ​ന്ന മ​ന്ത്രി​മാ​രെ നി​ര​ത്തി ബി​ജെ​പി പ്ര​തി​രോ​ധം ച​മ​യ്ക്കാ​ൻ ശ്ര​മി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ക​ളം നി​റ​ഞ്ഞ​തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​റ്റ​പ്പെ​ട്ടു. റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ലെ അ​ഴി​മ​തി​ആ​രോ​പ​ണം ക​ത്തി​നി​ൽ​ക്കെ മ​ല്യ​യെ രാ​ജ്യം വി​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​ർ ത​ന്നെ സ​ഹാ​യി​ച്ചു​വെ​ന്ന ആ​രോ​പ​ണം വ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷ​ത്ത് വ​ർ​ധി​ത വീ​ര്യ​വു​മാ​യി.…

Read More

ഭര്‍ത്താവ് വിദേശത്തായിരുന്നപ്പോള്‍ സുനിത കാമുകന്മാരുടെ കൂടെ ഒളിച്ചുപോയി, ഫേസ്ബുക്ക് വഴി കണ്ടെത്തിയ ബിജുവുമായി ഒന്നിച്ചത് തട്ടിപ്പിന്റെ പാഠങ്ങള്‍ അഭ്യാസിക്കാന്‍! മാവേലിക്കരയിലെ ജഗജില്ലികള്‍ പിടിയിലായത് ഇങ്ങനെ

സ്‌കൂട്ടറില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന യുവതിയും കാമുകനും അറസ്റ്റില്‍. എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്കും മുറിയില്‍ വിഷ്ണു ഭവനത്തില്‍ വിക്രമന്റെ ഭാര്യ സുനിത (36), കാമുകന്‍ ഹരിപ്പാട് പിലാപ്പുഴ, ബിജു ഭവനത്തില്‍ ബിജുവര്‍ഗീസ് (33) എന്നിവരെയാണ് മൂന്നുമാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ പോലീസ് വലയിലായത്. 18നു വൈകുന്നേരം നാലിന് കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിനടുത്ത് റോഡില്‍ കൂടി നടന്നുപോയ യുവതിയുടെ അടുത്ത് സ്‌കൂട്ടര്‍ നിര്‍ത്തി വഴി ചോദിച്ച പുരുഷനും, സ്ത്രീയും യുവതിയുടെ രണ്ടര പവന്‍ തൂക്കമുള്ള താലിയുള്‍പ്പെടുന്ന സ്വര്‍ണമാല പൊട്ടിച്ചിരുന്നു. മാല നഷ്ടപ്പെട്ട കല്ലിമേല്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് ഒരു സ്ത്രീ ആയിരുന്നെന്നും സ്‌കൂട്ടറിന്റെ നമ്പര്‍ 586 എന്നാണെന്നും പറഞ്ഞിരുന്നു. മാവേലിക്കര ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടര്‍ന്ന് 586 എന്ന നമ്പര്‍ വരുന്ന ആക്ടീവ സ്‌കൂട്ടറിനെപ്പറ്റി അന്വേഷിച്ചതില്‍ നമ്പര്‍…

Read More