കിര്‍മാണി രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ വളച്ചെടുത്തത് ഫേസ്ബുക്കിലെ വീരപരിവേഷം കാട്ടി ; ജയിലില്‍ നിന്നുള്ള ഫോണ്‍വിളി പതിവായതോടെ യുവതി ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയുമെല്ലാം മറന്നു; ഗള്‍ഫുകാരന്‍ പറയുന്നത്…

മാഹി:ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ നയിക്കുന്നത് രാജകീയ ജീവിതമാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആഗ്രഹിക്കുമ്പോള്‍ പരോള്‍,ജയിലിനുള്ളില്‍ മൊബൈല്‍ഫോണും മറ്റെല്ലാ സൗകര്യങ്ങളും എത്തിച്ചു നല്‍കാന്‍ ആളുകള്‍ ഇങ്ങനെ വേണ്ടതെല്ലാം. നാട്ടിലെ സല്‍ഗുണ സമ്പന്നന്മാര്‍ പെണ്ണുകിട്ടാതെ നടക്കുമ്പോള്‍ ടിപിയെ വെട്ടി തുണ്ടം തുണ്ടമാക്കിയ കിര്‍മാണി ഒടുവില്‍ ഒരു ഗള്‍ഫുകാരന്റെ ഭാര്യയെ വളച്ചെടുത്ത് കല്യാണം കഴിയ്ക്കുകയും ചെയ്തു. ഓര്‍ക്കാട്ടേരി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ കിര്‍മാണി പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു. ഈ പ്രണയം പൂത്തുലഞ്ഞതാകട്ടെ മൊബൈല്‍ ഫോണ്‍ വഴിയും. ജയിലില്‍ നിന്നുള്ള ഫോണ്‍വിളിയാണ് ഇരുവരെയും അടുപ്പിച്ചത്. ഇക്കാര്യം യുവതിയുടെ ആദ്യഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വടകര സ്വദേശിയായ യുവാവിനെ ദീര്‍ഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് യുവതി വിവാഹം കഴിച്ചത്. ബഹ്റിനില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനെ ഉപേക്ഷിച്ച് മൂന്ന് മാസം മുമ്പാണ് യുവതി പോയത്. ഈ ബന്ധത്തില്‍ വില്ലനായത്…

Read More

വിയ്യൂരില്‍ കൊടി സുനി വാര്‍ഡന്മാരെ വിളിക്കുന്നത് ‘ എടാ’ എന്ന് ; കഴിക്കുന്നത് രാജകീയ ഭക്ഷണം; ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സുഖചികിത്സയും; സിപിഎം തടവുകാരുടെ അടിപൊളി ജയില്‍ ജീവിതം ഇങ്ങനെ…

കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ സിപിഎം തടവുകാര്‍ക്ക് രാജകീയ ജീവിതമെന്ന് വിവരം. പല ജയിലുകളുടെയും ഉള്ളറകള്‍ പാര്‍ട്ടിഗ്രാമങ്ങള്‍ക്ക് സമമാണെന്ന വിവരമാണ് പുറത്തുവരുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളി കൊടിസുനി തൃശുര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ‘വി.ഐ.പി’യാണ്. ഇവിടെ എല്ലാം നിയന്ത്രിക്കുന്നതും കൊടി സുനി തന്നെ. യഥേഷ്ടം ഫോണ്‍ വിളിക്കാം, പ്രത്യേക ഭക്ഷണം, വാര്‍ഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാള്‍ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതം. ഒരിക്കല്‍ ജയിലിനകത്തുനിന്ന് സുനി ഫോണ്‍ വിളിക്കുന്നതു മൊബൈലില്‍ പകര്‍ത്തിയ വാര്‍ഡനു ലഭിച്ചത് മെമോ. വിയ്യൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സിപിഎം നിയന്ത്രണമാണുള്ളത്. 2017 ജനുവരിയിലാണു കൊടി സുനി ജയില്‍ ഉദ്യോഗസ്ഥനു മെമോ ‘കൊടുപ്പിച്ചത്’. ഉദ്യോഗസ്ഥന്‍ ഫോണ്‍ വിളി പകര്‍ത്തുന്നതു കണ്ട സുനി ഫോണ്‍ പിടിച്ചെടുത്ത് സിംകാര്‍ഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ്…

Read More