2009 സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിലാണ് കണ്ണൂർ സിറ്റി ഹൈസ്കൂള്‍ അധ്യാപിക ഉരുവച്ചാല്‍ സ്വദേശിനി ഹേമജ (46) കൊല്ലപ്പെടുന്നത് . കണ്ണൂരിനെ നടുക്കിയ ഈ പാതിരാ കൊലപാതകം നടന്നിട്ട് ഒന്‍പത് വര്‍ഷമായിട്ടും പോലീസ് ഇന്നും ഇരുട്ടിൽ തന്നെ. എന്തുകൊണ്ടോ പിടിച്ചുകയറാന്‍ കൊള്ളാവുന്ന ഒരു തുന്പുപോലും ഇന്ന് പോലീസിന്റെ പക്കലില്ല. വീടിനടുത്തുളള റോഡില്‍ നിര്‍ത്തിയിട്ട മാരുതി വാനിലാണ് ഹേമജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ചപ്പോള്‍ തന്നെ ഡിക്കന് ശശി എന്ന വിളിപ്പേരുള്ള ഭര്‍ത്താവ് ശശീന്ദ്രനാണ് പ്രതിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ ഇയാളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. സംഭവദിവസം രാത്രിയില്‍ അസുഖബാധിതനെന്ന് നടിച്ച ശശീന്ദ്രന് ഭാര്യ ഹേമജയെയും കൂട്ടി ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് മാരുതി ഓംനിയില്‍ പുറത്തേക്ക് പോയത്. വഴിയില്‍ വച്ച് സുഹൃത്തായ ടി.എന്‍.ശശി കൂടെ കയറി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ശശി ഹേമജയുടെ കൈകള്‍ പിറകിലേക്ക് വലിച്ചുപിടിച്ചു. ഭര്‍ത്താവ്…
Read MoreCategory: Editor’s Pick
പാര്‍ട്ടി ഓഫീസില്‍ ചെന്നപ്പോള്‍ ശശി എന്നെ കയറിപ്പിടിച്ചു, ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങിയോടി, എനിക്ക് മുഖലക്ഷണം അറിയാം, സഖാവിന്റെ മുഖം കണ്ടിട്ട് നല്ല ടെന്‍ഷന്‍ ആണെന്ന് തോന്നുന്നു, സിപിഎം എല്‍എ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതി പറയുന്നതിങ്ങനെ
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പീഡനപരാതിയില്‍ കുരുക്ക് ഓരോദിവസവും മുറുകുകയാണ്. ശശിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ യുവതിയെ നിശബ്ദയാക്കാന്‍ കോടികള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ താന്‍ അതിലൊന്നും വീഴില്ലെന്ന് യുവതി പറയുന്നു. യുവതിയുടെ മൊഴിയിങ്ങനെ- സിപിഐമ്മിന്റെ പാലക്കാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് എന്നെ ശശി മണ്ണാര്‍കാട് പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്നുപറഞ്ഞാണ് വിളിപ്പിച്ചത്. രണ്ടുമൂന്നുതവണ ഇക്കാര്യം സംസാരിക്കാന്‍ പാര്‍ട്ടി ഓഫീസിലേക്ക് പോയി. എന്നെ ഏല്‍പ്പിച്ച ചുമതലകള്‍ ഞാന്‍ ഭംഗിയായി നിര്‍വഹിച്ചു. ഒരുദിവസം ഞാന്‍ ചെന്നപ്പോള്‍ വനിതാ വോളന്റിയര്‍മാര്‍ക്ക് യൂണിഫോം വാങ്ങാന്‍ പണം എന്നെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. പണം വാങ്ങാന്‍ ഞാന്‍ വിസമ്മതിച്ചു. എന്നാല്‍ നിര്‍ബന്ധിച്ച് പണം നല്കാന് ശശി ശ്രമിച്ചു. തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ എന്നെ കടന്നുപിടിച്ചു. ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങിയോടി. എനിക്ക് കടുത്ത മാനസിക വിഷമവും സമ്മര്‍ദ്ദവുമുണ്ടായി. അതിനടുത്ത…
Read Moreതന്റെ ഭാര്യയെ വശത്താക്കി കൂടെ താമസിപ്പിച്ചത് മനോജില്‍ പ്രതികാരം വളര്‍ത്തി, അപകടം മണത്ത രഞ്ജിത്ത് വീട്ടില്‍ നിന്നിറങ്ങിയില്ല, കൊല്ലത്തെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്താകുമ്പോള്‍ ഞെട്ടലില്‍ ഒരുനാട്
യുവാവിനെ മുന്‍വൈരാഗ്യത്തെതുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിലെ ക്വാറി വേസ്റ്റ് കുഴിയില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം പേരൂര്‍ കൊറ്റങ്കര അയ്യത്തുമുക്കിന് സമീപം പ്രോമിസ്ഡ് ലാന്റില്‍ ജോണ്‍സണിന്റെയും ട്രീസയുടെയും മകന് രഞ്ജിത്ത് ജോണ്‍സനാണ് (40) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മയ്യനാട് സ്വദേശി ബൈജു, ചന്പക്കുളം സ്വദേശി വിനീഷ് എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് 15 മുതലാണ് ഇയാളെ കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് നാടകീയ വഴിത്തിരിവുണ്ടാകുന്നത്. രഞ്ജുവിനെ കൊലപ്പെടുത്തിയതായി ചില അജ്ഞാത സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. അന്വേഷണം ആരംഭിച്ചപ്പോള്‍ സുഹൃത്തുക്കളായ ചിലര്‍ നാട്ടില്‍ നിന്ന് മുങ്ങിയതായി കണ്ടെത്തി. തുടര്‍ന്നാണ് സുഹൃത്ത് മയ്യനാട് സ്വദേശി ഉണ്ണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മൊഴിയില്‍ പൊരുത്തക്കേട് വന്നതോടെ കൂടുതല്‍ ചോദ്യം ചെയ്തതിലാണ് വിവരങ്ങള്‍ പുറത്തായത്. വീടിനോട് ചേര്‍ന്ന് അരുമ…
Read Moreഹനാന്റെ കാര്‍ അപകടത്തിന്റെയും ആശുപത്രി വാസത്തിന്റെയും ലൈവ് വീഡിയോ നല്കിയ ഓവര്‍സ്മാര്‍ട്ടായ ഫേസ്ബുക്ക് പേജ് നിരീക്ഷണത്തില്‍, അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ ലൈവ് ചെയ്യാന്‍ ആളെത്തിയതില്‍ ദുരൂഹത
മീന്‍ വില്പന നടത്തി ഉപജീവനം നടത്തിയിരുന്ന ഹനാന് കഴിഞ്ഞദിവസം ഉണ്ടായ കാര്‍ അപകടത്തില്‍ ദുരൂഹത. ഇക്കാര്യം ഹനാന് തന്നെ വ്യക്തമാക്കിയതോടെ പരാതി നല്‍കാനാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും തീരുമാനം. അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയിലെത്തി ഫേസ്ബുക്കില്‍ ലൈവ് സംപ്രേക്ഷണം നടത്തിയ ഒരു ഫേസ്ബുക്ക് പേജിനെതിരേയും യുട്യൂബ് ചാനലിനെതിരേയും പരാതി കൊടുക്കുമെന്ന് ഹനാന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫേസ്ബുക്ക് പേജിന്റെ ആളുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അപകട സ്ഥലത്ത് എങ്ങനെ എത്തിയെന്ന കാര്യത്തില്‍ പോലീസ് അന്വേഷിക്കുമെന്നും സൂചനയുണ്ട്. ഹനാനെ മനപൂര്‍വം ആരെങ്കിലും അപകടപ്പെടുത്താന്‍ ശ്രമിച്ചതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അപകടം നടന്ന ഉടനെ ഒരു ഓണ്‍ലൈന്‍ മാധ്യമം വേഗത്തില്‍ പറന്നെത്തി. താന്‍ പേരുപോലും കേള്‍ക്കാത്ത മാധ്യമം തങ്ങളുടെ എക്സ്ക്ലൂസീവ് എന്നു പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് പുളയുന്ന തന്റെ വീഡിയോ എടുത്തു. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്. ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം…
Read Moreകേരളത്തിന്റെ ആശങ്ക അവസാനിക്കുന്നില്ല, നടക്കുന്നത് വാട്ടര്‍ ടേബിള്‍ പ്രതിഭാസം, നദികളിലെ നീര്‍ത്താഴ്ച കൊടും വരള്‍ച്ചയ്ക്ക് വഴിവയ്ക്കും, ഇനിയെങ്കിലും പ്രകൃതിയെ വെറുതെ വിട്ടില്ലെങ്കില്‍ നാം അനുഭവിക്കുക തന്നെ ചെയ്യും
പ്രകൃതി ഒരു മുന്നറിയിപ്പ് നല്കിയിരിക്കുന്നു. പ്രളയത്തിന്റെ രൂപത്തില്‍. നാളെ ചിലപ്പോള്‍ അതു ഭൂചലനത്തിന്റെയോ വരള്ച്ചയുടേയോ രൂപത്തിലാകും. അതേ കേരളത്തില്‍ ഇനിയുള്ള നാളുകള്‍ അത്ര സുഖകരമായിരിക്കില്ലെന്ന സൂചനകള്‍ തന്നെയാണ് ഭൗമശാസ്ത്ര വിദഗ്ധര്‍ നല്‍കുന്നത്. കൊടുംപ്രളയത്തിന്റെ ശേഷിപ്പുകള്‍ വിരല്‍ ചൂണ്ടുന്നത് കൊടുംവരള്‍ച്ചയാകും കേരളത്തില്‍ വരാനിരിക്കുന്നതെന്നാണ്. മഹാപ്രളയത്തിനുശേഷം നദികളിലെ ജലനിരപ്പ് വലിയതോതില്‍ താഴ്ന്നു. പലയിടത്തും വേനല്‍ക്കാലത്ത് ഒഴുകിയിരുന്നതിനേക്കാള്‍ കുറവാണ് വെള്ളം. ഇടുക്കിയില്‍ മാത്രമല്ല പാലക്കാടും മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം ഈ പ്രതിഭാസം ദൃശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം വിദഗ്ധര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെല്ലാം ഒരേ നിഗമനത്തിലേക്കാണ് എത്തിച്ചേരുന്നത്. കൊടുംപ്രളയത്തിനുശേഷം കേരളം കൊടുംവരള്‍ച്ച നേരിടാന്‍ ഒരുങ്ങേണ്ടിയിരിക്കുന്നുവെന്ന്. വാട്ടര്‍ ടേബിള്‍ എന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രതിഭാസം മുന്‍പ് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം…
Read Moreകാമുകനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ കഠിനമായി ഉപദ്രവിക്കും, ബിരിയാണിക്കാരനായ കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമിയുടെ ക്രൂരതകള്‍ ഇങ്ങനെ
തമിഴ്നാട്ടില്‍ കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുട്ടികളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ അഭിരാമിയുടെ കൂടുതല്‍ ക്രൂരതകളുടെ വിവരങ്ങള്‍ പുറത്തുവരുന്നു. ഭര്‍ത്താവും രജനികാന്ത് ഫാന്‍സ് അസോസിയേഷന് പ്രസിഡന്റുമായ രമേശിന്റെ ഭാര്യയാണ് കുണ്ട്രത്തൂര് സ്വദേശിനിയായ അഭിരാമി. ഇവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. അഭിരാമി ബിരിയാണിക്കടയില്‍ സുന്ദരവുമായി ജോലി ചെയ്തിരുന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഭര്‍ത്താവ് ജോലിക്കു പോകുന്ന സമയത്താണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോ കോള്‍ ചെയ്തിരുന്നു. വിഡിയോ കോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മകനേയും അഞ്ചു വയസുള്ള മകളേയും വിഷം കൊടുത്തു കൊലപ്പെടുത്തിയത്. ഭര്‍ത്താവിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അദ്ദേഹം വീട്ടിലെത്താന്‍ വൈകിയതിനാല്‍ കൊലപാതകം നടന്നില്ല. മക്കളെ കൊന്ന ശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിരാമിയെ പിന്നീട് നാഗര്‍കോവിലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ കരച്ചില് കേട്ട അയല്‍ക്കാര്‍ ഒരിക്കല്‍ പോലീസില്‍ പരാതി…
Read Moreജനം മടുത്തു; ഇന്ധനവില കത്തുന്നു! ഇന്ധനവിലവർധനയിൽ പൊറുതിമുട്ടി രാജ്യം; ഹർത്താലിനോട് പൂർണ യോജിപ്പ്: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കൊച്ചി: ഇന്ധനവിലവർധനയിൽ പൊറുതിമുട്ടി രാജ്യം. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി സമരാഹ്വാനം ചെയ്തതിനു പിന്നാലെയും ഇന്ധന വിലയിൽ വൻ വർധനവ് വരുത്തിയിരിക്കുകയാണ്. പെട്രോളിന് 49 പൈസയുടെയും ഡീസലിന് 55 പൈസയുടെയും വർധനവാണ് സംസ്ഥാനത്ത് ഇന്നുണ്ടായിരിക്കുന്നത്. കൊച്ചി നഗരത്തിൽ ഇതാദ്യമായി പെട്രോൾ വില ലിറ്ററിനു 82 രൂപ കടന്നു. ഡീസൽ വിലയാകട്ടെ ലിറ്ററിന് 76 രൂപയോടടുക്കുന്നു. കൊച്ചി നഗരത്തിനു പുറത്ത് ഡീസൽ വില 76 കടന്ന് മുന്നേറുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ ഇന്നലെ ശരാശരി വില 83.30 രൂപയാണ്. ഡീസൽ വില 77 കടന്നു. ലിറ്ററിന് ശരാശരി 77.18 രൂപയാണു തിരുവനന്തപുരം നഗരത്തിൽ. കോഴിക്കോട് പെട്രോൾ വില 82.21 ആയും ഡീസൽ വില 75.59 രൂപയായും ഉയർന്നു. പെട്രോൾ, ഡീസൽ വില കുറക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഭാരത ബന്ദ് നടത്താൻ കോണ്‍ഗ്രസ് ഇന്നലെയാണു ആഹ്വാനം ചെയ്തത്.…
Read Moreകോവളത്ത് ഭര്‍ത്താവിനെയും മക്കളെയും വിട്ട് വീട്ടമ്മ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി; കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍; വിധി കേട്ട് യുവതി കോടതിയില്‍ ബോധംകെട്ടുവീണു
ഫേസ്ബുക്ക് കുടുംബ ബന്ധങ്ങള്‍ക്കിടയില്‍ വില്ലനാകുന്ന മറ്റൊരു സംഭവം കൂടി. തിരുവനന്തപുരം കോവളത്താണ് നാടിനെ ഞെട്ടിച്ച സംഭവം. ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള വീട്ടമ്മയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് കോവളം പോലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ വിശദമായ അന്വേഷണം നടത്തിയ പോലീസിന് ചില തുമ്പുകള്‍ ലഭിച്ചു. യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിക്കൊപ്പം കറങ്ങുകയാണെന്ന് വിവരം ലഭിച്ച പോലീസ് ഒടുവില്‍ പലയിടത്തും കറങ്ങി നടക്കുന്നതിനിടെ ഇരുവരെയും കണ്ടെത്തി.തിരുവനന്തപുരം കോവളത്തായിരുന്നു സംഭവം. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബമുള്ള ആളായിരുന്നു കാമുകന്. എന്നിരുന്നാലും ഇയാള്‍ക്കൊപ്പം പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. കോടതി പോലീസിന്റെ വാദമെല്ലാം കേട്ട ശേഷം നിര്‍ണായകമായ തീരുമാനമെടുത്തു. വീട്ടമ്മയായ യുവതിയെ ഭര്‍ത്താവിനൊപ്പം വിടുക എന്നതായിരുന്നു കോടതിയുടെ തീരുമാനം. കാമുകന്റെ കുടുംബ പശ്ചാത്തലം പരിശോധിച്ച ശേഷമാണ് കോടതി ഇങ്ങനെ…
Read Moreതിരിച്ചുപോകാന്‍ ബാഗെടുക്കുമ്പോള്‍ ആ ഡിവൈഎഫ്ഐ നേതാവ് മുറി അകത്തു നിന്നും പൂട്ടി, കിടക്കയില്‍ തള്ളിയിട്ടു, ഓടിമാറാന്‍ ശ്രമിച്ചതോടെ എന്റെ വായ്പൊത്തി, എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ ഡിവൈഎഫ്ഐ നേതാവില്‍ നിന്ന് നേരിട്ട ദുരാനുഭവത്തെപ്പറ്റി യുവതിക്ക് പറയാനുള്ളത്
സിപിഎമ്മിനെ പിടിച്ചു കുലുക്കിയ പി.കെ. ശശി എംഎല്‍എയുടെ പീഡനത്തിനു പിന്നാലെ ഡിവൈഎഫ്ഐ നേതാവ് ആര്.എല്‍. ജീവന്‍ലാല്‍ സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും വിവാദമായിരിക്കുന്നു. തൃശൂരിലെ യുവതിക്കുണ്ടായ അനുഭവം സമാനതകളില്ലാത്തതായിരുന്നു. സഹോദരനെപോലെ വിശ്വസിച്ച പാര്‍ട്ടി നേതാവില്‍ നിന്നാണ് ആ പെണ്‍കുട്ടിക്ക് ദുരാനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ അന്ന് താന്‍ അനുഭവിക്കേണ്ടിവന്ന അനുഭവങ്ങളെപ്പറ്റി പെണ്‍കുട്ടി മനസുതുറക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ജീവന്‍ലാല്‍ തിരുവനന്തപുരത്തെ കോച്ചിംഗ് ക്യാമ്പിനെപ്പറ്റി പറയുന്നത്. സഹോദര തുല്യനായതിനാല് ഞാന്‍ ജീവനൈാപ്പം തലസ്ഥാനത്തേക്ക് തിരിച്ചു. ജൂലായ് ഒന്‍പതിന് രാത്രി ഒന്‍പതിന് അവിടെയെത്തി. അന്ന് എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചു. പിറ്റേന്നു തിരിച്ചു പോരാന്‍ കരുതിയെങ്കിലും ജീവന് എന്തോ അത്യാവശ്യം ഉള്ളതിനാല്‍ സാധിച്ചില്ല. ഒരുദിവസം കൂടി അവിടെ തങ്ങി. പതിനൊന്നിന് രാവിലെ തിരികെ പോകാന്‍ ബാഗെടുക്കുമ്പോള്‍ അയാള്‍ മുറിയിലേക്ക് കയറിവന്നു. മുറി ഉള്ളില്‍ നിന്ന്…
Read Moreസിപിഎമ്മില്‍ ഇതു പീഡനക്കാലം, എന്‍ട്രന്‍സ് കോച്ചംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞ് എംഎല്‍എ ഹോസ്റ്റലിലെത്തിച്ചു, റൂമിലെത്തിയതോടെ കയറിപ്പിടിച്ചു, ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെതിരേ യുവതിയുടെ പരാതി ഇങ്ങനെ
സിപിഎം എംഎല്‍എ പി.കെ. ശശി പീഡിപ്പിച്ച കേസില്‍ വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നതിനിടെ മറ്റൊരു പരാതി കൂടി. ഇത്തവണ പ്രതിസ്ഥാനത്ത് ഡിവൈഎഫ്ഐ നേതാവാണുള്ളത്. 22കാരിയായ പ്രവര്‍ത്തകയാണ് രംഗത്തെത്തിയിരിക്കുന്നത്. എംഎല്‍എ ഹോസ്റ്റലില്‍വച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന് ഡിവൈഎഫ്ഐ നേതാവിനെതിരേ പരാതി നല്കിയ യുവ പ്രവര്‍ത്തകയുടെ മൊഴി കാട്ടൂര്‍ പോലീസ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് യുവതി കാട്ടൂര്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. കാട്ടൂര്‍ സ്വദേശിനിയും 22കാരിയുമായ ഡിവൈഎഫ്ഐ പ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ മാപ്രാണം മാടായിക്കോണം രാമംകുളത്ത് വീട്ടില്‍ ആല്.എല്‍. ജീവന്‍ലാലിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് അപമാനിക്കുവാന്‍ ശ്രമിച്ചതായി പരാതിയിലുള്ളത്. കഴിഞ്ഞദിവസം രാത്രി ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനു മുമ്പാകെയാണ് പെണ്‍കുട്ടിയും ബന്ധുക്കളും പരാതി നല്‍കിയത്. ഈസമയം സ്ഥലത്തെത്തിയ…
Read More